“അവിടുന്ന് ഇടത്തേക്ക്….”
ആ വാക്കുകൾ കേട്ട് കണ്ണുകൾ തുറന്ന് ഷമി അയാളെയും പിന്നെ ഓട്ടോ ഇറങ്ങി പോകുന്ന വഴിയും നോക്കി…. കുത്തനെ ഉള്ള ഇറക്കം വളരെ പതിയെ ആണ് ഓട്ടോക്കാരൻ ഇറക്കിയത്…. തേയില തോട്ടങ്ങൾക്കിടയിലൂടെ അരിച്ചു അരിച്ചിറങ്ങുന്ന റ്റ്ഓട്ടോയിലേക്ക് നട്ടുച്ച നേരം ആയിട്ടും തണുപ്പ് കയറാൻ തുടങ്ങി…… കുറച്ചു നേരം കൂടി വണ്ടി ഓടി അതൊരു ഓല മേഞ്ഞ ചെറിയ കുടിലിന്റെ മുന്നിൽ ചെന്ന് നിന്നു…. പുറത്തേക്ക് നോക്കിയാ ഷമിക്ക് മുന്നോട്ട് പിന്നെ റോഡും ഇല്ല എന്ന് മനസ്സിലായി…. ഓട്ടോയിൽ നിന്നും ഇറങ്ങി അതിന്റെ പൈസയും കൊടുത്ത് ആ കിളവൻ ഷമിയോട് കയറി ഇരിക്കാൻ പറഞ്ഞു……. കോലായിലേക്ക് കയറി ഷമി അയാളോട് ചോദിച്ചു….
“എന്റെ ബാഗ് എവിടെ….??
“അതവൻ കൊണ്ടുവന്നു തരും…. പേടിക്കണ്ട….”
“പേടിച്ചിട്ടല്ല ആ കാറിൽ ഞാൻ ഉണ്ടായിരുന്നെന്ന് ആരും അറിയരുത്….”
“സത്യാവസ്ഥ പറഞ്ഞാൽ നിങ്ങളെ ഒന്ന് കൂടി സുരക്ഷിതമായി എനിക്ക് നാട്ടിലെത്തിക്കാൻ കഴിയും….”
ഇത്രയും നേരം ആരുടേയും കണ്ണിൽ പെടാതെ കൊണ്ടെത്തിച്ച അയാളെ ഷമിക്ക് വിശ്വാസം ആയിരുന്നു…. അവൾ എല്ലാം പറഞ്ഞു സത്യസന്തമായി എല്ലാം…. അത് കേട്ട് ആ കിളവൻ ബീഡിയുടെ പുക ഉള്ളിലേക്ക് എടുത്ത് കറ പിടിച്ച പല്ലുകൾ കാട്ടി ഒന്നുറക്കെ ചിരിച്ചു….. ചിരി നിറുത്താതെ അയാൾ കുനിഞ് കോലായിൽ കിടന്ന കട്ടിലിന്റെ അടിയിൽ നിന്നും തന്റെ ബാഗ് വലിച്ചെടുത്തു…. അതിന്റെ വലിപ്പ് തുറന്ന് ഫോൺ എടുത്ത് അവൾക്ക് നേരെ നീട്ടി കൊണ്ട് പറഞ്ഞു….
“എന്നാ ഇവിടെ നിക്കണ്ട…. ഇത് തോട്ടത്തിലെ പണിക്കാര് പാർക്കുന്ന ഇടമാണ് അവരിപ്പൊ വരും……”
അയലിൽ തൂക്കിയിട്ട കുറെ വസ്ത്രങ്ങൾ കണ്ടപ്പോൾ അവൾക്കും തോന്നിയിരുന്നു ഒരുപാട് പേരുള്ള സ്ഥലമാണ് ഇതെന്ന്….. മുറ്റത്തേക്കിറങ്ങിയ അയാളുടെ കൂടെ ബാഗും തോളിലിട്ട് അവളും ഇറങ്ങി…. കുറച്ച് വന്ന വഴി മുകളിലേക്ക് കയറി ഇടത്തോട്ട് പോകുന്ന ഒരാൾക്ക് കഷ്ടിച്ച് നടന്നു പോകാവുന്ന വഴിയിലേക്ക് തിരിഞ്ഞു….. പത്തു മിനുട്ടോളം നടന്നു കാണും നേരത്തെ കണ്ട വീട് പോലെയല്ല ഇതൊരു ചെറിയ കുടിൽ…. തോട്ടത്തിന്റെ നടുവിൽ ഒരാൾ പൊക്കത്തിൽ നല്ല വൃത്തിയുള്ള കുടിൽ…. മുള കൊണ്ടുള്ള ചവിട്ട് പടി കയറി അതിന്റെ ഉള്ളിലേക്ക് തല താഴ്ത്തി വേണം കയറാൻ….. നെയ്ത് ഉണ്ടാക്കിയ ഒരു കട്ടിൽ മാത്രമേ അതിന്റെ ഉള്ളിൽ ഉണ്ടായിരുന്നുള്ളു…. താഴത്തെ വീട്ടിൽ കണ്ടത് പോലുള്ള വസ്ത്രങ്ങളും ഇല്ല…. ചുറ്റിലും നോക്കി നിന്ന ഷമിയോട് അയാൾ പറഞ്ഞു…..
