നീലക്കണ്ണുള്ള രാജകുമാരി – 3

“പിന്നീട് വിശ്വേട്ടനും ആതിയേച്ചിയും ഞങ്ങളുടെ കൂടെവന്ന് താമസം തുടങ്ങിയത്… മുതലാണ് ഞങ്ങൾ വീണ്ടും സ്വാതന്ത്ര്യം അറിഞ്ഞു തുടങ്ങിയത്….വിശ്വേട്ടനെ പേടിച്ച് പിന്നെയാരും ഞങ്ങളെ ശല്യം ചെയ്യാൻ വന്നിട്ടില്ല…. എന്നെയും അരുണയേയും തുടർന്ന് പഠിപ്പിച്ചതും.. അച്ഛന്റെ കടങ്ങൾ തീർത്തതും എനിക്ക് ജോലി വാങ്ങിത്തന്നതും….  ഞങ്ങളുടെ ആഗ്രഹങ്ങൾ എല്ലാം സ്വയം അറിഞ്ഞും ചോദിച്ചും നടത്തി തന്നത് …. എന്തിന് എന്റെ നന്ദേട്ടനെ എനിക്ക് സ്വന്തം ആക്കി… വിവാഹം ആർഭാടമാക്കി തന്നത് പോലും…. ആ വിശ്വേട്ടന്റെ കാരുണ്യം ആണ്… അങ്ങനെയുള്ള വിശ്വേട്ടനെ എങ്ങനെയാണ് ഞാൻ മറ്റുള്ളവരുടെ മുന്നിൽ താഴ്ത്തിപറയുക…ഒരു കൂടെപ്പിറപ്പിനെ പോലെ സ്നേഹിക്കാതിരിക്കുക… നന്ദേട്ടൻ പറയ്…. ”

“ഇത്രയും കേട്ടപ്പോഴേ നന്ദന്റെയും നയനയുടെയും കണ്ണുകൾ നിറഞ്ഞിരുന്നു ….. ചേച്ചി അടുത്തിരിക്കുന്നത്  ചിന്തിക്കാതെ അഞ്ജലിയെ അവൻ ചേർത്തു പിടിച്ച്.. അവളുടെ നെറുകയിലും കവിളിലും ഉമ്മകൾ കൊണ്ട് മൂടി…” അഞ്‌ജലി നന്ദന്റെ മാറിലേയ്ക്ക് തല ചായ്ച്ചു കിടന്നു…

കീഴെ നിന്നും ദിയമോളുടേ കരച്ചിൽ കേട്ടതും….

“സമയം ഒത്തിരിയായി…ഉറക്കം വരുന്നു…നിങ്ങൾ കിടന്നോ..”…..കണ്ണ് തുടച്ചു കൊണ്ട് നയന താഴേക്ക് സ്റ്റെപ്പുകൾ ഇറങ്ങുമ്പോൾ…നയനയുടെ മനസ്സ് മുഴുവൻ വിശ്വനാഥൻ ആയിരുന്നു …  “താൻ വിശ്വേട്ടനെ തെറ്റിദ്ധരിച്ചിരിക്കുന്നു… ” നയനയ്ക്ക് ആ രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല… കുഞ്ഞിനെ ഉറക്കിയിട്ട്…. വിശ്വൻ മുൻപ് അയച്ച whatsaap മെസ്സേജുകൾ അവൾ വീണ്ടും വീണ്ടും വായിച്ചു നോക്കി…..

“അന്ന് ഇല്ലിയ്ക്കൽ വെച്ചുള്ള വിരുന്ന് ദിവസം… ദിയമോൾക്ക് പാല് കൊടുത്തു കൊണ്ടിരുന്നപ്പോൾ.. താനുള്ളതറിയാതെ വിശ്വേട്ടൻ മുറിയിലേക്ക് കടന്ന് വന്നതും….തന്റെ  മുല കണ്ടതും ….പിന്നീട് ഒരിയ്ക്കൽ ബ്രായുടെ വള്ളി കാണുന്നെന്ന് പറഞ്ഞ് …തന്റെ ചുമലിൽ പിടിച്ചതും നയന ഓർത്തു …..അന്നാണ് വിശ്വേട്ടന്റെ  നോട്ടത്തിലേയും പെരുമാറ്റത്തിലേയും ‘ദുരുദ്ദേശം’ താൻ ആദ്യമായി തിരിച്ചറിഞ്ഞത്…

