അച്ഛാ….
എനിക്കറിയാം ഉണ്ണീ….
മിസ്റ്റർ എഡ്‌വിനും ഭാര്യയും ചെയ്തത് വർഷങ്ങൾക്ക് മുൻപേ എനിക്കും ചെയ്യാമായിരുന്നു…. ആയിരക്കണക്കിന് കുട്ടികളെ പഠിപ്പിച്ച എനിക്കതിന് കഴിയുമായിരുന്നു…. പക്ഷേ എന്നോട് സംസാരിക്കാൻ നീയിപ്പോൾ അനുഭവിക്കുന്ന ഒരു കുറ്റബോധമുണ്ടല്ലോ ….. അതെന്നെ അന്നേ കീഴ്പെടുത്തി ഇരുന്നു…..
അച്ഛാ… ഞാൻ ഞടുങ്ങിപ്പോയി…. മറ്റെല്ലാവരോടും ഫ്രീ ആയി ഇടപഴകി തുടങ്ങി എങ്കിലും അച്ഛനോട് എനിക്കതിന് കഴിഞ്ഞിരുന്നില്ല…. എന്തോ തിരിച്ചറിയാനാവാത്ത ഒരു കുറ്റബോധം…. പക്ഷെ അച്ഛനത് മനസ്സിലായിരിക്കുന്നു….. അതാണെന്നേ ഞടുക്കിയത്….
ഉണ്ണീ … നീ ഞെട്ടണ്ട…. നിനക്ക് ഒരിക്കലും ഉൾക്കൊള്ളാൻ കഴിയില്ല എന്ന് ഒരു ഘട്ടത്തിൽ എനിക്ക് തോന്നിപ്പിച്ച നിന്റെ ആന്റിയോടും കുഞ്ഞങ്ങളോടും വരെ നീ ഫ്രീ ആയപ്പോളും എന്നോട് ഇടപഴകാൻ നിനക്ക് മടിയായിരുന്നു…. എന്റെ ഭാഗത്തും തെറ്റുണ്ട്… ഒരു ആൺ കുട്ടിയുടെ സ്വഭാവം പരുവപ്പെടുമ്പോൾ കൂടെയുണ്ടാകേണ്ടതാണ് അച്ഛൻ….. അതിന് എനിക്ക് കഴിഞ്ഞില്ല….
ഏയ് അതൊന്നും സാരമില്ല അച്ചാ…. പിന്നെ അവരെ ഉൾക്കൊള്ളാൻ എനിക്ക് കഴിയില്ല എന്നച്ഛനെന്താ തോന്നിയത്…. അങ്ങിനെ ഉണ്ടായെങ്കിൽ അവർക്കത് ഫീൽ ചെയ്തിട്ടുണ്ടാവുമല്ലോ….
ശരിയാണ്…. നിനക്കോർമ്മയുണ്ടോ…? അന്ന് അവധിക്കാലം പോലും വേണ്ടെന്ന് വച്ച് നീ പാട്ട് ക്ലാസ്സെന്നും പറഞ്ഞ് പോന്നത് ….. അതും അവർ ആ വീട്ടിൽ വന്നിട്ട് നീ ആദ്യം വരിക ആയിരുന്നു…. എന്നിട്ടും…. അതവർക്ക് നല്ല പോലെ വേദനിച്ചു…. പിന്നെ കഴിഞ്ഞ കുറച്ച് നാളുകൾക്ക് മുൻപ് വരെ നിന്റെ സ്വഭാവവും…. നിന്റെ വേദനകളുടെ ആഴം എനിക്കറിയാമായിരുന്നതിനാൽ ഞാനവരെ
ആശ്വസിപ്പിച്ചു….. ഇപ്പോൾ അവർ വളരെ സന്തോഷത്തോടെ നിന്നെ കാത്തിരിക്കുകയാണ്…. നിനക്കറിയാമായിരിക്കും….
