പാറുവും ഞാനും തമ്മിൽ – 7 12

 

മാനേജർ എന്റെ ഒപ്പം വന്നു.

 

മാനേജർ: ടാ ഇതോടെ ഞാനും നീയും ഏതാണ്ട് ഒരേ ലെവൽ ആവും. ഇനി നീ സാർ എന്നൊന്നും വിളിക്കേണ്ട.

 

ഞാൻ: അല്ലേലും ഞാൻ അണ്ണനെ അവരുടെ മുന്നിൽ വെച്ചല്ലേ അങ്ങനെ വിളിക്കാറ്.

 

മാനേജർ: ടാ പിന്നെ, അടുത്ത മാസം അതായത് 2 ആഴ്ച്ച. തത്കാലം കമ്പനി ഹോട്ടൽ ബുക്ക്‌ ചെയ്ത് തരും. പിന്നെ വേറെ ഒരുപാട് benifits ഉണ്ട്. നിന്റെ വീടിന്റെ വാടക, നിന്റെ ഫുഡിന്റെ പൈസ, പിന്നെ ഒരു കാർ ഇതൊക്കെ കിട്ടും.

 

ഞാൻ: അതൊക്കെ ok, പക്ഷെ എനിക്ക് ഈ ടീം മതിയാരുന്നു.

 

മാനേജർ: ടാ അവർക്കൊക്കെ പ്രൊമോഷൻ ഉണ്ട്, ഇപ്പൊ പറയുന്നില്ല, എല്ലാർക്കും നല്ല സാലറി കിട്ടും.

 

ഞാൻ: എന്നാ ഞാൻ ഹാപ്പി ആണ്. ആട്ടെ ഇവിടുന്ന് എങ്ങനാ പോകുന്നെ?

 

മാനേജർ: നിനക്ക് 1ആം തിയതി രാവിലെ 11 മണിക്കാണ് ഫ്ലൈറ്റ്, ഇവിടുന്ന് കഷ്ടിച്ച് ഒരു മണിക്കൂർ അത്രേ ഉള്ളൂ. ചെല്ലുന്നു, നീ ആദ്യം നിന്റെ പുതിയ ടീമിനെ പരിചയപ്പെടുന്നു. പിന്നെ ബാക്കി അവിടെയുള്ള മാനേജർ പറയും, ഹെല്പ് ചെയ്യാൻ ട്രൈനെർ ഉണ്ടാവും.

 

ഞാൻ: ok അണ്ണാ. ഞാൻ പാറുനെ ഒന്ന് വിളിച്ച് പറയട്ടെ.

 

മാനേജർ: എന്നാ ഞാൻ പോയി 4 എണ്ണം അടിക്കട്ടെ.

 

ഞാൻ പാറുനെ വിളിച്ച് കാര്യം പറഞ്ഞു, അവൾക്കും ഒരുപാട് സന്തോഷമായി, കാരണം ഒരു കൊല്ലം കഴിഞ്ഞാൽ ഞാനും അമേരിക്കയിൽ, അതും ഒരു വർഷത്തേക്ക്.

 

അങ്ങനെ, ഞാൻ പോകുന്നതിന്റെ മുന്നേ ഉള്ള ബുധനാഴ്ച്ച അജു വന്നു, മായ നേരത്തെ വന്നു പക്ഷെ ഹോസ്റ്റലിൽ ആരുന്നു, പാറുവും ഹോസ്റ്റലിൽ തന്നെ, അനുവിന്റെ കൂടെയുള്ള താമസം മതിയാക്കി പാറു മായെടെ റൂമിൽ ചേക്കേറി. ഇപ്പൊ അനുവിന്റെ ഒരു വിവരവും ഇല്ല. പോകുന്നതിനു മുന്നേ ഞാൻ എന്റെ മാനേജർനോട് അജുവിന്റെ പ്രൊമോഷൻ കാര്യം പറഞ്ഞിരുന്നു, മായേടേം. പക്ഷെ അവർ പോകുമെല്ലോ…… ഓസ്ട്രേലിയ……

 

ഞാൻ പോകുന്നതിന്റെ തലേന്ന്, എല്ലാരും കൂടി വീണ്ടും ഒത്തുകൂടി. അന്ന് രവി സാറും വന്നു. ഞങ്ങൾ പതിവ് പോലെ വെള്ളമടിയും കാര്യങ്ങളും ഒക്കെ ആയി ഇരിക്കുമ്പോൾ ആണ് രവി സാർ വന്നത്, ഞാൻ നോക്കുമ്പോൾ പുള്ളി ഒരു 5 ലിറ്റർ സാധനം കൊണ്ടുവന്നിട്ടിക്കുന്നു, 5 കുപ്പികൾ, അതും നല്ല വിലയുള്ള കുപ്പികൾ.

