നാമം ഇല്ലാത്തവൾ – 1അടിപൊളി  

അതും പറഞ്ഞു അവൾ സൈക്കിളും ഉന്തി മുന്നോട്ടു നടന്നു

” നിനക്ക് ഞാൻ കാണിച്ചു തരാടി എപ്പരാച്ചി ”

” എന്താ…..എന്തെകിലും പറഞ്ഞോ… പൊട്ടക്കണ്ണാ… ”

തല ചരിച്ച് സംശയം രൂപേണ എന്നെ ഒന്ന് നോക്കി

” ഏയ്യ് ഒന്നും ഇല്ലല്ലോ… ”

മം

ഒരു ചെറുചിരിയോടെ അവൾ നടന്നു നീങ്ങി

പിറ്റേന്ന് പറഞ്ഞത് പോലെ ഏട്ടത്തി കോളേജിൽ ഞാനും ആയി പോയി എനിക്ക് കുറച്ച് സർട്ടിഫിക്കറ്റ് ഒക്കെ മേടിക്കണമായിരുന്നു

കോളേജിൽ പിള്ളാര്‌ ഫുൾ നോട്ടം സോറി എന്നെ അല്ല വണ്ടി… ഞാൻ ഒരു ജീൻസും ടി ഷർട്ടും ആയിരുന്നു…. ഞങ്ങൾ പാർക്കിങ്ങിൽ വണ്ടി നിർത്തി

” ഇതാരാ….. ”

ഒരു പുച്ചക്കണ്ണി കിളി… കണ്ടാൽ ഐശ്വര്യറായിയെ പോലെ ഇരിക്കും

” അനിയനാ… ”

വണ്ടിയിൽ നിന്ന് ഇറങ്ങിക്കൊണ്ട് ഏട്ടത്തി മറുപടി നൽകി

” അല്ല മിസ്സേ… മിസ്സെന്താ ബൈക്കിൽ ഒക്കെ “
” അത് ഇപ്പോ ആർക്കടാ…. ഒരു ചേഞ്ച്‌ ആഗ്രഹിക്കാത്തത്…. ”

ഏട്ടത്തി ഒരു ചിരിയോടെ അത് പറഞ്ഞപ്പോ എല്ലാരും ഒന്ന് ചിരിച്ചു

” അല്ല ഈ ചേട്ടൻ ഒന്നും മിണ്ടില്ലേ..”

ആദ്യം ഇതാരാ… എന്ന് ചോദിച്ച കിളി തന്നെ… കൊള്ളാം ഉരുപ്പിടി തന്നെ . ഇവളേം കൊതിപ്പിച്ചു കടന്നുകളഞ്ഞല്ലോ. . എന്തേ… നിങ്ങൾക് ഫീൽ ആയോ…

” ഇല്ല എനിക്ക് ജന്മനാ സംസാരിക്കാൻ ഉള്ള ശേഷി ഇല്ല… എന്തേ…. ”

ഞാൻ ആ പെണ്ണിനെ ഒന്ന് നോക്കിട്ട് ഏട്ടത്തിക്ക് നേരെ നിന്ന്

” എന്നാ ഞാൻ പോയി സർട്ടിഫിക്കറ്റ് വാങ്ങി.. വീട്ടിലെക്ക് പോവാ ”

അഹ്

ഏട്ടത്തിയിൽ നിന്ന് മറുപടി കിട്ടിയപ്പോ ഞാൻ ഓഫീസിലേക്ക് നടന്നു. പോകുന്ന പൊക്കിൽ അവളെ ഒന്ന് ഇരുത്തിനോക്കാനും ഞാൻ മറന്നില്ല

” മൊരടൻ ”

ഞാൻ അവളെ പാസ്സ് ചെയ്തു പോയപ്പോളേക്കും ഒരു നേർത്ത ശബ്ദം അത് ഞാൻ കേട്ടെങ്കിലും തിരിഞ്ഞു നോക്കാൻ പോയില്ല.. മുന്നോട്ട് നീങ്ങി ഒരു ചെറു ചിരിയോടെ , സർട്ടിഫിക്കറ്റും വാങ്ങി തിരിച്ചു വരാന്തായിലൂടെ നടന്നപ്പോൾ ദേ ആ പെണ്ണ്…. ഏത്‌ നമ്മടെ ( നമ്മടെ അല്ല എന്റെ… അയ്യടാ.. ) പൂച്ചക്കണി .. അവളുടെ കണ്ണുകൾക്ക് ഒരു കാന്തത്തിന്റെ ശക്തി

” ഹലോ….”