” ആരും വരില്ല …. ഞാൻ ഒറ്റക്കാണ് ഇവിടെ … എനിക്കിവിടെ പണിക്കാരുടെ മേൽ നോട്ടം ആണ് നാട്ടിലെ കാര്യസ്ഥൻ….”
“എന്താ പേര്……??
“ഷൺമുഖൻ…… നിങ്ങളുടെ പേരെന്താ “
“ഷമി….. ഇവിടെ തന്നെയാണോ വീട്…??
“അല്ല മലപ്പുറത്ത് ആണ്…. ഇവിടെ വന്നിട്ട് പത്ത് മുപ്പതായി പോയിട്ടില്ല…. ഉളളിൽ ഇരുന്നാ മതി പുറത്തിറങ്ങേണ്ട പണിക്കാര് കയറുന്ന സമയമാ…. ഞാൻ പോയി കഴിക്കാൻ വല്ലതും വാങ്ങി വരാം…..”
“ടൗണിലേക്ക് തിരിച്ചെപ്പോഴ ബസ്…??
“എപ്പോഴാ പോകേണ്ടത്….???
“നാളെ വൈകീട്ട് എനിക്ക് വീട്ടിൽ എത്തണം….”
“അപ്പൊ കാലത്തൊരു വണ്ടിയുണ്ട് 10 മണിക്ക് അതിൽ പോയാൽ മൂന്ന് ആകുമ്പോൾ തൃശൂർ എത്തും… അത് പോരെ…???
“ഹ്മ്…”
“എന്ന ഒന്ന് മയങ്ങിക്കോ കുളിക്കണം എന്നുണ്ടെങ്കിൽ ഞാൻ വന്നിട്ട് പോകാം….”
“ശരി…. വരുമ്പോ അവരുടെ വിവരം കൂടി അന്വേഷിക്കുമോ….??
“ആ …”
ഒരു തലയിണ മാത്രമുള്ള കട്ടിലിൽ അവൾ ഇരുന്നപ്പോൾ മാമാടെ വീട്ടിലെ സ്പ്രിങ് ബെഡ് പോലെ തോന്നി അവൾക്ക്…. ഫോണെടുത്ത് നോക്കിയപ്പോ മൂന്ന് മിസ്സ് കാൾ രണ്ടെണ്ണം ഇക്കയും ഒന്ന് അനു ചേച്ചിയും…. ചേച്ചിയുടെ കാൾ കണ്ടപ്പോൾ പേടി കൊണ്ട് ഷമിയോന്ന് നടുങ്ങി…. എന്ത് വേണം വിളിക്കണോ…. അതോ ചേച്ചി എല്ലാം അറിഞ്ഞിട്ടാണോ വിളിക്കുന്നത്…… വിളിച്ചില്ലെങ്കിൽ വല്ല സംശയവും തോന്നിയാലോ …. വിളിക്കാം എന്താന്ന് അറിയാലോ….. ഓരോ റിങ്ങിനും ഷമിയുടെ ഉള്ള് പെരുമ്പാറ പോലെ കോട്ടുകയായിരുന്നു…..
ഭക്ഷണം കഴിച്ച് കുഞ്ഞിനെ ഉറക്കുകയായിരുന്ന അനു തെല്ല് നീരാസത്തോടെ ആയിരുന്നു ഷമിയുടെ ഫോൺ എടുത്തത്……
