പാറുവും ഞാനും തമ്മിൽ – 7 12

 

ഞാൻ: ഒരു മാസം ഒന്നും എടുക്കില്ല ഏറിയാൽ 2, 3 ആഴ്ച്ച. ഞാൻ തിരിച്ച് വരും.

 

പാറു എന്നെ കെട്ടിപ്പിടിച്ചു, എന്റെ കവിളിൽ ഉമ്മ വെച്ചു. ഞാൻ എന്റെ പാറുട്ടിയെ കെട്ടിപ്പിച്ചു.

 

അജു: മതിയെടാ 😂

 

അങ്ങനെ എല്ലാരോടും യാത്ര പറഞ്ഞ് ഞാൻ എന്റെ ഫ്ലൈറ്റ് പിടിക്കാൻ പോയി…….

 

 

 

ചെന്നൈ പട്ടണം…..

 

ഞാൻ ചെന്നൈ എയർപോർട്ടിന്റെ പുറത്ത് വന്നു എനിക്കായി അവിടെ ഒരു കാർ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. ഞാൻ അതിൽ കേറി എന്റെ ഹോട്ടലിൽ എത്തി, നല്ല ഉഗ്രൻ 5 സ്റ്റാർ ഹോട്ടൽ.

 

ആദ്യം തന്നെ ഒരു കുളി പാസാക്കി, മാനേജർ അണ്ണൻ എന്നെ ഫോൺ ചെയ്തു, മിസ്സ്‌ കാൾ കണ്ട് ഞാൻ പുള്ളിയെ തിരിച്ച് വിളിച്ചു.

 

ഞാൻ: അണ്ണാ, കുളിക്കുവാരുന്നു, എന്താ വിളിച്ചേ?

 

മാനേജർ: ടാ പിന്നെ അമേരിക്ക on site കാര്യം ഇപ്പൊ നീ നിന്റെ ടീമിന്റെ അടുത്ത് പറയേണ്ട കേട്ടോ.

 

ഞാൻ: ഇല്ല അത് ഞാൻ പറയില്ല, അല്ല അണ്ണാ എന്റെ പൊസിഷൻ ചേഞ്ച്‌ ആയോ?

 

മാനേജർ: ആയെടാ, നീ ഇപ്പൊ അസിസ്റ്റന്റ് മാനേജർ ആണ്. ഈ മാസത്തെ സാലറി കിട്ടുമ്പോ ചെലവുണ്ടെ

 

ഞാൻ: അതൊക്കെ ഏറ്റു അണ്ണാ.

 

മാനേജർ: പിന്നെ നീ ചെലപ്പോൾ ബാംഗ്ലൂർ പോകേണ്ടി വരും ഒരു 5 ദിവസത്തേക്ക്, അത് നിന്റെ അവിടുത്തെ മാനേജർ പറയും, പിന്നെ ടാ നല്ല ആറ്റം ചരക്കുകളാ ചെന്നൈ ഓഫീസിൽ ഉള്ളത്

 

ഞാൻ: ഒന്ന് പോ അണ്ണാ, എനിക്ക് എന്റെ പാറു ഉണ്ട്

 

മാനേജർ: oh ഒരു one women man, പിന്നെ ഇപ്പൊ തന്നെ നീ ഓഫീസിൽ പോണം.

 

ഞാൻ: അഹ് അല്ലേലും ഇവിടെ ഇരുന്നിട്ട് എന്നാ ചെയ്യാനാ, ഞാൻ ദേ ഇറങ്ങുവാ.

 

മാനേജർ: ഒകെ ടാ അപ്പൊ all the best

 

ഞാൻ: thanks അണ്ണാ

 

അങ്ങനെ ഫോൺ കട്ട്‌ ആക്കി ഞാൻ ഓഫീസിലേക്ക് പുറപ്പെട്ടു, ചെന്നൈ ട്രാഫിക് ഭീകരം ആണ്, 10 മിനിറ്റിൽ എത്തേണ്ടതാണ് അതിന് ഏതാണ്ട് 40 മിനിറ്റ് എടുത്തു കാറിൽ ac ഉള്ളത് എന്റെ ഭാഗ്യം.

