പക – 2

ഹ്മ്മ് ഇപ്പോയെങ്കിലും നിന്നെ ഓർമ വന്നല്ലോ അവൾക്ക്.

എന്ന് പറഞ്ഞോണ്ട് അച്ഛൻ അകത്തോട്ടു പോയി.

അച്ഛന്റെ വിഷമം ഞങ്ങളെ അറിയിക്കേണ്ട എന്ന് കരുതിയാകും അച്ഛൻ അകത്തോട്ടു പോയതെന്ന് ഞങ്ങൾക്ക് മനസ്സിലായി.

മനു ഇതിനാണോ നീ ഇത്രയും വിഷമിച്ചത്.  അച്ഛനോട് പറയാൻ മടിച്ചത്. നമ്മൾ അച്ഛനെ മനസിലാക്കിയില്ല മനു.

ഇപ്പോഴും അച്ഛനിത്രത്തോളം അമ്മയെ സ്നേഹിക്കുന്നുണ്ട് എന്നറിഞ്ഞില്ലല്ലോ കാർത്തി.

മനു ഒരുമിനുട്ട് ഞാൻ ശില്പയെ ഒന്നു വിളിച്ചോട്ടെ. അവളോട്‌ ഈ കാര്യങ്ങൾ എല്ലാം ഒന്ന് പറഞ്ഞോട്ടെ.

ഇതറിഞ്ഞിട്ടെങ്കിലും അമ്മയുടെ മനസ്സിന്നു ഒരു സമാധാനം കിട്ടിക്കോട്ടേ മനു.

മ്

നീ വിളിച്ചു പറഞ്ഞേര് കാർത്തി അങ്ങിനെയെങ്കിലും എന്റെ അമ്മ ഒന്ന് ചിരിച്ചോട്ടെടാ..

ഒരുപാട് നാളത്തെ ദുഃഖം ആ മനസ്സിന്നു ഒന്നിറക്കി വെച്ചോട്ടെ കാർത്തി

കാർത്തി അപ്പോൾ തന്നെ ഈ വിവരം അറിയിക്കാനായി ശിൽപയുടെ നമ്പറിലേക്കു വിളിച്ചു.

ആ ശില്പ എല്ലാം ശരിയായി കേട്ടോ..

അത് കേട്ട് ശില്പ സന്തോഷത്തോടെ നിൽകുമ്പോൾ മനുവിന്റെ അമ്മ ശില്പയോട് എന്താ മോളെ.

അമ്മേ എല്ലാം ശരിയായി എന്ന്.

കാർത്തിയ വിളിച്ചേ.

മോളെ മനുവിന്റെ അച്ഛൻ

അതല്ലേ അമ്മേ എല്ലാം ശരിയായി എന്ന് പറഞ്ഞെ. അവര് രണ്ടുപേരും ഇപ്പൊ സംസാരിച്ചതെയുള്ളു എന്ന്

ഇനി ഇങ്ങിനെ ഇരുന്നു വിഷമിക്കാതെ. സന്തോഷത്തോടെ ആ ഫുഡ്‌ കഴിച്ചാട്ടെ.

ഇതേ അമ്മയുടെ മകൻ അമ്മക്കായി പ്രത്യേകം വാങ്ങി തന്നു വിട്ടതാ .

ആര് മനുവോ..

അതേ അമ്മേ  മനു തന്നെ

നിങ്ങളെ ഇങ്ങോട്ട് കൂട്ടികൊണ്ടുവരാനും എന്റെ കൂടെ താമസിപ്പിക്കാനും പറഞ്ഞത് മനുവാണമ്മേ നിങ്ങൾക്കു നേരെ അപ്പോൾ പറഞ്ഞതെല്ലാം ഓർത്തു ഒരുപാട് വിഷമിച്ചു. ദേ നോക്കിയേ ഒരുപാട് ഡ്രെസ്സുകളും ഉണ്ട് നോക്കിയേ. അമ്മയുടെ ഇഷ്ടത്തിനനുസരിചാ എല്ലാം വാങ്ങിയെ എന്ന് പറഞ്ഞു

പിന്നെ അമ്മയുടെ മകന്ന് അമ്മയോട് യാതൊരു ദേഷ്യമോ വെറുപ്പോ ഇല്ല സ്നേഹം മാത്രമേയുള്ളു എന്ന് പറയാനും പറഞ്ഞു..

ഇന്ന് ഓഫീസിൽ എനിക്കൊരു സ്വാസ്ഥതയും തന്നിട്ടില്ല അമ്മയുടെ മോൻ. നിങ്ങളെ കുറിച്ചുള്ള അവന്റെ സങ്കടം കൊണ്ട്.

അതെന്തേ അവൻ നിന്നെ വഴക്ക് പറഞ്ഞോ.

ഏയ്‌ ഇല്ലമ്മേ.

