നാമം ഇല്ലാത്തവൾ – 1 3അടിപൊളി  

കതക് ആരോ തുറക്കുന്നത് പോലെ തോന്നി. തല ഉയർത്തി നോക്കി…

: അല്ല ഇതാര്, അപ്പേടെ മുത്തോ, ഉറങ്ങിയില്ലെടാ….

“മീനുട്ടി ആണ്….. ”

മീനു : അപ്പേ എനിക്ക് ഉറക്കം വരണില്ല. ഞാൻ ഇവിടെ കിടന്നോട്ടെ… (എന്നും ചോദിച്ചോണ്ട് എന്റെ ദേഹത്തോട്ട് ഒരു ചാട്ടം)

അങ്ങനെ അവളുടെ സ്കൂളിലെ ഓരോ കാര്യം ചോദിച്ചു കൊണ്ട് അങ്ങനെ കിടന്നു ഇടയ്ക്ക് ഉഷ മിസ്സിനെ കുറിച്ച് ചോദിക്കുമ്പോൾ. തലയൊന്നു പൊക്കി എന്താണ് ഉദ്ദേശം എന്ന ഭാവത്തിൽ എന്നെ ഒന്ന് നോക്കും. ഞാനാണെങ്കിൽ അമ്മയോട് പറയരുത് എന്നു പറയും. അങ്ങനെ ഓരോന്ന് പറഞ്ഞു ഇരിക്കുമ്പോൾ ബാത്റൂമിലെ ഡോറും തുറന്നു വരുന്നു എന്റെ മീര..എന്റെ ഭാര്യ….

ആമി : നീ പോയില്ലെടി… (മുടി കൊതുന്ന ഇടയിൽ കുറച്ചു ദെഷ്യത്തോടെ ആണ് ചോദ്യം )

മീനു : ഞാൻ ഇന്ന് ഇവിടെ ആണ് കിടക്കുന്നെ അപ്പ എന്നോട് കിടന്നോളാൻ പറഞ്ഞു… (അവൾ ഒന്ന് കൊഞ്ഞനം കുത്തി കാണിച്ചു )

ആമി :ദേ പെണ്ണെ നിന്റെ കളി കുറച്ചു കൂടുന്നുണ്ടേ.. നിങ്ങളാ ഇവൾക്ക് വളം വച്ചു കൊടുക്കുന്നെ ( ചുമ്മാ കിടന്ന എന്റെ മെക്കിട്ടു ആയി. അമ്മയു മോളും അടികുടിയാൽ ഞാൻ ഒന്നും മിണ്ടില്ല. ഞാൻ നന്നായി ഒന്ന് ഇളിച്ചു കാണിച്ചു)

: അവള് ഇവിടെ കിടന്നോട്ടെടി…. ‘എന്നും പറഞ്ഞു മോളുടെ നെറ്റിയിൽ ഒരു മുത്തം കൊടുത്തു ചേർത്തുപിടിച്ചു..’ എന്നിട്ട് കൈ നീട്ടി അവളെ വിളിച്ചു പൂച്ച കുഞ്ഞു പതുങ്ങുന്ന പോലെ എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി.
അങ്ങനെ രണ്ടുപേരും ചേർത്തുപിടിച്ച് അങ്ങനെ കിടന്നു.

: അപ്പേ…. കഥ പറ പ്ലീസ്…..?

അവൾവിടുന്ന ലക്ഷണം ഇല്ല..

: മം പറയാം…

ആമി എന്റെ മുഖത്തേക്ക് തന്നെ നോക്കി കിടക്കുന്നു ഞാൻ അവളുടെ കണ്ണിലേക്കു എന്റെ ചുണ്ടുകൾ അടുപ്പിച്ചു. പതിയെ മീനുവിന്റ മുടിയിൽ തലോടി ഞാൻ കഥ പറയാൻ തയാറെടുത്തു….

