എനിക്ക് ഒരു കാൾ വന്നു. ഞാൻ അതും എടുത്ത് വെളിയിലേക്ക് പോയി
Agent: hello sir, അപ്പോയിന്റ്മെന്റ് കിട്ടി, സാർ മാർച്ച് 5ന് രാവിലെ US consulateഇൽ പോകണം. പിന്നെ എനിക്ക് ഇപ്പോൾ ഒരു 5000 രൂപ അയക്കണം.
ഞാൻ: ok ok
ഞാൻ അയാൾക്ക് പൈസ അയച്ചു, അപ്പോയിന്റ്മെന്റ് details എനിക്ക് അയാൾ ഇമെയിൽ അയാകാം എന്ന് പറഞ്ഞു.
അഞ്ചു: ok അല്ലെ???
ഞാൻ: ok ആണ്, എനിക്ക് ഇനിയും ഹോട്ടലിൽ 5 ദിവസം നിന്നെ പറ്റു, കുറച്ച് കാര്യങ്ങൾ ഉണ്ട്. മാർച്ച് 5 കഴിഞ്ഞ് finalize ചെയ്യാം, ok?
അഞ്ചു: അഹ് അതുവരെ ok. Done
അങ്ങനെ ഞാൻ വണ്ടി എടുത്ത് ഹോട്ടലിൽ പോയി, dress മാറി, അവിടുത്തെ ജിമ്മിൽ പോയി ഒരു 2 മണിക്കൂർ workout ചെയ്തു, പിന്നെ സ്വിമ്മിംഗ് പൂളിൽ ഇറങ്ങി ഒരു 1 മണിക്കൂർ നീന്തി. പുറത്ത് തട്ടുകടയിൽ പോയി നല്ല ഉഗ്രൻ കൊത്ത് പൊറോട്ട പിന്നെ ഒരു കലക്കി, അതും കഴിച്ച് നേരെ ഹോട്ടൽ, 11 മണി ആയപ്പോൾ പാറു വിളിച്ചു അവളോട് അപ്പോയിന്റ്മെന്റ് കിട്ടിയ കാര്യങ്ങൾ പറഞ്ഞു.
അമ്മയ്ക്ക് ഇപ്പോൾ കുഴപ്പം ഇല്ല, ഡയറ്റ് തുടങ്ങി, കേമോ date പറഞ്ഞിട്ടില്ല. എല്ലാം ശെരിയാവും എന്ന് ഞാൻ കരുതി.
മാർച്ച് 5, ഞാൻ രാവിലെ തന്നെ ഗോപാലപുരത്തുള്ള US consulateഇൽ എത്തി, നേരത്തെ book ചെയ്തകൊണ്ട് ഒരു 11 മണി കഴിഞ്ഞപ്പോൾ എന്നെ അവർ ഇന്റർവ്യു ചെയ്യാൻ വിളിച്ചു. എന്നോട് കാര്യങ്ങൾ തിരക്കി, ഞാൻ അമ്മയുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് പിന്നെ അച്ഛന്റെ ബിസിനസ്, പിന്നെ എന്റെ ഇവിടുത്തെ ജോലി ബാങ്ക് ബാലൻസ് എല്ലാം കാണിച്ചു. ചോദിച്ച ചോദ്യങ്ങൾക്കൊക്കെ ഞാൻ അവർക്ക് വെണ്ട മറുപടി കൊടുത്തു. എന്റെ പാസ്പോർട്ട് അയാൾ വാങ്ങി വെച്ചു. അപ്പോഴാണ് എനിക്ക് സമാധാനം ആയത്, ഞാൻ എന്റെ ഓഫീസ് address അവർക്ക് കൊടുത്തു. എനിക്ക് 10 വർഷത്തേക്കുള്ള വിസ കിട്ടി……
ഞാൻ അപ്പോൾ തന്നെ അത് പാറുനെ അറിയിച്ചു അവൾ ഒരുപാട് സന്തോഷിച്ചു ഒപ്പം അമ്മയും അച്ഛനും. പിന്നെ എന്റെ ചങ്ക് കൂട്ടുകാർക്കും ഒരുപാട് സന്തോഷമായി. ഇനി ഏറിയാൽ 3 ആഴ്ച്ച, പാസ്പോർട്ട് കിട്ടും, ടിക്കറ്റ് നോക്കി തുടങ്ങണം. അങ്ങനെ പല പല പ്ലാനിങ് ഞാൻ ചെയ്തു. ഓഫീസിൽ എന്റെ മാനേജരോട് കാര്യം പറഞ്ഞു, 6 മാസം work from US client ഓഫീസ് തരാം എന്ന് അയാളും പറഞ്ഞു. ഞാൻ എല്ലാംകൊണ്ടും happy ആയി.
