നാമം ഇല്ലാത്തവൾ – 6 Likeഅടിപൊളി  

 

 

 

 

“” അജുവേട്ട നിങ്ങള് പറഞ്ഞാൽ ഈ നിമിഷം ഞാൻ എന്റെ ജീവനവസാനിപ്പികം..

ന്നാ ആ കുട്ടത്തിൽ ന്റെ ജീവനില്ലാതെയാകുന്ന വരെയും ഈ താലിയുടെ അവകാശമേനിക്കു വേണം.. “”

 

 

 

“” വേണ്ട അതിനുള്ള യോഗ്യത നിനക്കില്ല… നീ ആ താലി ഇങ്ങ് ഊരി താ.. “”.

 

 

 

 

“” ഇല്ലേട്ടാ ന്നെ ഇവിടേയിട്ട് തല്ലി കൊന്നാലും നിങ്ങൾക് ഇത് ഞാൻ തരില്ല..

 

ഞാൻ… ഞാൻ പൊക്കോളാം ഏട്ടൻ പറഞ്ഞപോലെ ഇനിഞാൻ വരില്ല.. “”

 

 

 

“” നാശം..!!

എന്തേലും കാണിക്ക്.. “”

 

 

 

 

ഞാൻ ഡോർ ശക്തിയിൽ തന്നെ വലിച്ചടച്ചു ഡോറിനപ്പുറത്തുനിന്ന് അവളുടെ തേങ്ങൽ കേൾക്കുന്നുണ്ടായിരുന്നു കുറച്ച് കഴിഞ്ഞേഞെനിക്കതു കേൾക്കാതെയായി, ഞാൻ അടുക്കളയിൽ ചെന്ന് ഫ്രിഡ്ജിൽ നിന്നും അല്പം വെള്ളമെടുത് കുടിച്ച്… മനസൊന്നു അലിഞ്ഞത് പോലെ.. തിരിച്ചു സോഫയിൽ തലവച്ചു കിടന്നു..

 

 

 

അവളിനി പോയിട്ടുണ്ടാവോ.. ഇനി പോയാലും മാഗിയുടെ മുറിവരെ അല്ലാതെ ഇവിടെ പോകാനാ പെണ്ണ്..ഉള്ളിലെ ദേഷ്യയമൊന്നടങ്ങിയപ്പോ ഞാൻ മാഗിയുടെ ഫ്ലാറ്റ് ലക്ഷ്യമാക്കി നടന്നു

 

ഡോറിന് മുകളിൽ ഞാൻ പ്രയോഗിച്ച താളത്തിന് അവൾ കതകു തുറന്ന് , ഇടയിൽ വച്ച് മുറിഞ്ഞു പോയ ഉറക്കചെടപ്പ് അതിനന്നാക്കിത്തന്നെ അവളുടെ മുഖത്തുണ്ടായിരുന്നു..

 

 

“” എന്നതാടാ.. ഈ രാത്രിയിൽ..ഏഹ്..! ”

 

 

കണ്ണും തിരുമ്മി എണ്ണിറ്റ് വന്നവളെ വകവയ്ക്കാതെ ഞാൻ അകത്തേക്ക് തലയിട്ട് ഒന്ന് നോക്കി.. പുറകിലുണ്ടോ..

 

.

“” എടി നീ അവളെ വിളി.. നിക്കവളെ കാണണം… ഞാൻ അന്നേരത്തെ ദെഷ്യത്തിലെന്തോ.. നീ വിളി അവളെ വിളിക്കാൻ.. “”

 

 

 

“” ദേ നട്ടപാതിരാതി വീട്ടിൽ കേറി വന്നു ഷോ ഇറക്കിയാൽ ഇടിച്ചു മുക്കാംപെട്ട ഞാൻ പൊട്ടിക്കും.. “”

 

 

 

“” മാഗി നീ തമാശ കളിക്കാതെ അവളെ വിളി.. “”

 

 

 

വരാൻ വൈകുംതോറും എന്റെ ഉള്ളിലെ പേടി കൂടി വന്നു..

