അത്താഴം കഴിഞ്ഞ് ടെറസിൽ സിഗരറ്റ് വലിച്ച് നിൽക്കുമ്പോൾ …” നന്ദേട്ടാ… ഫോൺ .”…… ശബ്ദം കേട്ട് … വേഗം സിഗരറ്റ് നിലത്തിട്ടു ചവിട്ടുമ്പോഴേക്കും …ഫോണിൽ സംസാരിച്ചു കൊണ്ട് അഞ്‌ജലി മുകളിലേക്ക് വന്നു കഴിഞ്ഞിരുന്നു …. ചവിട്ടിയരച്ചു തിരിയുമ്പോൾ ചിരിച്ച് കൊണ്ട് ഫോണിൽ സംസാരിച്ചു വന്ന…. അഞ്‌ജലിയുടെ മുഖം മാറുന്നത് ഞാൻ കണ്ടു…. ഞാൻ അവൾക്ക് ഒരു പുഞ്ചിരി നൽകിയിട്ടും രൂക്ഷമായി എന്നെ നോക്കികൊണ്ട്….
“ഏട്ടൻ ഇവിടെ അടുത്തുണ്ട് …. കൊടുക്കാം..” എന്ന് പറഞ്ഞവൾ എന്റെ നേരെ ഫോൺ നീട്ടി… ആതിര ചേച്ചിയായിരുന്നു … നാളെ അരുണിമയും വിപിനും ആദ്യമായ് വിരുന്ന് വരുന്നതിനാൽ ഞങ്ങളും ചെല്ലണമെന്ന് പറയാൻ വിളിച്ചതാണ്… ആതിര ചേച്ചിയോട് സംസാരിച്ചു കഴിഞ്ഞ് തിരിയുമ്പോഴും.. എന്നെ രൂക്ഷമായി നോക്കുന്ന അഞ്ജലിയെ കണ്ട്.. ഫോൺ അവളുടെ നേരെ നീട്ടിക്കൊണ്ട്…..
ഞാൻ : “മോളെന്ത്യേടി….? ഉറങ്ങിയോ….?…. “എന്താടി ഉണ്ടക്കണ്ണി നോക്കി പേടിപ്പിക്കുന്നത്….?
അഞ്‌ജലി : “അവൾ അമ്മേടെ തോളിൽ കിടപ്പുണ്ട്…”
ഫോൺ വാങ്ങി കുറച്ചു നേരം ഒന്നും മിണ്ടാതെ എന്നെ രൂക്ഷമായി നോക്കി.. ഞാൻ ചിരിക്കുന്നത് കണ്ട്…
അഞ്‌ജലി : ” കൂടുതൽ ചിരിക്കല്ലേ നന്ദേട്ടാ…..” കുറച്ചു കൂടുന്നുണ്ട്…. ”
ഞാൻ :” എന്താടി “…?
അഞ്‌ജലി : ” കുന്തം…. ”
ഇനി കൂടുതൽ നിന്നാൽ സീൻ വഷളാകുമെന്ന് എനിക്കുറപ്പായിരുന്നതിനാൽ……
ഞാൻ : ” നീ വാ അച്ചു എനിക്കുറക്കം വരുന്നു …. നാളെ കടമ്പനാട്ട് പോകാനുള്ളതല്ലേ…? ”
അഞ്ജലിയുടെ തോളിൽ പിടിക്കാൻ ശ്രമിച്ച എന്റെ വലത് കൈ തട്ടിമാറ്റി … എന്റെ ഇടത് ഇടുപ്പിലെ മാംസങ്ങൾ അവളുടെ തള്ളവിരലിനും ചൂണ്ടുവിരലിനും….ഇടയിൽ ചേർത്ത് അമർത്തി ഞെരടി പിടിച്ചതും ഒരുമിച്ചായിരുന്നു…”ആാാഹ്.. അമ്മേ….. ഞാൻ നിലവിളിച്ചു പോയിരുന്നു…” അവൾ എന്നോട് കൂടുതൽ ചേർന്ന് നിന്ന് അമർത്തി പിടിച്ചു ഞെരടി..” ബാക്കിലേക്ക് തിരിഞ്ഞു നോക്കി അമ്മ വരുന്നില്ലെന്ന് ഉറപ്പാക്കി….പതിഞ്ഞ സ്വരത്തിൽ.”…..
