എന്റെ ഡോക്ടറൂട്ടി 29
Ente Docterootty Part 29 | Author : Arjun Dev
Author : Arjun Dev | Previous Parts

ആ നിമിഷം… എന്താ സംഭവിയ്ക്കുന്നതെന്നറിയാതെ ഞെട്ടിത്തരിച്ചു നിൽക്കാനേ എനിയ്ക്കുകഴിഞ്ഞുള്ളൂ…
എങ്കിലും കഴിഞ്ഞതെല്ലാമൊരു സ്വപ്‌നമായിമാറരുതേയെന്ന പ്രാർത്ഥനയോടെ, ഒന്നുമെന്റെ തോന്നലല്ലാന്നുറപ്പുവരുത്താനായി ഞാനൊരിയ്ക്കൽക്കൂടി നോക്കി;
…അതേ… മീനാക്ഷിയാണ്.!
എന്റെ പുറത്തു മുറുകിയിരിയ്ക്കുന്നത് അവൾടെ കൈകളാണ്…
എന്റെ നെഞ്ചിലമർന്നുഞെരിയുന്നത് അവളുടെ ശരീരമാണ്…
എന്റെ കാതുകളെ വലയംചെയ്തുകൊണ്ടിരിയ്ക്കുന്നത് അവൾടെതന്നെ ശ്വാസവുമാണ്.!
…അതേ… എല്ലാം യാഥാർഥ്യമാണ്…
തോന്നലുകൾക്കൊന്നും ഒരുസ്ഥാനവുമില്ലാന്നുറപ്പുമായി…
ഇനിയെന്താ ചെയ്യേണ്ടെ ഞാൻ..??
തിരിച്ചവളെയും മുറുകെപ്പിടിയ്ക്കണോ..??
അതോ കെട്ടുപിണഞ്ഞു കിടക്കുന്നയാ കൈകളെ മെല്ലെവിടീയ്ക്കണോ..??
അറിയില്ല.!
…എങ്കിലുമൊന്നറിയാം…
ഞാനെന്റെജീവിതത്തിൽ ഇതുപോലൊരവസ്ഥ നേരിട്ടിട്ടുണ്ടാവില്ല…
അതേ… എനിയ്ക്കെന്നെത്തന്നെ ചോർന്നുപോയൊരു സാഹചര്യവും ഇന്നോളം കൈവന്നിട്ടുമില്ല.!
ഓർക്കുമ്പോൾ ഒന്നുമെനിയ്ക്കു വിശ്വസിയ്ക്കാൻ കഴിയാത്തപോലെ…
…ഒരിയ്ക്കലെന്റെ ആജന്മശത്രുവായ്രുന്നവളാണ് ഇന്നെന്നെ വിടാതെ മുറുകെപ്പിടിച്ചിരിയ്ക്കുന്നത്.!
…ഒരിയ്ക്കലെന്നെ എല്ലാരുടേംമുന്നെ നാണംകെടുത്തിയവളാണ് ഇന്നെന്റെമാനത്തെ പൊതിഞ്ഞുപിടിച്ചിരിയ്ക്കുന്നത്.!
…എന്താണിതിന്റെയൊക്കെ അർത്ഥം..??
ഞാനാരോടാ ചോദിയ്ക്കേണ്ടേ..??
“”…മോളേ..!!”””_ എത്രനേരം നീണ്ടുനിന്നെന്നറിയാതെ തുടർന്നയാ നിൽപ്പിൽനിന്നും ഞങ്ങടെ കണ്ണുതുറപ്പിച്ചത് അമ്മയുടെയാ വിളിയായ്രുന്നു…
ഉടനെയവൾ പിടിയയച്ചു…
തിരിഞ്ഞുനോക്കുമ്പോൾ സർവ്വരും കിളിപറന്നു ഞങ്ങളെയും നോക്കിനിൽക്കുവാണ്…
“”…അതേ… ആളുകള്
നോക്കിനിൽക്കേ ഇത്രവല്യ സ്നേഹപ്രകടനോന്നും
വേണ്ടാട്ടോ..!!”””_ മീനാക്ഷിയുടെ കവിളിൽത്തട്ടിക്കൊണ്ട് അമ്മപറഞ്ഞതും എന്റെകണ്ണിലേയ്‌ക്കൊന്നു നോക്കിയശേഷം മീനാക്ഷി മുഖംകുനിച്ചു…
എന്തോ സംഭവിച്ചുപോയെന്ന ഞെട്ടലിനും പരിഭ്രാന്തിയ്ക്കുമിടയിലും
ചുണ്ടിൽവിരിഞ്ഞയാ
പുഞ്ചിരിയോ കണ്ണിൽനിറഞ്ഞയാ നീർത്തുള്ളികളോ മറഞ്ഞിരുന്നില്ല…
ചുറ്റുമൊന്നു കണ്ണോടിയ്ക്കുമ്പോൾ കണ്ണുകൾ ആദ്യമെത്തീത് തന്തക്കാർന്നോരുടെ മുഖത്തായ്രുന്നു…
പകുതിവെന്ത തന്തൂരികണക്കെ നിൽക്കുന്ന പുള്ളിയെക്കണ്ടപ്പോൾ എന്തെന്നില്ലാത്തൊരു സുഖം…
ഒരു സന്തോഷം.!