 

ഓഫീസിൽ ബിൽഡിംഗ്‌ കണ്ട് ഞാൻ ഒന്ന് ഞെട്ടി, അതിലും ഗംഭീരം ആരുന്നു ഓഫീസ്. ഒന്നും പറയാനില്ല, കിടിലം ഓഫീസ്. ഞാൻ എന്റെ ഇപ്പോഴത്തെ മാനേജർ അതായത് ഇന്ത്യ ഹെഡ്, അയാളെ കാണാൻ ചെന്നു, ഒരു കോട്ടയം കാരൻ അച്ചായൻ, നല്ല ഡീസന്റ് മനുഷ്യൻ, എന്നെ കണ്ടതും പുള്ളി എഴുന്നേറ്റു, അത് അയാളുടെ നല്ല മനസ്സ്. പുള്ളി എന്നെ പരിചയപ്പെട്ടു, പുള്ളിടെ പേര് ജോൺ പോത്തൻ, എല്ലാരും JPഎന്നാ വിളിക്കുന്നെ.

 

JP: HI രോഹൻ, how are you? എങ്ങനെ ഉണ്ടാരുന്നു journey?

 

ഞാൻ: it was ok, എപ്പോഴാ ടീമിനെ പരിചയപ്പെടുന്നേ?

 

Jp: ഇവിടെ ഉണ്ട് എല്ലാരും, ഞാൻ തന്റെ ക്യാബിൻ കാണിച്ച് തരാം, അവിടെ മീറ്റിംഗ് സെറ്റ് up ഒക്കെ ഉണ്ട്, പിന്നെ ട്രെയിനിങ് റൂമിന്റെ അടുത്താണ്, അതുകൊണ്ട് എപ്പോവേണേലും ട്രെയിനിങ് റൂമിൽ പെട്ടന്ന് ചെല്ലാം, ടീമിൽ മൊത്തം 7 പേർ, അതിൽ 5 പെണ്ണുങ്ങൾ 2 ആൺപിള്ളേർ, നല്ല ടീം ആണ്, എല്ലാരും നല്ല പണി അറിയുന്ന പിള്ളേർ, പിന്നെ ഇപ്പൊ അമേരിക്കൻ ട്രിപ്പിന്റെ കാര്യം പറയേണ്ട, അവർ അവസരം മുതലാക്കാൻ നോക്കും, താൻ ഏറ്റവും best ആയിട്ടുള്ള 2 പേരെ സെലക്ട്‌ ചെയ്യണം ok?

 

ഞാൻ: ok സർ,

 

Jp: no കാൾ me jp അല്ലെങ്കിൽ ഒരു gap തോന്നും അതാ, ഈ സർ വിളി വേണ്ട കേട്ടോ.

 

ഞാൻ: ok Jp.

 

Jp: പിന്നെ ഈവെനിംഗ് എന്താ പരുപാടി?

 

ഞാൻ: ഒന്നുമില്ല, ഇവിടെ എനിക്ക് ആരേം പരിചയം ഇല്ല.

 

Jp: എന്നാൽ ഇന്ന് ഈവെനിംഗ് നമ്മുക്ക് കൂടാം.

 

ഞാൻ: ok good

 

എന്റെ ഫോൺ റിങ് ചെയ്തു, പാറു ആണ്.

 

ഞാൻ: jp ഞാൻ ഈ കാൾ ഒന്ന് അറ്റൻഡ് ചെയ്തോട്ടെ?

 

Jp: please, ഇതൊന്നും ചോദിക്കണ്ട ആവശ്യം ഇല്ല, feel ഫ്രീ ok

 

ഞാൻ: thanks

 

ഞാൻ ഫോൺ എടുത്ത് പാറുനോട് കാര്യങ്ങൾ ഒക്കെ പറഞ്ഞു, വൈകിട്ട് അല്ലെങ്കിൽ നാളെ വിളിക്കാം എന്ന് പറഞ്ഞു, ഒന്ന് സെറ്റിൽ ആവാൻ ഉള്ള സമയം വേണം. അവൾ ok ആണ്. പിന്നെ എക്സാം നാളെ തുടങ്ങും, പിന്നെ അവളും ബിസി ആവും.

Leave a Reply

Your email address will not be published. Required fields are marked *