തൈര്….. കാര്യം എനിക്ക് ഒന്നും മനസിലാകുന്നില്ല
” ഇത്പോലെ ഒരു ബോൾട്ട്… എടാ ഊപ്പേ.. ആ പെണ്ണ് നിന്റെ കാര്യങ്ങൾ ചോദിച്ചാ എന്റെ പുറകെ നടന്നെ ”
ഏട്ടത്തി തനി ചേച്ചിയായി
” നിങ്ങള് ഒരു കോളേജ് ലക്ച്ചർ അല്ലെ ഇത്രയും മ്ലേച്ഛകരമായ വാക്കുകൾ ഉച്ഛരിക്കാൻ നാണമില്ലേ സ്ത്രീയെ നിങ്ങൾക്ക്.. ”
” ഇല്ല എനിക്ക് ഇച്ചിരി നാണകുറവാ. നിന്റെ അല്ലെ ഏട്ടത്തി അപ്പോ ഇത്രെയൊക്കെ പ്രതീക്ഷിച്ചാൽ മതി ”
കിട്ടിയോ…. ഇല്ല ചോദിച്ചുമേടിച്ചു….
” അല്ലേടത്തി ആ പെണ്ണിന് എന്റെ കാര്യങ്ങൾ അറിഞ്ഞിട്ട് ഇപ്പോ എന്തിനാ.. ”
ഞാൻ ചമ്മൽ മാറ്റാനായി ഏട്ടത്തിയോട് ചോദിച്ചതിന് മറുപടി വന്നത് അമ്മയിൽ നിന്നായിരുന്നു
” ആ പെണ്ണിന് എന്റെ മോനെ ഇഷ്ടയത്കൊണ്ട്… അല്ലേടി മോളെ… “
എന്റെ പെട്ടിയിൽ ആണി അടിച്ചുകൊണ്ട് അമ്മ സാരീതലപ്പിൽ കയ്യും തൂത്തു അടുക്കളയിൽ നിന്ന് അഗമനം ആയി
” പിന്നല്ലാതെ… എന്റെ മോനെ കണ്ടാൽ ആർക്കാ പ്രേമം തോന്നത്തെ… അമ്മേ നമ്മടെ ശരധചേച്ചിടെ മോള് ഇവനെ കെട്ടണം എന്ന് പറഞ്ഞല്ലേ….കിണറ്റിൽ ചാടാൻ പോയെ… ശോ ”
എന്റെ പെട്ടിയിലെ അവസാന ആണിയും അടിച്ചു രണ്ടും കൂടെ കുട്ടച്ചിരി. അച്ഛൻ ഇല്ല ഇവിടെ അച്ഛനും ഏട്ടനും എങ്ങോട്ടോ പോയതാണ്.. അമ്മയും മരുമോളും കൂടെ എനിക്കെട്ട് വെക്കാൻ ആണെന്ന് അറിഞ്ഞ ഞാൻ നൈസ്യായിട്ട് വലിയാൻ തീരുമാനിച്ചു. അപ്പോളും അവിടെ ചിരി നിന്നില്ല.. ചിരിക്കട്ടെ രണ്ടിന്റേം കൊലച്ചിരി
അല്ലേലും മറ്റവൾ എന്തിനാ എന്നെ തിരക്കിയെ… ഇനി ഞാൻ വലിയ സംഭവം ആണെന്ന് ഗായത്രി മുകേന അറിഞ്ഞു വല്ല ഓട്ടോഗ്രാഫ്നും വന്നായിരിക്കും അങ്ങനെ ഓരോന്ന് ആലോചിച്ചു ഉറങ്ങി പോയി രാവിലെ അമ്മയുടെ വിളിയും കേട്ട് റെഡി ആയി ഞാൻ നേരെ എറണാകുളതെക്കു തിരിച്ചു.. രണ്ടാഴ്ച കഴിഞ്ഞാൽ അച്ഛൻ നടത്തുന്ന സമൂഹവിവാഹം ഉണ്ട് അതിന് വരണം. ഗ്രാമപ്രദേശം ആയതുകൊണ്ട് ഒരു കുട്ടിയെ ഇറക്കിവിടൻ ഉള്ള വക ഒന്നും ഇന്നാട്ടിൽ ഉള്ളവർക്ക് കുറവാ… അതിനായി അച്ഛൻ കണ്ടെത്തിയ വഴിയാണ് ഈ സമൂഹവിവാഹം… നാട്ടിലുള്ളവരുടെ എല്ലാം കെട്ട് നടത്താൻ തന്തക്ക് സമയം ഉണ്ട് ഇവിടെ ഒരുത്തൻ പേര നിറഞ്ഞു നിക്കണ കാര്യം പുള്ളി മറന്നു… ഹമ്… തന്ത ആണത്രേ തന്ത….
