തീരെ വണ്ണം ഇല്ലാതിരുന്ന എനിക്ക് ഇപ്പൊ നല്ല food അടി ഉള്ളത്കൊണ്ട് കുറച്ച് വണ്ണം ഒക്കെ വെച്ച് തുടങ്ങി, അങ്ങനെ കാണാനും മാത്രം ഒന്നുമില്ല.
ഞാൻ, എല്ലാം pack ചെയ്ത് ഇപ്പോ തൽക്കാലം bmw കാറിൽ കൊള്ളുന്ന എന്റെ dress, വാച്ചുകൾ, ലാപ്ടോപ്, ps4, ക്യാമെറകൾ അങ്ങനെ ഉള്ള സാധനങ്ങൾ ഒക്കെ വണ്ടിയിൽ വെച്ചു. ബാക്കി ജിം അടക്കം എല്ലാം pack ചെയ്തു, ഒരു packers and movers കമ്പനി അതെല്ലാം pack ചെയ്തു, ഞാൻ പറയുമ്പോൾ ഋഷി അത് ചെന്നൈയിലേക്ക് അയക്കും, ഇതാണ് പ്ലാൻ.
അങ്ങനെ ഞാൻ എന്റെ ഫ്ലാറ്റ് തൽക്കാലം ഋഷിയെ ഏല്പിച്ച്, ഒരു താക്കോൽ രവി സാറിനും കൊടുത്ത് ഞാൻ ചെന്നൈയിലേക്ക് പോയി. ഫെബ്രുവരി 24 രാവിലെ ഞാൻ ഹോട്ടലിൽ check in ചെയ്തു. നല്ല ക്ഷീണം ഉണ്ടായിരുന്നു, അതുകൊണ്ട് ഞാൻ 12 മണിക്ക് ലഞ്ച് കഴിച്ച്, ഒറ്റയുറക്കം, പിന്നെ ഉണർന്നത് രാത്രി 8മണി കഴിഞ്ഞ്, അപ്പോഴേക്കും ഫോണിൽ ഒരു കുന്ന് മെസ്സേജും missed കാൾസും. പാറു ആണ് ഏറ്റവും കൂടുതൽ വിളിച്ചത്. പിന്നെ ഋഷി, അജു, ടോം, അമ്മു അമ്മ….
ഞാൻ എല്ലാരേം വിളിച്ച് കാര്യങ്ങൾ പറഞ്ഞു, അവസാനം പാറുനെ വിളിച്ചു അവൾ എടുത്തില്ല. ഞാൻ ഒന്ന് കുളിച്ച് വന്നപ്പോൾ പാറു വീണ്ടും വിളിച്ചു.
ഞാൻ: helloooooo പാറുക്കുട്ടി
പാറു: എവിടാരുന്നു, ഞാൻ ഒരുപാട് വിളിച്ചു.
ഞാൻ: നല്ല ഉറക്കം ആരുന്നു, പിന്നെ ഇപ്പോൾ ഒരു കുളി പാസാക്കി.
പാറു: അമ്മ ഇന്ന് ബ്ലഡ് vomit ചെയ്തു, പെട്ടന് ഹോസ്പിറ്റലിൽ കൊണ്ടുപോയി, ഉടനെ തന്നെ കേമോ തുടങ്ങും.
ഞാൻ: അയ്യോ sorry ഞാൻ അറിഞ്ഞില്ല. നീ അവരെ ആരേം വിളിച്ചില്ലേ???
പാറു: ആരെ അജുനെ okke ആണോ? ഇല്ല ഞാൻ ഹോസ്പിറ്റലിൽ ആയിരുന്നു ആ ടെൻഷനിൽ ഞാൻ ആരേം വിളിച്ചില്ല.
ഞാൻ: ഇപ്പൊ അമ്മ എവിടെ????
പാറു: നിന്നോട് സംസാരിക്കണം എന്ന് പറഞ്ഞു അതാ video കാൾ ചെയ്തേ, ഇപ്പൊ ഒബ്സെർവഷൻ റൂമിൽ ആണ്, 5 മിനിറ്റ് മാത്രേ അവർ സംസാരിക്കാൻ സമ്മതിക്കു
ഞാൻ: നീ അമ്മയ്ക്ക് ഫോൺ കൊടുക്ക്
അമ്മ: മോനെ ചെന്നൈയിൽ എത്തിയോ????
