എന്ന് പറഞ് ഡോക്ടർ പുറത്തേക്ക് പോയി…. ഇനി ഇയാളോട് എന്ത് നുണ പറയും എന്നാലോചിച്ചപ്പോൾ ആണ് തന്റെ ബാഗും ഫോണും വണ്ടിയിൽ ഉള്ള കാര്യം അവൾക്ക് ഓർമ്മ വന്നത്… ഇപ്പൊ നുണ പറഞ്ഞാൽ താൻ കുടുങ്ങും എന്ന കാര്യം അവൾക്ക് ഉറപ്പായി…. എല്ലാം പറയാൻ തന്നെ അവൾ തീരുമാനിച്ചു….
“എന്നെ ഇങ്ങോട്ട് കൊണ്ട് വരുമ്പോ കുറെ ആളുകൾ ഉണ്ടായിരുന്നല്ലോ അവരൊക്കെ എവിടെ….???
“അറിയില്ല ഇവിടെ ഇറക്കി അവർ പോയി….”
“അപ്പൊ നിങ്ങളുടെ കൂടെ ഉള്ളവരല്ലേ…??
“അല്ല… ട്രിപ്പ് പോകുന്ന പയ്യന്മാരാ… അവിടുന്ന് ഞാൻ മാത്രമേ കയറിയുള്ളൂ….”
അത് കേട്ടതും തനിക്ക് ജീവൻ കിട്ടിയത് പോലെ അവൾക്ക് തോന്നി… അത് കൊണ്ട് പോരല്ലോ തന്റെ ബാഗും ഫോണും കിട്ടണ്ടേ… അതിന് ഇയാളെ കയ്യിലെടുത്തെ പറ്റു…. ഒരു പക്ഷെ തന്നെ സാഹായിച്ചാലോ….
“എന്തിനാ ഡോക്ടറോട് കളവ് പറഞ്ഞത് …. ???? ഞാനല്ലേ നിങ്ങളെ വണ്ടിയിൽ നിന്നും എടുത്തത്….??
“ഞാൻ പറയാം …. നിങ്ങൾ എന്നെ സഹായിക്കുമോ….???
“എങ്ങനെ…???
“ആ കാറിൽ എന്റെ ബാഗും ഫോണും ഉണ്ട് അതൊന്ന് അവിടുന്ന് മാറ്റാൻ പറ്റുമോ…. എത്ര കാശ് വേണമെങ്കിലും ഞാൻ നിങ്ങൾക്ക് തരാം…. എന്നിട്ട് ഞാൻ എല്ലാം പറയാം….”
“അത് പറ്റുമെന്ന് തോന്നുന്നില്ല …”
“എന്തെ….???
“ഞാൻ അങ്ങോട്ട് എത്തുമ്പോഴേക്കും പോലീസ് അവിടെ എത്തും…”
“നിങ്ങൾ അറിയുന്ന ആരെങ്കിലും അവിടെ കാണില്ലേ ഒന്ന് വിളിച്ചു പറഞ്ഞാൽ അതവിടുന്നു എടുക്കാം…”
ഒന്ന് ആലോചിച്ച് അയാൾ പറഞ്ഞു…
“ആളുണ്ട് പക്ഷേ എനിക്ക് പൈസ തരണം….”
“തരാം എത്ര വേണമെങ്കിലും തരാം….”
അവളെ ഒന്ന് നോക്കി അയാൾ പുറത്തേക്കിറങ്ങി അഞ്ചു മിനിറ്റ് ആയില്ല ഫോണിന്റെ സ്പീക്കർ പൊത്തി പിടിച്ച് ഉള്ളിലേക്ക് കയറി അയാൾ ഷമിയോട് ചോദിച്ചു….
“അതിൽ കുറെ ബാഗ് ഉണ്ടല്ലോ…. അതിൽ ഏതാ നിങ്ങളുടേത് വേഗം പറയ്….”
“ചുവപ്പ്…. “
അത് പോലെ അയാൾ ഫോണിൽ പറഞ് അവളെ നോക്കി ഫോൺ ഏതാ എന്ന് ആംഗ്യത്തിൽ ചോദിച്ചു….
“ആപ്പിൾ… ഒരു ചുണ്ടിന്റെ ചിത്രം ബാക്കിൽ കാണാം….”