അതിനുമുന്നേ ഒരിയ്ക്കൽപ്പോലും പുള്ളിയുടെമുന്നിൽ അഭിമാനത്തോടെ അത്രയും നെഞ്ചുംവിരിച്ചുഞാൻ നിന്നിട്ടുണ്ടാവില്ല…
ഒപ്പം,
…തേങസ് ബ്രോ.! ന്ന ഭാവത്തിൽ പുള്ളിയെനോക്കിയൊന്നു ചിരിയ്ക്കാനും ഞാൻമറന്നില്ല…
ശേഷം മുഖമൊന്നു
തിരിയ്ക്കുമ്പോൾ ചെറിയമ്മയേയുംകണ്ടു…
പുള്ളിക്കാരത്തിയാണെങ്കിൽ നിന്നു കണ്ണുതുടയ്ക്കുവായ്രുന്നു…
ഞങ്ങടൊന്നുചേരൽ പാവമൊത്തിരിയാഗ്രഹിച്ചതല്ലേ…
അതിന്റെ സന്തോഷമാവും…
ഞാൻനോക്കുന്നതു കണ്ടതും കണ്ണിൽനിന്നും കയ്യെടുത്ത് പുള്ളിക്കാരിയൊറ്റച്ചിരി…
പിന്നെ വലതുകയ്യിലെ അവസാനത്തെ മൂന്നുവിരലുകൾ ഒന്നിച്ചുയർത്തി രണ്ടുപേരും അടിപൊളിയാന്നാ ഭാവത്തിൽ ആംഗ്യവുംകാട്ടി…
സത്യത്തിൽ അപ്പോഴാണെനിയ്ക്ക് മീനാക്ഷി കൂടെനിൽപ്പുണ്ടെന്ന കിളിവരുന്നത്…
നീ പോയില്ലായ്രുന്നോന്ന ഭാവത്തോടെ നോക്കുമ്പോൾ, കക്ഷിയടുത്തുനിന്ന് തിരിഞ്ഞുംമറിഞ്ഞുമൊക്കെ ചുറ്റുപാട് വീക്ഷിയ്ക്കുന്ന തിരക്കിലായ്രുന്നു…
ഇടയ്ക്കെന്റെനേരേ മുഖംതിരിച്ചപ്പോഴാണ് ഞാൻനോക്കുവാണെന്ന വസ്തുതയറിഞ്ഞതും…
ഉടനേ എന്തുചെയ്യണമെന്നറിയാത്തൊരു ചമ്മലവിടെ വെളിവായി…
എങ്കിലും ഞാൻ നോക്കുന്നതിന്റെ കാര്യമറിയാനായി ചോദ്യഭാവത്തിൽ പുരികമുയർത്തീതും,
“”…ഗിഫ്‌റ്റിഷ്ടായില്ലല്ലേ..??”””_ ന്ന് ശബ്ദംതാഴ്ത്തി ഞാൻതിരക്കി…
കേട്ടതും ഉദയസൂര്യനെപ്പോലെ തെളിഞ്ഞുനിന്നയാമുഖം ചെറുതായൊന്നുമങ്ങി…
ഉടനേ തിരിഞ്ഞ് ടേബിളിന്റെമേലെനിന്നും
ആ ടെഡ്ഡിയുമെടുത്തവൾ എന്റടുക്കലായിവന്നു…

Unexpected surprise aanello bro… Waiting aaynu. Nannaytund ee part. Nalla samayameduthaan vaychu therthathu😍. Enthoru feelaa vaykumbo❤️ oroo variyum vaykumbo aa scns okke imaginationlot varunnu😍😍. Kothi theerathapole onnude vaykaan thonuvaa ith🥹 mikkavarum njn by heart aakum ith😅. Adutha partin vendi waiting aanu🤍 pettannu varum enn predheshikunnu🤍🤍✨✨✨
ഇത് ഒരു സർപ്രൈസ് ആയിപ്പോയി.കണ്ണത്തെ അയ്പോ ഞൻ വിചാരിച്ചത് നീർത്തി എന്നാണ്.അടിപൊള്ളി അയയുണ്ട്.വെയിറ്റിംഗ് ഫോർ നെക്സ്ട് പാർട്ട് ✨🌸