പാറുവും ഞാനും തമ്മിൽ – 7 12

 

മായ: ടാ ഞങ്ങളും വെള്ളമടിച്ചിട്ടില്ല, നീ ഇല്ലാത്തത്കൊണ്ട് ഒരു സുഖവും ഇല്ല

 

അജു: സത്യം, ഈ പോത്ത് കരയാത്ത ഒരു ദിവസം ഇല്ല. എന്നും ഫോൺ ചെയ്ത് കരച്ചിലോടു കരച്ചിൽ

 

ഞാൻ: അല്ല ദിവസം മായമ്മേ, നീ ഇവിടെ ഫ്ലാറ്റിൽ ഇല്ലാരുന്നോ?

 

അജു: എവിടെ? നീ ഇല്ലാത്ത ഫ്ലാറ്റിൽ അവൾ വരില്ല പോലും 😂😂

 

ഞാൻ: മായേ ഞാൻ ഓസ്ട്രേലിയക്കു വരില്ല കേട്ടോ

 

അജു: അത് വേറെ സീൻ, ഇവൾക്ക് ഇപ്പൊ അങ്ങോട്ട്‌ പോകേണ്ട എന്ന്

 

ഞാൻ: അതൊക്കെ ഞാൻ പറഞ്ഞ് set ആക്കാം,

 

ഋഷി ചിക്കൻ വാങ്ങി കൊണ്ടുവരാമെന്ന് പറഞ്ഞു ഇനി പുറത്തുപോയി വേറൊന്നും മേടിക്കേണ്ട ആവശ്യമില്ല സാധനങ്ങൾ ഒക്കെ വീട്ടിൽ തന്നെ ഉണ്ട് ഞാൻ മെല്ലെ അടുക്കളയിലോട്ട് പോയി സവാളയും ബാക്കിവേണ്ട സാധനങ്ങളൊക്കെ തയ്യാറാക്കി പിന്നെ ചിക്കൻ ഫ്രൈ ചെയ്യാനുള്ള മസാലയും എല്ലാം റെഡിയാക്കി വച്ചു എന്നെ സഹായിക്കാൻ ആയിട്ട് പാറുവും മായയും ഉണ്ട്.

 

ഞാൻ: അതേ ഞാൻ ഒന്ന് കുളിച്ചിട്ട് വരാം, ആകെ ഒരു ക്ഷീണം, പിന്നെ രവി സാറിനെ വിളിക്കണോ?

 

പാറു: വിളിച്ചേക്ക്, പുള്ളിക്കും കാണാമല്ലോ ഋഷിയുടെ മാറ്റങ്ങൾ.

 

ഞാൻ ഫോൺ എടുത്ത് സാറിനെ ഫോൺ ചെയ്തു

 

ഞാൻ: hello രവി സാർ.

 

സാർ: ha രോഹൻ, എന്തുണ്ട് വിശേഷം, ചെന്നൈ എങ്ങനെ കൊള്ളാമോ?

 

ഞാൻ: ഞാൻ തിരിച്ച് വന്നു സാർ, പണി പെട്ടന്ന് തീർത്തത്കൊണ്ട് എന്നോട് ഇങ്ങോട്ട് പോരാൻ പറഞ്ഞു, ഇനി ഒരു ഡിസംബർ ഒക്കെ ആവുമ്പോൾ പോയ മതി.

 

സാർ: കൊള്ളാമല്ലോ നീ, ആട്ടെ എന്താ വിളിച്ചേ വണ്ടിക്കാനോ?

 

ഞാൻ: ഏയ്‌ അതൊന്നുമല്ല, സാർ ഫ്രീ ആണേൽ ഒരു 7 മണി കഴിഞ്ഞ് ഇങ്ങോട്ട് വരുമോ? ഒരു ചെറിയ പാർട്ടി

 

സാർ: ആരുടെ പാർട്ടി? നിന്റെയാണോ?

 

ഞാൻ: അത് സസ്പെൻസ്, സാർ വരുമോ?

 

സാർ: കുപ്പി വെല്ലോം വേണോ ടാ?

 

ഞാൻ: വേണ്ട സാർ, കഴിഞ്ഞ തവണ തന്നത് ഇപ്പോഴും ഉണ്ട്.

 

സാർ: വരെ എന്തേലും കൊണ്ടുവരണോ?

 

ഞാൻ: ഒന്നും വേണ്ട സാർ, വന്നാൽ മാത്രം മതി.

 

സാർ: ശെരിയെടാ, എനിക്ക് 6 മണി വരെ ഡ്യൂട്ടി ഉണ്ട്, അത് കഴിഞ്ഞ് ഒന്ന് അമ്പലത്തിൽ പോണം ഭാര്യേം മോളേം മോനേം കൂട്ടി, അതു കഴിഞ്ഞ് ഞാൻ വരാം

 

ഞാൻ: ok സാർ.

 

എല്ലാരും ഒന്ന് ഫ്രഷ് ആയി, ഞാൻ ചിക്കൻ കറിയും പിന്നെ കുറച്ച് ബീഫ് ഫ്രൈയും ഉണ്ടാക്കി. കാളിങ് ബെൽ അടിച്ചു, ഞാൻ കതക് തുറന്നു, ഋഷി…..

 

ഋഷി: ഹായ് രോഹൻ, thank you

 

ഞാൻ: welcome. എങ്ങനെ ഉണ്ട് ജോലി???

 

ഋഷി: കഷ്ടപ്പാടാണ്, കോളേജും പരീക്ഷയും ജോലിയും എല്ലാംകൂടി കുറച്ച് പാടാണ്, പിന്നെ ജോലി, എല്ലാ പണിയും ചെയ്യണം.

 

ഞാൻ: അഹ് അങ്ങനൊക്കെയാ, നീ ജീവിതം പഠിച്ചു തുടങ്ങി. ഇനിയെന്തൊക്കെ കാണാൻ കിടക്കുന്നു.

 

അജു: അഹ് ഋഷി, കൺഗ്രാജുലേഷൻ, എങ്ങനെ പണി കൊള്ളാമോ?

 

ഋഷി: അജു, എല്ലാം ok ആണ്.

 

അജു: അങ്ങനെ വേണം.

 

ഋഷി: രോഹൻ, ദേ 1000 രൂപ, 500 തരാൻ ഉള്ളതും പിന്നെ 500 അല്ലെ കുപ്പിക്ക്?

 

ഞാൻ: അതേ, അതു മതി.

 

എല്ലാരും ഒത്തുകൂടി, പാറുവും മായയും ഋഷിയോട് ഒന്നും മിണ്ടിയില്ല.

 

അജു: അനു വരില്ലേ?

 

ഋഷി: വരുമെന്ന പറഞ്ഞെ

 

അജു: എന്നാൽ ഒന്ന് വിളിച്ച് നോക്ക്.

 

ഋഷി: ok….

 

അവൻ ഫോൺ ചെയ്യാൻ പോയി.

 

ഞാൻ: അജു നിനക്കെന്തിന്റെ കേടാ? അവളെ എന്തിനാ ഇങ്ങോട്ട് വിളിക്കുന്നെ? മൈര്, വല്ലാത്ത കഴപ്പാ അല്ലെ.

 

മായ: ടാ രോഹു, അവളെ ഞങ്ങൾ ഒക്കെ ഒഴിവാക്കി, പക്ഷെ അവൾക്കതൊന്നും വിഷയമല്ല. വരുന്നെങ്കിൽ വരട്ടെ.

 

ഞാൻ: എന്തേലും ചെയ്യ്

 

പാറു: കോളേജിൽ വെച്ചു കാണുമ്പോൾ എന്നോട് casual ആയി സംസാരിക്കും. മായെടെ കൂടെ ഉള്ളപ്പോൾ എന്നെ mind ചെയ്യില്ല 😂😂😂😂 ഇവളെ പേടിയാ.

 

അജു: ഇവളെ ആർക്കാ പേടിയില്ലാത്തെ? 😂😂😂😂

 

ഋഷി: രോഹാ, ബൈക്ക് ഒന്ന് തരുമോ? അവളെ വിളിച്ചോണ്ട് വരാനാ.

 

ഞാൻ: എന്റെ ബൈക്ക് വേറെ ഒരാളുടെ കയ്യിലാ, അജു നിന്റെ സ്കൂട്ടർ ഒന്ന് കൊടുക്ക്‌

Leave a Reply

Your email address will not be published. Required fields are marked *