 

ഞാൻ: സാറെ ഇത്‌ ഒരു ബീവറേജ് മൊത്തം ഉണ്ടെല്ലോ.

 

സാർ: ടാ ഞാൻ ex മിലിറ്ററി ആണ്, അത് കഴിഞ്ഞാ ഞാൻ പോലീസ് ആയത്. മിലിറ്ററി പോലീസിൽ ആരുന്നു പണ്ട്. നിനക്ക് വേണമെങ്കിൽ പറഞ്ഞാ മതി കേട്ടോ.

 

ഞാൻ പുള്ളിയെ സല്യൂട്ട് ചെയ്തു. ഉള്ളിലേക്ക് ക്ഷണിച്ചു. ഞാൻ തന്നെ ഉണ്ടാക്കിയ ചിക്കനും ബീഫും പിന്നെ കുറെ ഉണ്ടാരുന്നു. എല്ലാം പുള്ളിക്ക് ഇഷ്ടമായി.

 

സാർ: നീ കൊള്ളാമല്ലോ നല്ല ഫുഡ്‌. നാളെ അല്ലെ പോകുന്നെ?

 

ഞാൻ: അതേ, രാവിലെ 11 മണി

 

സാർ: എന്നാ തിരിച്ച്?

 

ഞാൻ: ഒരു മാസം ഉണ്ടാവും പണി, അത് പെട്ടന്ന് തീർക്കണം.

 

സാർ: അഹ് എന്നാ ഞാൻ പോവാ, ടാ ചോദിക്കുന്നകൊണ്ട് ഒന്നും തോന്നല്ലേ, നിനക്ക് ബൈക്ക് വേണ്ടെങ്കിൽ ഞാൻ ഒരു മാസം അത് എടുത്തോട്ടെ?

 

ഞാൻ: അജു നിനക്ക് ബുള്ളറ്റ് വേണോ?

 

അജു: വേണ്ട ടാ, പാറുനോ?

 

പാറു: വേണ്ട ഞാൻ ഹോസ്റ്റലിൽ അല്ലെ, പിന്നെ മായ ഉണ്ടെല്ലോ. കുഴപ്പമില്ല സാർ എടുത്തോട്ടെ.

 

(ഇതിനിടയിൽ ഞാൻ അവളെ ബുള്ളറ്റ് ഓടിക്കാനൊക്കെ പഠിപ്പിച്ചു, അത് പറയാൻ വിട്ടുപോയി)

 

ഞാൻ താക്കോൽ സാറിന് കൊടുത്തു,

 

സാർ: നീ വരുന്നതിന്റെ 2 ദിവസം മുന്നേ ഒന്ന് പറഞ്ഞേക്ക് ഞാൻ വണ്ടി എത്തിച്ചു തരാം കേട്ടോ.

 

ഞാൻ: ശെരി സാർ.

 

അങ്ങനെ പുള്ളി പോയി, ഞങ്ങളും കഴിച്ചിട്ട് കിടന്നു, പാറു അവളുടെ വെണ്ണ പോലെയുള്ള കാൽ പതിവ് പോലെ എടുത്ത് എന്റെ മേലെ വെച്ചുറങ്ങി. രാവിലെ 7 മണിക്ക് ഞാൻ ഉണർന്നു, പോകാൻ തയ്യാറായി.

 

അജു ആരുടെയോ കാർ എടുത്ത് അങ്ങനെ ഞങ്ങൾ എയർപോർട്ടിൽ എത്തി, പാറുന് എന്തോ വിഷമം, മായക്കും ഉണ്ട്. അജു പിന്നെ ഒന്നും പുറത്ത് കാണിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *