ഞാൻ: എവിടാരുന്നു നീ?
അജു: കുറച്ച് ഓഫീസ് work ഉണ്ടാരുന്നു, അതങ്ങ് തീർത്തു, ഇനി സമാധാനം ഉണ്ട്….
ഞാൻ: എനിക്ക് വെല്ല്യ പണി ഒന്നും ഇല്ല, അതൊക്കെ ചെന്നിട്ട് നോക്കാം
അജു: ഒരു 1 മണിക്ക് പോകാം അല്ലെ?
ഞാൻ: അതുമതി
അങ്ങനെ ഞങ്ങൾ ഭക്ഷണം കഴിച്ച് എല്ലാരുംകൂടി ഇരുന്ന് വെറുതെ സംസാരിച്ചു പിന്നെ മൊബൈൽ കളിയും അങ്ങനെ സമയം കളഞ്ഞു….
പാറു: എനിക്ക് ചെറിയ shoulder pain, ഒന്ന് തിരുമ്മി തരാമോ രോഹാ?
ഞാൻ: വാ, ഞാൻ തിരുമി തരാം
ഞാൻ അവളുടെ shoulder മസ്സാജ് ചെയ്തു, അവൾക്ക് ശെരിക്കും നല്ല വേദന ഉണ്ടായിരുന്നു….മസ്സാജ് കഴിഞ്ഞ് അവൾ കുളിക്കാൻ പോയി…..
അങ്ങനെ ഞങ്ങൾ എല്ലാരും ready ആയി ഇറങ്ങി, അജു വണ്ടി എടുത്തു, നേരെ bunjee jumping, പോകുന്ന വഴി മായേം അജൂം ചാടാൻ ഉണ്ടെന്ന് പറഞ്ഞു, അങ്ങനെ ഞങ്ങൾ jumping ചെയ്യുന്ന സ്ഥലത്തെത്തി ആദ്യം പാറു ചാടാൻ തയ്യാറായി, അവൾക്ക് ചെറിയ പേടി ഉണ്ടാരുന്നു പക്ഷെ അത് പുറത്ത് കാണിക്കാതെ അവൾ തയ്യാറായി, പക്ഷെ അവൾ ആകെ വിയർത്തു….
ഞാൻ: പേടിക്കേണ്ട, you can do it
പാറു: Thanks, ഞാൻ കരുതി എന്നെ പേടിപ്പിക്കാൻ വെരുവാണെന്ന്
ഞാൻ: ഏയ് അല്ല, നീ പൊളിച്ചടുക്കി വാ ഡി പാറുട്ടി
പാറു എല്ലാരുടേം മുന്നിൽ വെച്ച് എന്നെ കെട്ടിപ്പിടിച്ചു ചുണ്ടിൽ ഉമ്മ വെച്ചു, ഞാനും
അങ്ങനെ സേഫ്റ്റി ബെൽറ്റ് harnes ഒക്കെ ഇട്ട് അവൾ ചാടി, പാറുന്റെ അലർച്ച അങ്ങ് അമേരിക്ക വേറെ കേൾക്കാം, അവൾ ചിരിക്കുവാണോ അതോ കരയുവാണോ, ഒന്നും മനസ്സിലായില്ല……
അങ്ങനെ അവളുടെ ആ ആഗ്രഹം സാധിച്ചു ഇനി എന്റെ ഊഴം, ഞാനും safety ബെൽറ്റും harnesഉം എല്ലാം ഇട്ട്, എന്റെ നെഞ്ചിടിപ്പ് എനിക്ക് കേൾക്കാം, ഞാൻ രണ്ടും കൽപ്പിച്ച് ചാടി, എന്റെ മനം മറിയുന്നപോലെ, ജീവൻ ഇപ്പോൾ പോകും എന്ന് തോന്നിയ നിമിഷങ്ങൾ, ഞാൻ താഴേക്ക് വേണു, കയർ കെട്ടിയിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല, അങ്ങനെ ഒക്കെയുള്ള ചിന്തകൾ മനസ്സിൽ വരാൻ തുടങ്ങി, അലറണം എന്നുണ്ട് പക്ഷെ ശബ്ദം പുറത്ത് വരുന്നില്ല, ഞാൻ മരണം മുന്നിൽ കണ്ടു പക്ഷെ ആ മരണത്തെ ഒരു കയർ തടഞ്ഞു, ഞാൻ ഒന്നുടെ പൊങ്ങി താണു, അത് കുറെ നേരം തുടർന്നു, അവസാനം ഞാൻ തലകീഴായി കിടന്നാടി, അവസാനം ആ ആട്ടം നിലച്ചു, കുറച്ചുപേർ വന്ന് എന്നെ നേരെ നിർത്തി, എനിക്ക് തലകറങ്ങുന്ന പോലെ, പാറു അവിടെ ഉണ്ടായിരുന്നു, അവൾ എനിക്ക് വെള്ളം തന്നു ഞാൻ അത് മുക്കാലും കുടിച്ച്, പക്ഷെ ഞാൻ ഛർദിച്ചു………
ഞാൻ അവിടെ ഒരു കസേരയിൽ ഇരുന്ന് കഴിഞ്ഞ 10 മിനിറ്റിൽ നടന്നതൊക്കെ ഒന്നുടെ ഓർത്തു, സത്യത്തിൽ ഞാൻ ഒരുപാട് മനോഹങ്ങളായ കാഴ്ചകൾ കണ്ടു, പേടി ഉള്ളിൽ മാത്രമായി ഒതുങ്ങി ആ കാഴ്ചകൾ എന്നെ എപ്പോഴേ കീഴ്പ്പെടുത്തി…ഇപ്പൊ എനിക്ക് ഉയരത്തെ ഓർത്ത് പേടിയില്ല……
അല്പം കഴിഞ്ഞ് മായ ചാടി, അവൾ കെടന്ന് കൂവി അലറി, പക്ഷെ അവൾക്ക് ഒരു പേടിയും ഇല്ല….അജുവിനും ഒട്ടും പേടിയില്ല, അങ്ങനെ ഋഷിയും അനുവും ചാടി, അവർക്ക് നല്ല ഭയം ഉണ്ടായിരുന്നു, ശെരിക്കും, അനു താഴെ വന്ന ശേഷം ഭയങ്കര കരച്ചിൽ ഒക്കെ ആയിരുന്നു….കുറച്ച് നേരം ഞങ്ങൾ rest എടുത്തു എന്നിട്ട് അവിടുന്ന് തിരിച്ചു……പാറുവാണ് വണ്ടി ഓടിക്കുന്നത്….ആരും ഒന്നും മിണ്ടുന്നില്ല, എല്ലാരും അവർക്ക് കിട്ടിയ രണ്ടാം ജന്മം പോലെ തോന്നുന്ന ആ അവസ്ഥയിൽ ആണ്, മുന്നോട്ടുള്ള ജീവിതത്തിൽ ഇനി ഭയത്തിന് യാതൊരു വിലയും ഇല്ല, പക്ഷെ അത് നമ്മൾ എടുക്കുന്ന തീരുമാനം പോലെ ഉണ്ടാവും, ഈ ഭയമില്ലായ്മ ഞങ്ങളെ നല്ല നല്ല തീരുമാനങ്ങൾ എടുക്കാൻ സഹായിക്കട്ടെ………
പാറു: Guys everyone alright?
ഞാൻ: yes, എനിക്ക് ഇപ്പൊ കുഴപ്പമില്ല
അജുവും മായേം ok ആണ്
അനു: എനിക്ക് ഇപ്പോഴും വിറയൽ മാറിയിട്ടില്ല പാറു…
പാറു: it was a good experience right
എല്ലാരും അതെ എന്ന് അവൾക്ക് ഉത്തരം നൽകി…..എന്റെ മനസ്സിൽ അപ്പോൾ തോന്നിയത്, എന്തായിരിക്കും ഇനി ഋഷി ചെയ്യാൻ പോകുന്നത്? അനു എങ്ങനെയാവും ഇനി ജീവിതത്തെ കാണുന്നത്? അങ്ങനെ കുറെ ചോദ്യങ്ങളും ഞാനും ഒന്ന് മയങ്ങി, വണ്ടി മെല്ലെ നീങ്ങി.
