നിറമണിയും ഗഗന പഥം – 1 23അടിപൊളി 

 

 

“” വേണം… എനിക്കതല്ലാതെ വേറെ മാർഗമില്ല… ഇനിയെന്റെ മക്കളെ പട്ടിണിക്കിടാൻ വയ്യ…””..

 

 

“” ചേച്ചീ… ചേട്ടനെന്തായാലും അറിയില്ലേ… ?..

പിന്നതൊരു പ്രശ്നമാവില്ലേ…?”..

 

 

“” ഇല്ല… അറിയാതെ ഞാൻ നോക്കിക്കോളാം…

ഇതിന്റെ പേരിൽ ഈ പണി എനിക്ക് തരാതിരിക്കരുത്… നിങ്ങൾക്ക് ഇത് കൊണ്ടൊരു പ്രശ്നവുമുണ്ടാവില്ല..””.

 

 

തൊഴു കൈകളോടെയാണ് ശാലിനിയത് പറഞ്ഞത്.. ഒരു പണി കിട്ടേണ്ട അത്യാവശ്യം അവർക്കെത്ര മാത്രമുണ്ടെന്ന് സുധിക്ക് മനസിലായി..

 

 

“” ശരി… എനിക്ക് പ്രശ്നമൊന്നുമില്ല…

അങ്ങേര് എന്നോട് ചോദിക്കാൻ വന്നാൽ ഞാൻ പറഞ്ഞോളാം…

ചേച്ചിക്കിത് കൊണ്ട് പ്രശ്നമൊന്നുമുണ്ടാവരുത്…”..

 

 

“” അതൊന്നും സാരമില്ല… ഞാനെന്നാ നാളെ വന്നോട്ടെ… ?””..

 

 

ശാലിനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി..

 

 

“” ഉം… ചേച്ചി പറഞ്ഞ പോലെ ചേട്ടൻ പോയിട്ട് വന്നാ മതി…

പിന്നെ കൂലിയെത്രയാ ചേച്ചിക്ക് വേണ്ടത്…?””..

 

 

അവളുടെ മനസറിയാനായി സുധി ചോദിച്ചു..

 

 

“” അത്… അതൊന്നും എനിക്കറിയില്ല…

പത്ത് രൂപയാണെങ്കിലും എനിക്കത് വലുതാ… “..

 

 

“ഉം…എന്നാ ശരി… ചേച്ചി പൊയ്ക്കോ… രാവിലെ കാണാം… പിന്നെ ചേച്ചി വിഷമിക്കുകയൊന്നും വേണ്ട… എല്ലാം ശരിയാവും… നമുക്ക് ശരിയാക്കാന്നേ… ”

 

 

ചിരിയോടെ സുധി പറഞ്ഞു..

ജീവിതത്തിലിന്ന് വരെ ഇത്ര സമാധാനം തനിക്ക് കിട്ടിയിട്ടില്ലെന്ന് ശാലിനിക്ക് തോന്നി.. മനസ് നിറഞ്ഞിരിക്കുന്നു..

ഈ മനുഷ്യന്റെ സാമീപ്യം പോലും തനിക്ക് നൽകുന്ന സുരക്ഷിതത്വം ചെറുതല്ല..

 

 

“” പിന്നെ… പേര്… ?..

ഞാനിത് വരെ പേര് ചോദിച്ചില്ല..””..

 

 

ഹൃദയം തുറന്ന ചിരിയോടെ ശാലിനി ചോദിച്ചു…

 

 

“” എന്റെ പേര് സുധീഷ്… എല്ലാരും സുധിയെന്ന് വിളിക്കും…

ചേച്ചിയും അത് വിളിച്ചാ മതി…

വീട് കുറച്ച് ദൂരെയാ… ഒരഞ്ച് കിലോമീറ്റർ അപ്പുറത്ത്…

ചേച്ചിയുടെ പേര് ഞാനും ചോദിച്ചില്ല…””..

