അതുവരെ ന്റെ വെട്ടിനിർത്തിയ താടിയിൽ ഒഴിഞ്ഞിരുന്ന അവൾ എന്റെ വയറിൽ ഒറ്റ കുത്ത്
“” അനാവശ്യം പറഞ്ഞാൽ താലികെട്ടിയവനാ., ഭർത്താവാ ന്നൊന്നും നോക്കില്ല ഞാൻ തലയടിച്ചു പൊട്ടിക്കും പറഞ്ഞേകാം.,, പിന്നേ ന്റെ കെട്ടിയോൻ ന്നെ വായിനോക്കാനല്ല വിടുന്നെ പഠിക്കാനാ.. കേട്ടലോ “”
യിവൾ പഴയ ഞാൻ അന്ന് കണ്ട എന്റെ കാന്താരിയായി.. എന്താ പെണ്ണിന്റെ നെഗളിപ്പ് ആ കണ്ണുരുട്ടൽ കാണുമ്പോളെ പിടിച്ചൊരു ഉമ്മവയ്ക്കാൻ തോന്നും..
“” ആ പഠിച്ചാ മതി.. പിന്നെ വേറെ പിള്ളേരെ കാണുമ്പോൾ ഈ പാവം കെട്ടിയോനെ മറക്കാതെ യിരിക്കാനും.. “”
“” നിങ്ങള് ഏട്ടത്തിയുടെ കൂടെ കുടി സീരിയൽ കണ്ട് വഷളായി.. ഏതായാലും നിങ്ങളല്ല ഞാൻ,, ഞാൻ ന്റെ ചെക്കനെ മറക്കണമെങ്കിൽ ഞാൻ മരിക്കണം.. “”
അതിന് ഞാൻ എന്റെ സ്നേഹ കാണിച്ചത് അവളെ മുറുക്കെ കെട്ടിപിടിച്ചാണ്.. ശ്വാസം മുട്ടികാണും ന്നാലും അവളനങ്ങിയില്ല, തിരിച്ചും ന്നെ കൈകളാൽ വലിഞ്ഞു മുറുക്കി.
അങ്ങനെ ഒരാഴ്ചയിക്ക് ശേഷമൊരു വൈകുന്നേരം.. അവളിപ്പോ ക്ലാസ്സിൽ പോയി തുടങ്ങിട്ട് ഏഴു ദിനങ്ങൾ കഴിയുന്നു.. നിക്ക് ഫ്രൈഡേ യും സാറ്റർഡേ യും ലീവ് ആയതിനാൽ അവളും ലീവ് എടുത്തു അവൾക്ക് അമ്മയേയും ഏട്ടത്തിയെയും എല്ലാരേം മിസ്സ് ആകുന്നെന്ന് പിന്നൊന്നും നോക്കില്ല എന്റെ പെണ്ണ് ഒരു ആവശ്യം പറഞ്ഞാൽ ഞാൻ കേൾക്കാതെയിരിക്കുമോ..
“” എടി.. നീ വരാനുണ്ടോന്ന്..?? “”
“” ദാ..വരണു… ഒരഞ്ചു മിനിറ്റ്… “”
“” അത് നീ സമയമുള്ളപോലെ ഇറങ്.. ഞാൻ പോണ്.. “”
ഞാൻ അതും പറഞ്ഞ് ബാക്കി ബാഗും കാര്യങ്ങളുമായി വെളിയിലേക്ക് നടന്ന് വെളിയിൽ മാഗിയും വിഷ്ണുവും ഉണ്ടായിരുന്നു.. ( അവനാണ് ഞാൻ പറഞ്ഞ ലീവ് എടുത്തു ട്രിപ്പ് പോകുന്ന എന്റെ നൻപൻ )അവൻ ഞാൻ കെട്ടി ന്നുള്ള കാര്യം അറിഞ്ഞപ്പോൾ തന്നെ അവൻ അവിടെ തന്നെ വാടകയ്ക്ക് വേറെ ഫ്ലാറ്റ് എടുത്ത് അവനവന്റെ മര്യാദ കാണിച്ചു..
