പക – 2 3

അവളത് അറിയാതെ മനുവിന്റെ ഫോട്ടോയിൽ മുത്തം വെച്ചു കൊണ്ട് തിരിഞ്ഞു കിടന്നതും. മനുവിന്റെ അമ്മ മുന്നിൽ നില്കുന്നു.

എന്താ മോളെ..

ഒന്നുമില്ല അമ്മേ. എന്ന് പറഞ്ഞോണ്ട് ചാടി എഴുനേറ്റു ഫോൺ മറച്ചു പിടിക്കാൻ അവൾ പാടുപെടുന്നുണ്ട്

ഹ്മ്മ് ഞാൻ കാണുന്നുണ്ട് കേട്ടോ.

അത് കേട്ടതും ശില്പ നാണത്തോടെ തലതായ്‌തി മുഖം തായേക് പിടിച്ചു.

അതേ നിനക്ക് അവനെ അത്രയ്ക്ക് ഇഷ്ടമാണോ.

അതിനവൾ തല തായ്‌തി കൊണ്ട് നിലത്തു വിരലുകളാൽ കോലം വരച്ചു കാണിച്ചു കൊണ്ടിരുന്നു.

പറ മോളെ അവനെ നിനക്ക് ഇഷ്ടമാണോ.

ഹ്മ്മ് അമ്മേ ഒരുപാടിഷ്ട മനുവിനെ

ഹ്മ്മ്

അവനോടു പറഞ്ഞിട്ടുണ്ടോ.

ഏയ്‌ ഇല്ലമേ

അതെന്താ പറയാത്തെ

എന്റെ ബോസ്സ് അല്ലേ.

ബോസ്സ് ഓഫീസിൽ അല്ലേ ഹൃദയത്തിൽ അവനെ കൊണ്ട് നടക്കുന്ന നിനക്ക് എങ്ങിനെ അവൻ ബോസ്സാകും പെണ്ണെ..

പിന്നെ..

പെണ്ണെ നിന്റെ ഇഷ്ടം നീ അവനോടു തുറന്നു പറഞ്ഞാലല്ലേ അവന്നറിയാൻ പറ്റു..

എനിക്ക് മനുവിനോട് പറയണം എന്നൊക്കെ ഉണ്ട് അമ്മേ.

മനുവിനെ കാണുമ്പോൾ ഒരു ഭയം..

എന്തിന് എന്റെ മകൻ നല്ലവനല്ലേ മോളെ.

നല്ലവൻ തന്നെയാ അമ്മേ.

പിന്നെന്താ മോളെ..

അതോ അവൻ എങ്ങിനെ എടുക്കും എന്നറിയില്ലല്ലോ അതാ

ഈ ജോലി പോയാൽ പിന്നെ. അവനെ കാണാൻ കഴിഞ്ഞില്ലെങ്കിലോ

അപ്പോ അതാണ്‌ പ്രശ്നം.

പേടിക്കേണ്ട വഴി ഞാൻ പറഞ്ഞു തരാം.

ഹ്മ്മ്

എന്ന് പറഞ്ഞു കാത് അമ്മയിലേക്ക്

അടുപ്പിച്ചു നിന്നു ശില്പ..

ഹോ പെണ്ണെ എന്റെ മരുമോൾ ആകേണ്ടവൾ ആണ് നീ.

എന്നോട് ത്തന്നെ എന്റെ മോനേ വളക്കാനുള്ള വിദ്യ ചോദിക്കുന്നു അല്ലേ മോളെ നീ.

 

ഇപ്പോയെ നമ്മൾ തമ്മിൽ ഒരു അണ്ടർസ്റ്റാൻഡിൽ എത്തിയാൽ പിന്നെ അതിനെ കുറിച്ചാലോചിക്കണ്ടല്ലോ അമ്മേ.

എന്ന് പറഞ്ഞോണ്ട് ശില്പ അമ്മയുടെ കവിളിൽ ഉമ്മ വെച്ചുകൊടുത്തു

അമ്മയുടെ മുഖം എല്ലാം തെളിഞ്ഞല്ലോ അമ്മേ.

എന്റെ മകൻ എന്നോട് സംസാരിക്കാൻ വേണ്ടി ഇവിടെ വരെ വന്നില്ലേ മോളെ ദേ എനിക്ക് ഏറ്റവും ഇഷ്ടമുള്ള വിഭവങ്ങൾ എനിക്ക് വേണ്ടി തന്നു വിട്ടില്ലേ. എന്നോട് അവന് ഒരു ദേഷ്യവും ഇല്ല എന്നല്ലേ അതിനർത്ഥം..മോളെ

ഹ്മ്മ് എല്ലാം ശരിയായാൽ ഈ പെണ്ണിനെ മറക്കുമോ അമ്മ..

ഞാനല്ലല്ലോ മോളെ അതൊന്നും തീരുമാനിക്കേണ്ടത്.

അവന്റെ അച്ഛനില്ലേ. അദ്ദേഹം അല്ലേ മോളെ അവനെ ഇത്രയും നാൾ വളർത്തിയത്…അവന്റെ എല്ലാ കാര്യത്തിലും അങ്ങേർക്കു അല്ലേ അവകാശവും അധികാരവും..

എന്നാലും എന്റെ ഒരു സമാധാനത്തിന് വേണ്ടി.. പറ

എനിക്ക് നൂറുവട്ടം സമ്മതം..

നിന്നെ കെട്ടുന്നവൻ ഭാഗ്യമുള്ളവൻ ആണ് മോളെ.

ഹ്മ്മ് എന്ന് നാണത്തോടെയുള്ള അവളുടെ നോട്ടം കണ്ടിട്ട് മനുവിന്റെ അമ്മക്ക് ചിരിയാണ് വന്നത്.

ഒരുപാട് സങ്കടങ്ങൾ ഉള്ളിലൊതുക്കാൻ വേണ്ടി പാടുപെടുന്ന അവരുടെ മുഖത്ത് കുറെ കാലത്തിനു ശേഷം ചിരി പൊഴിഞ്ഞു…

 

അതേസമയം മനുവിന്റെ വീട്ടിൽ

അവന്റെ അച്ഛൻ ബെഡിലേക്ക് മുഖം പൂയ്ത്തി വെച്ചു കിടക്കുകയായിരുന്നു. അത് കണ്ടു കാർത്തിയും മനുവും അച്ഛനെ വിളിച്ചു കൊണ്ടിരുന്നു..

അച്ഛൻ തലയുയർത്തി കൊണ്ട് അവരെ നോക്കി.

അച്ഛന്റെ കണ്ണുകൾ ചുവന്നു കലങ്ങിയിരുന്നു ഒരുപാട് കരഞ്ഞ പോലെ.

അതേ അരവിന്ദൻ കരയുകയായിരുന്നു.

അയാൾ ഏറ്റവും കൂടുതൽ സ്നേഹിച്ച പെണ്ണ് അയാളെ വേണ്ടാ എന്ന് മുഖത്തു നോക്കി പറഞ്ഞോണ്ട് തന്റെ കാമുകന്റെ കൂടെ ഇറങ്ങി പോകുമ്പോൾ അയാൾ നിശ്ചലനയായിരുന്നു.

മകന്റെ കരച്ചിൽ കണ്ടു സങ്കടം സഹിക്കാനാകാതെ അയാൾ നിന്ന നിൽപ്…

 

അവന് അമ്മയെ വേണം എന്ന് പറയുമ്പോ ഞാനെതിർത്താൽ പിന്നെ ഇത്രയും വർഷങ്ങൾ അവന്റെ സന്തോഷത്തിനു വേണ്ടി ജീവിചതിന് അർത്ഥമില്ലാതായി പോകില്ലേ.

അവന്റെ ചിരിയും സന്തോഷവും കാണാൻ വേണ്ടിയല്ലേ ആത്മഹത്യ ചെയ്യാൻ പോയ താൻ അതിൽ നിന്നും പിന്തിരിഞ്ഞത്..

ഇപ്പൊ അവന്റെ സന്തോഷം ഇല്ലാണ്ടാക്കിയാൽ.?

അതിലും ഭേദം അന്ന് ആത്മഹത്യാ ചെയ്യുക അല്ലായിരുന്നോ…

എന്നെല്ലാം ചിന്തോച്ചുകൊണ്ട് അയാൾ അവരോടു ചിരിക്കാനായി ശ്രമിച്ചു…

 

 

 

മനുവിന്റെ അമ്മ റൂം വിട്ടു പോയതും. ശില്പ കണ്ണാടിയുടെ മുൻപിൽ നിന്നുകൊണ്ട് അവളുടെ ശരീരത്തെ വീക്ഷിച്ചു കൊണ്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *