നാമം ഇല്ലാത്തവൾ – 1 3അടിപൊളി  

” അഹ്…. ദേ വരുന്നു നിന്റെ പുന്നാര ഏട്ടത്തി അങ്ങോട്ടേക്ക് പറ… ചെലപ്പോ നടക്കും ”

അമ്മയുടെ വാക്കുകൾ എന്നെ എത്തിച്ചത് ദേഷ്യതാൽ കത്തിജ്വലിക്കുന്ന കണ്ണുകളുമായി നിൽക്കുന്ന ഏട്ടത്തിയിൽ ആണ്

ഏട്ടത്തി രണ്ടു ചുവട് മുന്നോട്ട് വെച്ച് അടുക്കളയിൽ കേറി എന്നെ മൊത്തത്തിൽ ഒന്ന് നോക്കി.. കാര്യം പിടികിട്ടിയപ്പോ ഞാൻ സ്ലാബിൽ നിന്ന് താഴ്യ്ക്ക് ഇറങ്ങി.ദൈവമേ ജീവൻ ബാക്കി വച്ചേക്കണേ..

” അജു നിന്നോട് പല തവണ പറഞ്ഞിട്ടുണ്ട്….. കുളിക്കാതെ ആഹാരത്തെ തൊടരുതെന്ന്…. അതെങ്ങനെയാ ഏട്ടന്റെ അല്ലെ അനിയൻ…അമ്മ ഇപ്പൊ എന്തിനാ ഇവന് ഫുഡ്‌ കൊടുത്തേ…”

എനിക്കെട്ട് ഒരു അടിയും തന്ന് അടുക്കളയിലേക്ക് കയറി അമ്മക്ക് നേരെ തിരിഞ്ഞു. കുളിക്കാതെ ഫുഡ്‌ കഴിക്കുന്നത് ഇഷ്ടമല്ല പുള്ളിക്കരത്തിക്ക്. അമ്മ കൈമലർത്തി . ഞാൻ ആണെകിൽ നാളത്തെ കാര്യത്തിന് ഇടക്ക് ഇത് വിട്ടും പോയി. അഹ് ഏതായാലും കിട്ടുന്നത് വാങ്ങിക്കാം.

” എന്റെ പൊന്നേട്ടത്തി… വാങ്ങിക്കാനുള്ളത് ഒക്കെ പിന്നെ വാങ്ങിച്ചോളാം ഞാൻ.. പറ്റുമെങ്കിൽ എന്നെ ഒന്ന് ഹെല്പ് ചെയ്യ്…,”

ഞാൻ അവസാനശ്രമം എന്നോണം ഏട്ടത്തിയുടെ മുഖത്തേക്ക് നോക്കി

” നടക്കില്ല ”

ഒന്ന് കേൾക്കുകപോലും ചെയ്യാതെ.. എന്റെ വാക്കുകൾ അപ്പാടെ ഇല്ലാതാക്കി. അമ്മയിൽ നിന്ന് ആക്കിയുള്ള ചിരി എനിക്ക് കേൾകാം എങ്കിലും ഞാൻ അത് കാര്യമാക്കില്ല.. ഇനി അറ്റകൈ തന്നെ പ്രയോഗിക്കാം, ഫ്രിഡ്ജ് തുറന്ന് എന്തോ എടുക്കുന്നതിനിടയിൽ ഞാൻ ഒരു ഡിമാൻഡ് ഇട്ട്

” എന്റെ കൂടെ നിന്നാൽ ഞാൻ ഡയറി മിൽക്ക് സിൽക്ക് വാങ്ങിതരാം…. എന്ത് പറയുന്നു “
അതിൽ വീഴും എന്ന് എനിക്ക് ഉറപ്പായിരുന്നു. പുള്ളിക്കാരിക്ക് ഡയറി മിൽക്കിൽ ആരോ കൈവിഷം കൊടുത്തിട്ടുണ്ട്. അതോടെ പുള്ളി ഒന്ന് അടങ്ങി എന്നെനിക്ക് തോന്നി

” 3 എണ്ണം വാങ്ങിച്ചു തന്നാൽ ഞാൻ കൂടെ നിക്കാം.. ഡീൽ ആണോ… ”

