നാമം ഇല്ലാത്തവൾ – 6 Likeഅടിപൊളി  

 

അടുത്തവന്റെ കാലിനിട്ട് ഒരു ചവിട്ട് കൊടുത്തതും അവൻ അലറി കരഞ്ഞു കൊണ്ട് പിന്നോക്കം വലിഞ്ഞു ആ ഒരു ടൈം മിൽ തന്നെ അവന്റെ നെഞ്ചിൽ ആഞ്ഞൊരു ചവിട്ടും കൊടുത്തതും ദാണ്ടേ കിടക്കണ് രണ്ടും.പിന്നൊരു മേളമായിരുന്നു, എടുത്തിട്ട് കൊടുത്തു എല്ലാത്തിനേം,ചറ പറാന്ന് പറഞ്ഞെല്ലാത്തിനേം പൊട്ടിച്ചു,

ഇതെല്ലാം കണ്ണിമ്മ വെട്ടാതെ അന്തം വിട്ട് നോക്കി നിൽക്കുന്ന ആമിയെ കണ്ടത് കൊണ്ട് അധികം ചോര ഞാൻ പോടിച്ചില്ല,, ഇത്രയും നേരത്തെ റസ്റ്റ്‌ ന് ശേഷം വീണ്ടും അരങ്ങിലേക്ക് എത്തിയാ മിസ്റ്റർ സതീശൻ അവറുകൾക്ക് ഞാൻ പൊന്നാട അണിയിച്ചു സ്വീകരിച്ചു.

ഇത്രയും ആയിട്ടും എന്നെ തല്ലാൻ കൈയൊങ്ങി വന്ന അവന്റെ ഇടത്തെ കൈയിൽ ഞാൻ പിടുത്തമിട്ട്

 

 

“” മറ്റേത് ഞാൻ ഒന്നോടിച്ചതാ..ന്നിട്ടും നിനക്ക് കഴപ്പ് മാറില്ലെങ്കിൽ ഞാൻ എന്ത് ചെയ്യും എന്റെ സതീശാ.. “”

 

 

“” അയ്യോ സാറേ.. ന്നേ വിട്ടേക്ക് ഞാൻ ഇനി ഒന്നിനും വരില്ല..ആമി ഒന്ന് പറയ്..””

 

 

“” ഏട്ടാ വിട്ടേക്ക്… മതി പോകാം.. വാ ഏട്ടാ എനിക്ക് വയ്യേ ന്റിഈശ്വര.. “”

 

 

“” ആഹ്ഹ് വിടുവാ.. വിടുവാ.. നീയാ കണ്ണോന്നടച്ചേ…

 

ഇനി എന്തിനാ ന്ന് കരഞ്ഞു കൊണ്ട് ചോദിച്ചവളോട്

അടക്കാൻ നിന്നോടല്ലേ പറഞ്ഞെ.. … ന്ന് പറഞ്ഞതും ഒറ്റ അട.. “”

 

 

“” വേറെ ഒന്നുടെ ഉണ്ടായിരുന്നല്ലോ.. അഹ് ചേച്ചി … “”

 

 

 

കിളി പോയി മൂലക്ക് കൈയും തിരുമ്മി ന്നേ നോക്കിയ അവളുടെ ആ ഗുണ്ട ചേച്ചിയുടെ കണ്ണിൽ ഭീതി നിറഞ്ഞിരുന്നു,

 

 

“” ചേച്ചി ആ കണ്ണൊനടച്ചേക്ക്,, ഞാൻ ഇവിടെ അവതരിപ്പിക്കാൻ പോകുന്ന ഐറ്റം ആരും വീട്ടിൽ പോയി അനുകരിക്കരുതേ ന്നൊരു അഭിർത്ഥന മാത്രേ ഉള്ളൂ പ്രതേകിച്ചു കൊച്ച് കുട്ടികൾ..””

 

ട്രെൻഡിങ് ൽ നിൽക്കുന്ന ആ ഡയലോഗ് ഇപ്പോൾ എന്തിന് ഞാൻ ഇവിടെ പറഞ്ഞെന്ന് എനിക്ക് അറിയില്ല, ഏതായാലും അതാ സന്ദർഫത്തിനു കറക്റ്റ് ആണെന്ന് എനിക്ക് തോന്നി.. കേൾക്കണ്ട താമസം അവളും കണ്ണുപൊത്തി

 

“” വേണ്ട സാറേ.. ഞാൻ പൊക്കോളാം..””