ഇപ്പോൾ കാര്യങ്ങൾ ok ആണ്, അഞ്ചുന്റെ വീട് വാടകയ്ക്ക് എടുക്കാം, എന്നിട്ട് എന്റെ സാധനങ്ങൾ ഒക്കെ ഇങ്ങോട്ട് shift ചെയ്യാം, തൽക്കാലം 8000രൂപ വാടക കൊടുക്കണം അതേ ഉള്ളൂ നിവിർത്തി.
ഞാൻ അഡ്വാൻസ് കൊടുത്ത്, ഋഷിയോട് സാധനങ്ങൾ കേറ്റി വിടാൻ ആവശ്യപ്പെട്ടു, അവൻ പിറ്റേന്ന് തന്നെ അത് ചെയ്തു. എനിക്ക് സമയം ഇല്ല, എല്ലാം ഞാൻ പട പാടേന്ന് set ആക്കി.
സാധനങ്ങൾ വന്നു, ഒരു മുറിയിൽ ഞാൻ ജിം സെറ്റപ്പ് ആക്കി, മറ്റേ മുറിയിൽ ഞാൻ എന്റെ മേത്തയും, പിന്നെ തുണികളും ഒക്കെ അടുക്കി. മൊത്തത്തിൽ 1 മാസംകൊണ്ട് ചെയ്യേണ്ട എല്ലാ പണികളും ഞാൻ 1 ആഴ്ച്ചയിൽ തീർത്തു…….
അപ്പോഴേക്കും കോവിഡ് എന്ന് മഹാമാരി എല്ലാടത്തും പടരാൻ തുടങ്ങി. ഞങ്ങൾ മെല്ലെ mask ഒക്കെ വെച്ച് പോകാൻ തുടങ്ങി. അടുക്കളയിലേക്കുള്ള സാധനങ്ങൾ എല്ലാം ഞാൻ വാങ്ങി. ഒരു വീട്ടിൽ എന്തൊക്കെ വേണോ അതെല്ലാം ഞാൻ വാങ്ങി. ടീവി, ഫ്രിഡ്ജ് അടക്കം എല്ലാം.
അങ്ങനെ മാർച്ച് 23 പകൽ 12 മണിക്ക് എനിക്ക് ഒരു പോസ്റ്റൽ കവർ കിട്ടി, അതിൽ എന്റെ പാസ്പോർട്ട്, അതിൽ എന്റെ അമേരിക്കൻ വിസ….. ഞാൻ അത് പാറുവിന് photo അയച്ച് കൊടുത്തു. മാനേജർനെ കണ്ട് കാര്യം പറഞ്ഞു, അയാൾ വേഗം പോയിക്കോ എന്ന് പറഞ്ഞു.
ഞാൻ, ടിക്കറ്റ് ബുക്കിങ് ചെയ്യാൻ നോക്കി, ടിക്കറ്റ് കിട്ടാനില്ല. ചെന്നൈ to കാലിഫോണിയ, new york ഒക്കെ നോക്കി കിട്ടാനെ ഇല്ല. Date മാറ്റി നോക്കി 28ന് ടിക്കറ്റ് കിട്ടി, ഞാൻ അപ്പോൾ തന്നെ first class ടിക്കറ്റ് book ചെയ്തു. എല്ലാം done.
