നീലക്കണ്ണുള്ള രാജകുമാരി – 4അടിപൊളി  

നന്ദൻ : “മോളേ അച്ചു.. എണീക്ക്..  അമ്പലത്തിൽ പോകണ്ടേ..?”

അഞ്‌ജലി : ” പ്ലീസ് നന്ദേട്ടാ കുറച്ചു കൂടി ഉറങ്ങട്ടെ….

ഗാഡനിദ്രയുടെ ആലസ്യം വിട്ടൊഴിയാൻ മടിച്ച് മിഴികൾ തുറക്കാതെ അവൾ കെഞ്ചി..കുറച്ചു സമയം കൂടി നന്ദൻ കാത്തു..അവൾ എണീയ്‌ക്കുന്ന മട്ടില്ല എന്ന് തോന്നിയപ്പോൾ… പിന്നെ ഒന്നും നോക്കിയില്ല…ഒന്നും മിണ്ടാതെ കിടന്നുകൊണ്ട് തന്നെ ജഗ്ഗിലെ വെള്ളമെടുത്ത്  തളിച്ചു…അത്‌ മഴത്തുള്ളികളായി മുഖത്തേക്ക് വീണതും അഞ്‌ജലി പിടഞ്ഞുണർന്നു..

അഞ്‌ജലി : “നന്ദേട്ടാ…. എന്തായീ കാണിച്ചേ..?

നന്ദൻ : “കുറെ സമയമായി വിളിക്കുന്നു.. ” നീ അല്ലെ പറഞ്ഞത് നേരത്തെ വിളിക്കണം എന്ന്…അലാറം അടിച്ചിട്ട് കുറെ നേരമായി…

അഞ്‌ജലി :”എന്നാലും ഇങ്ങനെയൊന്നും ചെയ്യല്ലേ നന്ദേട്ടാ…കഷ്ടമുണ്ട്.”…. ഹ്മ്മ്.. ഹ്മ്മ്..

അവൾ ചിണുങ്ങിക്കൊണ്ട് നന്ദന്റെ മാറിലേക്ക് വീണ്ടും വലിഞ്ഞു കയറിക്കിടന്നു…അലാറം വീണ്ടുമടിച്ചപ്പോൾ അഞ്‌ജലി ചാടി എണീറ്റ് ബെഡ്ഷീറ്റും വലിച്ച് ചുറ്റി ബാത്‌റൂമിലേക്കോടി….. കുളി കഴിഞ്ഞ് വന്ന്‌ അലമാരയിൽ നിന്ന് കസവു മുണ്ടുടുത്തു ….ഒരുങ്ങി സുന്ദരിയായി…. ക്ലോക്കിലേക്ക് നോക്കിയതും സമയം പോയത് കണ്ട് തന്റെ മൊബൈലും എടുത്ത് അമ്പലത്തിലേക്ക് നടന്നു….

“ഇടയ്ക്ക കൊട്ടിപ്പാടി മഹാദേവനെയും ദുർഗ്ഗയെയും തൊട്ടുണർത്തി… നടയ്ക്കൽ സാഷ്ടാങ്ങം വീണ്…തന്റെ നന്ദേട്ടനോട് അറിയാതെ ചെയ്തു പോയ തെറ്റുകൾ പൊറുത്തു തരണേയെന്ന് ഏറ്റു പറഞ്ഞ്.. നിർമ്മാല്യ ദർശനം തൊഴുതു നിൽക്കുമ്പോൾ…​ അഞ്‌ജലിയുടെ  മിഴികൾ രണ്ടും  നിറഞ്ഞു കവിഞ്ഞിരുന്നു…. ദേവിയുടെ ആടയാഭരങ്ങൾ അഴിച്ച് നല്ലെണ്ണ കൊണ്ട് അഭിഷേകം ചെയ്ത്…വാകപ്പൊടിയാൽ ബിംബത്തിൽ നിന്ന് എണ്ണ മെഴുക്ക് നീക്കം ചെയ്ത് വന്ന ശാന്തിക്കാരൻ”….  കണ്ണ് നിറഞ്ഞു പ്രാർത്ഥനയിൽ ലയിച്ച് നിൽക്കുന്ന അഞ്‌ജലിയെ  നോക്കി …”

“സങ്കടങ്ങൾ ഏറെയുണ്ടെന്നു തോന്നുന്നല്ലോ കുട്ട്യേ.”..? ….”മനസ്സുരുകി പ്രാത്ഥിച്ചോളു”… “മഹാദേവനും ദേവിയും കൈവിടില്ല.”…

അഞ്‌ജലി :  “ദേവനും ദേവിയും എന്റെ  വിളികേട്ടു തിരുമേനി “….

നന്ദന്റെയും പാറുക്കുട്ടിയുടെയും പേരിലുള്ള അർച്ചനയുടെ പ്രസാദവും വാങ്ങി … മൊബൈലിൽ തോണ്ടി ഇല്ലിയ്ക്കലിലേയ്ക്ക് തിരിച്ചു നടക്കുമ്പോൾ … തന്റെ ജീവിതം പഴയത്പോലെ തിരിച്ചുകിട്ടിയ… സന്തോഷത്താൽ അഞ്‌ജലിയുടെ മനസ്സ് നിറഞ്ഞ് തുളുമ്പിയിരുന്നു …. പെട്ടെന്ന് അവളുടെ മൊബൈലിൽ മെസ്സേജ് ടോൺ ശബ്ദിച്ചു…whatssappil ആരോ മെസ്സേജ് അയച്ചിരിക്കുന്നു…. അവൾ മെസ്സേജ് തുറന്നു നോക്കി …. എന്തോ പിക്ചർ മെസ്സേജ് ആണ് …. ആ പിക്ചർ ലോഡ് ആയതും അഞ്ജലി സത്യത്തിൽ ഞെട്ടിപ്പോയിരുന്നു അയച്ച ആളുടെ പ്രൊഫൈൽ പിക് കണ്ട് അവൾക്ക് തല ചുറ്റുന്നത് പോലെ തോന്നി……. അവളുടെ കൈകാലുകൾ തളരുന്നത് പോലെ തോന്നി….

( തുടരും….)

Leave a Reply

Your email address will not be published. Required fields are marked *