 

 

 

 

“” എടാ ഏത് പെണ്ണ് .നിയിത് ആരുടെ കാര്യമാ.. നീ ഈ നട്ടപാതിരാത്രീ കേറിവന്ന് പിച്ചും പെയ്യും പറയാതെ പൊയി കിടക്കാൻ നോക്ക് ചെക്കാ.. ആ പെണ്ണവിടെ ഒറ്റക്കല്ലേ.. ഒന്നാതെ അവൾക്കിരുട്ട് പേടിയാ.. അപ്പൊ അവളവിടെ ഒറ്റക്കാന്നുടെ അറിഞ്ഞാൽ സബാഷ്.. “”

 

 

 

“” അപ്പൊ…. അപ്പോഅവളിവിടെയില്ലേ..??? “”

 

 

“”അവളെങ്ങനാടാ നാറി ഇവിടെ വരുന്നേ.. നിന്റെ കൂടെയല്ലേ അവള് വന്നേ..””

 

 

 

അവളിവിടെ ഇല്ലെന്നോ… ഈശ്വര എന്റെ കുഞ്ഞ് , അവൾക്കൊന്നും വരുത്തരുതേ…,, ഞാൻ ഭിത്തിയിൽ ചാരി മാഗിയെ ദയനീയമായിയൊന്ന് നോക്കി..

 

 

 

“” എന്നാടാ… അവളെന്തിയെ..??? “”

 

 

 

പിന്നൊന്നും മറച്ചുവെക്കാതെ നടന്നതും സംഭവിച്ചതുമായ കാര്യങ്ങളെല്ലാം ഞാൻ അവളോട് പറഞ്ഞു..

 

 

 

 

“” നീ അതിനെയങ്ങ് കൊന്നുകളയെടാ…!!

ന്തിനാ ആ പാവത്തിനെയിങ്ങനെ… അല്ലേൽ തന്നെ നീ കുറച്ചൂടെ പ്രാക്ടിക്കൽ ആയി നിൽക്കണമായിരുന്നു.. പോയിരിക്കുന്നു കെട്ടിപിടിച്ചഅശ്വസിപ്പിക്കാൻ,,, നീയാര് മദർ തെരെസ്സയോ..

അല്ലേലെ അവൾക് നീ വേറെ പെണ്ണുങ്ങളോട് സംസാരിക്കുന്നത് ഇഷ്ടമല്ല.. അപ്പോ പിന്നെ ഇതിന്റെ കാര്യം പ്രതേകിച്ചു പറയണോ.. അതൊരു പൊട്ടിപെണ്ണാണെന്ന് നിനക്ക് ഞാൻ പറഞ്ഞു തന്നു വേണോ അറിയാൻ.. “”

 

 

 

“” മാഗി പറ്റിപോയെടി.. വാക്കുകൾ പൂർത്തീകരിയുന്നതിനു മുന്നേ കണ്ണുകൾ നിറഞ്ഞിരുന്നു..

 

 

 

“” അഹ് പോട്ടെ.. വാ നോക്കാം..

എവിടെയാണോ ന്തോ… “”

 

 

 

എന്റെ കൈയിൽ പിടിച്ചു മുന്നോട്ട് നടക്കുന്നവൾ എന്തൊക്കെയോ പിന്നേം പറഞ്ഞു, അരമുക്കാൽ മണികൂറോളം ഞങ്ങൾ പലയിടങ്ങളിൽ അന്വഷിച്ചു നിരാശയായിരുന്നു ഫലം.. ഭരിച്ച മനസ്സുമായി മാഗിക്കൊപ്പം തിരിച്ചു ഫ്ലാറ്റിലേക്ക് പോകുമ്പോൾ വണ്ടിയിൽ നിന്ന് ചാടി ചത്താലോ ന്നുപോലും ചിന്തിച്ചുപോയി അതറിഞ്ഞവണം എന്റെ വലതുകൈയിൽ അവൾ മുറുകെ പിടിച്ചിരുന്നു, ഫ്ലാറ്റിന്റെ പാർക്കിങ്ങിലേക്ക് കയറ്റുബോൾ എന്റെ തല ഡാഷ് ബോഡിന് മുകളിൽ ചാരി ഞാൻ ഒന്ന് മയങ്ങിയിരുന്നു ഒരു ചെറു മയക്കം.. ന്നാൽ ആ മയക്കത്തിനു അധിക ദൈർഘ്യം കൊടുക്കാതെ മാഗിയെന്നെ തട്ടിവിളിച്ചു..

Leave a Reply

Your email address will not be published. Required fields are marked *