അവൾ പറഞ്ഞു നിർത്തി. സത്യം പറഞ്ഞാൽ ഇവൾക്കെങ്ങനെ ഇത് ചിന്തിക്കാൻ കഴിയുന്നു എന്ന് എനിക്കറിയില്ല.. എന്തൊക്കെ ആയാലും വരുന്നത് വരുന്നിടത്തു വെച്ച് എന്ന് ഞാൻ തീരുമാനിച്ചു..
അന്ന് വൈകിട്ട് വേണിയും ഞാനും ഒരുമിച്ച് കോളേജിനു പുറത്തേക്ക് ഇറങ്ങി… അവിടേക്ക് ഒരു കാർ വന്നു… വേണിയുടെ അച്ഛനായിരുന്നു..
“മോളൂ…!” ഡ്രൈവിംഗ് സീറ്റിലിരുന്ന് പുറത്തേക്ക് നോക്കി വിളിച്ചു
“ആ…അച്ഛാ…” വേണി മറുപടി കൊടുത്തു
“ആഹാ അശ്വിൻ അല്ലേ?” അദ്ദേഹം ചോദിച്ചു
“അതെ അങ്കിൾ” ഒരു ചിരിച് മുഖത്തോടെ ഞാനും മറുപടികൊടുത്തു
വേണി ബാക്ക് ഡോർ തുറന്നു തന്നിട്ട് കയറാൻ പറഞ്ഞു
“വേണ്ട വേണി ഞാൻ പൊക്കോളാം ബസ്സ് കിട്ടും…”
“കേറടോ കൂടുതൽ ഫോർമാലിറ്റി ഒന്നും കാണിക്കേണ്ട മോളെല്ലാം പറഞ്ഞിട്ടുണ്ട്!!” ഒരു ചിരിയോടെ അദ്ദേഹം പറഞ്ഞു
അങ്ങനെ എന്നെയും കൂട്ടി കാർ മുന്നോട്ടു നീങ്ങി
“എടൊ അശ്വിനെ..”
“ആഹ് അങ്കിൾ!?”
“എടൊ നിങ്ങടെ കാര്യമൊക്കെ ദാ ഇവള് പറഞ്ഞിട്ടുണ്ട് കേട്ടോ..!” വേണിയെ നോക്കിയിട്ട് അദ്ദേഹം എന്നോടായി പറഞ്ഞു
അപ്പൊ ഞാൻ ഇടതു സൈഡിലെ മിററിൽ നോക്കി വേണിയുടെ മുഖം എനിക്ക് കാണാൻ കഴിഞ്ഞു… അവളിൽ ഒരു ചളിപ്പ് പറ്റിയ ഭാവമായിരുന്നു
അപ്പോ കക്ഷി… ഞങ്ങൾ തമ്മിൽ വല്യ ലവ് ആണെന്നൊക്കെയാണ് അദ്ദേഹത്തോട് പറഞ്ഞു വെച്ചിരിക്കുന്നത്
“ഹല്ല എന്തെടോ ഒന്നും സംസാരിക്കാതെ ഇരിക്കുന്നെ?”
“അയ്യോ ഒന്നുമില്ലങ്കിൾ പെട്ടെന്ന് അങ്കിൾ അങ്ങനെ ചോദിച്ചപ്പോ…”
“ഓ ഓക്കേ ഓക്കേ ഐ ക്യാൻ അണ്ടർസ്റ്റാൻഡ് .. ഹഹഹ..”
ഇടക്കണ്ണിട്ട് ഞാൻ കണ്ണാടിയിലേക്ക് നോക്കി എന്നെത്തന്നെ സസൂക്ഷ്മം വീക്ഷിച്ചുകൊണ്ട് ഇരിക്കുകയാണ് വേണി
“എന്താണ് തന്റെ പ്ലാൻ.?”
“അത്…ആദ്യമൊരു ജോലി നേടിയെടുക്കണമങ്കിൾ…”
“വെരി ഗുഡ്.. വെരി ഗുഡ് !!”
