പാറുവും ഞാനും തമ്മിൽ – 11 20അടിപൊളി 

 

അഞ്ചു: നമ്മൾ തമ്മിൽ പരിചയപ്പെട്ടിട്ട് ഒരു വർഷത്തിൽ കൂടുതൽ ആയി, അതുകൊണ്ട് രോഹന് എന്നോട് എന്തും open ആയി പറയാൻ ഉള്ള ഫ്രീഡം ഉണ്ട്‌ കേട്ടോ.

 

ഞാൻ: എന്ത് open ആയി പറയണം? പറയാൻ എന്തേലും ഉണ്ടെങ്കിൽ അല്ലെ….

 

അഞ്ചു: ഞാൻ open ആയി ചോദിക്കട്ടെ?

 

ഞാൻ: താൻ ചോദിക്ക്…

 

അഞ്ചു: rohan, are you in love with me?

 

ഞാൻ: എന്താ ഇപ്പോ അങ്ങനെ തോന്നാൻ?

 

അഞ്ചു: അല്ല ഞാൻ പിങ്കിയേ പോലെ അല്ല different ആണ് എന്നൊക്കെ പറഞ്ഞപ്പോൾ ഒരു ഡൌട്ട്.

 

ഞാൻ: എനിക്ക് തന്നോടുള്ളത് friendship മാത്രം ആണ്, work time അല്ലാത്തപ്പോൾ you are my friend. Ok.

 

അഞ്ചു ആ ഉത്തരം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല, അവളുടെ മുഖം എന്തോപോലെ ആയി. അവളോട് എന്റെ കഥ പറയാം എന്ന് എനിക്ക് തോന്നി.

 

ഞാൻ: അഞ്ചു, I am already in love with my PARU.

 

അഞ്ചു: പാറു?????

 

ഞാൻ: പാറു എന്നാ പാർവതി…..

 

അഞ്ചു: എവിടെയാണ് അവൾ?

 

ഞാൻ: ഇപ്പോൾ അമേരിക്കയിൽ.

 

അഞ്ചു: oh അപ്പോൾ അവളെ കാണാൻ ആണ് വിസ എടുത്തത് അല്ലെ???? Tell me the story

 

ഞാൻ: അത് വേണോ? ഞാൻ അങ്ങനെ open ആയി ആരോടും സംസാരിക്കാറില്ല ഇതെപ്പറ്റി.

 

അഞ്ചു: എനിക്കറിയണം നിന്നെപ്പോലെ ഒരു gentleman, വെറും gentleman അല്ല, the most eligible bachelorനെ ഉപേക്ഷിച്ചിട്ട് എന്തിനാ അവൾ അമേരിക്കയിൽ പോയത് എന്ന്…… ഇല്ലെങ്കിൽ എനിക്ക് ഉറങ്ങാൻ പറ്റില്ല.

 

അവൾ ഓരോന്ന് ഊഹിച്ച് എന്നോട് ഓരോന്ന് പറഞ്ഞു.

 

ഞാൻ: ആദ്യം പിങ്കിയേ റൂമിൽ കൊണ്ടുപോയി കിടത്താം. എന്നിട്ടാവാം story

 

പിങ്കിയേ അവൾ താങ്ങി എന്റെ ബെഡ്‌ഡിൽ കൊണ്ട് കിടത്തി,

 

അഞ്ചു: ആകെ ഒരു peg അടിച്ചതെ ഉള്ളൂ അതിന്റെ ടേസ്റ്റ് പോലും അറിയുന്ന മുന്നേ അവൾ ഫ്ലാറ്റ് ആയി, കിടക്കുന്ന കണ്ടില്ലേ.

 

ഞാൻ അവളെ ഒരു പുതിയ പുതപ്പ് കൊണ്ട് മൂടി, പിങ്കി നന്നായി ഉറങ്ങി. അപ്പോഴാണ് റൂമിൽ ഒരു photo അഞ്ചു കാണുന്നത്, അത് പാറു എന്റെ birthdayക്കു gift തന്നതാണ്, നിങ്ങൾക്ക് ഓർമ കാണും.

 

അഞ്ചു: so this is the പാർവതി.

 

ഞാൻ: അതേ.

