പക – 2

പക 2

Paka Part 2 | Author : Sainu

[ Previous Part ] [ www.kambi.pw ]


 

ഓഫീസിലെ പാർക്കിങ്ങിലേക്ക് വണ്ടി ഒതുക്കി കൊണ്ട്

മനു കാർത്തിയോടായി.

 

കാർത്തി അമ്മയുടെ ഈ അവസ്ഥ എന്ന് പറയാൻ തുടങ്ങിയതും മനുവിന്റെ ശബ്ദം ഇടറി.

മനു നി ഇപ്പൊ അതൊന്നും ആലോചിക്കേണ്ടാ എല്ലാം നമുക്ക് ശരിയാക്കാം ഞാനില്ലേ നിന്റെ കൂടെ.

അമ്മയുടെ കോലം കണ്ടോ നീ

ഹ്മ്മ്

എല്ലാത്തിനും പരിഹാരം ഉണ്ടാകും അതുവരെ ക്ഷമിക്കെടാ നീ

 

എടാഅച്ഛനോട് ഇത് പറയാൻ എനിക്കാവുന്നില്ലെടാ. അമ്മയെ ശിൽപയുടെ വീട്ടിൽ വിട്ടു പോരാനും മനസ്സ് വരുന്നില്ല ഞാൻ ഞാൻ

ഒരുപാട് സ്നേഹിച്ചു പോയെടാ എന്റെ അമ്മയെ.

ആ അമ്മയെ ഈ കോലത്തിൽ കാണേണ്ടി വരുമെന്ന് ഒരിക്കലും ഞാൻ വിചാരിച്ചിട്ടില്ല..

അതെനിക്കറിയാം മനു. നി വിഷമിക്കാതെ. എല്ലാത്തിനും പരിഹാരം ഉണ്ടാകും.

പിന്നെ അമ്മ കൺ മുൻപിൽ തന്നെ ഇല്ലേ ഇപ്പൊ

കഴിഞ്ഞ പത്ത് വർഷക്കാലം എവിടെ ആണെന് പോലും അറിയില്ലായിരുന്നുവല്ലോ

ഇപ്പൊ നമ്മുടെ കണ്മുന്നിൽ തന്നെ അല്ലേ അതും ശിൽപയുടെ വീട്ടിൽ.

ശില്പ അമ്മയെ നല്ലോണം ശ്രദ്ധിച്ചോളും. ഞാനത് അവളോട്‌ പറഞ്ഞിട്ടുണ്ട്..

ഹ്മ്മ് ശിൽപയുടെ അമ്മ എന്ത് കരുതിക്കാണും കാർത്തി.

അവരെന്തു കരുതാന അവരും ഒരു അമ്മയല്ലേ.

എന്നാലും.

ഒരേന്നാലും ഇല്ല നി ഇനി അതിനെ കുറിച്ച് വിഷമിക്കാതെ നാളെ എങ്ങിനെയെങ്കിലും അച്ഛനോട് സൂചിപ്പിക്കാൻ നോക്ക് എന്താ പ്രതികരണം എന്നറിയാല്ലോ.

അല്ല നിന്നെകൊണ്ട് വയ്യ എങ്കിൽ ഞാൻ സംസാരിക്കാം അച്ഛനോട്.

ഹേയ് അതിന്റെ ആവിശ്യം ഇല്ലെടാ.

അച്ഛനോട് എന്തും പറയാനുള്ള സ്വാതന്ത്രം ഉണ്ടെടാ അതും ഈ പത്ത് വർഷക്കാലം കൊണ്ട് ഞങ്ങളിലെ അച്ഛനും മകനും തമ്മിലുള്ള സ്നേഹം ആണെടാ.

പിന്നെ എന്തിനാ.

ഞാനും വരാം വീട്ടിലേക്കു നമുക്ക് രണ്ടുപേർക്കും കൂടെ പറയാം.

ഹ്മ്മ് അത് ശരിയാ. നി കൂടെ വാ.

അല്ല നീ ഓഫീസിൽ നിന്നും നേരെ ഇങ്ങോട്ട് വന്നതല്ലേ വീട്ടിൽ പോയില്ലല്ലോ. പ്രിയ തനിച്ചാകില്ലേ കാർത്തി.

ഞാൻ അവളോട്‌ വിളിച്ചു പറഞ്ഞിരുന്നെടാ എല്ലാ കാര്യവും

അവൾക്കറിയാവുന്നതല്ലേ.

അവൾ തനിച്ചാകും എന്ന ഭയം വേണ്ട

അവളുടെ അച്ഛനും അമ്മയും വന്നിട്ടുണ്ട്

 

ഹ്മ്മ് എന്നാൽ പോകാം അല്ലേ.

നിന്റെ വണ്ടി എന്ത് ചെയ്യും.

