നാമം ഇല്ലാത്തവൾ – 1അടിപൊളി  

വെറുതെ എന്റെ ശവം വേഴ്ത്തണ്ട എന്നോർത്താ ഞാൻ മിണ്ടാതെ നിന്നെ … അല്ലേൽ കാണരുന്നു എന്നെ ഇപ്പോ കോടി പുതപ്പിച്ചു കിടത്തണേ… എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും ഹും….

” അയ്യടാ…. അവന്റെ ഒരു ധൈര്യം കണ്ടില്ലേ… ”

ഏട്ടത്തി എന്റെ നിൽപ്പും ഭാവവും കണ്ട് ഇപ്പോളും ചിരിയാ.. അമ്മയും മോശമൊന്നും അല്ല..

” അല്ലേലും ഞാൻ ഒരു കല്യാണം കഴിക്കണം എന്നോർത്തിരിക്കുവായിരുന്നു.. അല്ലെ അമ്മേ… ”

ഞാൻ ചമ്മല് മാറ്റാൻ സ്റ്റീരം ഐറ്റം എടുത്ത്…
” അഹ് ഡി മോളെ.. ഇവൻ പറഞ്ഞായിരുന്നു. നല്ല കുട്ടിയാടാ.. സുന്ദരിയാ എന്റെ മോള്.. കാശിന് കുറച്ച് കുറവേ ഉള്ളു എനിക്ക് അറിയാവുന്നോരാ… എന്റെ മോനായിട്ട് എതിര് പറയരുത് ”

അമ്മ അത് പറയുന്നതിനോടൊപ്പം കണ്ണുകൾ നിറഞ്ഞിരുന്നു. ഞാൻ അമ്മയെ കെട്ടിപിടിച്ചു

” അമ്മേടെ മോന് അമ്മ പറയുന്നതിന് അപ്പുറം ഉണ്ടോമ്മേ ”

അതിന് മറുപടിയായി എന്റെ കവിളിൽ ഒന്ന് തലോടി അമ്മ വെളിയിലേക്ക് ഇറങ്ങി

” സത്യമായിട്ടും ഇതിന് ഇഷ്ടമല്ലെടാ നിനക്ക്.. അച്ഛൻ ഇങ്ങനെ ഒരുകാര്യം പറഞ്ഞപ്പോ ഞാൻ ആണ് അത് മതി എന്ന് പറഞ്ഞത്.. എന്നോട് ചോദിച്ചത് നിനക്ക് അവിടെ വല്ല ചുറ്റിക്കളി ഉണ്ടോ എന്നാണ്.. എനിക്ക് അറിയരുതോ നിന്നെ എന്തേലും ഉണ്ടേൽ നീ എന്നോട് പറയാതെ ഇരിക്കില്ലല്ലോ.. എന്റെ മോന് ഈ കുട്ടി നന്നായി ചേരുമെടാ.. ഏട്ടത്തിടെ മുത്ത് എതിര് പറയല്ലേ… ”

എന്നെ കെട്ടിപിടിച്ചു അത് അത്രയും പറയുമ്പോളും എന്നെ എന്തോരം ഈ സ്ത്രീ സ്നേഹിക്കുണ്ട് എന്നെനിക് മനസ്സിലായി… എല്ലാം കണ്ട് നിറഞ്ഞ കണ്ണുകളും ആയി നിൽക്കുന്ന ഏട്ടനും ഇതേ പറയാൻ ഉണ്ടായിരുന്നുള്ളു.. ആരായാലും ഏതവളായാലും ഞാൻ കാരണം അതിന് കഷ്ടപ്പാട് ഉണ്ടാകില്ല എന്ന് ഞാൻ അവർക്ക് വാക്ക് കൊടുത്ത്…

പിനേം കുറേ നേരം അവരോട് സംസാരിച്ചു ഇതിനിടക്ക് പെണ്ണ് ആരാണെന്നു ചോദിക്കുണ്ടേലും അവരാരും പറയുന്നില്ല.. നേരിട്ട് കണ്ടാൽ മതി എന്നാണ് മറുപടി… ഞാൻ പിന്നെ മുറിയിൽ കയറി കിടന്ന്.. നാളെ ആരായിരിക്കും എന്റെ ഭാര്യ ആകാൻ പോകുന്നെ എന്നെല്ലാം ഓർത്ത് ഉറക്കത്തിലേക്ക് വഴുതി വീണുപോയിരുന്നു ഞാൻ.