 

അഞ്ചു: she is ബ്യൂട്ടിഫുൾ. ശെരിക്കും ബ്യൂട്ടി.

 

ഞാൻ ഒന്ന് ചിരിച്ചു.

 

അഞ്ചു: ഇവൾ ഉപേക്ഷിച്ച് പോയെന്ന് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല.

 

ഞാൻ ഒന്നും മിണ്ടിയില്ല. അഞ്ചു ഒരു കസേരയും ഞാൻ, പാറു എനിക്ക് പണ്ട് തന്നാ ഒരു beanbagഉം എടുത്ത് ബാൽക്കണിയിൽ പോയി, ഓരോ peg ഒഴിച്ചു.

 

അഞ്ചു: കഥ പറയാമോ????

 

ഞാൻ: എന്റെ past ഒന്നും പറയുന്നില്ല, അതിനൊന്നും ഇവിടെ ഒരു കാര്യവും ഇല്ല. അങ്ങനെ ഞാൻ തുടങ്ങി…..

 

എനിക്ക് പ്രണയം തോന്നിയപ്പോൾ ഒന്നും ഞാൻ അത്‌ തുറന്ന് പറഞ്ഞിട്ടില്ല അതുകൊണ്ടു തന്നെ പ്രേമം, സെക്സ് ഇതിൽ ഒക്കെ എനിക്ക് നല്ല പേടി ഉണ്ടാരുന്നു കുറച്ചു കാലം മുന്നേ വേറെ. അവൾ എന്റെ ജീവിതത്തിൽ വരുന്ന വേറെ.

 

അവൾ, പാർവതി എന്ന പാറു.

 

ഒരു ദിവസം രാവിലെ ആരോ കതകിൽ മുട്ടുന്ന കേട്ടാണ് ഞാൻ ഉണർന്നത്, നോക്കുമ്പോൾ അർജുൻ.

 

അർജുൻ: ടാ രോഹ, എന്നെ ഒന്ന് ബസ് സ്റ്റാൻഡിൽ ഡ്രോപ്പ് ചെത്തിട്ടു നീ വണ്ടി തിരിച്ചു കൊണ്ടുവന്ന് അവൾക്കു കൊടുക്കാമോ?

 

ഞാൻ: നീ എവിടെ പോവാ?

 

അർജുൻ: നാട്ടിൽ ഒരു കാര്യം ഉണ്ട്.

 

ഞാൻ: ഒക്കെ 5 മിനിറ്റ് ഇപോ വരാം

 

(ഇത്‌ നിങ്ങൾ ആദ്യ ഭാഗത്തിൽ വായിച്ചതാണ്, അന്ന് ഞാൻ നിങ്ങളോട് മാത്രം അല്ല, ഒപ്പം അഞ്ജുവിനോടും കൂടി ആണ് ആ കഥ പറഞ്ഞു തുടങ്ങിയത്)

 

ഞങ്ങൾ ആദ്യം സിനിമയ്ക്ക് പോയതും, ഗോവയിൽ പോയതും, അനുവും 😉, ഋഷിയെ തല്ല് നന്നാക്കിയതും, മായ weds അജു, പാറുവിന്റെ വീട്ടിലെ കള്ളക്കളിയും എല്ലാം പറഞ്ഞു, അമ്മയുടെ അസുഖവിവരം എനിക്ക് പറയാൻ തോന്നിയില്ല അങ്ങനെ കഥ പറയുമ്പോൾ അഞ്ചു ഒന്നും മിണ്ടാതെ കേട്ടിരുന്നു. ഇടയിൽ അവളുടെ അച്ഛൻ വിളിച്ചു, നല്ല മഴയാ, പിങ്കി ഉണ്ട്‌ ഇവിടെ തന്നെ കിടക്കുവാണ് എന്ന് പറഞ്ഞു ഫോൺ കട്ട്‌ ആക്കി. കഥ പറഞ്ഞ് തീർന്നപ്പോഴേക്കും മണി 5 ആയി, ഞങ്ങൾ ആ കുപ്പി മുഴുവൻ തീർത്തു, ഒപ്പം കഥയും……

Leave a Reply

Your email address will not be published. Required fields are marked *