പെരുമഴക്ക് ശേഷം – 3

Related Posts


പ്രിയമുളളവരേ

നിങ്ങൾ നൽകിയ പ്രോത്സാഹനത്തിന് നന്ദി…. അഭിപ്രായങ്ങൾക്ക് മറുപടി എഴുതാത്തത് ജാഡ കൊണ്ടല്ല….. മുൻ അധ്യായത്തിൽ പറഞ്ഞതാണ് കാര്യം…. എല്ലാ പ്രോത്സാഹനങ്ങൾക്കും അഭിപ്രായങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദി ഒരിക്കൽ കൂടി…. തുടർന്നും പ്രതീക്ഷിച്ചുകൊണ്ട്…… അടുത്ത ഭാഗത്തിലേക്ക്….

ഇതിനിടെ വീട്ടിലേക്കുള്ള എന്റെ ബന്ധം ഹോസ്റ്റലിലെ ഫോണിലൂടെ വളരെ ഊഷ്മളമായിരുന്നു…. അച്ഛനോട് അടുത്ത് ഇടപഴകാൻ ഫോണിലൂടെ ആണെങ്കിലും കഴിഞ്ഞില്ല… ഒരു നേരിയ കുറ്റബോധം…. പക്ഷെ ആന്റിയും സുധയും ദിവ്യക്കുട്ടിയുമായെല്ലാം നല്ല ബന്ധം സ്ഥാപിച്ചു …. അതവർക്കെല്ലാം വലിയ സന്തോഷവുമായിരുന്നു…..
**** ***** *****

അങ്ങിനെ ആ സ്‌കൂൾ വർഷവും പരീക്ഷയും കഴിഞ്ഞു… ക്ലാസ് പിരിയുമ്പോൾ വലിയ വിഷമം ഉണ്ടായിരുന്നു…. കാത്തി മിസ്സിന്റെ ഏദൻ തോട്ടത്തിൽ രൂപയും ഞാനും മിസ്സും കൂടി ഒരു ദിവസം അടിച്ച് പൊളിച്ചിട്ടാണ് പിരിഞ്ഞത്…. അപ്പോഴേക്കും അച്ഛന്റെ നിർദ്ദേശാനുസരണം വീട്ടിലെത്തേണ്ട സമയം ആയിരുന്നു…. പിറ്റേന്ന് കൂട്ടിക്കൊണ്ട് പോകാൻ അച്ഛൻ തന്നെ നേരിട്ട് വന്നു…. ഒൻപത് കൊല്ലം താമസിച്ച ഹോസ്റ്റലിനും പഠിച്ച സ്‌കൂളിനും വിട …. എന്റെ ബാഗും കിടക്കയുമെല്ലാം കാറിൽ കയറ്റി ഞങ്ങൾ നാട്ടിലേക്ക് തിരിച്ചു…..

യാത്ര….. ഓർമ്മകളുടെ ഭൂതകാലത്തേക്ക്….. കുറച്ച് നാൾ വരെ ഓർമിക്കുമ്പോൾ ഭയമോ…. വിരക്തിയോ തോന്നിയിരുന്ന സ്വന്തം നാട്ടിലേക്കുള്ള യാത്ര….. ഇപ്പോൾ അത്തരം ചിന്തകൾ ഒന്നുമില്ല…. എന്തിനെയും നേരിടുവാനുള്ള കരുത്ത് ഈ ചെറിയ നാളുകൾ എനിക്ക് നൽകിയിരുന്നു…. ഒരിക്കലും കാരണമില്ലാതെ മുഖത്ത് പ്രത്യക്ഷപ്പെടാതിരുന്ന ചിരി എന്റെ മുഖത്ത് സദാ വിരിയുന്നുണ്ട് …. അത് മുൻപ് എന്നെ പരിചയമുണ്ടായിരുന്ന പലരെയും അത്ഭുതപ്പെടുത്തുന്നുണ്ടായിരുന്നു….. മാത്രമല്ല എന്നോട് വിഷ് ചെയ്യുവാൻ പോലും മടിച്ചിരുന്ന പലരും ഇപ്പോൾ എന്റെ അടുത്ത് ഫ്രീ ആയി ഇടപെടുന്നു…. ഓർമ്മകൾ അതിന്റെ സ്വാഭാവിക കല്ലറയിൽ അടക്കം ചെയ്യപെട്ടിരുന്നു…. ഓരോ നിമിഷവും ഓരോരുത്തർ…. അവരുടെ കഥകൾ …. അവരുടെ സ്വഭാവങ്ങൾ… എല്ലാം എന്റെ ഭൂതകാലത്തിന് മീതെ സന്തോഷത്തിന്റെ ഒരു പരവതാനി വിരിച്ചു …… എന്റെ പതിവ് ദിനചര്യകളും പഠനവും വായനയും ഉറക്കവും ഒഴികെയുള്ള മിക്ക സമയങ്ങളിലും ആരെങ്കിലും എന്നോട് കൂടെ ഉണ്ടായിരുന്നു…. സ്‌കൂളിലെ ഫ്രീ സമയം മുഴുവൻ രൂപ എന്നെ പിന്തുടർന്ന്…. .അവളുടെ സ്വഭാവത്തിൽ നല്ല മാറ്റമുണ്ട്…. എന്റെ സ്വപ്നത്തിലെ മുഖം തിരഞ്ഞ് നടക്കലാണിപ്പോൾ ജോലി…. സ്‌കൂളിലെ കാണാൻ കൊള്ളാവുന്ന എല്ലാ പെൺകുട്ടികളെയും അവൾ എനിക്ക് കാണിച്ച് തന്നു…. അതൊന്നുമല്ല എന്ന് പറയുമ്പോൾ അവൾ നിരാശയാകും…. പിന്നെ അതിന്റെ തമാശ ഓർത്ത് ഞങ്ങൾ പൊട്ടിച്ചിരിക്കും….