വെളിയിലേക്കിറങ്ങിയ ഞാൻ അവർക്ക് നേരെ നിന്നു
“” എടി ന്നാ താക്കോല്… ഞാൻ തിരിച്ചു വരുമ്പോളും ഇതെല്ലാം ഇതുപോലെ തന്നെ കാണണം കേട്ടോ.. രണ്ടിനോടും കൂടാ.. ഇല്ലേൽ അവളുടെ സ്വഭാവം അറിയാല്ലോ.. “”
“” നീ ധൈര്യമായിട്ട് പോയിട്ട് വാടാ.. ഞങ്ങളില്ലേ പിന്നെ അവള്.. അവളെ ഞങ്ങൾക്കറിയില്ലേ… നീ ചെല്ല്.. “”
“” പോയിട്ട് വാടാ.. “”
ന്ന് മാഗിയും പറഞ്ഞ് കഴിഞ്ഞതും എല്ലാരോടും യാത്രയും ചോദിച്ച് പോകാം ന്ന് പറഞ്ഞെന്റെ കൈകളിൽ ആമി തൂങ്ങി.. പാർക്കിങ്ങിലേക്ക് നടക്കുന്നതിടയിൽ അവൾ മണിയെ വിളിച്ചു അവന് ഓരഞ്ഞുറു രൂപ കൊടുത്തു.. അവൾ കോളേജിൽ നിന്നും വന്നാൽ അവനായിപ്പോ ന്തേലും വാങ്ങും.. അതൊരു പതിവായി അവനെ അവൾക്ക് വലിയ ഇഷ്ടമാ.. ഞാൻ കാരണമാ ഇല്ലേൽ ഈ പോക്കിന് അവനും കണ്ടേനെ ഞങ്ങളുടെ കൂടെ..
××××××××××××××××××××××××
ഇന്നിപ്പോ ഇങ്ങനെയൊരു യാത്ര ഉണ്ടാകാൻ കാരണം എല്ലാരേം കാണാൻ വേണ്ടി മാത്രമല്ല ഞങ്ങൾ ഒന്നിച്ചിട്ടുള്ള ആദ്യത്തെ ഓണമല്ലേ അത് തറവാട്ടിൽ വചഘോഷികം ന്ന് കരുതി അതിന് ആദ്യം അവളുടെ വീട്ടിൽ പോണം എല്ലാരേം കുട്ടണം,
യാത്രയിൽ ഉടനീളം ഞങ്ങൾ ഒന്നും തന്നെ മിണ്ടില്ല, അതിന് കാരണം വേറൊന്നുമല്ല കേറിയത് മുതൽ എന്റെ കെട്ടിയോള് ഭയങ്കര ഉറക്കമാ ഇങ്ങനേം ഉണ്ടോ ഒരുറക്കം,, വെട്ടിയിട്ട ചക്ക കണക്കെ കിടന്നുറങ്ങുന്ന പെണ്ണിനെ നോക്കിയിരിക്കാൻ തോന്നിപോവും.. എല്ലാം മറന്നുള്ള ഉറക്കം വെളിയിൽ നിന്നും വീശി അകലുന്ന കാറ്റുപൊലും അവളുടെ ആ നിദ്രയെ തടസ്സപ്പെടുത്തിയിരുന്നില്ല,
കാറിന്റെ ചലനം നഷ്ടമായതുകൊണ്ടാകാം ആ മിഴികൾ മെല്ലെത്തുറന്നെന്നെ നോക്കിയത്… എന്താണെന്ന് ആ മിഴികൾ എന്നിൽ ചലനമറിയിച്ചപ്പോളും പൂർണ്ണമായി ഉറക്കത്തിന്റെ അലസത്തിൽ നിന്നും അവൾ മോചിത ആയിരുന്നില്ല.. ഞാൻ വെളിയിലേക്ക് ഇറങ്ങാൻ പറഞ്ഞപ്പോ കണ്ണുകൾ കൂട്ടി ഇരുമ്മി ആലസമായി പറന്നു കിടന്ന മുടിയിഴകൾ ചെവിക്ക് പിന്നിൽ മാടിയൊതുക്കുമ്പോൾ ഞാൻ വെളിയിൽ ഇറങ്ങാൻ ഡോർ തുറന്നിരുന്നു. ന്നാൽ അടുത്ത നിമിഷം അവളെന്റെ കൈൽ പിടിച്ചവിടെ തന്നെ ഇരുത്തി.