<><><><><><><><><><><><><><><><><><><>

പിറ്റേന്ന് രാവിലെ തന്നെ എന്നെ ഒരുക്കുന്ന പരുപാടികാൾ വന്നു ബന്ധുക്കൾ എല്ലാം എത്തിയിരുന്നു.. അപ്പോ ഞാൻ മാത്രേ അറിയാൻ ഉള്ളായിരുന്നു സ്വന്തം കല്യാണം ആണെന്ന്…

ഓരോരുത്തരായി ആ ഓഡിറ്റോറിയം നിറഞ്ഞിരിക്കുന്നു.. പലപല ആളുകളുടെ കല്യാണം അല്ലെ… അതാവും ഇത്രേ തിരക്ക്.. വിശ്വനാഥ്ന്റെ മകൻ എന്ന നിലക്കുള്ള ഒരു ആർഭാടവും അവിടെ എനിക്ക് ഇല്ല മറ്റ് മണവാളന്മാരിൽ ഒരാൾ. ആ കാര്യം ഓർത്തപ്പോ എനിക്ക് അച്ഛനോട് അഭിമാനം തോന്നിപ്പോയി ഒരു നിമിഷം… എന്നാലും അതൊന്നും അല്ല എന്റെ പ്രശ്നം എന്റെ പെണ്ണെവിടെ….??
” മുഹൂർത്തം ആകുന്നു …. കുട്ടികളെ വിളിച്ചോളൂ .. ”

എന്ന ഒരു പ്രായമായ തിരുമേനിയുടെ ശബ്ദം എന്നിൽ അല്പം ടെൻഷൻ ഉണ്ടാക്കി…

ഞാൻ…. ഞാൻ വിവാഹിതൻ ആകാൻ ഇനി നിമിഷങ്ങൾ.. ഇറങ്ങി ഓടിയാലോ…പുല്ല് ഒരു സിഗരറ്റ് വലിച്ചിട്ടു വന്നോട്ടെ എന്ന് തിരുമേനിയോട് ചോദിച്ചാലോ… ശേ അത് മോശമല്ലേ .. എന്ത് മോശം പുള്ളിക്കും ഒരണം കൊടുത്താൽ പോരെ… അല്ലേൽ തലകറങ്ങി വീണാലോ…

എന്തൊക്കെയോ മനസ്സും ഞാനും തമ്മിൽ സംസാരിച്ചു…പിന്നെ കണ്ണുകൾ പോയത്

താലത്തിൽ പുടവയും വേറെ എന്തൊക്കയോയായി എന്റെ നേർക്ക് വരുന്ന അവളെ കണ്ട് എന്റെ കണ്ണ് മിഴിഞു പോയി.. ഏഹ് ഇത്.. ഇതാവളല്ലേ… അതെ… ആ ആ പാൽക്കാരി…

കല്യാണപുടവയിൽ സുന്ദരി എന്നൊന്നും അല്ല അതി സുന്ദരി. സാരിയിൽ കൂടുതൽ സുന്ദരിയായിട്ടുണ്ട്… അവളെ മൊത്തത്തിൽ നോക്കുന്നതിന് ഇടക്ക് ആ മുഖത്തേക് ഒന്ന് നോക്കിയ ഞാൻ കാണുന്നത്.. എന്നെ നോക്കുന്ന അവളെയാണ്.. ആ മുഖത്ത് അമ്പരപ്പ് വിട്ടമാറീട്ടില്ല … ഞാൻ ഇനി പ്രതികാരം തീർക്കുമോ എന്നായിരിക്കും അതിന്റെ പേടി

ചെറുതായി ആ കൃഷ്ണമണി നിറഞ്ഞിട്ടുണ്ടോ .. ഞാനാണ് അവളുടെ വരൻ എന്നറിഞ്ഞതിൽ ആ മുഖത്തു ഒരമ്പരപ്പ് ഞാൻ കണ്ട് അതിന് അധികം ആയുസ്സ് ഉണ്ടായില്ല തലകുനിഞ്ഞു വരുന്ന അവൾ എന്റെ അരികിൽ എത്തിട്ടും എന്നെ ഒന്ന് നോക്കുനില്ല..

” ഹലോ… താൻ ആയിരുന്നോ വധു.. ”

ഞാൻ അവളോട് കേൾക്കാൻ പാകത്തിൽ പറഞ്ഞു അവൾ അതെ ഇരുപ്പ്… .