വീണ്ടും ഓർമ്മകളുടെ നാട്ടിലേക്ക്…. നാട്ടിൽ വലിയ പ്രശ്നമെന്താണെന്ന് വച്ചാൽ എനിക്ക് ഒറ്റ സുഹൃത്തുക്കൾ പോലുമില്ല എന്നതാണ്…. എട്ട് വയസ്സ് വരെ സ്വന്തം സഹോദരങ്ങൾ കൂടെ ഉണ്ടായിരുന്നതിനാൽ മറ്റ് ബന്ധങ്ങൾ ഒന്നും
വേണ്ടായിരുന്നു….. ആ ദിവസത്തിന് ശേഷം വർഷങ്ങളോളം എനിക്ക് സുഹൃത്തുക്കളേ ആവശ്യമില്ലായിരുന്നു…. പക്ഷെ ഇപ്പോൾ…..

ഉണ്ണീ….. അച്ഛന്റെ വിളിയാണ് എന്നെ ഉണർത്തിയത്….

അച്ച…..

കുറച്ച് കാലം കൊണ്ട് കുറേ സുഹൃത്തുക്കൾ ഉണ്ടായല്ലേ …. അവരെ പിരിയുന്നതിൽ വിഷമം കാണും….

ഓഹ് അങ്ങിനെ ഒന്നുമില്ലച്ചാ…..

എന്നാലും…. മിസ്സിസ് കാതറീനും…. രൂപയുമെല്ലാം മിസ് ചെയ്യുന്നുണ്ടാകുമല്ലേ…..

അച്ഛനിതെങ്ങിനെ…

അറിയാമെന്നാണോ…? ഉണ്ണീ…?

അതെ….

നിന്നെ അന്നാ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയ അന്ന് തന്നെ മിസ്റ്റർ എഡ്‌വിൻ എന്നെ വിളിച്ചിരുന്നു…. പിന്നീട് പലപ്പോഴും… സ്‌കൂളിൽ നിന്നായിരിക്കും നമ്പർ എടുത്തത്…. നിന്റെ മാറ്റങ്ങൾ എല്ലാം ഞാനറിയുന്നുണ്ടായിരുന്നു…..

അച്ഛാ….
എനിക്കറിയാം ഉണ്ണീ….

മിസ്റ്റർ എഡ്‌വിനും ഭാര്യയും ചെയ്തത് വർഷങ്ങൾക്ക് മുൻപേ എനിക്കും ചെയ്യാമായിരുന്നു…. ആയിരക്കണക്കിന് കുട്ടികളെ പഠിപ്പിച്ച എനിക്കതിന് കഴിയുമായിരുന്നു…. പക്ഷേ എന്നോട് സംസാരിക്കാൻ നീയിപ്പോൾ അനുഭവിക്കുന്ന ഒരു കുറ്റബോധമുണ്ടല്ലോ ….. അതെന്നെ അന്നേ കീഴ്പെടുത്തി ഇരുന്നു…..