ഞാൻ: എത്തി അമ്മ, അല്ല എന്റെ വാച്ച് എവിടെ????
അമ്മ: അത് എന്റെ കൂടെ ഉണ്ട്,
ഞാൻ: അഹ് അത് എനിക്ക് വേഗം തിരിച്ച് വേണം, അതുകൊണ്ട് വേഗം ഇങ്ങോട്ട് പോരണം കേട്ടോ, മിടുക്കി കുട്ടിയായി പെട്ടന്ന് എല്ലാം ശെരിയാവും, ആ വാച്ച് കൂടെ ഉണ്ടെങ്കിൽ ഞാനും കൂടെ ഉണ്ട് കേട്ടോ.
അമ്മ: അറിയാം കണ്ണാ, നീ വരുമോ?
ഞാൻ: എന്താ ഡൌട്ട് ഞാൻ മറ്റെന്നാൾ US കോൺസുലാറ്റിൽ പോകും
അമ്മ: ശെരി മോനെ. പിന്നെ വരെ എന്തൊക്കെയോ കേൾക്കുന്നു, കൊറോണ അങ്ങനെ എന്തൊക്കെയോ
ഞാൻ: അത് ഞാനും കേട്ടു, വെല്ല്യ അറിവില്ല. കേരളത്തിൽ ആണ് കൊറോണ ആർക്കോ, അറിയില്ല…..
അമ്മ: ശെരി, അത് ഭയങ്കര deadly ആണ്, so be safe ok.
ഞാൻ: പേടിക്കേണ്ട അമ്മ, ഞാൻ safe ആണ് ok.
അങ്ങനെ, കുറച്ച് നേരം പാറുന്റെ കൂടെ സംസാരിച്ച് call കട്ട് ആക്കി. അപ്പോഴാണ് ഞാൻ കൊറോണ എന്താണെന്ന് കൂടുതൽ മനസ്സിലാക്കിയത്. അത് പണിയാകും എന്ന് മനസ്സിലായി. എത്രെയും പെട്ടന്ന് USഇൽ ചെല്ലണം, അതായിരുന്നു എന്റെ മനസ്സിൽ, ഞാൻ പെട്ടന്ന് തന്നെ എന്റെ ഏജന്റിന്റെ വിളിച്ച് എനിക്ക് പെട്ടന്ന് ഇതൊക്കെ ശെരിയാക്കി തരണം എന്ന് പറഞ്ഞു, അയാൾ ok പറഞ്ഞു.
പിറ്റേന്ന് ഞാൻ ഓഫീസിൽ പോയി, എന്റെ വരവ് കണ്ട് എന്റെ manager അതായത് ഇന്ത്യ head ഞെട്ടി, bmw X5, അയാൾ വാ പൊളിച്ചു. ഒപ്പം എന്റെ ഇപ്പോഴത്തെ ടീമും. പിന്നെ എല്ലാരുടെയും കണ്ണ് പോയത് എന്റെ വാച്ചിലേക്ക് Omega seamaster. അത് എനിക്ക് എല്ലാരേം ഒന്ന് വിലയിരുത്താൻ പറ്റിയ അവസരം ആയിരുന്നു. അതിൽ അഞ്ചു ഒഴികെ ബാക്കി എല്ലാരും നല്ല ഒലിപ്പീരായിരുന്നു.
Nice കാർ, nice വാച്ച് എന്ന് പറയാത്ത ഒരേ ഒരാൾ അഞ്ചു എന്ന അഞ്ജന. എനിക്ക് അവളുടെ ആറ്റിട്യൂട് ഇഷ്ടമായി. നല്ല ഒരു character ഉണ്ടെന്ന് മനസ്സിലായി, അവൾ അന്ന് ഫോൺ ചെയ്ത് പറഞ്ഞതിലും ചിലപ്പോൾ കഴമ്പ് കാണും, വരട്ടെ നോക്കാം.