” ഞാനും ഇന്നലെയാണ് അറിഞ്ഞേ എന്റെ കല്യാണം ആണെന്ന് ”

അതിന് അവൾ ഒരു ചിരി തന്നു ആരും കാണാതെ ചുണ്ടിന്റെ കോണിൽ ഒളിപ്പിച്ച ആ ചിരി പെട്ടെന്ന് മാഞ്ഞു

” അതെ അവള് വീട്ടിലോട്ട് തന്നാ വരുന്നേ… നീ ഇങ്ങനെ ആക്രാന്തം പിടിക്കാതെ ”

ഏട്ടത്തി ആണ്.. ഞാൻ തലച്ചേരിച്ചു ഒന്ന് നോക്കി നിങ്ങൾക് എന്തിന്റെ കേടാ തള്ളേ എന്നൊരു ഭാവത്തോടെ… അതിന് ആക്ഷൻ ഹീറോയിലെ ആ കള്ളുകുടിയൻ ജോജുനോട് കാണിക്കുന്നപോലെ ഒരു ആക്ഷൻ
” മുഹൂർത്തം ആയി ദാ…താലി. പിടിക്ക്യ…. ”

എവിടുന്നോ വിളിച്ചുണർത്തിയത് പോലെ തിരുമേനിയുടെ ശബ്ദം ഉയർന്നതും എന്റെ ഉള്ള കാറ്റും പോയി.. അങ്ങനെ കല്യാണം ഒക്കെ നന്നായി തന്നെ കഴിഞ്ഞു.. എല്ലാരും ഒരേ സമയം തന്നെ ആയിരുന്നു കെട്ട്…

കൈപിടിച്ച് തരുന്ന സമയമാണ് ഞാൻ അവളുടെ വീട്ടുകാരെ ശ്രദ്ദിക്കുന്നെ.. പ്രായമായ ഒരച്ഛൻ.. തീരെ വയ്യാ എന്ന് അദ്ദേഹത്തിന്റെ നിൽപ്പിൽ ഉണ്ട്.. ഒരു അമ്മ അതും ഒരു പാവം ആണെന്ന് തോന്നുന്നു ഒരു അനിയത്തി ആള് ഒരു കുറുമ്പിയാണ്… അവളുടെ അച്ഛനും അമ്മയ്ക്കും എന്നോട് സംസാരിക്കാൻ ഒരു മടി… എനിക്ക് ഈ വിവാഹം ഇഷ്ടമായില്ലെങ്കിലോ എന്നോർത്തു കാണും.. അല്ലെങ്കിൽ തങ്ങളുടെ മോളെ ആ വീട്ടിൽ ഇട്ട് നരകിപ്പികുവോ എന്നൊരു തോന്നൽ കാണും.. ഈ സമയങ്ങളിൽ അവൾ എന്നോടോ ഞാൻ അവളോടൊ ഒന്നും മിണ്ടില്ല.. അമ്മയെ കെട്ടിപിടിച്ചു കരയുന്ന അവളുടെ അടുത്തേക്ക് ഞാൻ ചെന്നു അവൾ കരച്ചില് തന്നെ.. ആ മാതാപിതാക്കളുടെ മുഖത്ത് എന്നോട് തങ്ങളുടെ മകളെ നോക്കിക്കോളാണെ എന്നോട് അഭ്യർത്ഥന ഉണ്ടെനെനിക് തോന്നി

” അച്ഛൻ വിഷമിക്കണ്ട.. പൊന്ന് പോലെ നോക്കിക്കോളാം… ”

ആ മനുഷ്യന്റെ കൈയിൽ പിടിച്ചു ഞാൻ അത് പറഞ്ഞപ്പോ അവൾ എന്നെ അമ്മയുടെ തോളിൽ നിന്ന് തലയെടുത്ത് ആചാര്യത്തോടെ നോക്കി. ഞാൻ ഒന്ന് ചിരിച്ചതെ ഉള്ളു അതിന്

” മോള് എന്തിനാ പഠിക്കുന്നെ… ”

അപ്പുറത്തായി മാറി നിൽക്കുന്ന അവളുടെ അനിയത്തിയുടെ തലയിൽ തലോടി അത് ചോദിച്ചപ്പോ അവൾ ഒന്ന് ചിരിച്ചു

” പ്ലസ് ടു കഴിഞ്ഞു ഇനി എവിടേലും ജോലി നോക്കണം ഏട്ടാ…, ”

” അതെന്താ ജോലി അപ്പൊ മോള് പഠിക്കുന്നില്ലേ.. ”

അതിന് മറുപടിയായി അവൾ അച്ഛന്റെയും അമ്മയുടെയും മുഖത്തേക്ക് നോക്കി

Leave a Reply

Your email address will not be published. Required fields are marked *