നീലക്കണ്ണുള്ള രാജകുമാരി – 4അടിപൊളി  

” നിങ്ങൾ അകത്തോട്ടു ചെല്ല്.. ഞാൻ വരാമെന്ന് പറഞ്ഞ്  വണ്ടിയിൽ തന്നെയിരുന്നു……. വണ്ടി പാർക്ക്‌ ചെയ്തു വന്ന വല്യച്ഛന്റെ കൂടെ ഞാനും  ഉമ്മറത്തേയ്ക്ക് നടന്നു…അവിടെ  പാറുക്കുട്ടിയും അപ്പുവും അഞ്ജനമോളും  ഇരുന്ന് കളിയ്ക്കുന്നു… അമ്മ അനുരാധ ഏതോ പുസ്തകം വായിച്ച് ചാരു കസേരയിൽ ഇരിപ്പുണ്ട്..വേറെ ആരെയും പുറത്ത് കാണാൻ ഇല്ല..ഞങ്ങളെ കണ്ടതും..

അനുരാധ : “അല്ല.. ഇതാരൊക്കെയാ വന്നിരിക്കുന്നത്…? അമ്മയോടും ചേച്ചിയോടും അമ്മാവനോടും മിണ്ടിക്കഴിഞ്ഞു എന്നെയും ചെറിയച്ഛനെയും  കണ്ടതും …

അനുരാധ : ” അല്ല ഇതാരാ മനസ്സിലായില്ല.. ”

നന്ദൻ : ” അമ്മേ ഇത് ചെറിയച്ഛൻ ആണ്..

അനുരാധ :  “നന്ദാ.. ഓഹ്‌ നിനക്ക്  അപ്പോൾ വഴി ഒക്കെ ഓർമയുണ്ട്  അല്ലെ മോനെ..”.? ഇപ്പോഴെങ്കിലും വരാൻ തോന്നിയല്ലോ എന്തായാലും നന്നായി… കയറി വാ”….

അമ്മയുടെ ആ ചോദ്യം കേട്ട് ഞാൻ ചെറുതായി ചൂളിപോയിരുന്നു.. എങ്കിലും പുഞ്ചിരിച്ചു അഡ്ജസ്റ്റ് ചെയ്തു … അവർ പരസ്പരം സംസാരിക്കുമ്പോൾ  എന്റെ മുഖത്തേയ്ക്ക് നോക്കി “എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്നപോലെ നിൽക്കുകയായിരിന്നു പാറൂട്ടി.”…..തന്റെ മോളെ നോക്കി….”അച്ഛയുടെ പൊന്നെ ” എന്ന് വിളിച്ചതും… അച്ചാച്ചിന്നും വിളിച്ച് പാറൂട്ടി എന്റെ അടുത്തേക്ക് ഓടിവന്ന് കെട്ടിപ്പിടിച്ചു .. ഞാൻ വാരിയെടുത്തു ഉമ്മകൾ കൊണ്ട് മൂടി….രണ്ട് മാസം കാണാതിരുന്ന അച്ഛന്റെയും മകളുടെയും സ്നേഹപ്രകടനം  നടക്കുമ്പോൾ….അപ്പുമോനും അഞ്ജനമോളും ചെറിയച്ചാന്ന് വിളിച്ചു അടുത്തേക്ക് വന്നു… അവരോടു സുഖവിവരം തിരക്കി കുട്ടികൾക്കുള്ള പലഹാരങ്ങൾ അവരുടെ കയ്യിൽ കൊടുത്തു…പാറുക്കുട്ടിയ്ക്ക് ഒരു ഡയറി മിൽക്കും കൊടുത്ത് നന്ദൻ അകത്തേക്ക് കയറി…

അപ്പോഴും ഇതൊന്നു മറിയാതെ അഞ്‌ജലിയും ആതിരയും അടുക്കളയിൽ ആയിരുന്നു…ആതിര  ഊണിനുള്ള കറികൾ തയ്യാറാക്കുന്നതിന്റെ തിരക്കിലും….അമ്മമാരും നയനേച്ചിയും പിള്ളേരും കൂടി അകത്തേക്ക് നടന്നു ചെല്ലുമ്പോൾ… അടുക്കളയിലെ ബെഞ്ചിൽ അഞ്‌ജലി ഫോണിൽ നന്ധേട്ടന്റെയും തന്റെയും ഒരുമിച്ചുള്ള ഫോട്ടോയിലേക്ക്  നോക്കിയിരിക്കുകയായിരുന്നു …. അവളുടെ മിഴികൾ ചെറുതായ് നനയുന്നുണ്ടായിരുന്നു….