ആ ഒരു നീട്ടി വിളി ദൂരത്തുനിന്നുണെകിലും ആ വിളി അവസാനിച്ചത് എന്റെ അരികിൽലായിയാണ്

” അഹ് താൻ ഓ…. ”

ഞാൻ ഓർമ്മപുതുക്കാൻ എന്നോണം ചോദിച്ചു

” അല്ലാതെ തന്നെ അറിയാവുന്ന ആരും ഇവിടെ ഇല്ലാലോ… ഹമ്… ”

എന്റെ മറുപടിക്ക് ഒരു പൂച്ചം കലർന്ന ചിരിയോടെ ഉള്ള മറുപടി

” നിങ്ങളെ സയൻസ് ആൻഡ് ആർട്സ് പഠിപ്പിക്കുന്നത് ഇപ്പോളും ഗായത്രി മാധവ് അല്ലെ.. “
തിരിച്ചും ഒരുലോഡ് പൂച്ചം വാരി എറിഞ്ഞു കൊണ്ട് ഞാൻ ആ വാക്കുകൾ അവിടെ കൊണ്ട് നിർത്താൻ എന്നോണം തിരിഞ്ഞു

” അല്ലാ…. ഒന്ന് നിന്നെ മിസ്സിനെ എങ്ങനെ അറിയാം ”

ആകാംഷ നിറഞ്ഞ സ്വരം

” അവൾ എന്റെ ക്ലാസ്സ്‌മേറ്റ് ആയിരുന്നു ”

തിരിഞ്ഞുള്ള അതേ നടപ്പിൽ തന്നെ മറുപടിയും കൊടുത്ത് ഞാൻ നേരെ നടന്നു.. വെയ്റ്റിംഗ് ഷെഡിൽ നിന്ന് ബസും കേറി നാട്ടിലേക്ക് തിരിച്ചു.ഏതോ ഒരു കാറ്റിന്റെ തലോടലിൽ ഞാനും അലിഞ്ഞു ചേർന്ന്.. കണ്ടാക്ടർ വിളിച്ചപ്പോൾ ആണ് എനിക്ക് സോബോധം വന്നത്… നടേത്തി. ബസും ഇറങ്ങി വീട്ടിലെക്ക് ഉള്ള വഴിയേ നടന്നു.കാറ്റിന്റെ താഴുകലും ഏറ്റ്

ഒരുപാട് നടന്നപ്പോൾ.. ആരോ വിളിക്കുന്നത് പോലെ…. തോന്നിയതാവം.

” എടൊ… ഒന്ന് നിൽക്കടോ.. ”

ഇതാരപ്പാ…. ദേ വരുന്നു നമ്മടെ പാൽക്കാരി

” അഹ് സെച്ചിയോ… ഓ സോറി ഇയുള്ളവന് വിൽക്ക്കു ഏല്പിച്ചേക്കുന്ന സമയം അല്ലെ ഇത്. എങ്കള് അറിഞ്ഞില്ല തമ്പാട്ടി. ”

ഞാൻ അല്പം കുനിഞ്ഞു നിന്ന് അത് പറഞ്ഞപ്പോ അവൾ ആ കുഞ്ഞിപ്പല്ലുകൾ കാട്ടി മുത്തുപോഴിക്കുന്നത് പോലെ ഒന്ന് ചിരിച്ചു ഓ… എന്റശ്വരാ… അഴകുനാ അഴക് അപ്പടി ഒരാഴക്ക്.

” അഹ് ആ പേടി എപ്പോളും നല്ലയാ.. ”

ഞങ്ങൾ മുന്നോട്ട് നടന്നു.. അവൾ ഓരോ കാര്യങ്ങൾ ചോദിച്ചു ഞാനും. അങ്ങനെ ഞങ്ങൾക്കിടയിലെ മഞ്ഞുരുകി. അവൾ ഒരുപാട് സംസാരിക്കുന്ന കുട്ടത്തിൽ ആണ് വീട്ടിലെ കാര്യങ്ങളും എല്ലാം പറഞ്ഞു അവൾ അവരുടെ ദാരിദ്ര്യമോ കഷ്ടപ്പാടോ അവളുടെ വാക്കുകളിൽ വരാതെ ഇരിക്കാൻ പരമാവധി ശ്രമിക്കുണ്ടെന്നു എനിക്ക് മനസിലായി.രണ്ടാഴ്ച കഴിഞ്ഞാൽ അവളുടെ കല്യാണം ആണെന്നും ആളെ ഇത് വരെ ഫോട്ടോയിൽ പോലും കണ്ടിട്ടില്ല എന്നും പറഞ്ഞു. സംഭവം എന്റെ അച്ഛൻ ആണ് ഈ കല്യാണം നടത്തുന്നെ കള്ള തന്ത കെട്ടുന്ന ചെക്കന്റെ ഫോട്ടോ പോലും കാണിക്കാൻ ദയവ്‌ തോന്നാത്ത കാലമാടൻ.. . എന്നെ കുറിച്ച് ചോദിച്ചപ്പോ ഞാൻ കാര്യമായി ഒന്നും പറഞ്ഞില്ല ജോലിയെ കുറിച്ചും ഒക്കെ പറഞ്ഞു ഒഴിവായി വീട്ടുകാരെ കുറിച്ച് ഞാൻ മനഃപൂർവം പറഞ്ഞില്ല.. അവൾ ചോദിച്ചും ഇല്ല.അത് അറിഞ്ഞാൽ ചിലപ്പോൾ അവൾ ഇപ്പോ കാണിക്കുന്ന ഒരു അടുപ്പം പോലും നഷ്ടപ്പെടും
അങ്ങനെ അവൾ യാത്ര പറഞ്ഞു വീട്ടിലെക്ക് നടന്നു ഞാൻ എന്റെ വീട്ടിലേക്ക്