“””””””””””””””””””””””””””””””””””””””””””

മംഗലത്ത് കാവ് എന്ന അതിമനോഹരമായ ഗ്രാമവും പ്രകൃതിയുടെ പച്ചപ്പും മണ്ണിന്റെ പുതുമയും വിട്ടുമാറാത്ത അതിസുന്ദരമായ കൊച്ചു വലിയ ഗ്രാമം. അവിടുത്തെ നാട്ടാർക്ക് എല്ലാം ഭയഭക്തി ബഹുമാനം ആയ വിശ്വനാഥൻ അഥവാ വിശ്വേട്ടൻ എന്റെ അച്ഛൻ. നാട്ടിലെ പേരെടുത്ത പ്രമാണിയും നാട്ടുകാരുടെ എല്ലാം പ്രിയപ്പെട്ടവനായ വിശ്വനാഥന്റെയും, കുടുംബിനിയും സർവ്വോപരി ഈശ്വരഭക്തയും അതിലേറെ പാവവും ആയ മാളുമ്മ എന്ന മാലിനിയുടേം രണ്ടാംമക്കളിൽ രണ്ടാമനായ എന്റെ കഥയാണിത്. എനിക്ക് പുറമെ ഒരു ചേട്ടനാണ്, ചേട്ടൻ ബാങ്കിൽ വർക്ക് ചെയ്യുന്നു ചേട്ടന്റെ മാരേജ് കഴിഞ്ഞിട്ട് ഒരു വർഷത്തോളം ആകുന്നു ചേട്ടന്റെ പേര് അജിത്ത് എന്ന അജി, ചേട്ടത്തി ഒരു കോളേജ് ലക്ചർ ആണ് ഭർത്താവിന്റെ വീടിനെ സ്വന്തം വീട് ആയും അവിടുത്തെ സഹ ജനങ്ങളെ സ്വന്തം വീട്ടുകാരായും കരുതുന്ന രേവതി എന്ന എന്റെ ദേവു ഏട്ടത്തി.

അയ്യോ എന്നെ പരിചയപ്പെടുത്തി ഇല്ലല്ലോ.. നിങ്ങൾ ചോദിക്കാതെയായപ്പോ ഞാൻ ആ കാര്യം വിട്ടുപോയി. നിങ്ങൾ നല്ല ആള്ക്കാരാ… കൊള്ളാം ഏതായാലും

ഞാൻ അർജുൻ എന്ന അജു.. ഫാഷൻ മോഡലിംഗ്ൽ താല്പര്യം ഉള്ളതിനാൽ വീട്ടുകാരുടെ കയ്യും കാലും പിടിച്ച് എറണാകുളത്ത് ജോലി ചെയ്യുന്നു. വീട്ടിൽ നിന്ന് മാറിനിൽക്കുന്നത് വീട്ടിൽ ആർക്കും ഇഷ്ടമല്ല അതാണ് മെയിൻ ഇഷ്യൂ .ആ ഒരു കാര്യത്തിന്റെ പേരിൽ അച്ഛന്റെ വായിലിരിക്കുന്നത് കുറെ കേട്ടത് മിച്ചം.

അപ്പൊ കഥയിലേക്ക് വരാം

” അമ്മാ….അമ്മ പറഞ്ഞാ അച്ഛൻ കേൾക്കും.. ”

പാത്രത്തിലെ അവസാന കഷ്ണ ദോശയും വായിലാക്കി ഞാൻ അമ്മയെ സോപ്പിടാൻ നോക്കുന്നു

” നടക്കില്ല മോനെ നടക്കില്ല…ആ കാര്യത്തിന് എന്റെ മോൻ വെള്ളം വാങ്ങി വെക്കേണ്ട “
എന്റെ പ്രതീക്ഷകളെ തല്ലിക്കെടുത്തിയായിരുന്നു അമ്മയുടെ മറുപടി

” എന്റെ അമ്മ കുട്ടി അങ്ങനെ പറയല്ലേ പ്ലീസ്… അമ്മടെ അജുന് വേണ്ടി അല്ലെ… ”

” ഇല്ലെടാ പൊന്നേ നടക്കില്ല മോൻ വേറെ വല്ല പ്ലാനും ഉണ്ടെങ്കിൽ പറഞ്ഞോക്ക്..”

എന്റെ പാത്രത്തിലേക്ക് ഒരു ദോശയും കൂടെ ഇട്ട് അമ്മ വീണ്ടും പണിയിൽ മുഴുകി

Leave a Reply

Your email address will not be published. Required fields are marked *