നീലക്കണ്ണുള്ള രാജകുമാരി – 3

നയന :   ” സത്യം പറയാമല്ലോ അച്ചു..” എനിക്ക് പുള്ളിയെ അത്ര ഇഷ്ടമല്ല …  എന്തോ.. മനസ്സിൽ വച്ചുള്ള പെരുമാറ്റവും സംസാരവും… വൃത്തികെട്ട നോട്ടവും ഒക്കെ… നിനക്ക് ഇനി എന്നോട് ദേഷ്യം ഒന്നും തോന്നേണ്ട… ” പുള്ളിയുടെ കയ്യിൽ നിന്ന് പൈസ  വാങ്ങണ്ടായിരുന്നു….” അറിഞ്ഞിരുന്നെങ്കിൽ  ഞാൻ വേണ്ടന്ന് പറഞ്ഞേനെ…”

അഞ്‌ജലി :  ” അയ്യോ…അങ്ങനെയൊന്നും അല്ല ..ചേച്ചി “.അതൊരു പാവം ആണ്…”. “എല്ലാവരെയും സഹായിക്കാൻ മനസുള്ളയാൾ ആണ് വിശ്വേട്ടൻ…. ”

നന്ദൻ :   “മ്മ്…”.. അവള് തുടങ്ങി…. അവളും ഉണ്ട്..ഒരു വിശ്വേട്ടനും ഉണ്ട്….വെറുതെ അല്ലല്ലോ പൈസ തന്നത്…പലിശ കൊടുക്കില്ലേ….? ചേച്ചിയ്ക്ക് വല്ല കാര്യവും ഉണ്ടായിരുന്നോ…? ഇപ്പോൾ ഇതെടുത്തിടാൻ…അനുഭവിച്ചോ…? ഇനി തള്ള് കേട്ട് മരിക്കാം…” ലോകത്ത് വേറെ ആർക്കും ഏട്ടൻമ്മാരില്ലാത്ത പോലെ …?  ഇത്രയ്ക്ക് സ്നേഹം കാണിക്കാൻ നിന്റെ കൂടപ്പിറപ്പ് ഒന്നും അല്ലല്ലോ…ചേച്ചിയുടെ ഭർത്താവ് തന്നല്ലേ…? ഇങ്ങനെ തള്ളി മറിയ്ക്കല്ലേ എന്റെ പെണ്ണെ.. ”

” നന്ദേട്ടാ…. ട്ടാ…വേണ്ടാട്ടോ….  ”  നന്ദൻ കളിയാക്കുന്നത് കണ്ട് ദേഷ്യം വന്ന അഞ്‌ജലി അവന്റെ തുടയിൽ ഒരു പിച്ച് കൊടുത്തു…. “ആാാാ.. ഹ്… നന്ദൻ തിരിച്ചു പിച്ചാൻ ഒരുങ്ങിയതും….” ചേച്ചി ഇത് കണ്ടോ “… ന്ന് പറഞ്ഞവൾ ചിണുങ്ങി ….

നയന : ” വെറുതെ ഇരിക്കെടാ … നന്ദു.. “

അഞ്‌ജലി :   “നന്ദേട്ടന്റെ അവസ്ഥ അറിയാവുന്നത് കൊണ്ടാണ്… അന്ന് ഏട്ടൻ എതിർത്തിട്ടും ഞാൻ വിശ്വേട്ടനോട് പൈസ ചോദിച്ചത്….” അതിപ്പോൾ അബദ്ധം ആയോ….? “പലിശ കൊടുത്താലും  വിശ്വേട്ടൻ  വാങ്ങില്ല നയനേച്ചി….. ”  ചേച്ചിയുടെ ഭർത്താവ് ആണെങ്കിലും എനിയ്ക്ക് സ്വന്തം കൂടപ്പിറപ്പ് തന്നെയാണ്…. അച്ഛന്റെ കൂട്ടുകാരനും ബിസ്സിനെസ്സ് പാർട്ണറും… ആയിരുന്ന ശേഖരൻതമ്പി അങ്കിളിന്റെ മകൻ ആണ് വിശ്വേട്ടൻ …. ഇടയ്ക്ക് അച്ഛനും അങ്കിളും തെറ്റി പിരിഞ്ഞിരുന്നു …. പിന്നീട് അച്ഛൻ തുടങ്ങിയ ബിസ്സിനസ്സ് ഒക്കെ പൊട്ടി കടത്തിലുമായി.. ഉണ്ടായിരുന്ന കുറെ സ്ഥലങ്ങളൊക്കെ വിറ്റ്.. കടങ്ങൾ ഒക്കെ തീർത്തു…ആർഭാടങ്ങൾ ഇല്ലാതെ മുന്നോട്ട് പോകുന്ന സമയത്താണ് ….വർഷങ്ങൾക്കു ശേഷം പിണക്കം മറന്ന്….അതിയേച്ചിയ്ക്ക് ആലോചനയുമായി അവർ ഇങ്ങോട്ട് വരുന്നത് ….. തമ്പി അങ്കിളും, വിശ്വേട്ടനും, ലച്ചുവും ആയിരുന്നു   അന്ന് പെണ്ണുകാണാനായി വന്നത്  …വർഷങ്ങൾക്കു ശേഷം  പിന്നെ അന്നാണ് ഞാൻ  തമ്പി അങ്കിളിനെ  കാണുന്നത് ….  അച്ഛനുമായ് സൗഹൃദത്തിൽ ആയിരുന്ന സമയത്ത്…. പറഞ്ഞ് വെച്ചിരുന്നതാണ് പോലും …. ആതിര ചേച്ചിയെ വിശ്വേട്ടനെ കൊണ്ട് കെട്ടിയ്ക്കാമെന്ന്….

