നാമം ഇല്ലാത്തവൾ – 6 Likeഅടിപൊളി  

 

 

 

“” ഹാ ചുമ്മാ നിന്ന് തിളക്കാതെ പെണ്ണെ.. ആളെയൊക്കെ കൂട്ടി വരാൻ നിയര് ഏജന്റ് ടീന യോ.. ഇവന്മാരുതുവരെ വന്നില്ലേ ദൈവമേ..!!

ചേട്ടന്മാരെ ഒന്നോടിവാ പോയിട്ട് വേറെ പണിയുണ്ടെ.. “”

 

“” വിട്… വിടെടാ പട്ടി… ന്റെ കൈയിന്ന് വിടാൻ “”

അവർ കുറച്ചധികം ദൂരം ആയതിനാൽ ആണെന്ന് തോന്നുന്നു ലാഗ് ആകുന്നത് ഏതായാലും എത്താറായി.. ഞാൻ ന്റെ കൈ വിട്ട് അവൾ കൈയും കുടഞ്ഞു കുറച്ച് മാറി നിന്ന്.. ഞാൻ അവളെയൊന്ന് നോക്കി ചിരിച്ചു..കൈക്ക് നന്നായി തന്നെ പണി കിട്ടിയിട്ടുണ്ട് എനിക്ക് അത് മതി..

 

 

 

“” അവരാരൊക്കെയാ.. ഏട്ടാ വാ പോവാം നമ്മക്.. എനിക്ക് പേടി യാ.. “”

 

 

 

ഇത്രം നേരം കിടന്ന് ഷോ ഇറക്കിയവളാ ദേ കിടന്ന് കയറ് പൊട്ടിക്കുന്നെ..

 

 

 

“” അതെങ്ങനാ മോളെ ഈ ചേച്ചി നമ്മക്കായി കൊണ്ട് വന്ന ചേട്ടമ്മാരല്ലേ യത്.. ഒന്ന് കണ്ടിട്ട് പോകാന്നെ..

പിന്നെ കുറെ ആയില്ലേ അവര് നടക്കാൻ തുടങ്ങിട്ട് അപ്പോ അവരിവിടേ വരെ വരുമ്പോൾ നമ്മളെ കണ്ടില്ലേൽ മോശമല്ലേ.. ‘””

 

 

 

ല്ലാം ന്റെ ഷർട്ടിന്റെ തുണിയിൽ പിടിച്ച് വലിക്കുന്ന പെണ്ണെന്നെ ന്തോ അനിയഗ്രഹ ജീവിയെ പോലെ നോക്കി നിന്ന് ഞാൻ കണ്ണടച്ച് മാറി നിന്നോളൻ കണ്ണ്കാണിച്ചു, അവൾ പോകില്ല ന്നും പറഞ്ഞ് എന്റെ കൂടെ നിന്നവളെ ഞാൻ മാറ്റി നിർത്തി ഇവിടെ നിന്നോണമെന്നും പറഞ്ഞ്.. ആ ഭാഗത്തു ആരും തന്നെയില്ല വണ്ടികളും ഇല്ല..

അവർ നടന്നടുത്തെത്തിയപ്പോ ദണ്ടേ നമ്മടെ ചെക്കൻ അവരുടെ കുട്ടത്തിൽ..

 

 

 

 

“” അമ്മായിടെ മോനെ സതീശാ..!! ആമി ദേ ടി നിന്റെ ബന്തു…””

 

 

ഞാൻ ആ നാറിയെ (സതീശൻ) ആമിയെ കാണിച്ചപ്പോ അവൾ പേടിച്ചു ന്നേ നോക്കി,, ഞാൻ കണ്ണിറുക്കി ഒന്നുല ന്ന് കാണിച്ചതും പെണ്ണിന് കുറച്ച് സമാധാനം ആയത് പോലെ.. ഞാൻ വീണ്ടും നേരെ തിരിഞ്ഞു..

