പെണ്ണൊരുത്തി – 3 9അടിപൊളി 

 

“അമ്മയാ!” ചേച്ചി വളരെയധികം സന്തോഷത്തോടെ പറയുമ്പോ എന്റെ മനസ്സിനും വല്ലാത്തൊരു നിർവൃതിയായിരുന്നു..

 

ചേച്ചിയെന്റെ സ്വന്തമാകുമ്പോ ചേച്ചിയുടെ എല്ലാം എനിക്കും സ്വന്തമല്ലേ?.. അതേ അങ്ങനെ തന്നെയാണ്!!

 

ഞാൻ ചേച്ചിയെ മുറുകെപുണർന്നു.. കുറച്ചു നേരം ഞങ്ങൾ അങ്ങനെ തന്നെ നിന്നു

 

എല്ലാം നോക്കി കണ്ടുകൊണ്ട് നിൽക്കുകയായിരുന്നു വേണി

 

.

.

.

.

“ഞാൻ ജോലിക്ക് പോയി തുടങ്ങുന്ന സമയത്താണ് ജനിച്ച നാടും വീടും കണ്ടെത്തണമെന്ന ഒരു ആഗ്രഹം ഉണ്ടായത് അന്ന് തുടങ്ങിയ അന്വേഷണമാണ്.. ആകെയൊരു കച്ചിത്തുരുമ്പായുണ്ടായിരുന്നത് അന്ന് നാട് വിട്ടോടിയപ്പോ മുഷിഞ്ഞ ഷർട്ടിന്റെ പോക്കറ്റിൽ ഉണ്ടായിരുന്ന ഈ വീടിന്റെ താക്കോൽ മാത്രമാണ്.. അതെങ്ങനെ എന്റെ കയ്യിൽ വന്നെന്നോ ആരെനിക്ക് വീട് പൂട്ടി കയ്യിൽ വെച്ച് തന്നെന്നോ എനിക്ക് ഒരു പുക പടലം പോലെ പോലും ഓർമയില്ലായിരുന്നു.. വർഷങ്ങളോളം ഞാനത് സൂക്ഷിച്ചു കൊണ്ടു നടന്നു… എന്റെ അന്വേഷണം ഒരുപാട് നീണ്ടുപോയിരുന്നു.. അവസാനം, ആ കടയിൽ വെച്ചു നമ്മള് കണ്ട നാരായരാണേട്ടനെ പരിചയപ്പെടുന്നത്.. അദ്ദേഹം വഴിയാണ് വീട് കണ്ടു പിടിക്കുന്നത്.. ഒരുപാട് സഹായിച്ചു ആ മനുഷ്യൻ!!” ചേച്ചി പറഞ്ഞു

 

അപ്പോഴേക്കും നാരായണേട്ടൻ അവിടെയെത്തി

 

“ആഹ് മോളെ പറഞ്ഞതൊക്കെ ശെരിയായിട്ടുണ്ട് ഇനി മോളുടെ തീരുമാനമാണ്..”അയാൾ പറഞ്ഞു

 

“നാരായണേട്ടാ ഈ വീടിതുവരെ നിന്നത് ഇതിനായിട്ടാണെന്ന് ഇപ്പൊ തോന്നുന്നു.. നാരായണേട്ടൻ പറഞ്ഞതുപോലെ ചെയ്തോളൂ..” എനിക്കുവേണ്ടിയായിരുന്നു ഇതൊക്കെയെന്ന് ഉദ്ദേശിച്ചു ചേച്ചി പുള്ളിയോടായി പറഞ്ഞു

 

ആ വീടും സ്ഥലവും നാരായണേട്ടന് വിൽക്കാൻ ചേച്ചി തീരുമാനിച്ചു.. നല്ലൊരു തുകയും അയാൾ തരുമെന്ന് ഉറപ്പിച്ചു അങ്ങനെ അന്നത്തെ ഒരു ദിവസം കൊണ്ട് കാര്യങ്ങൾ എല്ലാം തീരുമാനമാക്കി.. വീടിന്റെ എഴുത്തിന്റെയും മറ്റും സകല കാര്യങ്ങളും ശെരിപ്പെടുത്തിയത് ആളായിരുന്നു..

