പാറു: രോഹൻ, രോഹൻ….ഉറങ്ങല്ലേ എനിക്ക് വഴി അറിയില്ല
ഞാൻ ഉണർന്നു, അവൾക്ക് വഴികാട്ടിയാവാൻ……ഞാൻ അവൾക്ക് വെള്ളച്ചാട്ടത്തിലേക്കുള്ള വഴി പറഞ്ഞുകൊടുത്തു അവൾ ഞങ്ങളെ അവിടെ എത്തിച്ചു…..ഇറങ്ങാൻ പറ്റില്ല വെറുതെ കണ്ടു നിക്കാം അതുകൊണ്ട് ഞങ്ങൾ അൽപനേരം അവിടെ നിന്നശേഷം തിരികെ വന്നു…..
ഞാൻ: ഇനി എന്താ വേണ്ടത്? നിങ്ങൾ പറ.
അജു: പാർട്ടിയൊന്നും വേണ്ടളിയാ…നമ്മുക്ക് വീട്ടിൽ പോകാം
അനു: എന്ന ഞങ്ങൾ പോയി ബൈക്ക് എടുത്തോട്ടെ?
ഞാൻ: അത് ശെരിയാ
ആദിവസം അങ്ങനെ അങ്ങ് പോയി, എല്ലാരും ഓരോ സ്ഥലത്തിരുന്ന് ഫോൺ നോക്കലും, ഞാൻ പുസ്തകം വായിക്കലും, പാറു എന്റെ ഒരു ബുക്ക് വാങ്ങി വായിക്കാൻ പോയി, അനു ഋഷി പുറത്തായിരുന്നു….കുറച്ച് കഴിഞ്ഞ് പാറു എന്റെയൊപ്പം വന്നിരുന്നു……
പാറു: ഞാൻ ഈ ദിവസം മൊത്തം നശിപ്പിച്ചു അല്ലെ?
ഞാൻ: അതെന്താ അങ്ങനെ തോന്നാൻ?
പാറു: അല്ല ഞാൻ അല്ലെ jumping പ്ലാൻ ഇട്ടത്
ഇത് മായ കേട്ട്
മായ: ഡി ഇന്ന് ചെയ്ത jumping ആരുന്നു ഈ ട്രിപ്പിലെ ഏറ്റവും നല്ല കാര്യം, എനിക്ക് പേടി ഉണ്ടാരുന്നു പക്ഷെ അത് കഴിഞ്ഞപ്പോ ഒരു പുതിയ life കിട്ടിയ പോലെ ഉണ്ട്….എനിക്ക് ഇപ്പൊ തീരുമാനങ്ങൾ എടുക്കാനുള്ള ധൈര്യം വന്നപോലെ,
പാറു: really? ശെരിക്കും നിങ്ങൾ ഹാപ്പി ആണോ?
ഞങ്ങൾ: അതെ ഡി
ഞാൻ: എല്ലാരും ഹാപ്പി ആണ്, ഒരു ചട്ടം കൊണ്ട് ഇത്രേം ഒക്കെ changes ഉണ്ടാവും എന്ന് ഞാൻ ഒരിക്കലും കരുതിയില്ല…..wonderfull feeling my love
പാറു: ഹോ ഇപ്പോഴാ എനിക്ക് മനസമാധാനം ആയത്, ഞാൻ കരുതി ഞങ്ങൾക്ക് എന്നോട് ദേഷ്യം ആവും എന്ന്
അജു: അങ്ങൊന്നും ഇല്ല പാറു, ഇതൊരു different എക്സ്പീരിയൻസ് ആയിരുന്നു, മായ പറഞ്ഞ പോലെ ഒരു പുനർജ്ജന്മം കിട്ടിയ അവസ്ഥ, എനിക്ക് എന്തോ വല്ലാത്ത ധൈര്യം….മായേ, നമ്മുക്ക് കല്യാണം കഴിക്കാം???? നമ്മുക്ക് വീട്ടിൽ പ്രഷർ കൊടുക്കാം?