അത് കേട്ടപ്പോ വേണിയുടെ ചുണ്ടിൽ ഒരു ചെറിയ ചിരി വിടർന്നു
“അപ്പൊ എന്റെ മോളെ അങ്ങ് മറന്നു കളയാനാണോ തന്റെ പ്ലാൻ?”
“അയ്യോ അല്ലങ്കിൾ…!!”
പെട്ടെന്നാണ് ആ ഉത്തരം അറിയാതെയെന്റെ വായിൽ നിന്നും വീണത്
കണ്ണാടിയിൽ വേണിയുടെ മുഖത്തായിരം സൂര്യനുദിക്കുന്ന ദൃശ്യം ഞാൻ കണ്ടു…
ഞാനെന്തിനാണ് ആ ഒരു മറുപടി കൊടുത്തത് എന്നുള്ള ചോദ്യമെന്റെ മനസ്സിൽ ഉണ്ടായിരുന്നു
“ഹഹഹ ഞാൻ വെറുതെ പറഞ്ഞതാടോ… എന്റെ മോൾക്ക് എന്താണോ ആഗ്രഹം അതെ നടക്കൂ… പിന്നെ അവളുടെ ചോയ്സ് ഒരിക്കലും മോശമാവില്ലെന്ന് ഉറപ്പാണ്…”
“അങ്കിൾ…. എനിക്കൊരു കാര്യം പറയാനുണ്ട്…”
“ഓ വേണ്ടടോ തന്റെ മുഴുവൻ കഥകളും ഇവൾ ഞങ്ങൾക്ക് പറഞ്ഞുതന്നിട്ടുണ്ട് അതിനു മുകളിൽ ഒന്നും ഞങ്ങൾക്ക് അറിയേം വേണ്ട അത്രയ്ക്ക് വിശ്വാസമാണ് എനിക്കെന്റെ മോളേ !!”
ഞാനതിന് ഒന്ന് ചിരിച്ചു
“താൻ ആദ്യം തന്റെ ലക്ഷ്യത്തിലെത്തു അതിനിടയിൽ ഈ കാന്താരി ഒരു കുരുത്തക്കേടുകളും കാട്ടാതെ ഞാൻ നോക്കിക്കോളാം… പിന്നെയൊരു കാര്യം…!”
ഞാൻ ശ്രദ്ധിച്ചു
“… എല്ലാം നേടിയിട്ട് ഇങ്ങു വന്നേക്കണം… അവളുടെ മനസ്സിനിണങ്ങിയ മറ്റൊരാളെ അവളെക്കാൾ നന്നായി ഞങ്ങൾക്ക് കണ്ടെത്താൻ കഴിയില്ല.. പറയുന്നത് മനസിലാവുന്നുണ്ടോ അശ്വിന്?…”
ഞാൻ ഒരു പതിഞ്ഞ ചിരിയോടെ തലയാട്ടി റയർ വ്യൂ മിററിലൂടെയത് വേണിയുടെ അച്ഛൻ കണ്ടു… സത്യത്തിൽ ഇതിനൊക്കെ മൂളികൊടുക്കുമ്പോഴും തലയാട്ടുമ്പോഴും മനസ്സിൽ എന്തായിരുന്നു എന്നെനിക്കറിയില്ല ഒരു വശത്തെന്റെ ചേച്ചി ഉള്ളപ്പോൾ വേണിയെ എങ്ങനെ സ്വീകരിക്കും എന്നെനിക്ക് എത്ര ആലോചിച്ചിട്ടും എത്തും പിടിയും കിട്ടുന്നുണ്ടായില്ല
വീണ്ടും ആ പ്രതിബിംബത്തെ ഞാൻ കണ്ടു പക്ഷെ ഇത്തവണ തുടുത്ത മുഖത്ത് കണ്ണുനീര് പടർന്നിട്ടുണ്ട് മൂക്ക് ചുവന്നിട്ടുണ്ട്.. പക്ഷെ ആൾ ചിരിക്കുകയാണ്… അവൾ സന്തോഷത്താൽ കരയുകയാണ്
