പക – 2 3

മനുവിന് ഇനി ഇഷ്ടമല്ലാതാകുമോ.

അവന്റെ മനസ്സിൽ വേറെ ആരെയെങ്കിലും പ്രതിഷ്ടിച്ചു കാണുമോ എന്നൊക്കെ സ്വയം പറഞു കൊണ്ട് അവൾ കണ്ണാടിക്ക് മുന്നിൽ നിന്നു തിരിഞ്ഞു.

അവളുടെ ശരീര ഭംഗിയിൽ സ്വയം പുളകിതമായികൊണ്ട് അവൾ നിന്നു.

സ്വന്തം മാറിടത്തിലെക്ക് നോക്കി അവളുടെ അത്രവലുതല്ലാത്ത പാൽകുടങ്ങളെ പിടിച്ചു ഉടച്ചു കൊണ്ട് അവൾ

അതേ മനുവിനെ കൊണ്ട് നിന്നെയൊക്കെ ഞാൻ കാണിച്ചു തരുന്നുണ്ട്. എന്റെ മനുവൊന്ന് എന്റെ കഴുത്തിൽ മിന്ന് കെട്ടിക്കോട്ടെ കേട്ടോ.

എന്ന് പറഞ്ഞോണ്ട് അവൾ സ്വായം നാണിച്ചു കൊണ്ട് നിന്നു.

അമ്മ പറഞ്ഞപോലെ മനു വിനെന്നെ ഇഷ്ടമാകില്ലേ..

അവന്റെ ചില നേരത്തെ നോട്ടങ്ങളും

ചിരിയും പിന്നെ ആ സംസാരവും അവളെ അത്രയേറെ ഇഷ്ടപ്പെടുത്തിയിരുന്നു..

ഹ്മ്മ് എങ്ങിനെ ആയാലും കുറച്ചു ദിവസങ്ങൾ ക്കുള്ളിൽ അറിയാം അല്ലേ എന്ന് പറഞ്ഞോണ്ട് അവൾ ബെഡ്‌ഡിലേക്ക് മലർന്നു..

 

രാവിലെ എണീറ്റതും അമ്മ വഴക്ക് തുടങ്ങി..

അരികിൽ നിൽക്കുന്ന മനുവിന്റെ അമ്മയോടായി അവൾ.

അതേ മരുമകളെ ഇങ്ങിനെ വഴക്ക് പറയുന്നതും കേട്ട് നില്കുകയാണോ എന്റെ അമ്മായി അമ്മ.

അത് കേട്ട് മനുവിന്റെ അമ്മക്ക് ചിരിയടക്കാൻ കഴിയാതെ വന്നു.

ഒരടി ബാക്കിലേക്ക് തിരിഞ്ഞു കൊണ്ട് അവൾ അവളുടെ അമ്മയോടായി അതേ ഇനി ചോദിക്കാനും പറയാനും എല്ലാം ആളുണ്ട് കേട്ടോ.

പഴയ പോലെ എന്നെ വഴക്ക് പറയാം എന്ന തോന്നൽ വേണ്ട പാർവതിക്ക് കേട്ടോ.

 

എടി നിന്നെ ഞാൻ.

എന്ന് പറഞ്ഞു അമ്മ ശിൽപയുടെ ചെവിയിൽ പിടിച്ചു..

അമ്മേ ഭാവി അമ്മായി അമ്മേ ഒന്ന് വിടാൻ പറയു. പ്ലീസ്..

ആരാ എന്റെ മരുമകളെ ഉപദ്രവിക്കുന്നെ എന്ന് മനുവിന്റെ അമ്മ.

ഹ്മ്മ് കേട്ടില്ലേ ഇനി അങ്ങോട്ട്‌ പറഞ്ഞു കൊടുത്താലും. എനിക്ക് ഇപ്പൊ ആളുണ്ട് കേട്ടോ പാർവതി അമ്മേ..

ഹോ ആരാ വരുന്നേ എന്ന് ഞാനൊന്ന് നോക്കട്ടെ എന്ന് പറഞ്ഞു ചെവിയിലേക്ക് കൈ നീട്ടിയതും അവളോടി കളഞ്ഞു..

ദൂരെ നിന്നു അവൾ രണ്ടുപേരോടുമായി അല്ല രണ്ടിനെയും ഇനി എന്നും സഹിക്കേണ്ടി വരുമല്ലോ അല്ലേ..