മായ: അതാ ഞാനും ചിന്തിക്കുന്നേ, തിരിച്ച് ചെന്ന ഉടനെ കാര്യം സീരിയസ് ആയി പറയാം
ഞാൻ: അല്ല അതിന് നിങ്ങൾടെ വീട്ടിൽ എതിർപ്പൊന്നും ഇല്ലാലോ, പിന്നെ നിങ്ങൾ റിയലിഷനിൽ ആണെന്ന് അവർക്കറിയാം പിന്നെന്താ പ്രശ്നം?
മായ: അല്ല പ്രശ്നം ഒന്നും ഇല്ല, കുറച്ചൂടെ സീരിയസ് ആയി പറയണം
അങ്ങനെ ഞങ്ങൾ മെല്ലെ പഴയപോലെ ആവാൻ തുടങ്ങി, ഒറ്റ വെത്യാസം, ഇപ്പൊ ഞങ്ങൾക്ക് ധൈര്യം കൂടി പിന്നെ എന്തെങ്കിലും പേടി മനസ്സിൽ ഉണ്ടായിരുന്നത് മുഴുവനായും പോയി…..ജീവിതത്തോട് വല്ലാത്ത ഒരു ആഗ്രഹം, വല്ലാത്ത ഒരു സ്നേഹം ആത്മാർത്ഥ…..
വൈകുന്നേരം ആയിട്ടും ഋഷിയേം അനുവിനേം കണ്ടില്ല, പാറു അവളെ ഫോണിൽ വിളിച്ചു
പാറു: അനു ഞങ്ങൾ എവിടാ?
അനു: ഡി ഞങ്ങൾ ബൈക്ക് എടുത്തു, ചുമ്മാ കറങ്ങാൻ പോയി
പാറു: ഞങ്ങൾ പുറത്ത് പോവാ നിങ്ങൾ വരുന്നില്ലേ?
അനു: നിങ്ങൾ പൊക്കോ, എനിക്ക് ലൊക്കേഷൻ അയച്ചാൽ മതി
പാറു: ok fine
അങ്ങനെ ഞങ്ങൾ വൈകുന്നേരം വീണ്ടും പുറത്ത് പോകാൻ തയ്യാറായി, എല്ലാരും തിരിച്ച് വെക്കേഷന് മൂഡിൽ വന്നു…..ഞങ്ങൾ ഒരു പാർട്ടിക്ക് പോയി, സമയം ഒരു 7 മണി ആയിക്കാണും
ഞങ്ങൾ ആ പാർട്ടിയിൽ അടിച്ചുപൊളിച്ചു, ഞാനും ഡാൻസ് ഒക്കെ കളിച്ചു, മദ്യം ഒഴിവാക്കി….ആർക്കും വേണ്ട എന്ന് പറഞ്ഞു, ഋഷിയേം അനുവിനേം കണ്ടില്ല, ആ എവിടേലും പോട്ടെ എന്നായി ഞങ്ങൾ…കുറച്ച് കഴിഞ്ഞ് ഞങ്ങൾ ഫുഡ് കഴിക്കാൻ പോയി, ഒരു 10 മണി വരെ ഞങ്ങൾ തകർത്തു…..
പുറത്തിറങ്ങി പാറു അനുവിനെ ഫോൺ ചെയ്തു, അവൾ ഫോൺ എടുത്തില്ല….
ഞാൻ: ഇനി വിളിക്കേണ്ട, അവർക്ക് അറിയാമെല്ലോ നമ്മളുടെ കൂടെയാ അവർ വന്നതെന്ന്, പിന്നെ കൊച്ച് പിള്ളേർ ഒന്നും അല്ലല്ലോ, എവിടേലും പോട്ടെ
ഞങ്ങൾ ഇന്നോവയിൽ കേറി തിരികെ വില്ലയിൽ എത്തി…..
അജു: ടാ ഇപ്പൊ ഒരു 4 എണ്ണം അടിക്കാൻ തോന്നുന്നു
ഞാൻ: എനിക്കും, ഇപ്പൊ നല്ല മൂട്…..
