പാറുവും ഞാനും തമ്മിൽ – 7 12

 

ഞാൻ അവനെ തിരിച്ച് വിളിച്ചു

 

മായ: ടാ നീ എവിടാ?

 

ഞാൻ: വീട്ടിൽ ഉണ്ട്, എന്താടി പ്രശ്നം?

 

മായ: ഞങ്ങൾ തിരിച്ച് വരുവാ

 

ഞാൻ: എന്ത് പറ്റി?

 

മായ: scene ആണ്, വന്നിട്ട് പറയാം

 

അപ്പൊ മായെടെ അമ്മ വിളിക്കുന്നു, ഞാൻ കാൾ എടുത്ത്

 

അമ്മ: കണ്ണാ, നീ എവിടാ മോനെ?

 

ഞാൻ: അമ്മ, പാറുന് നല്ല തലവേദന, അതുകൊണ്ട് ഞങ്ങൾ പുറത്ത് പോയില്ല, വീട്ടിൽ തന്നെ ആണ്…

 

അമ്മ: കണ്ണാ, അജുവിന്റെ അപ്പുപ്പൻ പോയി🫢

ഞാൻ: അയ്യോ അതെപ്പോ?

 

അമ്മ: ഒരു 1 മണിക്കൂർ ആയിക്കാണും, നിങ്ങൾ വേഗം പുറപ്പെടില്ലേ?

 

ഞാൻ: ദാ ഒരു 1 മണിക്കൂർ, അവർ വന്നാൽ ഉടനെ പോകും അമ്മ

 

അമ്മ: ഞങ്ങളുടെ ടൂർ ബോർ ആയി അല്ലെ?

 

പാറു: oh അത് പിന്നെ ഋഷിയും അനുവും വന്നപ്പോൾ തന്നെ ബോർ ആയി.

 

അമ്മ: ആഹാ പാറുന്റെ തലവേദന മാറിയോ മോളെ?

 

പാറു: ഇപ്പൊ കുഴപ്പം ഇല്ല അമ്മ.

 

അമ്മ: ശെരി നിങ്ങൾ നാട്ടിൽ വാ, നമ്മുക്ക് അവിടെ വെച്ച് കാണാം.

 

ഞാൻ: ശെരി അമ്മ, love you ബൈ

 

അമ്മ: ശെരി മോനെ love you കണ്ണാ വേഗം വാ, ok പാറു

 

അങ്ങനെ ഞങ്ങൾ വേഗം ready ആയി, ഞാൻ ആ തമിഴ് പയ്യനെ വിളിച്ച് കാര്യം പറഞ്ഞു, പാറു അനുവിനേം ഋഷിയേം വിളിച്ച് വേഗം വരാൻ പറഞ്ഞു, ഭാഗ്യം അവൾ അടുത്ത് തന്നെ ഉണ്ട്.

അങ്ങനെ ഏതാണ്ട് ഒരു 30 മിനിറ്റിൽ എല്ലാരും വന്നു, ഞങ്ങൾ പെട്ടന്ന് ready ആയി പുറപ്പെട്ടു.

ഞാൻ ആണ് വണ്ടി ഓടിക്കുന്നത്.

 

ഞാൻ: അജു, നീ ok അല്ലെ.

 

അജു: എനിക്കെന്ത് പ്രശ്നം?

 

ഞാൻ: എന്നാ ok

 

ഞാൻ വണ്ടി പറപ്പിച്ചു. എനിക്ക് മനസ്സിൽ വെല്ല്യ സന്തോഷം ഉണ്ട് പക്ഷെ ചെറിയ സങ്കടവും. എല്ലാം പെട്ടന്ന് തീർന്നു. ഗോവ ഇതോടെ അവസാനിച്ചില്ല എന്ന് എനിക്കറിയാം പക്ഷെ ഇനി എന്ന്??? അറിയില്ല.

രാവും പകലും നോക്കാതെ ഞാൻ വണ്ടി ഓടിച്ചു, ഇടയ്ക്ക് ഭക്ഷണം കഴിക്കാനും ഇളനീർ കുടിക്കാനും വണ്ടി നിർത്തിയതല്ലാതെ, ഒരു സിഗരറ്റ് വലിക്കാൻ പോലും വണ്ടി എങ്ങും നിർത്തിയില്ല. പിന്നെ നിർത്തിയത് ഡീസൽ അടിക്കാൻ മാത്രം. ഒരു 500 കിലോമീറ്റർ ഞാൻ തന്നെ ഓടിച്ചു, എനിക്ക് വല്ലാതെ ഉറക്കം വന്നുതുടങ്ങി.

 

പാറു: ഇനി ഞാൻ ഓടിക്കാം.

 

ഞാൻ: നിനക്ക് വഴി അറിയില്ലല്ലോ, സാരമില്ല

 

പാറു: എന്നാൽ ഒരു redbull കുടിക്ക്

 

അവൾ എനിക്ക് redbull തന്നു, ഞാൻ വണ്ടി നിർത്തി അത് കുടിച്ചു, ഒരു സിഗരറ്റും വലിച്ചു. ഇപ്പൊ ഒന്ന് ഉഷാറായി. വീണ്ടും വണ്ടി ഓടിക്കാൻ തുടങ്ങി, ഞാൻ ഇങ്ങനെ ആലോചിച്ചു, ഇനി എന്ത്? അജുവും മായായും അധികം വൈകാതെ കല്യാണം കഴിക്കും, അവർ വിദേശത്തേക്ക് പറക്കും, പാറു അമേരിക്കയിൽ പോകും പിന്നെ ദുബായ്, ഞാനും കൂടെ പോകും. ഇനി എന്നാണ് എല്ലാരും കൂടി ഒന്ന് ഇതുപോലെ ഒക്കെ???? അറിയില്ല……..

 

ഏതാണ്ട് ഇനി ഒരു 300 കിലോമീറ്റർ കൂടി ഉണ്ട്.

അനു: രോഹൻ, അടുത്ത റെയിൽവേ സ്റ്റേഷൻ അല്ലെങ്കിൽ ബസ്റ്റാൻഡിൽ ഞങ്ങളെ ഇറക്കുമോ? ഞങ്ങൾ പൊയ്ക്കോളാം

ന്യായമായ ആവശ്യം, ഞാൻ ഒരു ksrtc ബസ്സ്റ്റാൻഡിൽ വണ്ടി നിർത്തി, അവർ ഇറങ്ങി

 

അനു: പാറു നീ വരുന്നില്ല?

 

പാറു: ഇല്ല, ഞാൻ 2 ദിവസം കഴിഞ്ഞ് വരാം.

അങ്ങനെ അവർ പോയി, ഇനി ഒരു 200 കിലോമീറ്റർ, ഞാൻ വണ്ടി പറപ്പിച്ചു, എല്ലാരും നല്ല ഉറക്കം, ഞാൻ പാട്ടുകൾ കേട്ടുകൊണ്ട് അങ്ങനെ വണ്ടിയൊടിച്ചു…..theri aanko ke seva duniyame rakha kya hai……..

 

ഏതാണ്ട് ഒരു 2, 3 മണിക്കൂർ കഴിഞ്ഞ് ഞങ്ങൾ അജുവിന്റെ വീട്ടിൽ എത്തി. എല്ലാരും ഉണ്ട്, ആകെ ഒരു ശോകം അവസ്ഥ. എനിക്ക് ഇങ്ങനെയുള്ള അവസ്ഥ ഒട്ടും പറ്റില്ല.

എന്നെ കണ്ടപ്പോൾ മായേടേം അജുവിന്റേം അമ്മമാർ എന്റെ അടുത്ത് വന്നു, അവർക്ക് അവരുടെ മക്കളെക്കാൾ എന്റെ കാര്യം ആണ് വലുത്, അത് പാറുവിനെ ഒരുപ്പാട്‌ അതിശയിപ്പിച്ചു..

 

അമ്മമാർ എന്നെ സ്നേഹംകൊണ്ട് മൂടി, പതിവ് ഡയലോഗ് ഒക്കെ തന്നെ, മോനെ ആകെ ക്ഷീണിച്ചു, എന്താ കണ്ണാ ഒന്നും മര്യാദക്ക് കഴിക്കാതെ എന്നൊക്കെ. ഇതൊരു മരണ വീടല്ലേ, എന്ന് ഞാൻ.

Leave a Reply

Your email address will not be published. Required fields are marked *