അറിയാമച്ഛ …. എനിക്കെല്ലാം ഇപ്പോൾ അറിയാം…. എന്റെ വേദനകളെക്കാൾ ഞാൻ വേദനിപ്പിച്ചതാണ് അധികമെന്നും അറിയാം…. അതെല്ലാം മാറും അച്ഛാ… ഇനി
നന്ന്…. പിന്നെ വരുന്ന തിങ്കളാഴ്ച നിന്റെ പിറന്നാളാണ്…. പിന്നത്തെ വ്യാഴാഴ്ച സുധയുടെയും… വീട്ടിലെന്തോ ആഘോഷങ്ങൾ ഒക്കെ പ്ലാൻ ചെയ്യുന്നുണ്ട്… ഒപ്പം ഒരു യാത്രയും…. നീ വേണം എല്ലാം പ്ലാൻ ചെയ്യാനും മുൻപിൽ നിൽക്കാനും….
ശരി അച്ഛാ…
യാത്ര അവർക്കും നിനക്കും ഒരു പുതിയ അനുഭവമായിരിക്കും…. പക്ഷെ….. എനിക്ക് നിന്നോട് ചിലത് സംസാരിക്കാനുണ്ട് അതിനാണ് ഒരു യാത്ര പ്ലാൻ ചെയ്തത്….
അതിനെന്തിനാ അച്ഛാ ഒരു യാത്ര ഒക്കെ…. അച്ഛന് പറയാനുള്ളത് ഇപ്പോൾ പറയാമല്ലോ….
ഇപ്പൊ വേണ്ട …. അതിന് അതിന്റേതായ സമയമുണ്ട്….
അങ്ങിനെ പലതും സംസാരിച്ച് ഞങ്ങൾ വീട്ടിലെത്താറായി…. ജംങ്ക്ഷനിൽ തിരിയുമ്പോൾ ഞാൻ പറഞ്ഞു
അച്ഛാ ഒന്ന് നിർത്ത്
എന്താ…?
അവർക്ക് എന്തെങ്കിലും വാങ്ങാം …. മധുരം
ശരി …. പൈസ ഇന്നാ.. .വണ്ടി ഒരു ബേക്കറിയുടെ മുൻപിൽ നിർത്തുമ്പോൾ അച്ഛൻ പറഞ്ഞു…..
വേണ്ടച്ഛാ … എന്റെ കയ്യിലുണ്ട്…..
ഞാനിറങ്ങി ബേക്കറിയിലേക്ക് നടന്നു …. കടക്കാരൻ തിരക്കിലാണ്….. വേറെ ആരൊക്കെയോ സാധനങ്ങൾ വാങ്ങുന്നുണ്ട്… ഞാൻ പുറത്തേക്ക് കണ്ണോടിച്ചു…. ഇടക്കിടെ വന്ന് പോകാറുണ്ട് എങ്കിലും നാട്ടിലെ മാറ്റങ്ങളൊക്കെ ഇപ്പോഴാണ് ശ്രദ്ധിക്കുന്നത്…. വലിയ മാറ്റങ്ങൾ വന്നിരിക്കുന്നു…. എല്ലാ ഗ്രാമങ്ങളെയും പോലെ ആധുനികവത്കരിക്കപ്പെട്ടിരിക്കുന്നു…. തികച്ചും ഒരു ക്ഷേത്ര ഗ്രാമം ആയിരുന്നതിനാൽ വികസനം വളരെ ഇല്ലായിരുന്ന എന്റെ ഗ്രാമവും വളർന്നിരിക്കുന്നു…. വലിയ കല്യാണ മണ്ഡപവും ഷോപ്പിംഗ് കോംപ്ലക്സുമൊക്കെ ആയി നല്ല മാറ്റം… വിശ്വാസത്തിന് പരസ്യം നൽകുന്ന പുതിയ രീതി ഒട്ടനവധി
ആളുകളെ മറ്റെല്ലായിടത്തെയും പോലെ ഞങ്ങളുടെ ക്ഷേത്രത്തിലേക്കും ആനയിക്കുന്നുണ്ടാവും…. അതായിരിക്കും ഈ വികസനങ്ങളുടെ പിറകിൽ ഞാൻ വിചാരിച്ചു …..
ഇവിടെന്താ വേണ്ടേ …. എന്താ സ്വപ്നം കാണുകയാണോ…? കടക്കാരന്റെ വിളി എന്നെ ഞെട്ടിച്ച്…
ഏഹ് ….