പിന്നെ

നിങ്ങളെ കുറിച്ചുള്ള ഓർമ്മകൾ ആയിരുന്നു എല്ലാം കേട്ടിട്ട് എനിക്ക് തന്നെ കരച്ചിൽ വന്നു

തന്റെ മകൻ തനിക്കുവേണ്ടി കൊടുത്തുവിട്ട സാധനങ്ങളിലേക്ക്

അവൾ തല ഉയർത്തി ഓരോന്നിലോട്ടും നോക്കി കൊണ്ടിരിക്കെ.

ആദ്യം ദേ ഇത് കഴിച്ചിട്ട് ബാക്കി യെല്ലാം കാണാം. എന്ന് പറഞ്ഞോണ്ട് ശില്പ മനുവിന്റെ അമ്മയുടെ നേർക്കു ഒരു ബോക്സ്‌ എടുത്തു കൊടുത്തു..

എന്താ മോളെ ഇതിൽ.

അതൊക്കെ ഉണ്ട് അമ്മേ തുറന്നു നോക്ക്..

തുറന്നു നോക്കിയതും അവൾക്ക് കരച്ചിൽ അടക്കാനായില്ല..

 

അതിനുള്ളിൽ അവൾക്കേറ്റവും ഇഷ്ടപ്പെട്ട സ്വീറ്റ്സിന് മുകളിലായി നട്സ് കൊണ്ട് അലങ്കരിച്ചു വെച്ചിരിക്കുന്നു..

അതെടുത്തു നോക്കികൊണ്ട്‌ അവൾ പൊട്ടി കരയാൻ തുടങ്ങി.

എന്റെ ഇഷ്ടങ്ങൾ എല്ലാം ഇനിയും അവൻ മറന്നിട്ടില്ല.. ഞാനോ എന്നുള്ള ചോദ്യം അവളിൽ ഒരു ചിന്നമായി അവശേഷിച്ചു.

അന്നൊക്കെ എതെങ്കിലും ബേക്കറികളിൽ പോയാൽ അവളാദ്യം തേടുന്നതും വാങ്ങുന്നത് ഈ ഐറ്റം ആയിരിക്കും.

വാങ്ങി വീട്ടിലേക്കു എത്തുമ്പോൾ തന്നെ അവളതിൽ നിന്നും എടുത്തു കഴിച്ചതിനു ശേഷമേ അവൾക് സമാധാനം കിട്ടുകയുള്ളു.

അത്‌ പറഞ്ഞു മനുവും അവന്റെ അച്ഛനും തന്നെ എത്രമാത്രം കളിയാക്കാറുണ്ട് എന്നത് ഓർത്തു പോയി അവൾ

എന്റെ ഇഷ്ടങ്ങളെയെല്ലാം അവന് ഇപ്പോഴും ഓർമയിൽ ഉണ്ട്…

ഞാനാണ് അവനെ മറന്നത്. എന്നാലോചിക്കുന്തോറും അവളിൽ സങ്കടം അടക്കാൻ കഴിയാതെ ഇരുന്നു.

അമ്മ എന്താ ആലോചിക്കുന്നേ.

ഞാൻ പറഞ്ഞില്ലേ അമ്മേ മനു എത്രമാത്രം നിങ്ങളെ സ്നേഹിക്കുന്നുണ്ട് എന്ന് ഈ കഴിഞ്ഞ മൂന്ന് നാല് മാസത്തിനുള്ളിൽ എനിക്കറിയാം.

 

അവന് നിങ്ങളെ വെറുക്കാൻ കഴിയില്ല അമ്മേ. നിങ്ങളോട് അവന് ദേഷ്യവും ഇല്ലമ്മേ. സ്നേഹം മാത്രമേ അവനു നിങ്ങളോടുള്ളു

അവനങ്ങിനെയാ ..

എന്ന് പറഞ്ഞു അമ്മയെകൊണ്ട് അവൾ അതെടുത്തു കഴിപ്പിച്ചു.

 

ഞാൻ അപ്പുറത്തുണ്ട് അമ്മ വേണ്ടത് എന്താണോ എടുത്തു കഴിച്ചോളൂ. എല്ലാം ഇവിടെയുണ്ട് കേട്ടോ അമ്മക്ക് വേണ്ടിയുള്ള മകന്റെ സമ്മാനങ്ങൾ ആണ് ഇതെല്ലാം.

അതിലേക്ക് നോക്കി നിൽകുമ്പോൾ അവളുടെ ദുഃഖം എല്ലാം മായുന്ന പോലെ തോന്നി.

തന്റെ മകൻ തന്നെ വെറുക്കുന്നില്ല എന്നറിഞ്ഞപ്പോൾ അവളുടെ പാതി ദുഃഖം അവളിൽ നിന്നും പോയി മറഞ്ഞു.

