വന്നതേ ഇതായിരുന്നു അവരുടെ ചോദ്യം.. ഞാനൊന്ന് ഞെട്ടി,അത്യാവശ്യം നന്നായി തന്നെയാണ് അവരത് പറഞ്ഞത് എല്ലാരും കേട്ട് കാണും എന്നതിൽ എനിക്ക് യാതൊരു സംശയവും ഉണ്ടായിരുന്നില്ല.
“” ആന്റി.. ആന്റി കരുതുന്ന പോലെയല്ല.. നിക്കൊരു അബത്തം പറ്റിപോയതാ..!!””
നിറഞ്ഞ പേടിയിലും ആളുകൾ നോക്കുന്നതിലുള്ള ചമ്മലിലും ഞാൻ എങ്ങനെയോ പറഞ്ഞൊപ്പിച്ചു.
“” ന്താ… ന്താ ഏട്ടാ പ്രശ്നം.. ആരാ ഇവരൊക്കെ…!! “”
എന്റെ മുന്നിൽ കേറി നിന്നവൾ ചോദിച്ച ചോദ്യത്തിന് അവരാണ് ഉത്തരം നൽകിയത്.
“” ചുമ്മാ കടന്നുപോയ ന്റെ കൊച്ചിന് ഇവൻ ഉമ്മ കൊടുത്തിരിക്കുന്നു.. ന്നിട്ടവൻ പറയണത് കേട്ടില്ലെ ഒരബദ്ധം പറ്റിയതാണെന്ന് പോലും.. “”
“”ഉമ്മയോ… ആദ്യമൊന്ന് ഞെട്ടിയ ആമിയുടെ കിളി എന്റെ ചമ്മിയ മുഖഭാവത്തിൽ നിന്നും ഇല്ലാതായി, കാര്യമാവൾക് മനസിലായതും എന്നെ നോക്കി ഒന്നാക്കി ചിരിച്ചു.
” ” അഹ് അത്പോട്ടേച്ചി ഇത്തവണത്തേക്ക് ക്ഷമിക്ക് ഇനി ആവർത്തിച്ചാൽ നമ്മക് നല്ലിടി കൊടുക്കന്നെ.. “”
14-)o വാർഡ് മെമ്പറുടെ ലകവത്തിൽ പറഞ്ഞുതുടങ്ങിയ ആമിയുടെ പ്രസ്താവനയെ അവർ പാടെ ഇല്ലാതാക്കി, ന്നത് മാത്രമല്ല തീർത്തും പുച്ഛിച്ചു
“” അതൊക്കെ പറയാൻ നീ ആരാ ഇവന്റെ.. അല്ലെ… ഇതുകൊള്ളാം.. “”
അതിനവൾ ഒന്നും മിണ്ടില്ല കൊല്ലാനുള്ള നോട്ടം മാത്രം.. കുടി നിന്നവരും അവരോട് എന്തൊക്കെയോ പറഞ്ഞ് തുടങ്ങിയിരുന്നു.. അല്ലേലും ഇതൊക്കെ വലിയ സീൻ ആക്കണ്ട കാര്യങ്ങൾ ആണോ.. ല്ലെ..
എന്തൊക്കെയോ പ്രസ്താവനകൊടുവിൽ അവർ എന്റെ അടുത്തേക്ക് എത്തി
“” ശരി നിങ്ങൾ എല്ലാം പറഞ്ഞത് കൊണ്ട് ഇവൻ എന്റെ മോളോട് മാപ്പ് പറഞ്ഞിട്ട് പോകോട്ടെ.. “”
മാപ്പല്ല വേണേൽ ഞാൻ തന്നെ നിങ്ങളെ വീട്ടിൽ കൊണ്ടാക്കാം നൊരാവസ്ഥായിലായിരുന്നു ഞാൻ.ന്നാൽ ന്റെ പ്ലാനുകളും അവരുടെ ആഗ്രഹവും തച്ചുടച്ചുകൊണ്ട് ആമിയെന്ന പടയാളി അവടെ ഉടലെടുക്കുക ആയിരുന്നു സുഹൃത്തുക്കളെ.. അവൾ അവളുടെ ഭർത്താവിനെ വേറെ ഒരു പെണ്ണിന്റെ മുന്നിൽ അറിഞ്ഞു കൊണ്ട് ചെയ്യാത്ത തെറ്റിന് മാപ്പ് പറയാൻ അനുവദിക്കൻ തയ്യാർ അല്ലായിരുന്നു..
“”” ദേ ചേച്ചി കാര്യമറിയാതെയാണ് ഓരോന്ന് പറയണത്,, ശെരിയാ ഉമ്മ വൈകുന്നപോലെ കാണിച്ചു.., ന്നും കരുതി അത് ഈ കൊച്ചിനാകണം എന്നുണ്ടോ… ഉണ്ടോ ചേട്ടാ..??””
അടുത്തുനിന്നൊരു ചേട്ടനോട് അവൾ ശബ്ദം ഉയർത്തിയപ്പോ ഇല്ലെന്ന് ആ പാവം തലയാട്ടിന്നാലും അവര് വിട്ട് കൊടുക്കാൻ തയാർ ആയിരുന്നില്ല..
“” അല്ല നീ കുറെയായല്ലോ ഓരോന്ന് പറഞ്ഞ് വരാൻ തുടങ്ങിട്ട്., അല്ലെന്ന്ഇത്ര ഉറപ്പിച്ചു പറയാൻ ആ ഉമ്മ നിനക്ക് ആണോ അവൻ തന്നെ.. “”
“” അതെ നിക്ക് തന്നാ തന്നേ,, ചേച്ചിക്കെന്തേലും കുഴപ്പമുണ്ടോ ഹേ..!! .. പിന്നെ എന്റെ ഭർത്താവ് എനിക്ക് അല്ലാതെ വേറെ ആർക്കാ ഉമ്മ കൊടുക്കണ്ടേ.. “”
“” ഓ അപ്പൊ ഭർത്താവും ഭാര്യയും കൂടെ ബാക്കിയുള്ളവരെ ഉമ്മവയ്ക്കാൻ ഇറങ്ങിയതാണോ അത് കൊള്ളാം… “”
ആ ഒന്ന് എനിക്ക് തീരെ പിടിച്ചില്ല പെണ്ണായിപ്പോയി ഇല്ലേൽ ഒന്ന് കൊടുത്തേനെ, ആളുകൾ ചിരിക്കുന്നതുടെ കണ്ടതുകൊണ്ട് അവളുടെം ടെമ്പർ പൊട്ടി. ന്നാ ലത്തിനു നല്ലസാല് മറുപടി ആമിതന്നെ കൊടുത്തുകഴിഞ്ഞിരുന്നു
“” ആണേൽ തന്നെ നിനക്കെന്താ..,,!! ഓന്തിന്റെ മോന്തയുള്ള നിന്നെ ഇത്രേം ഗ്ലാമർ ഉള്ള എന്റെ കെട്ടിയോൻ നോക്കിയെന്.., ഇങ്ങേർക്കെട്ടാ രണ്ടെണ്ണം കൊടുക്കണ്ടേ,.. നിങ്ങൾക്ക് കണ്ണ് കണ്ടൂടെ മനുഷ്യാ.. “”
അവളത് പറഞ്ഞതും ചുറ്റിനും ചിരി അലയടിച്ചു ഞാൻ പോലും ചിരിച്ചുപോയി.. ഇപ്പോ പെണ്ണിന്റെ മുഖത്ത് വിജയിച്ച ഭവമാണ്,, അവർക്ക് രണ്ടാൾക്കും നാക്കില്ലപ്പോ വല്ല കാര്യവും ഉണ്ടായിരുന്നോ.. ഞാനൊരു ആയിരം വട്ടം പറഞ്ഞില്ലേ വായിൽ തോന്നിയതൊരോന്ന് വിളിച്ചു പറയല്ലേ പറയല്ലെ ന്ന് ന്നിട്ടിപ്പോ ന്തായി.. എത്തിയിരുന്നോരു ഉമ്പ് കൊട് അല്ല പിന്നെ..
