അങ്ങേര് വീട്ടിലുണ്ടോ…?”..
സുധി ചിരിയോടെ ചോദിച്ചു..
ശാലിനിയും ചിരിച്ചു..
പക്ഷേ അത് വേദന നിറഞ്ഞ ചിരിയായിരുന്നു..
എങ്കിലും സുധിക്ക് സമാധാനമായി..
രണ്ട് പ്രാവശ്യം കണ്ടപ്പഴും ചേച്ചി കരയുകയായിരുന്നു..
സുധി പാൽ നിറയാറായ ബക്കറ്റ് നിലത്ത് വെച്ച് ശാലിനിയുടെ അടുത്തേക്ക് വന്നു..
“” ചേച്ചീ… ഞാനിന്നലെ ചോദിച്ചത് ചേച്ചിക്ക് വിഷമമായല്ലേ… ?.
എന്റെയൊരു കുഴപ്പമിതാ… വേണ്ടാത്ത കാര്യത്തിലെല്ലാം ചെന്ന് തലയിടും…
എന്ത് ചെയ്യാനാ ചേച്ചീ…സ്വഭാവം അതായിപ്പോയി… “..
അത് കേട്ട് ശാലിനി വീണ്ടും ചിരിച്ചു..
ഈ മനുഷ്യന്റെ സംസാരത്തിന് മുന്നിൽ താനെല്ലാം മറക്കുന്നെന്ന് അവൾക്ക് തോന്നി..
“” അതെന്റെ ഭർത്താവ് തന്നെയാണ്.. പേര് രാജൻ..ഞങ്ങൾക്ക് രണ്ട് കുട്ടികളുമുണ്ട്…””..
പതിഞ്ഞ ശബ്ദത്തിൽ ശാലിനി പറഞ്ഞു..
സുധിയവളുടെ മുഖത്തേക്ക് നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല..
“”തിരക്കില്ലെങ്കിൽ ഉച്ച കഴിഞ്ഞ് ഇവിടെ വരെ ഒന്ന് വരാൻ പറ്റോ…?”..
വളരെ പതിഞ്ഞ ശബ്ദത്തിൽ ശാലിനി തിരക്കി..
“” എന്താ ചേച്ചീ കാര്യം… ?..
എന്താണെങ്കിലും പറഞ്ഞോ… ?””..
“” ഇപ്പോ തിരക്കല്ലേ,, ഉച്ച കഴിഞ്ഞ് വന്നാ മതി… എനിക്ക്… ഒരു കാര്യം… പറയാനുണ്ട്… “.
റബ്ബർ പാൽ നിറയാറായ ബക്കറ്റിലേക്ക് നോക്കി ശാലിനി പറഞ്ഞു..
“” ശരിയെന്നാ… സത്യം പറഞ്ഞാ ഞാനിത്തിരി തിരക്കിലാ…
പാലെടുത്ത് തുടങ്ങിയിട്ടേ ഉള്ളൂ…
ചേച്ചി പൊയ്ക്കോ… ഞാനുച്ചക്ക് വരാം…””..
ബക്കറ്റുമെടുത്ത് സുധി അടുത്ത മരത്തിനടുത്തേക്ക് ചെന്നു..
ശാലിനി നിറഞ്ഞ മനസോടെ തിരിച്ച് നടന്നു..
സത്യത്തിൽ ഉച്ചക്കയാളോട് വരാൻ പറഞ്ഞത് എന്തിനെന്ന് അവൾക്ക് തന്നെ അറിയില്ല..അവനോട് എന്ത് കാര്യമാണ് തനിക്ക് പറയാനുള്ളതെന്നും അവൾക്കറിയില്ല..
എന്ത് പറയാനാണ് താനവിടെ പോയതെന്നും ശാലിനിക്ക് മനസിലായില്ല..പക്ഷേ, രാജേട്ടൻ പോയത് മുതൽ അടുക്കള വാതിൽ തുറന്ന് താൻ തോട്ടത്തിലേക്ക് നോക്കി നിൽക്കുകയായിരുന്നെന്ന് അവൾക്കറിയാം.. കുറേ നേരം നിന്ന് ക്ഷമയില്ലാതെയാണ് താനാ മൺതിട്ടയിൽ കയറി നിന്ന് നോക്കിയത്..
തന്റെ സംസാരം കേൾക്കാൻ ഒരാളുണ്ടെന്നത് തന്നെ ശാലിനിയെ സംബന്ധിച്ച് വലിയൊരു കാര്യമായിരുന്നു..
പിന്നെയുള്ളത് പ്രവീണയാണ്..അതും ഫോണിലൂടെ അവളിങ്ങോട്ട് വിളിക്കുമ്പോൾ മാത്രം..അങ്ങോട്ട് വിളിക്കാൻ ഒരിക്കലും തന്റെ ഫോണിൽ ബാലൻസുണ്ടാവാറില്ല..
പക്ഷേ, ഇത്രയും കാലം പ്രവീണ തന്നെ ആശ്വസിപ്പിച്ചതിലും നൂറ് മടങ്ങ് സമാധാനമാണ് തനിക്കിന്നൊറ്റ ദിവസം കൊണ്ടുണ്ടായത്..
അതാ മനുഷ്യന്റെ ഒറ്റവാക്കിലാണ്..
ശാലിനിക്ക് എന്തെന്നില്ലാത്ത സമാധാനം തോന്നി..
ഒരു വേള തന്റെ പ്രശ്നങ്ങളെല്ലാം തീരുമെന്ന് പോലും അവൾക്ക് തോന്നി..
ഉച്ചവരെ അവൾ ക്ഷമിച്ചിരുന്നു..
ഉള്ള ചോറ് കുട്ടികൾക്ക് വിളമ്പിക്കൊടുത്ത് അവളൊന്നും കഴിക്കാതെ അടുക്കളവാതിൽ തുറന്ന് തോട്ടത്തിലേക്ക് നോക്കി നിന്നു..
ഇലകൾ പൊഴിഞ്ഞ് പുതിയ ഇലകൾ തളിർത്ത് പച്ചപുതച്ച് കിടക്കുന്ന ആ തോട്ടത്തിലേക്ക് ഇത് വരെയില്ലാത്തൊരു പ്രതീക്ഷയോടെ ശാലിനി നോക്കി…
പേര് പോലുമറിയാത്ത ഒരാളിൽ എന്തിനാണ് താനിത്രയും പ്രതീക്ഷയർപ്പിക്കുന്നതെന്ന് ശാലിനിക്ക് മനസിലായില്ല.
റബ്ബർ മരങ്ങൾക്കിടയിലൂടെ അയാൾ നടന്ന് വരുന്നത് ദൂരെ നിന്നേ കണ്ട ശാലിനി, മുറ്റത്ത് നിന്ന് മൺതിട്ടയിലേക്ക് ചാടിക്കയറി..
പിന്നെ വേഗത്തിൽ നടന്നു… സുധി അടുത്തെത്തിയതും അവൾ കിതപ്പോടെ അവനെ നോക്കി..
അടിയേറ്റ് തിണർത്ത പാട് അവളുടെ മുഖത്ത് നിന്ന് മാഞ്ഞിട്ടില്ലെന്ന് സുധി കണ്ടു…
“ കുറച്ച് സമയം കഴിഞ്ഞിട്ട് പോയാ പോരേ… ?””..
യാചനപോലെ ശാലിനി ചോദിച്ചു..
“” എനിക്കിനി പോയിട്ട് ഒരു തിരക്കുമില്ല ചേച്ചീ… ചേച്ചി പറയാനുള്ളതെല്ലാം പറഞ്ഞോ… മുഴുവൻ കേട്ടിട്ടേ ഞാൻ പോവൂ… “..
