നിസ്സഹായൻ – 1

കുറച്ചു നേരം ഇരുന്നപ്പോൾ കിതപ്പ് ഒന്ന് അടങ്ങി. കാഴ്ച തെളിഞ്ഞപ്പോൾ താൻ ഇരിക്കുന്നത് പത്തായപ്പുരയുടെ മുറ്റത്താണെന്നു മനസ്സിലായി.
താങ്ങിനായി പിടിച്ചത് പത്തായപ്പുരയുടെ മുറ്റത്തുള്ള തുളസി തറയുടെ കെട്ടിലായിരുന്നു. കാലു എവിടെയോ തട്ടി മുറിഞ്ഞിരിക്കുന്നു. ഭയം കയറി മുൻ പിൻ നോക്കാതെ ഓടുകയായിരുന്നല്ലോ. തൻറെ മനോധൈര്യത്തെ കുറിചോർത്തു അവനു സ്വയം ലജ്ജ തോന്നി. നിലാവ് തെളിഞ്ഞിട്ടുണ്ട്. ഉണ്ണി ചുറ്റും നോക്കി. മുറ്റം മുഴുവൻ പുല്ലൊക്കെ ചെത്തി, തൂത്തു വൃത്തിയാക്കി ഇട്ടിരിക്കുന്നു, സ്ഥിരമായി ആൾ പെരുമാറ്റം ഉള്ളത് പോലെ. തറവാട്ടിൽ ആരെയും ഈ ഭാഗത്തേക്ക് വരാൻ അമ്മാവൻ അനുവദിക്കാറില്ല. പ്രേത കഥകളുടെ പൊടിപ്പും തൊങ്ങലും ഉള്ളതുകൊണ്ട് പുറമേ നിന്നും ആരും ഇങ്ങോട്ട് കടക്കാറില്ല. പിന്നെ ആരാണ് ഇവിടെ വന്നു ഇതൊക്കെ ചെയ്യുന്നത്. തൻറെ അറിവിൽ, അവസാനമായി ഇവിടൊക്കെ വൃത്തിയാക്കിയത് കഴിഞ്ഞ കൊല്ലത്തെ ആടി-അറുതിക്കായിരുന്നു. അവനു അത്ഭുതം തോന്നി. ആരോ സ്ഥിരമായി ഇവിടെ വരാറുണ്ടെന്നത് തീർച്ച. രാവിലെ ഏതായാലും കാര്യസ്ഥൻ മത്തായിയോടും, തറവാട്ടിലെ പണിക്കാരോടും, ഇതിനെ കുറിച്ച് അന്വേഷിക്കണം എന്ന് മനസ്സിൽ ഉറപ്പിച്ചു അവൻ എഴുന്നേറ്റു.

തറവാട്ടിലേക്ക് നടക്കാനായി തിരിഞ്ഞ അവൻ പെട്ടെന്ന് നിന്നു. പത്തായപ്പുരയുടെ മുകളിലെ നിലയിലെ തെക്കേ മുറിയൽ വെളിച്ചം കാണുന്നു. മുൻപ് ഭയന്ന് ഓടുമ്പോൾ അകലെ നിന്നു താൻ കണ്ട നേരിയ വെളിച്ചം ഇതായിരുന്നു എന്ന് ഉണ്ണിക്കു മനസിലായി. ആരാണ് ഈ സമയത്ത് ഇവിടെ. ഏതെങ്കിലും കള്ളന്മാർ കക്കാൻ കയറിയതാണോ. കയറി നോക്കിയാലോ എന്ന് തോന്നി, ഇനി കള്ളന്മാർ ആണെങ്കിൽ അവരുടെ കയ്യിൽ വല്ല ആയുധവും കാണില്ലേ?…… അവന്മാർ തന്നെ ഉപദ്രവിച്ചാലോ?………. ഉണ്ണിയുടെ ചിന്തകൾ പല വഴിക്ക് സഞ്ചരിച്ചു. എന്ത് ചെയ്യണമെന്നു അറിയാതെ നിൽക്കുമ്പോൾ പോടുന്നവേ ഒരു സ്ത്രീയുടെ കരച്ചിൽ കേട്ട് അവൻ ഞെട്ടി തെറിച്ചു!!!.

തുടരും……………………………………………………………………….. കാമദാസൻ

വായനക്കാരുടെ ശ്രദ്ധയ്ക്ക്‌………………..

ഇത് എൻറെ ആദ്യ സംരംഭം ആണ്. തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിക്കണം. നിങ്ങളുടെ അഭിപ്രായവും പ്രോത്സാഹനവും കമ്മന്റ് ബോക്സിൽ അറിയിക്കാൻ മറക്കരുത്. അടുത്ത ഭാഗം ഉടനെ പോസ്റ്റ് ചെയ്യുന്നതാണ് ………………

Leave a Reply

Your email address will not be published. Required fields are marked *