അമ്മേ അമ്മേ ഈ അമ്മ ഇതെവിടെ പോയി കിടക്കുകയാ.

ഞാനിവിടെ ഉണ്ട് മോളെ.

ഹ്മ്മ് അമ്മേ മനുവിന്റെ അമ്മയെ ഒന്ന് ശ്രദ്ധിക്കണേ. ഞാനിതാ വരുന്നു എന്ന് പറഞ്ഞോണ്ട് ശില്പ അവളുടെ റൂമിൽ കയറി..

ബെഡ്‌ഡിലേക്ക് വീണതും ശിൽപയുടെ ഉള്ളു നിറയെ മനു ആയിരുന്നു..

തന്നെ വേണ്ടാ എന്ന് പറഞ്ഞു പോയ അമ്മയെ അവനിത്രയും സ്നേഹിക്കുന്നുണ്ടേൽ അവനെ കിട്ടാൻ പോകുന്ന പെണ്ണ് എത്ര ഭാഗ്യവതി ആയിരിക്കും..

അത് ആലോചിച്ചപ്പോൾ അവളുടെ ഹൃദയത്തിൽ എവിടെയോ ഒരു മൂളൽ പോലെ അവൾ കേട്ടു..

ചിരിച്ചോണ്ട് അവൾ ഫോണെടുത്തു മനുവിന്റെ പ്രൊഫൈൽ നോക്കി കിടന്നു…

ഹ്മ്മ് മനു നിന്നെ എനിക്ക് വേണം നിന്നെ ഞാനാർക്കും വിട്ടുകൊടുക്കില്ല എന്റെ കൂടെ എന്റെ എല്ലാമെല്ലാമായി നീ എന്നും എന്റെ കൂടെ കാണണേ എന്ന് അവന്റെ ഫോട്ടോ നോക്കി കൊഞ്ചുന്ന ശില്പയെ പിറകിൽ നിന്നും മനുവിന്റെ അമ്മ വീക്ഷിക്കുന്നുണ്ടായിരുന്നു

അവളത് അറിയാതെ മനുവിന്റെ ഫോട്ടോയിൽ മുത്തം വെച്ചു കൊണ്ട് തിരിഞ്ഞു കിടന്നതും. മനുവിന്റെ അമ്മ മുന്നിൽ നില്കുന്നു.

എന്താ മോളെ..

ഒന്നുമില്ല അമ്മേ. എന്ന് പറഞ്ഞോണ്ട് ചാടി എഴുനേറ്റു ഫോൺ മറച്ചു പിടിക്കാൻ അവൾ പാടുപെടുന്നുണ്ട്

ഹ്മ്മ് ഞാൻ കാണുന്നുണ്ട് കേട്ടോ.

അത് കേട്ടതും ശില്പ നാണത്തോടെ തലതായ്‌തി മുഖം തായേക് പിടിച്ചു.

അതേ നിനക്ക് അവനെ അത്രയ്ക്ക് ഇഷ്ടമാണോ.

അതിനവൾ തല തായ്‌തി കൊണ്ട് നിലത്തു വിരലുകളാൽ കോലം വരച്ചു കാണിച്ചു കൊണ്ടിരുന്നു.

പറ മോളെ അവനെ നിനക്ക് ഇഷ്ടമാണോ.

ഹ്മ്മ് അമ്മേ ഒരുപാടിഷ്ട മനുവിനെ

ഹ്മ്മ്

അവനോടു പറഞ്ഞിട്ടുണ്ടോ.

ഏയ്‌ ഇല്ലമേ

അതെന്താ പറയാത്തെ

എന്റെ ബോസ്സ് അല്ലേ.

ബോസ്സ് ഓഫീസിൽ അല്ലേ ഹൃദയത്തിൽ അവനെ കൊണ്ട് നടക്കുന്ന നിനക്ക് എങ്ങിനെ അവൻ ബോസ്സാകും പെണ്ണെ..

പിന്നെ..

പെണ്ണെ നിന്റെ ഇഷ്ടം നീ അവനോടു തുറന്നു പറഞ്ഞാലല്ലേ അവന്നറിയാൻ പറ്റു..

എനിക്ക് മനുവിനോട് പറയണം എന്നൊക്കെ ഉണ്ട് അമ്മേ.

മനുവിനെ കാണുമ്പോൾ ഒരു ഭയം..

എന്തിന് എന്റെ മകൻ നല്ലവനല്ലേ മോളെ.

നല്ലവൻ തന്നെയാ അമ്മേ.

പിന്നെന്താ മോളെ..

അതോ അവൻ എങ്ങിനെ എടുക്കും എന്നറിയില്ലല്ലോ അതാ

ഈ ജോലി പോയാൽ പിന്നെ. അവനെ കാണാൻ കഴിഞ്ഞില്ലെങ്കിലോ

Leave a Reply

Your email address will not be published. Required fields are marked *