എടി എന്ന് പറഞ്ഞോണ്ട് അമ്മ പിറകെ കൂടിയതും.

അവൾ റൂമിലേക്ക്‌ കയറി കഴിഞ്ഞിരുന്നു..

കുളിച്ചു ഫ്രഷ് ആയി ഓഫീസിലേക്ക് പോകാൻ ആയി ഇറങ്ങിയ അവളുടെ മുന്നിലേക്ക്‌ മനുവിന്റെ വണ്ടി വന്നു നിന്നു..

അവൾ ആദ്യം ഒന്ന് പകച്ചുവെങ്കിലും

പിന്നീട് ഈ വരുന്നത് തന്റെ ഭാവിവരൻ ആണല്ലോ എന്ന് ചിന്തിച്ചുകൊണ്ട് അവൾ അവരെ അകത്തേക്ക് ക്ഷണിച്ചു..

ഞാൻ ഓഫീസിലേക്ക് ഇറങ്ങിയതായിരുന്നു. എന്ന് പറഞ്ഞുകൊണ്ട് അവൾ അവരെ അകത്തേക്ക് ക്ഷണിച്ചു.

അതേ ഓഫീസിലേക്ക് അല്ലേ കുറച്ചു കഴിഞ്ഞു പോകാം.

പോരെ.

ബോസ്സ് പറയുന്നത് കേൾക്കുക എന്നതല്ലേ ഒരു തൊഴിലാളിയുടെ കടമ അല്ലേ കാർത്തി.

ഹ്മ്മ് എന്നും ഈ ബോധം ഉണ്ടായാൽ മതി കേട്ടോ ശില്പ.

അകത്തേക്ക് കയറി.വരുന്ന

തന്റെ മകന്റെ വരവ് കണ്ടു മനുവിന്റെ അമ്മ നോക്കി നിന്നു.പോയി. ഒരുപാട് സ്നേഹം തനിക്കു നൽകിയ തന്റെ മകൻ

മോനേ എന്നുള്ള അമ്മയുടെ വിളി മനുവിനെ സന്തോഷിപ്പിച്ചു.

അമ്മേ അമ്മക്ക് ഒരാളെ കാണേണ്ടേ എന്ന് പറഞ്ഞോണ്ട് കാർത്തി അമ്മയുടെ അടുത്തേക്ക് വന്നു.

അമ്മ ആരാ മോനേ എന്ന് ചോദിച്ചോണ്ട് തിരിഞ്ഞു നോക്കിയത്. അരവിന്ദൻ എന്ന മനുവിന്റെ അച്ഛന്റെ മുഖത്തേക്ക് ആയിരുന്നു..

അവളിൽ ഒരു വിറയലുണ്ടായി.

ചേട്ടാ എന്ന് വിളിച്ചോണ്ട് അവൾ

അയാളുടെ കാൽക്കൽ വീണു കിടന്നു.

അവളുടെ കണ്ണീരിന്നാൽ അരവിന്ദന്റെ കാൽ പാദങ്ങൾ നനഞു തുടങ്ങി..

കാലിൽ കിടന്നു കൊണ്ട് അവൾ അലറികരഞ്ഞു കൊണ്ടിരുന്നു ചേട്ടാ എന്നോട് ക്ഷമിക്കണേ എന്നെ വെറുക്കല്ലേ ചേട്ടാ എന്നോട് പൊറുക്കണേ ഈ പാപിയോട് പൊറുക്കണേ എന്ന് പറഞ്ഞോണ്ട് അവൾ കരഞ്ഞു കൊണ്ടേയിരുന്നു.

അത് കണ്ടുനിന്ന ശിൽപയുടെയും കാർത്തിയുടെയും മനുവിന്റെയും കണ്ണുകൾ നിറഞ്ഞു..

അച്ഛന്റെ പ്രതികരണം ആണ് അറിയേണ്ടത് അതിനവർ ആധിയോടെ കാത്ത് നിന്നു..

കുറച്ചുനേരം മുകളിലേക്കു നോക്കി നിന്നു കൊണ്ട് അരവിന്ദൻ തന്റെ ഭാര്യയെ തന്നെയും മകനെയും വേണ്ട എന്ന് പറഞ്ഞു പോയ തന്റെ പ്രിയതമയുടെ തോളിൽ പിടിച്ചു കൊണ്ട് ഉയർത്തി.

Leave a Reply

Your email address will not be published. Required fields are marked *