വൈകിട്ട്

” നീ ഇന്ന് നിത്യനെ വീണ്ടും കണ്ടോ.. സംസാരിച്ചോ… ”

ഉമ്മറത്തു ഇരുന്ന് ഫോണിൽ തൊണ്ടികൊണ്ട് ഇരുന്ന എന്നോട് ആ ചോദ്യം എറിഞ്ഞത് ഏട്ടത്തി ആണ്

“ഏത്‌ നിത്യാ…? ”

ഞാൻ ആളെ മനസിലാകാതെ സംശയരൂപേണ ഏട്ടത്തിക്ക് മുഖം കൊടുത്തു

” അഹ് എടാ ഇന്ന് രാവിലെ കോളേജിൽ വെച്ച് നിനക്ക് സംസാരിക്കാൻ കഴിവില്ലേ എന്ന് ചോദിച്ചാ ”

ഏട്ടത്തി കാര്യങ്ങൾ മുഴുവനായി വിശദീകരിച്ചപ്പോ എനിക്ക് ആളെ മനസിലായി

” അഹ് ഹാ പെണ്ണോ… ആഹ് സംസാരിച്ചായിരുന്നു എന്തേയ്…. ”

” അഹ്.. അങ്ങനെ പറ വെറുതെയല്ല പെണ്ണ് ഇന്ന് ഫുൾ എന്റെ പുറകെ നടന്നെ… ”

” ഏട്ടത്തിയുടെ പുറകെ ആ പെണ്ണ് എന്തിനാ നടക്കുന്നേ… ”

തൈര്….. കാര്യം എനിക്ക് ഒന്നും മനസിലാകുന്നില്ല

” ഇത്പോലെ ഒരു ബോൾട്ട്… എടാ ഊപ്പേ.. ആ പെണ്ണ് നിന്റെ കാര്യങ്ങൾ ചോദിച്ചാ എന്റെ പുറകെ നടന്നെ ”

ഏട്ടത്തി തനി ചേച്ചിയായി

” നിങ്ങള് ഒരു കോളേജ് ലക്ച്ചർ അല്ലെ ഇത്രയും മ്ലേച്ഛകരമായ വാക്കുകൾ ഉച്ഛരിക്കാൻ നാണമില്ലേ സ്ത്രീയെ നിങ്ങൾക്ക്.. ”

” ഇല്ല എനിക്ക് ഇച്ചിരി നാണകുറവാ. നിന്റെ അല്ലെ ഏട്ടത്തി അപ്പോ ഇത്രെയൊക്കെ പ്രതീക്ഷിച്ചാൽ മതി ”

കിട്ടിയോ…. ഇല്ല ചോദിച്ചുമേടിച്ചു….

” അല്ലേടത്തി ആ പെണ്ണിന് എന്റെ കാര്യങ്ങൾ അറിഞ്ഞിട്ട് ഇപ്പോ എന്തിനാ.. ”

ഞാൻ ചമ്മൽ മാറ്റാനായി ഏട്ടത്തിയോട് ചോദിച്ചതിന് മറുപടി വന്നത് അമ്മയിൽ നിന്നായിരുന്നു

” ആ പെണ്ണിന് എന്റെ മോനെ ഇഷ്ടയത്കൊണ്ട്… അല്ലേടി മോളെ… “
എന്റെ പെട്ടിയിൽ ആണി അടിച്ചുകൊണ്ട് അമ്മ സാരീതലപ്പിൽ കയ്യും തൂത്തു അടുക്കളയിൽ നിന്ന് അഗമനം ആയി

” പിന്നല്ലാതെ… എന്റെ മോനെ കണ്ടാൽ ആർക്കാ പ്രേമം തോന്നത്തെ… അമ്മേ നമ്മടെ ശരധചേച്ചിടെ മോള് ഇവനെ കെട്ടണം എന്ന് പറഞ്ഞല്ലേ….കിണറ്റിൽ ചാടാൻ പോയെ… ശോ ”

എന്റെ പെട്ടിയിലെ അവസാന ആണിയും അടിച്ചു രണ്ടും കൂടെ കുട്ടച്ചിരി. അച്ഛൻ ഇല്ല ഇവിടെ അച്ഛനും ഏട്ടനും എങ്ങോട്ടോ പോയതാണ്.. അമ്മയും മരുമോളും കൂടെ എനിക്കെട്ട് വെക്കാൻ ആണെന്ന് അറിഞ്ഞ ഞാൻ നൈസ്യായിട്ട് വലിയാൻ തീരുമാനിച്ചു. അപ്പോളും അവിടെ ചിരി നിന്നില്ല.. ചിരിക്കട്ടെ രണ്ടിന്റേം കൊലച്ചിരി

Leave a Reply

Your email address will not be published. Required fields are marked *