“ആ വലിയ ഹാളിലേക്ക്  കടക്കുമ്പോൾ  നന്ദന്റെ നെഞ്ച് പട പടാന്ന് ഇടിക്കുന്നുണ്ടായിരുന്നൂ….. അഞ്ജലിയെയും വിശ്വേട്ടനേയും എങ്ങനെ ഫേസ് ചെയ്യുമെന്നതായിരുന്നു തന്റെ പ്രശ്നം..”

“വിശാലമായ അകത്തളവും ഇടനാഴികളും  കുറെ മുറികളും ഉള്ള…. ഇല്ലിയ്ക്കൽ തറവാട് അടുത്ത കാലത്തു വിശ്വേട്ടൻ പുതുക്കി പണിതിരുന്നു….. കാലപ്പഴക്കം കൊണ്ട് കേടുവന്ന പത്തായ ങ്ങളൊക്കെ മാറ്റി വലിയ ഹാൾ ആക്കി മാറ്റിയിരിക്കുന്നു …. അവന്റെ കണ്ണുകൾ നാല് ദിക്കിലും പരതി നടന്നു …..ആ ചുമരുകളിൽ കൂടുതലും  അഞ്ജലിക്കുട്ടിയുടെ  നർത്തകി വേഷത്തിലുള്ള ഫോട്ടോകൾ ആണ്…. അതിലേക്ക് കുറച്ചു നേരം നോക്കി നിന്ന ശേഷം മകളെയും കൊണ്ട് നന്ദൻ അല്പം മാറിയിരുന്നു…

അനുരാധയുടെ കൂടെ അടുക്കളയിലേക്ക് കയറിയ സാവിത്രിയേയും നയനയേയും കണ്ട് അഞ്‌ജലി പെട്ടന്ന് അമ്പരന്ന് പോയിരുന്നു… പിന്നെ അവരെ കണ്ട സന്തോഷത്താൽ  ഓടി അടുത്തേക്ക് വന്ന് ഉണ്ടകണ്ണുകൾ വിടർത്തി….

അഞ്‌ജലി : ” അമ്മേ… നയനേച്ചി…. അയ്യോ.. ഇതെപ്പോ വന്നു…”

സാവിത്രി :” ഞങ്ങൾ കുറച്ചു നേരം ആയതേ ഉള്ളു… മോൾക്ക് സുഖമാണോ..? ”

ആ ചോദ്യം കേട്ടതും അഞ്ജലിയുടെ മിഴികൾ നിറഞ്ഞു കഴിഞ്ഞിരുന്നു…” മ്മ്.. “അവൾ തലയാട്ടി സാവിത്രിയെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു പോയിരുന്നു …സാവിത്രി അവളുടെ മുടിയിൽ തഴുകി ആശ്വസിപ്പിച്ചു… അല്പ സമയം കഴിഞ്ഞ് സാവിത്രിയുടെ തോളിൽ നിന്ന് തലഉയർത്തി നയനയെ നോക്കി… ചേച്ചി സുഖമാണോ..?

പരിഭവം കാണിച്ച്….

നയന : ” നീ എന്നോട് മിണ്ടണ്ട…. ഞാൻ പിണക്കമാണ്…എന്നാലും നിനക്ക്  ഇത്രേയും നാൾ ആയിട്ടും എന്നെ ഒന്ന് വിളിയക്കാൻ തോന്നിയില്ലല്ലോ..? എന്നോടും പിണക്കം ആയിരുന്നല്ലേ..?

അഞ്‌ജലി : ” അയ്യോ.. ചേച്ചിയോട് എന്തിന് പിണക്കം… നന്ദേട്ടനോട് പോലും എനിയ്ക്ക് പിണക്കവും വെറുപ്പുമില്ല….നിങ്ങളെയൊക്കെ വെറുക്കാൻ ഈ അഞ്ജലക്ക് കഴിയുമോ..? എന്നെ ചേച്ചിയും  തെറ്റിധരിച്ചു എന്ന് വിചാരിച്ചു…

നയന :” പോടീ പെണ്ണെ… ഞങ്ങൾക്ക് നിന്നെ നല്ലത് പോലെ അറിയാമല്ലോ മോളേ.. ” എനിയ്ക്ക് നിന്നോട് ദേഷ്യമോ തെറ്റിദ്ധാരണയോ ഒന്നുമില്ല…”

അഞ്‌ജലി : ” നന്ദേട്ടൻ വിളിക്കാറുണ്ടോ  നയനേച്ചി…….. “? ഏട്ടന് സുഖമാണോ..? “.. ലീവിന് വന്നിരുന്നോ..?”

അതിന് മറുപടി പറഞ്ഞത് സാവിത്രിയായിരുന്നു “അവൻ വന്നിട്ടുണ്ട് മോളേ .. നീ അപ്പുറത്തേയ്ക്ക് ചെല്ല്… “.. സാവിത്രിയുടെ ആ വാക്കുകൾ  അവളുടെ വിങ്ങുന്ന മനസ്സിനെ തണുപ്പിച്ചു കുളിർമഴയായി പെയ്യുന്നതായിരുന്നു … അഞ്ജലിയുടെ മുഖം പ്രകാശഭൂരിതമായ്…. കണ്ണുകൾ വിടർത്തി വിശ്വാസം വരാതെ…

അഞ്‌ജലി : ” സത്യമാണോ അമ്മേ..?നന്ദേട്ടൻ  ഇവിടെ  വന്നിട്ടുണ്ടോ….?

നയന : ” മ്മ്.. വന്നിട്ടുണ്ട് പെണ്ണെ,… പോയ്‌ നോക്ക് നീ

അഞ്ജലി കേട്ട പാതി കേൾക്കാത്ത പാതി.. കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ട് അടുക്കളയിൽ നിന്ന് പുറത്തേക്കോടി…തന്റെ നന്ദേട്ടനെ കാണാനുള്ള ആവേശത്തിൽ ഉമ്മറത്തേയ്ക്ക് ഓടി അടുക്കുമ്പോൾ…. തൂണിൽ ചാരി  നിൽക്കുന്ന വിശ്വനെ കണ്ട് അഞ്ജലിയുടെ കാലുകളുടെ വേഗത പതിയെ കുറഞ്ഞു വന്നു…   അവളുടെ മനസ്സിന്റെ കോണിലെവിടെയോ പഴയ ഓർമ്മകളുടെ ചിതൽപ്പുറ്റ് പൊട്ടി വീണിരുന്നു…അല്പ നേരം  ആലോചിച്ച്…എന്തോ മനസ്സിലുറപ്പിച്ച്  പതിയെ നടന്ന് …ഭിത്തിയുടെ മറവ് പറ്റി  പാറുക്കുട്ടിയെ മടിയിലിരുത്തി കളിപ്പിക്കുന്ന നന്ദനെയവൾ നോക്കി…..

“അച്ഛനും മകളും എന്തോ വലിയ സംസാരത്തിൽ ആണ്.”.. ആ കാഴ്ച കണ്ട് നോക്കി നിൽക്കുമ്പോൾ അഞ്‌ജലിയുടെ മുഖത്ത് പുഞ്ചിരിയും കണ്ണുനീരും ഇടകലർന്നിരുന്നു …നന്ദന്റെ മുഖത്തേക്കവൾ സൂക്ഷിച്ചു നോക്കി…..

“പച്ചപ്പട്ട് ഞൊറിഞ്ഞുടുത്ത് കരിമ്പു വില്ലേന്തി പുഷ്പബാണങ്ങൾ ധരിച്ച്… താമ്പൂല ചർവിതനായി എപ്പോഴും പുഞ്ചിരിക്കാറുള്ള…തന്റെ ജീവനായ നന്ദേട്ടന് ഇതെന്ത് പറ്റി….? എന്ത്‌ സുന്ദരൻ  ആയിരുന്നു… മുഖത്ത് ആ പഴയ പ്രസരിപ്പ് കാണാനാവുന്നില്ല … വിഷാദം നിഴലിച്ചിരിക്കുന്നു….ദീശ വളർന്നിരിക്കുന്നു…. ചീകിയൊതുക്കാത്ത നീളൻ മുടി  മുഖത്തേക്ക് വീണ് അലക്ഷ്യമായ് പാറികളിക്കുന്നു … മൊത്തത്തിൽ തന്റെ നന്ദേട്ടനെ ഇപ്പോൾ ഒരു ഭ്രാന്തനെപ്പോലെ തോന്നുന്നു …. രണ്ട് മാസത്തെ വിരഹതയിൽ  തനിയ്ക്ക് തോന്നുന്നതാണോ….? ”

ചിന്തിച്ചു നിൽക്കുമ്പോൾ ആതിര  ചായയുമായി വന്നു … അഞ്ജലിയെ നോക്കി….

ആതിര : “കൊണ്ടുപോയി കൊടുക്ക് അച്ചു…..”

Leave a Reply

Your email address will not be published. Required fields are marked *