 

വെറുമൊരു യാത്രയായിരുന്നില്ല അത് എന്റെ മനസ്സിനെ വല്ലാണ്ട് സ്വാധീനിച്ച ഒരു യാത്ര… തിരികെ പോരുമ്പോ ഞാൻ ആരാധനയോടെയാണ് ചേച്ചിയെ നോക്കിയിരുന്നത്.. എന്റെ ഉള്ളിലെ പല കോംപ്ലക്സുകളെ വേരോടെ പിഴുതു മാറ്റിയ ഒരു യാത്ര.. അതിനായി ചേച്ചി നടത്തിയ പരിശ്രമം ഒക്കെ എനിക്ക് അത്ഭുദമായി തോന്നി

 

രാത്രിയോടെ ഞങ്ങൾ തിരികെ വീടെത്തി… വേണി വീട്ടിൽ സ്റ്റേ ചെയ്തു.. വേണിയും ചേച്ചിയും ഒരു മുറിയിലും ഞാൻ എന്റെമുറിയിലുമായി കിടന്നു…

 

ക്ഷീണം ഉണ്ടെങ്കിലും ഉറക്കം വരാതെ ഞാൻ കിടന്നു… എന്തിനാണ് വേണി എന്നെ മാത്രം മതി എന്ന വാശിയിൽ നിൽക്കുന്നത് എന്നെനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല

 

പിറ്റേന്ന് കോളേജിൽ വെച്ചു ഞാൻ വേണിയോടെ സംസാരിച്ചിരിക്കുമ്പോ ഞാൻ ചോദിച്ചു

 

“വേണീ നീ എല്ലാം അറിഞ്ഞിട്ടുമെന്തിനാ എന്നെ തന്നെ മതിയെന്ന് ഇത്ര വാശി പിടിക്കണെ ?”

 

“ദേ ഒരു ചവിട്ട് ഞാൻ വെച്ചു തരും…”അവൾ ദേഷ്യപ്പെട്ടു

 

“തമാശയല്ല വേണീ…പറയ് എന്താ കാരണം!!?”

 

“എന്റെ പൊന്നശ്വീ നിന്നെയെനിക്ക് ഒരുപാട് ഇഷ്ടാ അതുപോലെ ഇപ്പൊ നിന്റെ ചേച്ചിയേം!!”

 

“അതാണ് എനിക്ക് മനസ്സിലാവാത്തതും!!”

 

“ശെരി ഞാൻ പറയാം….. കോളേജിൽ ജോയിൻ ചെയ്ത കാലം മുതൽ എനിക്ക് നിന്നെ ഭയങ്കര ഇഷ്ടായിരുന്നു അശ്വിനെ …ഇഷ്ടമെന്ന് വെച്ചാൽ എന്റെ ഊണിലും ഉറക്കത്തിലും നീയായിരുന്നു എന്ന് വേണം പറയാൻ പക്ഷെ നീയുണ്ടോ അടുക്കുന്നു പതിയെ പതിയെ നീയുമായി കൂട്ടായപ്പോഴാണ് ചേച്ചിയെക്കുറിച്ചും നിന്നെക്കുറിച്ചും നന്നായി ഞാൻ മനസ്സിലാക്കുന്നത്… അന്നുമുതൽ നിന്നോട് മുടിഞ്ഞ പ്രേമവും നിന്റെ ചേച്ചിയോട് ആദ്യമൊക്കെ ഒരു അസൂയയും പിന്നീടത് വല്ലാത്ത ആരാധനയോ ബഹുമാനമോ ഒക്കെ ആയി… അങ്ങനെ മാസങ്ങൾ കടന്നു പോയപ്പോൾ പതിയെ ഞാൻ മനസ്സിലാക്കി നിനക്ക് ചേച്ചിയോട് ഉള്ളത് പോലെ ഒരു സ്നേഹം മറ്റാരോടും ഇല്ലെന്ന്, പക്ഷെ അതെ സമയം നീ എന്നെ ഒരുപാട് കെയർ ചെയ്യുന്നുമുണ്ടായിരുന്നു… ആദ്യമൊക്കെ എനിക്ക് ചേച്ചിയോടുള്ള നിന്റെ അടുപ്പം ഭയങ്കര ഇറിറ്റേഷൻ ആയിരുന്നു പക്ഷെ എന്തോ കാരണം കൊണ്ട് അതിപ്പോ ഇല്ലാണ്ടായി..”

Updated: April 24, 2025 — 9:32 pm

Leave a Reply

Your email address will not be published. Required fields are marked *