 

അളിയാ.. എവിടായിരുന്നു.. സുഖമല്ലേ എന്റെ അളിയന്..””

 

 

 

 

“” സുഖമൊക്കെ ഞാൻ മാറ്റി താരാടാ.. നിന്റെ ന്നേ ആൾക്കാരുടെ മുന്നിലിട്ട് തല്ലും അല്ലേടാ നായെ.. “”

 

 

 

അവൻ അവിടെ നിന്ന് കുരച്ചു.. അപ്പോ പ്രതികാർ ആണ് ഉദ്ദേശം, കൊള്ളാം മോനെ നിന്നെ ഞാൻ നിരുത്സാഹപ്പെടുത്തുന്നില്ല..

 

 

 

“” അപ്പൊ ന്റെ അളിയൻ ന്നേ തട്ടാൻ തന്നെ വന്നതാ അല്ലെ.. നി കേട്ടില്ലേ ആമി.. “”

 

 

തിരിഞ്ഞു നോക്കിയതേ ആ പൊട്ടി ഇരുന്ന് കരയുന്നു.. സാരീ യുടെ തുമ്പ് കൊണ്ട് വാ പൊത്തിയാണ് കരയുന്നെ.. പാവം ഇവമ്മാര് ന്നേ തല്ലും ന്ന് പേടിച്ചയിരിക്കും .

 

 

 

“” ന്റെ പെണ്ണെ നീ എന്തിനാ കരയുന്നെ..നിന്റെ ഏട്ടനെ കൊല്ലാനുള്ള മുഴുപ്പൊന്നും ഈ കുടി നില്കുന്നവമാർക്കൊന്നിനും ഇല്ല.. അതോർത്തെന്റെ പൊട്ടത്തി പേടിക്കണ്ടാട്ടൊ.. കണ്ണ് തുടച്ചു ബാക്കി കാണ് .. “”

 

 

 

“” അളിയ സതീശാ….. നീ എങ്ങനെ ഇവിടെ വന്നു.. ദേ നിൽക്കുന്ന ഇവളെ എങ്ങനെ അറിയാം ന്നൊന്നും എനിക്കറിയണ്ട., അതൊന്നും അറിയാനും കേൾക്കാനുമുള്ള സമയമെനിക്കില്ല.. അതുകൊണ്ട് സതീശന്റെ മോനല്ലേ., നിന്നെ ഞാൻ കോളേജില് കണ്ടതല്ലേ..

മരയോന്തിൻ നിറമില്ലെടാ നിന്നെ ഞാൻ പഞ്ഞിക്കിട്ടതല്ലെടാ… വാടാ… “”

 

 

പറഞ്ഞ് തീരലും ഡാ…. ന്നും അലറി അവൻ എന്റെ നേരെ ചാടി കൈ മുട്ട് മടക്കി ഒറ്റ ഇടി അവന്റെ താടിക്ക് ക്രക് ന്നൊരു ശബ്ദം കേട്ട് എല്ല് പൊട്ടിയതാകനെ വഴിയുള്ളു.. അവൻ വീണിടത്തേക്ക് നോക്കി നിന്ന ബാക്കി രണ്ടെണ്ണത്തിനെ ഞാൻ ഒന്ന് നോക്കി.

 

 

 

“” ഇയ്യോ ചേട്ടന്മാരെ നോക്കി നില്കാൻ നേരമില്ല ..ഇരുട്ടും മുന്നേ വീട്ടിൽ കേറണ്ടതാ.. അതോണ്ട് ബാ..””

 

 

ന്ന് പറഞ്ഞിട്ടും വീണു കിടക്കുന്നവനെ നോക്കുന്ന അവന്മാരെ നോക്കി ചിരിച്ചോണ്ട് ഞാൻ

 

 

 

“” ഇത് നിങ്ങള് കാര്യമാക്കണ്ട.. ഇവനിത് സ്റ്റിരമാ. നിങ്ങള് വാ..””

Leave a Reply

Your email address will not be published. Required fields are marked *