“ഹലോ….”
“ആ ചേച്ചി വിളിച്ചത് ഞാൻ കണ്ടില്ല…”
“ആ നമ്മളുടെ ഫോണൊന്നും കാണില്ല ഇപ്പൊ….”
“അതല്ല ചേച്ചി ഞാൻ എന്റെ വീട്ടിലാണ്… ഉമ്മാടെ കൂടെ കുഞ്ഞിമ്മാടെ അടുത്തേക്ക് പോയി ഫോണെടുക്കാതെ…. അതാ ചേച്ചി…”
“എന്ന പോയത് വീട്ടിൽ….”
“ഇന്നലെ…. “
അശോകൻ പറഞ്ഞതും ഇതും കൂട്ടി വായിച്ചപ്പോൾ അനുവിന് സംശയമായി…. സുനിയേട്ടന്റെ കൂടെ ആകുമോ ഇവളിപ്പോ….
“ചേച്ചി ഹലോ…. പോയ….”
“ഇല്ലടി കുട്ടി ഉണ്ട് അടുത്ത് അതാ….”
“സുനിയേട്ടൻ എത്തിയോ…. ഇന്ന് വരുമെന്നല്ലേ പറഞ്ഞിരുന്നത്….???
“നാളെയെ എത്തു….”
“ഒരു ദിവസം കൂടി നീണ്ടു അല്ലേ…??
“ഹ്മ്… ഞാൻ പിന്നെ വിളിക്കാടി മോനെ ഉറക്കട്ടെ….”
“ആ ശരി….”
ഉള്ളിലെ സംശയം കൂടി വരുന്നത് പോലെ അനുവിന് തോന്നി…. സത്യാവസ്ഥ ഒന്ന് അറിയണമല്ലോ അതിന് അവളുടെ വീട്ടിലെ നമ്പർ കിട്ടണം…. ഷമിയുടെ മമാക്ക് വിളിച്ച് ചൊദിക്കാം…. അപ്പൊ തന്നെ വിളിച്ചിട്ട് ഷമിയുടെ ഉമ്മാടെ നമ്പർവാങ്ങി….. ഇപ്പൊ വിളിക്കണ്ട അഥവാ അവൾ അവിടെ ഉണ്ടെങ്കിൽ തന്നെ സംശയം ആകും…..
ഷമി വേഗം ഉമ്മാക്ക് വിളിച്ചു….
“ആ മോളവിടെ എത്തിയോ….??
“ഇല്ല…കുറച്ചു കൂടി ഉണ്ട്”
“ഹ്മ്…. “
“പിന്നെ ഉമ്മാ എന്നെ ചോദിച്ച് ആര് വിളിച്ചാലും ഞാൻ അവിടെ ഉണ്ടെന്ന് തന്നെ പറയണം…”
“അതെന്തെ….???
“ഇക്കാക്ക് സംശയം ഉണ്ട്…. ഈ കല്യാണത്തെ കുറിച്ച് മുന്നേ ഞാൻ പറഞ്ഞിട്ട് ഉണ്ടത്രേ…. അതിന്ന് എന്നോട് പറഞ്ഞു…. അതിന്റെ പിറ്റേന്ന് തന്നെ വീട്ടിലേക്ക് വന്നതിൽ എന്തോ ദുരൂഹത ഉണ്ടെന്ന്….”
“അവൻ അങ്ങനെ പറഞ്ഞോ….???
“പറഞ്ഞു…..”
“ഇനി എന്താ ചെയ്യാ….. നിന്നോട് ഞാൻ പലവട്ടം പറഞ്ഞതല്ലേ അവനോട് പറയാതെ പോകണ്ട എന്ന്….”
“വന്ന് പോയില്ലേ ഉമ്മാ…. “
“എനിക്ക് വിളിച്ചാൽ ഞാൻ എന്താ പറയേണ്ടത് അതും കൂടി നീ പറഞ്ഞു കൊണ്ടാ….”
“ഇക്ക ആകില്ല വിളിക്കുക…. ചിലപ്പോ വേറെ ആരെങ്കിലും ആകും…. “
“ആര്….??
“റൂമിലുള്ള സുനിയോ അയാളുടെ ഭാര്യയോ ആകും….”