അഞ്ജലിയുടെ സംസാരം കേട്ടിരിക്കുമ്പോൾ നന്ദൻ ഇടയ്ക്ക് കയറി…..

നന്ദൻ : ” ആരാണ് ലെച്ചു ….? വിശ്വേട്ടന്റെ സിസ്റ്റർ ആണോ…?  പുള്ളിക്കാരന് അമ്മയില്ലേ ….? അതൊ മരിച്ചോ..?

അഞ്‌ജലി :” നന്ദേട്ടന് ഓർമയില്ലേ.. മറന്നോ..?നമ്മുടെ കല്യാണ ദിവസം ലച്ചൂനെ ഞാൻ പരിചയപ്പെടുത്തിയതല്ലേ… “?

നന്ദൻ : “ആ… എനിക്ക് ഓർമയില്ലെടാ… കണ്ടാൽ അറിയാമായിരിക്കും… ആളെങ്ങനെ ചരക്കാണോ..?

“അറിയാതെ നന്ദന്റെ വായിൽ നിന്ന് വീണുപോയ്‌…. അഞ്‌ജലിയവനെ രൂക്ഷമായി നോക്കുന്നത് കണ്ട് എനിക്ക് ചിരിവന്നു….”

നയന :  ”  മിണ്ടാതിരിക്കെടാ നന്ദാ….. “ഇനി  അവളുടെ കയ്യിൽ നിന്ന്  അടി വാങ്ങണ്ടാ..”.നീ പറയെടി പെണ്ണെ…. ”

നന്ദൻ : ” ഞാൻ സുന്ദരിയാണോ..? എന്നാണ് ചോദിച്ചത്…

അഞ്‌ജലി :.. “…. ദേ..നന്ദേട്ടാ “.കുറച്ചു കൂടുന്നുണ്ട്…. വേണ്ടാട്ടോ…വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുക. ..അത്തരം വാക്കുകൾ എല്ലായ്പോഴും തമാശയാകില്ല.. പറഞ്ഞില്ലാന്നു വേണ്ടാ…” വിശ്വേട്ടന് ഒരു ചേച്ചിയുണ്ടായിരുന്നു…അവരുടെ മകളാണ് ലക്ഷ്മി.. ലച്ചുന്ന് വിളിക്കും… സുന്ദരിക്കുട്ടിതന്നെയാണവൾ..  അപ്പുവും അഞ്ജനയും പോലെ വിശ്വേട്ടന്റെ  പെറ്റ് ആണവൾ… ലക്ഷ്മി കഴിഞ്ഞേ ഉള്ളു  മറ്റാരും… ആതിയേച്ചി പോലും…അത്രയ്ക്ക് ഇഷ്ടമാണ് അവളെ…..വിശ്വേട്ടന്റെ അമ്മ ജീവിച്ചിരിപ്പുണ്ട്… അന്നയമ്മ തളർന്നു കിടപ്പാണ്.. എന്തോ ആസിഡന്റ് പറ്റിയതാണ്…. ആ ആക്‌സിഡന്റിൽ ആണ് ലച്ചുന്റെ അമ്മ മരിച്ചു പോയത്….

നന്ദൻ : ” അപ്പോൾ ലക്ഷ്മിയുടെ അച്ഛൻ…?