അഞ്‌ജലി : ” നിനക്ക്…. ഞാൻ പറഞ്ഞാൽ കേൾക്കാൻ വയ്യല്ലേ…ടാ ..?”.. “നീ എന്താ വിചാരിച്ചേ ഞാൻ കണ്ടില്ലന്നോ…?”… നീ സിഗരറ്റ് വലിയ്ക്കുക അല്ലായിരുന്നോ… ഇവിടെ ?..
ഞാൻ : ” ആാാ..ഹ് ഹ് ഹ്.. സ്… ടീ അച്ചൂ വിട് എനിക്ക് വേദനിക്കുന്നുണ്ട്….. വിടാൻ…. വാങ്ങിക്കും നീ എന്റെ കയ്യീന്ന് ..”
അഞ്‌ജലി : ” വേദനിക്കുന്നുണ്ടോ നിനക്ക്…. വേദനിക്കട്ടെ …. നീ എന്റെ തലയിൽ തൊട്ട് സത്യം ചെയ്തതല്ലേടാ ഇനി വലിയ്ക്കില്ലന്ന്..”…” ഇനി നീ വലിയ്ക്കുമോ..?” പറ…. പറയാൻ….? അവൾ വീണ്ടും അമർത്തി ഞെരടി …. ഇടത് കൈകൊണ്ടു എന്നെ പിച്ചാനും മാന്താനുമൊക്കെ ശ്രമിക്കുന്നുണ്ടായിരുന്നു…അവസാനം ഗതികെട്ട് തോൽവി സമ്മതിച്ചു….
ഞാൻ : ” ഇല്ലാ…ഹ്.., സോറി….ഇല്ല.. ഇല്ലാ… ഹ്.. വിട്… ആ..” ഞാൻ വേദനയിലും ചിരിച്ചുകൊണ്ട് നിലവിളിച്ചു… അവസാനം അവൾ പിടിവിട്ടു…
അഞ്‌ജലി : ” ചിരിക്കല്ലേ നന്ദേട്ടാ …നല്ല ദേഷ്യവും സങ്കടവും വരുന്നുണ്ട്… ട്ടോ.”.. ഇത് നിർത്താൻ ഏട്ടന് പറ്റില്ലല്ലേ . ..? എന്റെ വാക്കിന് ഒരു വിലയും ഇല്ലാല്ലേ…? എന്നേം പാറൂട്ടിയേക്കാളും വലുത് നന്ദേട്ടന് സിഗരറ്റ് അല്ലേ…? എന്താച്ചാ ആയിക്കോ.. ഇനി എന്നോട് മിണ്ടാൻ നിക്കണ്ടാ… ന്ന് പറഞ്ഞ് ദേഷ്യത്തിൽ താഴേക്കു പോകാൻ തുടങ്ങിയതും …. അഞ്ജലിയുടെ ഇടുപ്പിൽ പിടിച്ച് നെഞ്ചിലേക്ക് ചേർത്തു….
ഞാൻ : ” പിണങ്ങല്ലേടി പൊന്നേ” … “സോറി ഇനി ആവർത്തിക്കില്ല …സത്യം എന്റെ അഞ്‌ജലി മോളാണം സത്യം…. പോരേ …?”
അഞ്‌ജലി : ” പോരാ” … “എന്നെക്കൊണ്ട് മുൻപും നീ കള്ള സത്യം ഇട്ടിട്ടുള്ളതാ… നമ്മുടെ മോളെക്കൊണ്ട് ആണയിട്… എങ്കിൽ വിശ്വസിക്കാം…”
ഞാൻ : ” അത് വേണോ…? മോളെക്കൊണ്ട് സത്യം ഇടേണ്ട കാര്യമില്ല…… ”
അഞ്‌ജലി : ” കണ്ടോ”… “അപ്പോൾ നന്ദേട്ടൻ പറഞ്ഞത് കള്ളമാണ് “… “വിട്ടേ… വിടാൻ… ഏട്ടാ.. വിടാനാ പറഞ്ഞത് ” …. അവൾ എന്നിൽ നിന്നും ദേഷ്യത്തിൽ കുതറിമാറാൻ തുടങ്ങിയതും … നെഞ്ചിലേക്ക് ചേർത്ത് അഞ്ജലിയെ കെട്ടിപിടിച്ചു….