“എനിക്ക് വിളിച്ചാൽ ഞാൻ പറഞ്ഞോളാം ഇനി ഉപ്പാക്ക് എങ്ങാനും വിളിക്കുമോ….???
“ഉമ്മ വിളിച്ച് ഉപ്പാട് ഒന്ന് പറയ്….. പ്ളീസ് ഉമ്മ ഞാനാകെ കുടുങ്ങി വരേണ്ടിയിരുന്നില്ല എനിക്ക്….”
കാരച്ചിലോട് കൂടി മകൾ പറഞ്ഞപ്പോ മറിച്ചൊന്നും ആ ഉമ്മാക്ക് പറയാൻ ഉണ്ടായിരുന്നില്ല…. ഇതിന്റെ പേരിൽ എന്ത് തന്നെ ഉണ്ടായാലും തന്റെ മോളുടെ ജീവിതമാണ് തകരുക എന്ന ബോധ്യത്തിൽ അവർ എല്ലാം സമ്മതിച്ചു……..
വാതിലിൽ ആരോ മുട്ടുന്നത് കേട്ട് ഷമി അങ്ങോട്ട് നോക്കി കയ്യിലൊരു കവറുമായി ഷൺമുഖൻ നിക്കുന്നു… ഫോൺ അവിടെ വെച്ച് അവൾ പോയി വാതിൽ തുറന്നു….. കയ്യിലിരുന്ന ഭക്ഷണ പൊതി അവൾക്ക് നേരെ നീട്ടി അയാൾ പറഞ്ഞു….
“ഇത് കഴിക്ക്…. നല്ല വിശപ്പ് കാണും…”
“അവരുടെ വല്ല വിവരവും….???
“രക്ഷപ്പെടും കുറച്ച് കിടക്കേണ്ടി വരും…..”
ആ വാക്കുകൾ അവൾക്ക് വല്ലാത്ത ആശ്വാസം നൽകി…..
“എന്നെ കുറിച്ച് വല്ലതും പറയുന്നത് കേട്ടോ….??
“ഇങ്ങനെ ഒരാളുള്ളത് പോലും അറിയില്ല…. പോലീസ് ഇപ്പോഴാണ് വന്നത് കണ്ടു നിന്നവരോട് ചോദിക്കുന്ന കൂട്ടത്തിൽ എന്നോടും പലതും ചോദിച്ചു ആരും നിന്നെ കുറിച്ച് പറഞ്ഞിട്ടില്ല…… ഇനി അവർക്ക് ബോധം വന്നാൽ നിന്റെ പേര് പറയാതിരുന്നാൽ മതി…..”
“ചേട്ടന് അവരെ കാണാൻ പറ്റുമോ….??
“ഹോസ്പിറ്റലിൽ എത്തിച്ച് എന്ന പേരും പറഞ് കാണാം….”
“അവരോട് പറയുമോ എന്റെ കാര്യങ്ങൾ…..???
“ഇത്രയെല്ലാം റിസ്ക് എടുത്തിട്ട് എനിക്കെന്താ കാര്യം….”
“പൈസ നിങ്ങൾ ചോദിക്കുന്നത് തരാം…”
ഒന്നിരുത്തി അവളെ നോക്കി അയാൾ സമ്മതിച്ചു…..
“ഇപ്പൊ കുളിക്കാൻ പറ്റുമോ….??
“നാല് മണി കഴിയട്ടെ…. പോകാം….”
ഷമി അയാൾ കൊണ്ടുവന്നു കൊടുത്ത ഭക്ഷണ പൊതി നിവർത്തി വെച്ച് കഴിക്കാൻ തുടങ്ങി…….
____________________
മൂന്ന് മണി ആയപ്പോൾ അനു ഷമിയുടെ മാമാടെ കയ്യിൽ നിന്നും വാങ്ങിയ നമ്പറിലേക്ക് വിളിച്ചു കുറച്ചു പേടി ഉണ്ടായിരുന്നെങ്കിലും അവൾ കാര്യങ്ങൾ അറിയാൻ തന്നെ തീരുമാനിച്ചു…. അപ്പുറത്ത് ഒരു സ്ത്രീയുടെ ശബ്ദം കേട്ടതും അനു