ഇതെല്ലാം കേട്ട് കൊണ്ട് അമ്മ മൂലയ്ക്ക് നിന്ന് തേങ്ങാ തിരുമുന്നു

” നിനക്ക് നാണമില്ലേ പെണ്ണേ… ചോക്ലേറ്റും തിന്നു നടക്കാൻ കൊച്ചുകുട്ടിയാണെന്നാ പെണ്ണിന്റ വിചാരം ”

പറയുന്നതിനോടൊപ്പം അമ്മയുടെ കുണുങ്ങി ചിരിയും കേൾക്കാം

” അച്ചോടാ പറയണ്ടേ …. എന്റെ കുട്ടിക്കും ഞാൻ തരത്തില്ലേ…. ”

പുറം തിരിഞ്ഞു നിന്ന് തേങ്ങ തിരുമ്മുന്ന അമ്മയുടെ വയറിലൂടെ കൈയ്യിട്ട് കൊണ്ടാണ് ഏട്ടത്തി അത് പറഞ്ഞത്.. സംഭവം അമ്മയും മരുമോളും ഭയങ്കര സിങ്ക് ആണ്

” ഹാ…. കൊഞ്ചാതെ പോ… പെണ്ണെ… ”

” ദേ…. അമ്മായിമ്മേ ഞാൻ ഒരു കാര്യം പറഞ്ഞേക്കാം.. മര്യാദക് അല്ലങ്കിൽ ഞാൻ ഗാർഹിക പീഡനത്തിന് നിങ്ങൾക് എതിരെ പരാതി കൊടുക്കും… കൊടുക്കട്ടെ…. ഏഹ് ”

അല്പം ദെഷ്യം പിടിച്ചുള്ള സംസാരം. ഇത് ഇവിടെ പതിവാണ്, നമ്മള് ഓർക്കും രണ്ടുംകുടെ ഉടക്കിയെന്ന്.. എവിടെ അത് കാണാൻ ഉള്ള ഭാഗ്യം ഒന്നും നമ്മക്ക് ഇല്ലേ…

അത് പറഞ്ഞു നിർത്തിയതും രണ്ടും കൂടെ മുഖത്തോട് മുഖം നോക്കി ചിരിക്കാൻ തുടങ്ങി

” അമ്മയുടേം മോളുടേം സ്നേഹപ്രകടനം കഴിഞ്ഞെങ്കിൽ.. ഈ ഉള്ളവന്റെ പ്രശ്നത്തിന് പരിഹാരം കാണാൻ തമ്പുരാട്ടിയെ കൊണ്ടുപൊക്കോട്ടെ… ”

ഞാൻ ഒരു ആക്കിയ ചിരിയോടെ അത് പറഞ്ഞപ്പോ ഏട്ടത്തി എന്നെ നോക്കി കൊഞ്ഞനം കുത്തി അമ്മയാണെകിൽ ഒരാടിയും…

” എന്തോന്നാ.. എല്ലാരും ഭയകര കളി തമാശയിൽ ആണല്ലോ… ”

അടുക്കളയിലേക്ക് കേറിക്കൊണ്ട് ഏട്ടൻ എന്റെ മുഖത്തേക്ക് നോക്കി

” എന്താടാ ”

എന്റെ മുഖം ഒന്ന് മാറിയാൽ ഏട്ടന് മനസിലാകും അതാണ് സത്യം.
” രണ്ടാളോടും ഒരു കാര്യം പറയാം ”

” എന്തോന്നാടാ കുറെ ആയല്ലോ .. നീ പറ… എന്തെമ്മേ കാര്യം ”

ഏട്ടത്തി അമ്മയുടെ മുഖത്തേക്ക് നോക്കി

” ഇവൻ ഏതോ.. വണ്ടി വാങ്ങിയെന്നോ അത് അച്ഛനോട് പറയണമെന്നോ… എന്തൊക്കയോ പറയുന്ന കേട്ട് ”

അരിഞ്ഞ പച്ചക്കറി അടുപ്പത്തു വച്ച ചീനച്ചട്ടിയിൽ ഇട്ടുകൊണ്ട് അമ്മ ഒരു ഒഴിക്കൻ മട്ടിൽ പറഞ്ഞു നിർത്തി

” അയ്യേ… ഈ ചിള് കേസിനാണോ ഞാൻ… ഡേയ്… ഒന്ന് പോയി പരിഹരിച്ചു കൊട്.. ചെല്ല് നമ്മടെ പയ്യനല്ലേ…. ”

Leave a Reply

Your email address will not be published. Required fields are marked *