അച്ഛാ… ഞാൻ ഞടുങ്ങിപ്പോയി…. മറ്റെല്ലാവരോടും ഫ്രീ ആയി ഇടപഴകി തുടങ്ങി എങ്കിലും അച്ഛനോട് എനിക്കതിന് കഴിഞ്ഞിരുന്നില്ല…. എന്തോ തിരിച്ചറിയാനാവാത്ത ഒരു കുറ്റബോധം…. പക്ഷെ അച്ഛനത് മനസ്സിലായിരിക്കുന്നു….. അതാണെന്നേ ഞടുക്കിയത്….

ഉണ്ണീ … നീ ഞെട്ടണ്ട…. നിനക്ക് ഒരിക്കലും ഉൾക്കൊള്ളാൻ കഴിയില്ല എന്ന് ഒരു ഘട്ടത്തിൽ എനിക്ക് തോന്നിപ്പിച്ച നിന്റെ ആന്റിയോടും കുഞ്ഞങ്ങളോടും വരെ നീ ഫ്രീ ആയപ്പോളും എന്നോട് ഇടപഴകാൻ നിനക്ക് മടിയായിരുന്നു…. എന്റെ ഭാഗത്തും തെറ്റുണ്ട്… ഒരു ആൺ കുട്ടിയുടെ സ്വഭാവം പരുവപ്പെടുമ്പോൾ കൂടെയുണ്ടാകേണ്ടതാണ് അച്ഛൻ….. അതിന് എനിക്ക് കഴിഞ്ഞില്ല….

ഏയ് അതൊന്നും സാരമില്ല അച്ചാ…. പിന്നെ അവരെ ഉൾക്കൊള്ളാൻ എനിക്ക് കഴിയില്ല എന്നച്ഛനെന്താ തോന്നിയത്…. അങ്ങിനെ ഉണ്ടായെങ്കിൽ അവർക്കത് ഫീൽ ചെയ്തിട്ടുണ്ടാവുമല്ലോ….

ശരിയാണ്…. നിനക്കോർമ്മയുണ്ടോ…? അന്ന് അവധിക്കാലം പോലും വേണ്ടെന്ന് വച്ച് നീ പാട്ട് ക്ലാസ്സെന്നും പറഞ്ഞ് പോന്നത് ….. അതും അവർ ആ വീട്ടിൽ വന്നിട്ട് നീ ആദ്യം വരിക ആയിരുന്നു…. എന്നിട്ടും…. അതവർക്ക് നല്ല പോലെ വേദനിച്ചു…. പിന്നെ കഴിഞ്ഞ കുറച്ച് നാളുകൾക്ക് മുൻപ് വരെ നിന്റെ സ്വഭാവവും…. നിന്റെ വേദനകളുടെ ആഴം എനിക്കറിയാമായിരുന്നതിനാൽ ഞാനവരെ
ആശ്വസിപ്പിച്ചു….. ഇപ്പോൾ അവർ വളരെ സന്തോഷത്തോടെ നിന്നെ കാത്തിരിക്കുകയാണ്…. നിനക്കറിയാമായിരിക്കും….

അറിയാമച്ഛ …. എനിക്കെല്ലാം ഇപ്പോൾ അറിയാം…. എന്റെ വേദനകളെക്കാൾ ഞാൻ വേദനിപ്പിച്ചതാണ് അധികമെന്നും അറിയാം…. അതെല്ലാം മാറും അച്ഛാ… ഇനി

നന്ന്…. പിന്നെ വരുന്ന തിങ്കളാഴ്ച നിന്റെ പിറന്നാളാണ്…. പിന്നത്തെ വ്യാഴാഴ്ച സുധയുടെയും… വീട്ടിലെന്തോ ആഘോഷങ്ങൾ ഒക്കെ പ്ലാൻ ചെയ്യുന്നുണ്ട്… ഒപ്പം ഒരു യാത്രയും…. നീ വേണം എല്ലാം പ്ലാൻ ചെയ്യാനും മുൻപിൽ നിൽക്കാനും….

ശരി അച്ഛാ…

യാത്ര അവർക്കും നിനക്കും ഒരു പുതിയ അനുഭവമായിരിക്കും…. പക്ഷെ….. എനിക്ക് നിന്നോട് ചിലത് സംസാരിക്കാനുണ്ട് അതിനാണ് ഒരു യാത്ര പ്ലാൻ ചെയ്തത്….

അതിനെന്തിനാ അച്ഛാ ഒരു യാത്ര ഒക്കെ…. അച്ഛന് പറയാനുള്ളത് ഇപ്പോൾ പറയാമല്ലോ….

Leave a Reply

Your email address will not be published. Required fields are marked *