എറണാകുളത്തെ ഒരു പകൽ
പൊട്ടാ….എടാ എണ്ണിക്കാൻ ”
ഒരു കുലുക്കിവിളി കേട്ടാണ് ഞാൻ ഉണർന്നത്
” ഒന്ന് പോയെ അമ്മേ… കുറച്ചൂടെ… കുറച്ചൂടെ കഴിയട്ടെ…. ”
” അമ്മ അല്ലേടാ നിന്റെ കാലൻ ആണ്… എണീക്കെടാ പോത്തേ…. ”
പറയുന്നതിനൊപ്പം ഒറ്റ ചവിട്ടും ഞാൻ രണ്ട് മലക്കം മറിഞ്ഞു താഴേക്ക്. തലയൊന്നു കുടഞ്ഞു.. എന്തിനാ ഇപ്പോ ആളുകള് പടക്കം പൊട്ടിച്ചേ.. ഇന്ന് വിഷുവാ…
” വീണടത്തു കിടന്ന് ദിവസ്വപ്നം കാണാതെ.. എണ്ണിറ്റ് പോടെ… “
കൈ രണ്ടും ഊരക്ക് വെച്ചു എന്നെ നോക്കി ചിരിക്കുന്ന ആ നാറിയെ നോക്കി ദാഹിപ്പിച്ചിട്ട് ഞാൻ എണ്ണിറ്റ്… ആരായിരിക്കും എന്നല്ലേ വേറെ ആര് ആ മറുത.. മാഗ്ഗി . അവൾ അല്ലാതെ ഈ പണി വേറെ ആരേലും കാണിക്കുവോ…
” എന്ടാ… ഇങ്കെ വന്തേ… ഏതുക്ക്ടാ….എന്നെ ടെൻഷൻ പാൻട്ര.. എങ്ക പത്താലും നീ.. ”
ഞാൻ കൊച്ചിരാജാവിലെ മുത്തുവിന്റെ സ്റ്റൈൽയിൽ അത് പറഞ്ഞപ്പോ ഞങ്ങൾ രണ്ടാളും ഒന്ന് ചിരിച്ചു.. പിന്നെ പതിവ് പോലെ അവൾ റെഡി ആയി വരാം എന്ന് പറഞ്ഞു അവളുടെ ഫ്ലാറ്റിലേക്ക് പോയി തൊട്ടടുത്ത റൂം ആണ് അവളുടെ.
അവളെകുറിച്ച് പറയാൻ ആണെകിൽ
വണ്ണം തോന്നാത്ത എന്നാൽ ആവിശ്യത്തിന് വണ്ണമുള്ള ഒരു സുന്ദരി. പീലികണ്ണിൽ എപ്പോളും ഒരു കുസൃതി ഒളിക്കുന്ന എപ്പോളും ചിരിച്ച മുഖവും എന്റെ വാലായി നടക്കണ നല്ല ഫസ്റ്റ് ക്ലാസ്സ് കോട്ടയംകാരി അച്ചായതി.
പുതിയ വണ്ടിയുടെ കാര്യം ഞാൻ അവളെ നേരത്തെ വിളിച്ചു അറിയിച്ചിരുന്നു… പുള്ളിക് കറങ്ങാൻ ഓസിനു ഒരു ബൈക്കും ഒരു ഡ്രൈവറെയും കിട്ടില്ലോ. അങ്ങനെ ഞങ്ങൾ രണ്ടാളും പെട്ടെന്ന് റെഡി ആയി ഓഫീസിൽ ചെന്ന്.. അവൾ അവിടെ എന്നെ അസ്സിസ്റ്റ് ചെയുന്നു.. അങ്ങനെ തിരക്കുകളിൽ പെട്ട് രണ്ടാഴ്ച കഴിഞു. ഇതിന് ഇടക്ക് അമ്മയുടേം അച്ഛന്റേം കാളുകൾ വേറെ തലേന്ന് തന്നെ വന്നോളാം എന്ന് പറഞ്ഞു ഞാൻ കിടക്കാൻ തയാർ എടുത്ത്. മാഗ്ഗി കൂടെ വരുണ്ട് എന്ന് പറഞ്ഞേക്കിലും അവൾക് ലീവ് കിട്ടിയില്ല അതിന്റെ പരിഭവം ഉണ്ട് പെണ്ണിന്റ മുഖത്ത്.