 

 

“” സോറി ഡാ തമ്പി ഉനക്ക് തന്ത ടൈ മുടിഞ്ചിറിച്ചു.ടാ… “”

 

 

പറഞ്ഞ് തീരലും ആ കൈ ഞാൻ രണ്ടായിട്ട് ഓടിച്ചു എല്ല് പൊട്ടുന്ന ശബ്ദംവും അവന്റെ അലർച്ചെയും ആയപ്പോ രണ്ടു പെണ്ണുങ്ങൾ അതിലും ശബ്ദത്തിലലറി..

 

 

“” ഇതിന്റെ പുറകെ ഇനി നീ വന്നാൽ… ഇതുപോലെ നീ തിരിച്ചു പോകില്ല കൊല്ലും ഞാൻ.സതീശാ ഞാൻ കൊല്ലും.., മനസിലായോടാ പന്ന.. “”

 

 

 

അവനോട് അതും പറഞ്ഞ് ആമിക്ക് അഭിമുകമായി ചെന്നിരുന്ന്, ഇപ്പോളും എങ്ങലടി കേൾകാം എനിക്ക്,, അവളെ ഞാൻ വിളിച്ചെണ്ണീപ്പിച്ചു, അവളൊരു

ഞെട്ടലോടെ കണ്ണുകൾ തുറന്ന് മുന്നിൽ ന്നേ കണ്ടതും അർതലച്ചു ന്റെ ഞെഞ്ചിലേക്ക് ഒറ്റ വീഴ്ച.. അവിടെ ഇനി നിന്നാൽ ശെരിയാകില്ല ന്ന് തോന്നിയതിനാൽ,, മാറ്റവൾക്കൊരു സലാമും കൊടുത്ത് ഞാൻ അവളേം കൊണ്ട് കാറിൽ കേറി.. പെണ്ണിപ്പോളും കരച്ചില് നിർത്തിട്ടില്ല.. ഞാൻ വണ്ടി സൈഡ് ആക്കി

 

 

“” എടി നീ ചുമ്മാ കിടന്ന് കരയാതെ.. “”

 

ന്ത്‌ പറഞ്ഞിട്ടും അവൾക് യാതൊരു മാറ്റവും ഉണ്ടായില്ല അതെന്നിൽ കുടുതൽ ദേഷ്യം കൊണ്ട് വരികയാണ് ചെയ്തത്, അവസാനം എന്റെ കൈവിട്ട് പോയി

 

 

“” ഇങ്ങനെ കിടന്ന് തൊള്ളതുറക്കാൻ മാത്രം ഞാൻ ചത്തിട്ടൊന്നുമില്ലലോ.. കോപ്പ്.. “”

 

 

ഞാൻ സ്റ്ററിംഗ് ൽ അഞ്ചിടിച്ചു ആ നിമിഷം എന്റെ ഇടത്തെ കവിളിൽ ഒരു പുകച്ചില് ഞാനൊന്ന് കണ്ണ് മുറുക്കെ തുറന്ന്.. എന്റെ ഇടത്തെ ഭാഗത്തേക്ക്‌ നോക്കുമ്പോൾ ചുവന്നു നിറഞ്ഞ കണ്ണുകൾ എന്നെ നോക്കി കൊല്ലുണ്ടായിരുന്നു..

 

 

 

“” വേണ്ടത്തീനം പറയുന്നോ പട്ടി… “”

 

ന്നും പറഞ്ഞ് ന്റെ നെഞ്ചിൽ രണ്ടിടിയും തന്നവൾ എന്നെ മുറുക്കെ കെട്ടിപിടിച്ചു കിടന്ന് കരഞ്ഞു. അവളുടെ പുറത്തൂടെ എന്റെ കൈ ഒരാശ്വാസമെന്നപോലെ തഴുകുന്നുണ്ടായിരുന്നു, അപ്പോൾ എന്റെ ചുണ്ടിൽ ഒരു ചിരി ഉണ്ടായിരുന്നു എന്നതാണ് സത്യം.. ആ അടിക്ക് നല്ല സുഖം.. കുറച്ച് നേരം കിടന്നവൾ നെഞ്ചിൽ നിന്നും എണ്ണിറ്റ് എന്റെ കവിളിൽ തലോടി

Leave a Reply

Your email address will not be published. Required fields are marked *