നിറമണിയും ഗഗന പഥം – 1 23അടിപൊളി 

അവളുടെ കരച്ചിൽ കേട്ട് മക്കൾ രണ്ടും ഓടി വന്നു..

അമ്മയെ, അച്ചൻ തല്ലുന്നത് കണ്ട് അവരും ഉറക്കെ കരഞ്ഞു…

 

 

✍️✍️✍️…

 

 

സുധീഷ്… എല്ലാരും സുധിയെന്ന് വിളിക്കും.. മുപ്പത് വയസായ ചെറുപ്പക്കാരൻ.. അത്യാവശ്യം സമ്പത്തുള്ള ചുറ്റുപാട്.. വീട്ടിൽ അച്ചനും, അമ്മയും രണ്ട് പെങ്ങൻമാരുമുണ്ടവന്..

അവനിളയ രണ്ട് പെങ്ങൻമാരുടേയും കല്യാണം കഴിഞ്ഞു..

സുധി ഒരു പെണ്ണിനെ കണ്ടിഷ്ടപ്പെട്ട് കല്യാണം പറഞ്ഞുറപ്പിച്ച് വെച്ചിട്ടുണ്ട്..

പെണ്ണിന്റെ അച്ചൻ ഗൾഫിലാണ്..അയാൾ എട്ട് മാസം കൂടി കഴിഞ്ഞാൽ ലീവിൽ വരും..അപ്പഴേ വിവാഹം നടത്തൂ..

സുധിയുടെ അച്ചനും അമ്മയും റിട്ടയർ ചെയ്ത അധ്യാപകരാണ്.. പെങ്ങൻമാർക്കും ജോലിയുണ്ട്..

 

 

സുധി പഠനത്തിൽ അൽപം മോശമായിരുന്നു..പഠന കാലഘട്ടത്തിൽ തന്നെ മറ്റ് പലതിനോടുമായിരുന്നു അവന്റെ കമ്പം..

പത്താംതരത്തിൽ പഠിക്കുമ്പോൾ തന്നെ കോഴി വളർത്തലിലൂടെ അവൻ പൈസ സമ്പാദിച്ചിരുന്നു… അദ്ധ്യാപകരായിട്ടും, അവന്റെ അച്ചനമ്മമാർ അവനെ അടിച്ച് പഠിപ്പിക്കാൻ തയ്യാറായില്ല..

അവനിഷ്ടമുള്ളത് ചെയ്യാൻ അവർ അവന് അനുവാദം കൊടുത്തു..

 

 

ഡിഗ്രിക്ക് പഠിക്കുമ്പോഴേക്കും അത്യാവശ്യം വലിയൊരു കോഴിഫാമിന്റെ ഉടമയായിക്കഴിഞ്ഞിരുന്നു സുധി..

അവൻ കഠിനാദ്ധ്വാനിയാണ്..

ഡിഗ്രിയോടെ പഠിത്തം നിർത്തിയ സുധി അച്ചന്റെ പേരിൽ ഒഴിഞ്ഞ് കിടക്കുന്ന വലിയ പറമ്പാകെ കോഴിഫാമുണ്ടാക്കി..

തന്റെ മകൻ വിജയിക്കും എന്നുറപ്പുള്ള അവന്റെ അച്ചൻ അവന് വേണ്ട പ്രോൽസാഹനം നൽകി..

 

 

കഠിനാദ്ധ്വാനം കൊണ്ട് സുധി വളർന്നു.. നാട്ടിലെ അറിയപ്പെടുന്ന ഹോൾസെയിൽ കോഴിക്കച്ചവടക്കാരനായി സുധി..

എട്ട് പത്ത് ജോലിക്കാരും അവനുണ്ട്…

 

 

അവന്റെ കോഴിഫാം ഒരു മലഞ്ചെരുവിലാണ്.. അവന്റച്ചന് പാരമ്പര്യമായി കിട്ടിയ സ്ഥലമാണത്..

അവന്റെ അതിരിന് തൊട്ടടുത്ത് ഒരു റബ്ബർ തോട്ടമാണ്.. ഈ വർഷം ടാപ്പിംഗ് തുടങ്ങാനിരിക്കുന്ന നാനൂറ് റബ്ബർ മരങ്ങളുള്ള ഒരു തോട്ടം..

അതിപ്പോ വിൽക്കാനിട്ടിരിക്കുകയാണ്..

പൊന്നുപോലെ പരിപാലിച്ച ആ തോട്ടം വിൽക്കാൻ അതിന്റെ ഉടമസ്ഥന് താൽപര്യമുണ്ടായിട്ടല്ല..

അയാൾക്കെന്തോ സാമ്പത്തിക പ്രശ്നം..

 

 

ബ്രോക്കർ വന്ന് കാര്യം പറഞ്ഞപ്പോ സുധിക്കൊരു താൽപര്യം..

അവൻ അച്ചനോട് ആലോചിച്ചു..

തന്റെ മകൻ വേണ്ടാത്തതിലൊന്നും പോയി തല വെക്കില്ല എന്നുറപ്പുള്ള അയാൾ അവന്റെ ഇഷ്ടം പോലെ ചെയ്യാൻ പറഞ്ഞു..

കുറച്ച്പൈസ അച്ചനും തരേണ്ടിവരും എന്ന് സുധി സൂചിപ്പിച്ചു.. അതും അയാൾ സമ്മതിച്ചു..

 

 

ഒരു മാസത്തിനകം ആ തോട്ടം സുധിയുടെ പേരിലായി..

രണ്ട് മാസത്തിനകം അത് ടാപ്പിംഗ് തുടങ്ങാം.. ഈ രണ്ട് മാസം കൊണ്ട് ടാപ്പിംഗ് തൊഴിലാളിയായ തന്റെയൊരു സുഹൃത്തിനെ വിളിച്ച് വരുത്തി സുധി ടാപ്പിംഗ് പഠിച്ചു..

ആദ്യത്തെ രണ്ട് ദിവസം സുഹൃത്തിനെ കൊണ്ട് വെട്ടിച്ച സുധി, പിന്നെ തനിച്ച് റബ്ബർ വെട്ടാൻ തുടങ്ങി..

അതിനൊന്നും അവന് മടിയുണ്ടായില്ല..

 

 

ഇപ്പോൾ ഒരു മാസമായി വെട്ട് തുടങ്ങിയിട്ട്..നല്ല രീതിയിൽ നോക്കിയ തോട്ടമായത് കൊണ്ട് എല്ലാ മരത്തിനും നല്ല പാലുണ്ട്..

ഷീറ്റടിക്കാനുള്ള സമയം സുധിക്കില്ലാത്തത് കൊണ്ട് പാല് വിൽക്കുകയാണ്..

 

തോട്ടത്തിന്റെ താഴേ ഭാഗത്ത് ഒറ്റപ്പെട്ട ഒരു ചെറിയ വീട് സുധി എന്നും കാണാറുണ്ട്..

പക്ഷേ, ഇത് വരെ അവിടെ ആരെയും കണ്ടിട്ടില്ല..

എട്ട് മണിയാകുമ്പൊഴേക്കും അവൻ തോട്ടത്തിൽ നിന്ന് പാലെടുത്ത് പോകും..

അവൻ ഇടക്ക് ശ്രദ്ധിക്കാറുണ്ടെങ്കിലും, അവിടെ ആളനക്കം അവൻ കണ്ടിട്ടില്ല..

 

 

✍️✍️✍️…

 

 

വെട്ട് കഴിഞ്ഞ് ഒരു ഭാഗത്ത് നിന്ന് പാലെടുത്ത് വരികയാണ് സുധി..

ആ ചെറിയ വീടിന്റെ അടുത്തെത്തിയപ്പോ ഒരു കരച്ചിൽ കേട്ടത് പോലെ തോന്നി അവനൊന്ന് നിന്നു..

പിന്നൊന്നും കേട്ടില്ല..

അവൻ വീണ്ടും തന്റെ ജോലിയിലേക്ക് തിരിഞ്ഞു..

കുറച്ച് കഴിഞ്ഞതും ഉച്ചത്തിലുള്ള ഒരു നിലവിളി കേട്ടു..

Leave a Reply

Your email address will not be published. Required fields are marked *