അതിവിടെ കിടന്നോട്ടെ നാളെ നീ എന്നെ ഇവിടെ കൊണ്ട് വന്നു വിട്ടാൽ മതി..ഇവിടെനിന്നും എടുത്തോണ്ട് ഓഫീസിൽ പോകാം.

ഹ്മ്മ് അതും ശരിയാ.

എന്നാൽ പോകാം.

മനു കീ കാർത്തിയെ ഏല്പിച്ചു.

കാർത്തി ഓഫീസ് പാർക്കിങ്കിൽ നിന്നും വണ്ടി പുറത്തേക്കെടുത്തതും മനു ഗേറ്റ് പൂട്ടി കൊണ്ട് വണ്ടിയിൽ കയറി.

 

വീട്ടിലെത്തുന്നത് വരെ മനു അവന്റെ അമ്മയെ കുറിച്ചോർത്തു സങ്കടപെട്ടു കൊണ്ടിരുന്നു.

കാർത്തി സാന്ത്വനം നിറഞ്ഞ വാക്കുകളിലൂടെ മനുവിനെ സമാധാനിപ്പിച്ചു കൊണ്ടും.

എത്ര ശ്രമിച്ചിട്ടും മനുവിന് അമ്മയുടെ ഓർമ്മകൾ മറക്കാൻ സാധിക്കുന്നില്ല.പത്തുവർഷം മുന്നേ നടന്ന ഓരോ കാര്യങ്ങളും അമ്മയുടെ സ്നേഹവും വാത്സല്യവും എല്ലാം അവന്റെ കണ്ണുകളെ ഈറനണിയിച്ചു കൊണ്ടിരുന്നു..

 

വീട്ടിലെത്തിയതും മനുവും കാർത്തിയും അവന്റെ അച്ഛനാടുത്തേക്ക് നീങ്ങി..

ആ കാർത്തി നിന്നെ ഇപ്പോ ഇങ്ങോട്ടൊന്നും കാണാറില്ലലോ എന്ത് പറ്റിയെടോ.

ഒന്നുമില്ല അച്ഛാ ഓഫീസിലെ തിരക്കുകൾ തന്നെ കാരണം.

എല്ലാം കഴിഞ്ഞു വീട്ടിലെത്തുമ്പോയേക്കും നേരം ഒരുപാടാകും പിന്നെ വീട്ടിൽ അങ്ങ് കൂടും. പ്രിയ ഒറ്റക്കല്ലേയുള്ളൂ.

ഹ്മ്മ് അത് നല്ലതാ.

പ്രിയമോൾക്കും ഒരു തുണയാകുമല്ലോ.

ഹ്മ്മ് അതേ അച്ഛാ

ഇന്ന് അവളവിടെ ഇല്ലേ മോനേ.

ഉണ്ട് അവളുടെ അച്ഛനും അമ്മയും വന്നിട്ടുണ്ട് അതാ ഒന്ന് ഫ്രീ ആയെ

എന്നാൽ പിന്നെ അച്ഛനെ ഒന്ന് കണ്ടിട്ട് വരാം എന്ന് പറഞ്ചു ഇറങ്ങിയതാ.

ഹ്മ്മ്

ഇവിടെ ഇവന് പെണ്ണ് നോക്കട്ടെ നോക്കട്ടെ എന്ന് ചോദിച്ചു ഞാൻ പിറകെ നടക്കും. എന്നിട്ടെന്താ കാര്യം ആ ചിന്ത അവനും കൂടെ വേണ്ടേ

നമുക്ക് ശരിയാക്കാം അച്ഛാ.

ഞാനിവിടെ ഇല്ലേ.

ഹ്മ്മ് ഇനി വല്ല പിള്ളേരെയും നോട്ടമിട്ടുണ്ടോടാ ഇവൻ.

ഹേയ് അങ്ങിനെ ഒന്നും ഇല്ല കേട്ടോ

 

ഉണ്ടെങ്കിൽ തന്നെ എന്നോട് പറയുന്നതിനേക്കാൾ മുൻപേ അവൻ അച്ഛനോട് പറയില്ലേ പിന്നെന്താ.

ഹ്മ്മ് രണ്ടു ദിവസമായിട്ടു ആള് അത്ര ഉഷാറില്ലലോ. എന്ത് പറ്റിയെടാ.

ഓഫീസിൽ വല്ല ഇഷ്യു ഉണ്ടായോ

 

അതേ അച്ഛാ. ആ കാര്യത്തെ പറ്റി സംസാരിക്കാൻ ആണ് ഞങ്ങൾ വന്നത്.

ഹോ അപ്പൊ നിന്റെ വരവിന്റെ ഉദ്ദേശം അതാണല്ലേ അല്ലാതെ അച്ഛനോടുള്ള ഇഷ്ടം കൊണ്ടല്ല അല്ലേ.

അച്ഛനോടുള്ള ഇഷ്ടം കൊണ്ടാണല്ലോ ഈ വരവ് വരേണ്ടി വന്നത്.

 

എന്താ കാർത്തി പ്രശ്നം

ചെറിയ പ്രശ്നമാണ്. എന്നാലോ വലിയ പ്രശ്നം ആണ് താനും

 

മനു എന്താ മോനേ പ്രശ്നം.

അത് പിന്നെ അച്ഛാ.

 

കാർത്തി…

അതേ അച്ഛാ മനുവിന്റെ അമ്മ ഇനി തിരിച്ചു വന്നാൽ നിങ്ങളുടെ പ്രതികരണം എന്തായിരിക്കും.

ഹോ അതാണോ അതിവൻ രണ്ടു ദിവസംമായിട്ട് ചോദിക്കുന്നുണ്ട്.

അതിനുള്ള മറുപടി ഞാൻ അവനോടു പറഞ്ഞതുമാണ്.

അവന്ന് മനസ്സിലായിട്ടുണ്ടാകില്ല അല്ലേ.

അച്ഛൻ പറ വന്നാൽ അവരെ സ്വീകരിക്കാൻ അച്ഛൻ തയ്യാറാണോ.

എടാ എനിക്കല്ല പ്രശ്നം എന്റെ മനുവിനാ. അവനോടല്ലേ അവൾ.

ഹ്മ്മ് മനുവിന് പ്രശ്നം ഇല്ലെങ്കിലോ

അത് കേട്ട് അച്ഛൻ മനുവിനെ നോക്കി. മനു അച്ഛനെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി.

എന്താടാ ഇത് വല്യ കമ്പനിയുടെ മുതലാളി ഒക്കെ ആയിട്ട് കൊച്ചു കുട്ടികളെ പോലെ എന്ന് പറഞ്ഞോണ്ട് അച്ഛൻ അവനെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു.

അച്ഛാ അമ്മ വന്നിരുന്നു.

അത് കേട്ടതും അയാളുടെ നെഞ്ച് ഒന്ന് പിടഞ്ഞു..

അതേ അച്ഛാ മനുവിന്റെ അമ്മ ഇന്നലെ ഇവനെ കാണാൻ വന്നിരുന്നു..

ആ എന്നിട്ട് എന്ന് ഓരോഴുക്കൻ മട്ടിൽ അയാൾ പ്രതികരിച്ചു.

 

അവൾ ജീവിച്ചിരിപ്പുണ്ടല്ലേ.

ഹ്മ്മ് അതേ അച്ഛാ.

അവരെ സ്വീകരിക്കാൻ തയ്യാറാണോ അച്ഛൻ

അച്ഛൻ മനുവിനെ നോക്കി.

മനു അച്ഛനെയും..

രണ്ടുപേരുടെയും കണ്ണുകളിൽ സങ്കടത്തിന്റെ അലകൾ അടിച്ചു കൊണ്ടിരുന്നു.

 

കാർത്തി മനുവിന് എന്താണോ തോന്നുന്നത് അത് ചെയ്തോട്ടെ.

അപ്പൊ അച്ഛൻ..

എനിക്ക് എന്റെ മകന്റെ ഇഷ്ടമാണ് വലുത്. അവനെ സങ്കടപെടുത്തുന്ന ഒന്നും എന്റെ ഭാഗത്തു നിന്നും ഉണ്ടാകില്ല.

അച്ഛന്നവരോട് വെറുപ്പില്ലേ .

എന്തിന് എന്നെ വേണ്ട എന്ന് പറഞ്ഞതിനോ അതോ ഇവനെ വേണ്ടാ എന്ന് പറഞ്ഞതിനോ.

രണ്ടിനും

എനിക്കവളെ ഈ ജന്മം വെറുക്കാൻ ആവില്ലേ മക്കളെ..

ഹ്മ്മ് ഇപ്പോ എങ്ങിനെയുണ്ട് മനു ഞാൻ പറഞ്ഞില്ലേ അച്ഛന് സമ്മതം ആകുമെന്ന്.

മോനേ നിന്നെ കണ്ടപ്പോ അവളെന്താ പറഞ്ഞെ നിന്നോട്.

ഒന്നും പറഞ്ഞില്ല അച്ഛാ കരയുക ആയിരുന്നു.

ഒരുപാട് കരഞ്ഞു എന്റെ കാലിൽ വീണ്.

അതുകേട്ടതും അച്ഛന്റെ കണ്ണ് നനയുന്നത് ഞങ്ങൾ കാണാതിരിക്കാനായി അച്ഛൻ തുടച്ചു കൊണ്ട്.

Leave a Reply

Your email address will not be published. Required fields are marked *