 

 

“” എന്റെ പേര് ശാലിനി…

പിന്നെ… സുധിക്ക്… വയസ്… ?”..

 

 

ചെറിയൊരു ചമ്മലോടെ ശാലിനി ചോദിച്ചു..

 

 

“” എനിക്ക് മുപ്പത് വയസായി…””..

 

 

“” എങ്കി… എന്നെ… ചേച്ചീന്ന് വിളിക്കണ്ട… എനിക്കും മുപ്പത് വയസാ…””..

 

 

സുധി അൽഭുതത്തോടെ ശാലിനിയെ നോക്കി..

അവൾക്കതിലേറെ പ്രായം തോന്നിച്ചിരുന്നു..

ദുരിത ജീവിതം കൊണ്ടായിരിക്കുമെന്ന് സുധിക്ക് തോന്നി..

 

 

“” എന്നാ ശാലിനി ചെല്ല്…

എനിക്ക് ടൗണിലൊന്ന് പോകാനുണ്ട്… “..

 

 

നന്ദിയോടെ കൈകൂപ്പി ശാലിനി തിരിഞ്ഞ് നടന്നു.. തന്റെ മനസിനിപ്പോ ഒരു ഭാരവുമില്ലെന്ന് അവൾക്ക് തോന്നി.. വല്ലാത്തൊരു സന്തോഷം..

ഒരു മൂളിപ്പാട്ട് പാടാൻ പോലും തോന്നിപ്പോയി അവൾക്ക്..

ഉയരത്തിലുള്ള മൺതിട്ടയിൽ നിന്ന് മുറ്റത്തേക്ക് ഒറ്റച്ചാട്ടം ചാടി ശാലിനി..അപ്പുറത്തുണ്ടാക്കിയ ഒതുക്കിലൂടെ കയറിയിറങ്ങിയിരുന്ന ശാലിനിക്ക് ഇപ്പോ അതിന്റെ ഉയരം ഒരു വിഷയമായി തോന്നിയില്ല..

 

✍️✍️✍️…

 

 

കൃത്യം രണ്ട് മണിക്കൂർ കഴിഞ്ഞ് അടുക്കള ഭാഗത്ത് നിന്ന് ഒരു വിളി കേട്ട് ശാലിനി വേഗം ചെന്ന് വാതിൽ തുറന്നു..

താനാരെയാണോ ഇപ്പോ മനസിലോർത്തത് അവനതാ മുറ്റത്ത് ചിരിയോടെ നിൽക്കുന്നു…

ശാലിനിയും അവനെ കണ്ട് മനോഹരമായി ചിരിച്ചു..

പക്ഷേ, പൊടുന്നനെ അവളുടെ കണ്ണുകൾ നിറഞ്ഞു..

അടുക്കള വശത്തുള്ള ചെറിയ തിണ്ണയിൽ മൂന്നാല് ചെറിയ ചാക്കുകൾ അവൾ കണ്ടു..

അത് വീട്ടിലേക്കാവശ്യമുള്ള സാധനങ്ങളാണെന്ന് ഒറ്റനോട്ടത്തിൽ അവൾക്ക് മനസിലായി..

ചുരുങ്ങിയത് ഒരു മാസത്തേക്കുള്ള സാധനങ്ങളുണ്ട്…

സുധിയെ നോക്കിയ അവൾക്ക് അവന്റെ മുഖം വ്യക്തമായി കാണാനായില്ല..

കാരണം അവളുടെ കണ്ണിൽ കണ്ണീർ വന്ന് നിറഞ്ഞിരുന്നു… മങ്ങിയ കാഴ്ചയിലൂടെ അവനെ നോക്കി അവൾ തൊഴുതു..

ദൈവത്തെ മുന്നിൽ കണ്ടത് പോലെ…

Leave a Reply

Your email address will not be published. Required fields are marked *