നയന : “അറിയാലോ എന്റെ ഭർത്താവിനെയും… നന്ദനെയും….?  ഞാനൊരു വാക്കു പറഞ്ഞാൽ പിന്നെ നീങ്ങളുടെ ഒലിപ്പീരും കാണില്ല  മെസ്സേജും കാണില്ല..പറഞ്ഞില്ലെന്നു വേണ്ട…അഞ്ജലിയെയും നന്ദനെയും ഓർത്ത് മാത്രമാണ് ഇപ്പോൾ ക്ഷമിക്കുന്നത് … ”ഇനി എന്റെ പിറകെ നടന്നാൽ.. ഇത് പോലെ വഷളത്തരം കാണിച്ചാൽ… ഇങ്ങനെ ആയിരിക്കില്ല എന്റെ പ്രതികരണം… “

നയന എത്രയൊക്കെ തന്നെ അകറ്റിയിട്ടും..എല്ലാവരോടും പറയുമെന്ന്  ഭീഷണിപ്പെടുത്തിയിട്ടും …അപമാനിച്ചിട്ടും വിശ്വനാഥൻ പിന്മാറിയിരുന്നില്ല….. കാരണം..” ഒരു പെണ്ണും മറ്റൊരുത്തൻ അതും നാത്തൂന്റെ ജ്യേഷ്ഠൻ തന്നെ ശല്യം ചെയ്യുന്നുണ്ടന്ന് വേറെ ആരോടൊക്കെ പറഞ്ഞാലും…. സ്വന്തം ഭർത്താവിനോടും അനിയനോടും പറയില്ല….. “പറഞ്ഞാൽ അവർ അത് വഷളാക്കി… നാട്ടുകാരെ മൊത്തം അറിയിക്കു മെന്നത് തന്നെ….. ചിലപ്പോൾ പിന്നീടത്  കൈവിട്ട് പോകുമെന്നും  സ്ത്രീകൾക്ക് നന്നായി അറിയാം…”.ആ സൈക്കോളജി വിശ്വനാഥന് നന്നായി അറിയാമായിരുന്നു ….

“നയനയെ പോലൊരു സുന്ദരിയെ കിട്ടാൻ ഭാഗ്യം ചെയ്യണമെന്നും….വിശ്വേട്ടന് തന്നെ ഇഷ്ട്മാണെന്നും…… ഭാര്യ ആതിരയോ ….തന്റെ  ഭർത്താവ് ഗിരിയോ…. ഇനി നന്ദനോ അഞ്‌ജലിയോ അറിഞ്ഞാൽ പോലും തനിക്കു പ്രശനമല്ലെന്നും … എന്ത് വന്നാലും നയനയെ സ്വന്തമാക്കിയേ താൻ അടങ്ങു എന്നും നയനയെ ശുണ്ഠി പിടിപ്പിക്കാൻ  മെസ്സേജ് അയച്ചിരുന്നു…… അവൾ ആ മെസ്സേജുകൾ മുഴുവനും വീണ്ടും വീണ്ടും വായിച്ചു ……ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു….”

“താൻ അത്രയ്ക്ക് സുന്ദരിയാണോ….തന്റെ സൗന്ദര്യത്തിൽ ബോധവതി അല്ലായിരുന്നു  ഇതുവരെ…. പക്ഷെ വിശ്വേട്ടന്റെ നോട്ടവും ആ വാക്കുകളും നയനയുടെ മനസ്സിൽ അലയടിച്ചു കൊണ്ടിരുന്നു….വിശ്വേട്ടൻ നൽകുന്ന ആത്മ വിശ്വാസം  പേരറിയാത്ത ചില പ്രകമ്പനങ്ങൾ.. തന്റെ ശരീരത്തിൽ സൃഷ്ടിക്കുന്നതായ് നയനയ്ക്ക് തോന്നി……തന്റെ മനസ്സിൽ വിശ്വട്ടനോടുള്ള വെറുപ്പ് പതുക്കെ അലിഞ്ഞില്ലാതാവുന്നതായി   അവൾക്ക് തോന്നി….വിശ്വേട്ടൻ തന്നെ കാമിക്കുന്നുവോ…..? ഓർത്തപ്പോഴേക്കും നയനയുടെ മനസ്സിലും ശരീരത്തിലും….. ചെറിയ വിറയലും രോമാഞ്ചവും അറിയാതെ ഉയർന്നു പൊന്തി .”…….

“ആ രാത്രിയിൽ നയന വിശ്വനാഥന്റെ whatsaap ബ്ലോക്ക്‌ മാറ്റിയിരുന്നു …..വിശ്വൻ ഓൺലൈൻ ഉണ്ടായിരുന്നതിനാൽ വെറുതെ ഒരു ഹായ് അയച്ചു …..കാത്തിരുന്ന പോലെ ഉടനടി റിപ്ലൈയും വന്നു…..വിശ്വട്ടനോടുള്ള തെറ്റിദ്ധാരണ മാറിയതിനാൽ… പിന്നീട് നയനയുടെ പെരുമാറ്റത്തിലും മെസ്സേജിലും  പ്രകടമായ മാറ്റം വന്ന് തുടങ്ങിയത് വിശ്വനാഥനും ശ്രദ്ധിച്ചു …. തന്നോട് പഴയപോലെ ചിരിക്കുകയും സംസാരിക്കുകയുമൊക്കെ ചെയ്യുന്ന നയനയെ ഓർത്ത് വിശ്വൻ ത്രില്ലടിച്ചു കഴിഞ്ഞിരുന്നു … പിന്നീടുള്ള ദിവസങ്ങളിലെ ചാറ്റിലൂടെ നയനയും വിശ്വനും കൂടുതൽ അടുത്തിരുന്നു ….പിന്നീടത് ഫോൺ വിളികളായ് മാറി…. പലപ്പോഴുമുള്ള കൂടി കാഴ്ചകളിൽ….സൗഹൃദം പതിയെ അവിഹിതത്തിലേക്കു വഴിമാറാൻ  തുടങ്ങിയിരുന്നു……” ഇടയ്ക്ക് ഗിരിയേട്ടനേയും മക്കളെയും കുറിച്ചോർക്കുമ്പോൾ തന്റെ മനസ്സ് ചിലപ്പോഴെങ്കിലും പുറകിലേക്ക് വലിക്കാറുണ്ടെങ്കിലും…..വിശ്വന്റെ പ്രേമ സംഭാഷണങ്ങളിൽ നയന വീണു പോയിരുന്നു ….

വിശ്വേട്ടന്റെ  പ്രണയ വെളിപ്പെടുത്തലിന് ശേഷവും.. നയന തിരിച്ചു മറുപടി ഒന്നും പറഞ്ഞില്ലെങ്കിലും… തന്റെ മേൽ പ്രണയത്തിന്റെ അധികാരം വിശ്വേട്ടൻ കാണിച്ചു തുടങ്ങിയിരുന്നു ..പിന്നീട് നേരിൽ കണ്ടുമുട്ടുന്ന അവസരങ്ങളിലെല്ലാം  വിശ്വേട്ടൻ തന്നോട് കൂടുതൽ  ഇടപഴകാനും.. അറിയാതെ ന്നവണ്ണം ശരീരത്തിൽ സ്പർശിക്കാനുമൊക്കെ തുടങ്ങിയിരുന്നു… അത്‌  മൗനമായി  അംഗീകരിച്ച് അനുഭവിക്കുകയായിരുന്നു താൻ ഇതുവരെ ചെയ്തത്….

അങ്ങനെയിരിക്കെയാണ് പനയ്ക്കൽ തറവാടിന്റെ… അവസ്ഥയെക്കുറിച്ച്  അഞ്‌ജലി വിശ്വനാഥനോട് പറഞ്ഞത്..അഞ്ജലിയേയും നയനയേയും കാണാൻ കഴിയുമല്ലോ എന്നോർത്താണ്…വിശ്വൻ അത്‌ ഏറ്റെടുത്തത് …. അങ്ങനെ പനയ്ക്കൽ തറവാടിന്റെ റെനോവേഷൻ തീരുന്ന ദിവസമായിരുന്നതിനാൽ  നയനയും ഗിരിയും എത്തിയിരുന്നു … കുറച്ചു പെയിന്റിംഗ്  ബാലൻസ് ഉണ്ടായിരുന്നതിനാൽ   മൂന്നാല് പണിക്കാരുമായി വിശ്വനാഥനും രാവിലെ തന്നെ എത്തിയിരുന്നു …. നന്ദൻ ബാംഗ്ലൂരിൽ നിന്ന്  ട്രെയിനിൽ നാട്ടിലേക്കുള്ള  യാത്രയിൽ ആയിരുന്നു…..അന്നത്തെ  ദിവസം  ആഘോഷമാക്കാൻ ഗിരിയും വിശ്വനും നേരത്തെ തീരുമാനിച്ചിരുന്നു …. ഞാനും ഹെല്പ് ചെയ്യാമെന്ന് പറഞ്ഞ്….രാവിലെ തന്നെ 2 എണ്ണം അടിച്ച്  ഷർട്ട്‌ ഒക്കെ ഊരിക്കളഞ്ഞ്  വിശ്വനാഥനും പണിക്കാർക്കൊപ്പം കൂടിയിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *