അജുവിന്റെ അമ്മ: എന്റെ മോനെ നിനക്ക് അറിയാം, ഇവിടെ ആർക്കും വെല്ല്യ സങ്കടം ഒന്നും ഇല്ല, നല്ല പ്രായം ഉള്ള മനുഷ്യൻ അല്ലെ
ഞാൻ: അങ്ങനെയൊന്നും പറയേണ്ട, എന്റെ വിശേഷം ഒക്കെ ഞാൻ പിന്നെ പറയാം.
മായെടെ അമ്മ എന്നെയും പാറുനേം ഉള്ളിക്ക് കൊണ്ടുപോയി, എനിക്ക് നല്ല ക്ഷീണം ഉണ്ട്, ഏതാണ്ട് 850 കിലോമീറ്റർ വണ്ടി ഓടിച്ചതല്ലേ, ഞാൻ കട്ടിൽ കണ്ടതും ശവമായി, പിന്നെ ഉണർന്നത് അവന്റെ അപ്പൂപ്പന്റെ അടക്കം കഴിഞ്ഞാണ്. അത്ര ക്ഷീണം, ഏതാണ്ട് 14 മണിക്കൂർ ഞാൻ “ബേട്ടിയിട്ട ബായതണ്ട് പോലെ”😂😂😂 ഉറങ്ങി. ആരും എന്നെ ശല്യം ചെയ്തില്ല, പാറു പോലും….
ഞാൻ ഉണർന്നപ്പോൾ ഏതാണ്ട് 3 മണി. ഒറ്റുമുക്കാൽ ആൾക്കാരും പിരിഞ്ഞുപോയി, ആകെ ഉള്ളതെ കുറച്ച് കുടുംബക്കാർ മാത്രം.
ഞാൻ ഉറക്കം ഉണർന്നപ്പോൾ, പാറു സോഫയിൽ ഉറങ്ങുന്നു, ഞാൻ അവളെ ഒന്ന് വിളിച്ചപ്പോൾ അവൾ ഉണർന്നു.
പാറു: നമ്മുടെ ട്രിപ്പ് അവസാനിച്ചു അല്ലെ?
ഞാൻ: ഇല്ലാലോ, ഇനി നമ്മുക്ക് തിരിച്ചുപോകണ്ടേ?
പാറു: അല്ല, എല്ലാം പെട്ടന്ന് തീർന്ന പോലെ
ഞാൻ: എനിക്കും അങ്ങനെ ഒരു തോന്നൽ ഉണ്ടായിരുന്നു, പക്ഷെ സാരമില്ല, ഇനിയും സമയം ഉണ്ടല്ലോ.
പാറു: നമ്മുക്ക് പുറപ്പെടാം?
ഞാൻ: അജു വരില്ല, മായ വരുമോ? നിന്നോട് എന്തേലും പറഞ്ഞോ?
പാറു: ഇല്ല, ബാ നമ്മുക്ക് അവളോട് ചോദിക്കാം
അങ്ങനെ ഞാൻ ഒന്ന് മുഖം കഴുകി, ഡ്രസ്സ് ഒക്കെ മാറി പുറത്ത് വന്നു, ചെറിയ തലവേദന ഉണ്ട്, അമ്മ എനിക്ക് നല്ല കോഫി ഉണ്ടാക്കി തന്നു.
മായ ഒപ്പം ഇല്ല, അവൾ രണ്ട് ദിവസം കഴിഞ്ഞേ വരുന്നുള്ളു. അജു എന്നോട് ബാഗ് ഒക്കെ അങ്ങനെ തന്നെ കൊണ്ടുപൊക്കോളാൻ പറഞ്ഞു.
അങ്ങനെ ഞങ്ങൾ പുറപ്പെടാൻ തയ്യാറായി. ഞാനും പാറുവും വണ്ടിയിൽ കേറി അപ്പൊ മായെടെ അമ്മ വന്നു.
അമ്മ: മോനെ, ഇന്ന് തന്നെ പോണോ?