“ഡാ ഒരു പെണ്ണിന്റെ ചുണ്ടില്ലേ അതിന്റെ ചിത്രം ബാക്കിൽ ഉള്ള ഫോൺ….”
അയാളെ നോക്കി വിരൽ കടിച്ച് ഷമി അക്ഷമയോടെ ഇരുന്നു…..
വീണ്ടും സ്പീക്കർ പൊത്തി അയാൾ ചോദിച്ചു….
“കറുപ്പാണോ …??
“ആ അതെ കറുപ്പ്…”
എന്തല്ലാമോ തിരിച്ചു കിട്ടിയ ആശ്വാസം അവളിൽ ഉണ്ടായിരുന്നു…. കുറച്ചു നേരത്തിന് ശേഷം അയാൾ മുറിയിലേക്ക് കയറി വന്ന് പറഞ്ഞു….
“എല്ലാം എടുത്ത് വെച്ചിട്ടുണ്ട്….”
“നന്ദി….”
ഷമിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി ഒരു തെറ്റ് ചെയ്യാൻ ഇറങ്ങി പുറപ്പെട്ട് ജീവിതവും ജീവനും നഷ്ടപ്പെട്ട് അതും എത്ര പേരുടെ കുടുംബം…. മുഖം പൊത്തി ഉച്ചത്തിൽ കരഞ്ഞ ഷമിയെ അയാൾ ആശ്വസിപ്പിച്ചു……. ഹോസ്പിറ്റലിൽ നിന്നും എത്രയും വേഗം തന്നെ പുറത്തിറക്കാൻ കൈ കൂപ്പി അവൾ അയാളോട് അപേക്ഷിച്ചു….. ഉടനെ അയാൾ പുറത്തു പോയി ഡോക്ടറോട് ആ കുട്ടിയെ താൻ അറിയുമെന്നും എന്റെ കൂടെ വിടണം എന്നും പറഞ് അവിടുത്തെ ബില്ല് അടച്ച് പുറത്തിറങ്ങുമ്പോ അവളോട് പറഞ്ഞു…..
“കൂടെ ഉണ്ടായിരുന്ന രണ്ടു പേരുടെയും നില അത്ര തൃപ്തികരം അല്ല എന്നാണ് ഡോക്ടർമാർ പറയുന്നത് ….”
ശരീരം വെട്ടി കീറുന്ന പോലെ ആ വാക്കുകൾ അവളുടെ ചെവിയിലേക്ക് കയറി….. മുന്നോട്ട് നടന്ന അയാൾ നിന്ന് കൊണ്ട് അവളെ നോക്കാതെ വീണ്ടും ചോദിച്ചു…
“ഇവിടെ ഉണ്ട് കാണണോ….???
“വേണ്ട എനിക്ക് വേഗം ഇവിടുന്ന് പോകണം….”
“വാ…”
എന്ന് പറഞ്ഞായാൾ പുറത്തേക്കിറങ്ങി ആദ്യം വന്ന ഓട്ടോക്ക് കൈ നീട്ടി…. കണ്ണുകൾ അടച്ച് ഓട്ടോയിൽ ചാരി കിടന്ന് അവൾ ആലോചിക്കുകയയിരുന്നു അനു ചേച്ചിയെ കുറിച്ച്…. എല്ലാം ഒരുമിച്ച് പ്ളാൻ ചെയ്ത് താൻ അതിൽ കള്ളത്തരം കാണിച്ചു… അതും പോരാഞ് അയാളെ കൊലക്കും കൊടുത്തു…. നാട്ടിൽ അറിഞ്ഞാൽ എന്തൊക്കെയാണ് നടക്കാൻ പോകുന്നതെന്ന് പടച്ചോന് അറിയാം…
ആരും അറിയാതെ നോക്കണം അതിന് ഏതറ്റം വരെ ആണെങ്കിലും പോകണം….. ഇപ്പൊ ഒരാൾക്ക് മാത്രമേ ആ വണ്ടിയിൽ തനുണ്ടായിരുന്ന കാര്യമാറിയാവു അത് ഈ കിളവനാണ് അയാൾക്ക് എത്രയാണ് വേണ്ടതെന്ന് വെച്ചാൽ അത് കൊടുക്കണം…..