അഞ്‌ജലി : “അതിനെക്കുറിച്ചു കൂടുതൽ ഒന്നും എനിക്കറിയില്ല…നന്ദേട്ടാ…” വിശ്വേട്ടനോട്  ഒരിയ്ക്കൽ ഞാൻ ചോദിച്ചിരുന്നു.. പക്ഷെ അതിന് വ്യക്തമായ മറുപടി  തരാതെ… ഒഴിഞ്ഞു മാറുകയാണ് ചെയ്തത്….. അന്നയമ്മയും തമ്പി അങ്കിളും സ്നേഹിച്ചു കെട്ടിയവരാ… വീട്ടുകാരെ എതിർത്ത് എന്റെ അച്ഛനും തമ്പി അങ്കിളും കൂടി…. ഇറക്കിക്കൊണ്ട് വന്ന് വിവാഹം കഴിച്ചതാ… വിശ്വേട്ടന്റെയും ആതിയേച്ചിയുടെയും വിവാഹം കഴിഞ്ഞ്….6 മാസം കഴിഞ്ഞാണ്   അച്ഛൻ  മരിക്കുന്നത്… അതോടെയാണ് ഞങ്ങളുടെ ജീവിതം തലകീഴായ് മറിഞ്ഞത് …. അച്ഛൻ എന്തിനാണ് തൂങ്ങി മരിച്ചതെന്ന് ഇന്നും എനിക്കറിയില്ല നയനേച്ചി ….”

“പറഞ്ഞു തീരുമ്പോഴേക്കും അഞ്‌ജലി കരഞ്ഞു പോയിരുന്നു ….  നയനയും…നന്ദനും ഷോക്കറ്റത് പോലെ ഇരിക്കുകയായിരുന്നു …അവർക്കത്‌ പുതിയ അറിവായിരുന്നു …. വിങ്ങിപൊട്ടുന്ന അഞ്ജലിയെ നന്ദൻ ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ചു.”

നയന : ” അയ്യോ… “എന്തിനാ അച്ചു അച്ഛൻ അങ്ങനെ ചെയ്തത്… കടം വല്ലതും ഉണ്ടായിരുന്നോ …?? ”

അഞ്‌ജലി : ” അറിയില്ല ചേച്ചി”…”ആതിയേച്ചിയുടെ വിവാഹം കഴിഞ്ഞപ്പോൾ ചെറിയ കടമൊക്കെ ഉള്ളതറിയാം…..ഇതിനേക്കാൾ വലിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നപ്പോൾ  തോന്നാതിരുന്ന … അച്ഛൻ എന്തിനാണത്‌ ചെയ്തതെന്ന്  ഇന്നും എനിക്കറിയില്ല നന്ദേട്ടാ….” എന്നെ ഒത്തിരി ഇഷ്ട മായിരുന്നു  അച്ഛന്… എന്നോട് ഒരു വാക്ക് പോലും പറയാതെ ….” .. മുഴുവിപ്പിക്കാൻ ആകാതെ അവളുടെ വാക്കുകൾ മുറിഞ്ഞു പോയിരുന്നു…

“മ്മ്”… എന്ത്‌ പറയണം എന്നറിയാതെ നന്ദൻ  വെറുതെ മൂളി…..

അഞ്‌ജലി :   “അച്ഛൻ പോയതോടെ ഞങ്ങൾ ശരിയ്ക്കും ഒറ്റപെട്ടു പോയ്‌  നന്ദേട്ടാ…. ആരുമില്ലാതെ ഒരു ബന്ധുക്കൾ പോലും സഹായത്തിനില്ലാത്ത ….ആ വലിയ വീട്ടിൽ ഞങ്ങൾ മൂന്ന് സ്ത്രീകൾ മാത്രം…ദാരിദ്യത്തിന്റെ ചൂടറിഞ്ഞ നാളുകൾ…  പിന്നീട് സഹായിക്കാനെന്ന പേരിൽ എത്തിയവരുടെ  വാതിലിൽ മുട്ടലും.. കടക്കാരുടെ  അസഭ്യം പറച്ചിലും… തുറിച്ചുനോട്ടവും..  ശല്യം സഹിക്കാനാവാതെ…. ഞങ്ങൾ പേടിച്ചു കഴിഞ്ഞ ഉറങ്ങാത്ത രാതികൾ… ഒരിയ്ക്കൽ   കടക്കാരിൽ ഒരാൾ എന്നെ കടന്ന് പിടിച്ചു… അന്ന് വിശ്വേട്ടൻ കണ്ട് വന്നില്ലായിരുന്നു എങ്കിൽ…ഈ അഞ്ജലി നന്ദേട്ടന്റെ കൂടെ ഇപ്പോൾ ഇവിടിരിക്കാൻ ഉണ്ടാകുമായിരുന്നില്ല….ആ ദിവസങ്ങൾ ഓർക്കാൻ കൂടി ഭയമാണ് നന്ദേട്ടാ … ശല്യം സഹിക്കാനാവാതെ അമ്മ മരിക്കാൻ ചോറിൽ വിഷം ചേർത്തതാണ് … പിന്നെ എന്തോ അമ്മയുടെ മനസ്സ് മാറി…….അച്ഛൻ മരിച്ച നിസ്സഹായാവസ്ഥ നന്ദേട്ടനും ചേച്ചിക്കും മനസ്സിലാകുമല്ലോ… നിങ്ങളും ആ അവസ്ഥയിലൂടെ കടന്ന് പോയവരല്ലേ….”

Leave a Reply

Your email address will not be published. Required fields are marked *