ഞാൻ: പോണം, ഇവൾക്ക് കോളേജിൽ പോണം നാളെ, പിന്നെ വേറെ കുറെ പണി ഉണ്ട്.
അമ്മ: നിങ്ങൾ എന്തായാലും നാട്ടിലേക്ക് വരണം രണ്ടാളും കേട്ടോ പാറു.
പാറു: ഉറപ്പായും വരും, ഞാൻ US പോകുന്നമുന്നേ ഉറപ്പായും വരാം കേട്ടോ.
അമ്മ: എന്നാ ശെരി ചെന്നിട്ട് വിളിക്ക്
ഞാൻ വണ്ടി എടുത്തു, ഞങ്ങൾ പുറപ്പെട്ടു.
പാറു: എന്താ ഒരു മൂഡ് ഓഫ്?
ഞാൻ: എല്ലാംകൂടി അങ്ങോട്ട് digest ആവുന്നില്ല, നീ അമേരിക്കയിൽ പോകുന്നു, നമ്മുടെ ട്രിപ്പ് പെട്ടന്ന് തീരുന്നു, എല്ലാം എനിക്ക് എന്തോ വല്ലാത്ത ഒരു നെഗറ്റീവ് feel തരുന്നു. എന്താ ഏതാ, ഒന്നുമറിയില്ല. ഇനിയിപ്പോ അജുവും മായേം അവരുടെ ലോകത്തേക്ക് പോകും, നീയും പോകും, ഞാൻ വീണ്ടും ഒറ്റയ്ക്ക്……
പാറു: ഞാൻ പെട്ടന്ന് തിരിച്ച് വരില്ലേ? പിന്നെന്താ? ഇനിയിപ്പോ നിനക്ക് ok ആണെങ്കിൽ ഞാൻ തിരിച്ച് നാട്ടിൽ വന്നിട്ട് നമ്മുക്ക് ഒന്നിച്ച് ദുബായ് പോകാം? എന്തെ?
ഞാൻ: അതൊന്നും വേണ്ട, നിനക്ക് ചിലപ്പോൾ നല്ല ഒരു അവസരം നഷ്ടമാകും അതുകൊണ്ട് നീ നിന്റെ Career കൂടെ നോക്കണം. എല്ലാം ശെരിയാവും.
പാറു ഒന്നും മിണ്ടിയില്ല, അവൾ സീറ്റ് ഒന്ന് പിന്നിലേക്ക് ആക്കി അവൾ മയങ്ങി. എന്റെ കണ്ണിൽ നിന്നും വെള്ളം വന്നു, എല്ലാം നഷ്ടപ്പെട്ടവന് എല്ലാം കിട്ടി ഇപ്പൊ വീണ്ടും എല്ലാം നഷ്ടപ്പെടാൻ പോകുന്നു. അമ്മ, മായെടെ അമ്മ,അവർ ഉണ്ടാവും എന്നും ഒപ്പം ആര് പോയാലും വന്നാലും. അതാണ് എന്റെ ഒരേയൊരു ആശ്വാസം.
ഞങ്ങൾ ഏതാണ്ട് രാത്രി 7 മണി ആയപ്പോഴേക്കും ഫ്ലാറ്റിൽ എത്തി.
ഞങ്ങൾ സാധനങ്ങൾ ഒക്കെ എടുത്ത് മുകളിൽ പോയി ഫ്ലാറ്റ് തുറന്നു, കുറച്ച് ദിവസം അടഞ്ഞ് കുടന്നതിന്റെ ഒരു മോശം മണം ഉണ്ട്, ഞാൻ പോയി ബാൽക്കണി തുറന്നു, കുറച്ച് air ഫ്രഷേനർ അടിച്ചു.
പാറു: കുളിക്കാൻ വരുന്നോ?
ഞാൻ: രണ്ടെണ്ണം അടിച്ചിട്ട് പോരെ?
പാറു: മതി.
ഞാൻ ടോം തന്നതിന്റെ ബാക്കി എടുത്തു, പാറു വെള്ളം എടുത്ത് വന്നു.
