പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.8 13

“ഏയ്… ഞാൻ മഴയത് ഒക്കെ പോയിട്ട് ഉണ്ട്, ഇങ്ങനെ വെറുതെ നിർത്തി ഇടുമ്പോ അത് വേണ്ട എന്ന് വെച്ചു. പിന്നെ, അവൾ എന്റെ കണ്ണിൽ നോക്കി ഒന്ന് എന്നെ കൊണ്ടുപോവുമോ എന്ന് ചോദിച്ച മാത്രം മതി, അടുത്ത നിമിഷം തന്നെ പോയിരിക്കും” അവൻ അവളുടെ കണ്ണുകളിൽ നോക്കി പറഞ്ഞു. അവൾ തിരിച്ച് അതുപോലെ തന്നെ അവനെയും നോക്കി, അവളുടെ മുഖത്ത് ഒരു ചെറു ചിരി വിടർന്നു, സാധാര എല്ലാവരും ചിരിക്കുന്നത് പോലെ അല്ല, ചുണ്ടിന്റെ വലത്ത് വശം അനക്കാതെ ഇടത് വശം മാത്രം ചിരിച്ചു.

“മഴ നന്നായാണ് പോവാനോ നിനക്ക്…” അവൻ അവളോട് ചോദിച്ചു.

“അതൊന്നും വേണ്ട… മഴയൊക്കെ കണ്ടതും, പിന്നെ നീ വണ്ടി മാറ്റി വെക്കുന്നതും കണ്ടപ്പോ പെട്ടന് തോന്നിയ ഒരു കാര്യം പറഞ്ഞു എന്നെ ഉള്ളു”

“പക്ഷെ നിനക്ക് ആഗ്രഹം ഉണ്ടാലോ അല്ലെ, നമുക്ക് ഒരുപ്രാവിശ്യം റെഡി ആകാം” അവൻ പറഞ്ഞു. അവൾ തലയാട്ടി കൊണ്ട് ജ്യൂസ് കുടിച്ചു. ഒരു നേർത്ത നിശബ്ദത അവർക്ക് ഇടയിൽ ഉടൽ എടുക്കാൻ ഉള്ള സാധ്യത അവൻ കണ്ടു, അവളോട് കാര്യങ്ങൾ മെല്ലെ സൂചിപ്പിക്കാൻ ഇത് തന്നെ സമയം എന്ന് അവന് തോന്നി.

“ഈ മഴയൊക്കെ നമ്മളുടെ ജീവിതം പോലെ ആണ് അല്ലെ” അവൻ പെട്ടന് അങ്ങോട്ട് സംസാരിച്ച് തുടങ്ങി. ഇവാൻ എന്താ ഈ പറഞ്ഞ് തുടങ്ങുന്നത് എന്ന് മനസ്സിലാവാതെ അവൾ അവനെയും നോക്കി ഇരുന്നു.

“അല്ല പെട്ടന് അങ്ങോട്ട് ഇടി വെട്ടി പെയ്യും, ചിലപ്പോ ചാറും, നിർത്താതെ പെയ്യും അങ്ങനെ അങ്ങനെ… നമുക്ക് പ്രെഡിക്ട് ചെയ്യാനേ പറ്റില്ല… അങ്ങനെ പറഞ്ഞതാ” അവൻ തുടർന്നു.

“ഓഹ്… ഞാൻ ഇങ്ങനെ ഒന്നും ഒന്നിനെയും പറ്റി ചിന്തിക്കാർ ഇല്ല”

“ഞാൻ കൂറേ ചിന്തിക്കും. മഴയെ പറ്റി, ജീവിതത്തെ പറ്റി, എന്നെ പറ്റി… നമ്മളെ പറ്റി” സമീർ അവളിൽ നിന്നും കണ്ണ് എടുത്ത ശേഷം പുറത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു. പെട്ടന് അത് കേട്ട അത്ഭുദത്തിൽ അവൾ അവനെ ഒരു ഞെട്ടലോടെ നോക്കി.

“സാം എന്താണ് പറഞ്ഞ് വരുന്നത് എന്താണ് എന്ന്…” അവൾ ഒരു സംശയത്തോട് കൂടി ചോദിച്ചു.

“അതിപ്പോ, നമ്മൾ പരിചയ പെട്ടത് ഒക്കെ നല്ല കാര്യം എന്ന്. ചില ആൾക്കാരെ പരിചയപ്പെടാൻ നമ്മൾ വിധിക പെറ്റിട്ട ഉണ്ട്, I am glad that you are in my life” അവൻ അവളോട് പറഞ്ഞു.

“ഓഹ്… എനിക്കും അങ്ങനെ തന്നെ” അവൾ മറുപടി കൊടുത്തു. അവിടം ആകെ നിശ്ശബ്ദം ആയി, എല്ലാം സംസാരിച്ച് തീർന്ന പോലെ ഒരു തോന്നൽ. അപ്പൊ തന്നെ അവളുടെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി.

“ആ ഗേറ്റ് തുറന്നിട്ട് ആണ് ഉള്ളത് ബാപ്പ… ശെരി” അവൾ ഫോണിലൂടെ പറഞ്ഞു.

“ബാപ്പ ആണ്. 5 മിനുറ്റിൽ എത്തും എന്ന് പറയാൻ വേണ്ടി വിളിച്ചതാ…” അവൾ പറഞ്ഞു. അവൻ തലയാട്ടി, കുടിച്ച ഗ്ലാസ് അവൻ താഴെ വെച്ചു, അവൻ കണ്ണുകൾ അടച്ച ശേഷം ഒരു ധീരകനിശ്വാസം എടുത്തു, ഷർട്ടിന്റെ കൈ മടക്കി.

“ഞാൻ ഇനി നേരെ കാര്യത്തിലേക്ക് വരാം… കുറച്ച് തെറ്റിധാരണകൾ ഉണ്ടായി, അതിപ്പോ തീർക്കണം എനിക്ക്” അവൻ പറഞ്ഞു, ഒന്നും മനസ്സിലാവാതെ അവൾ അവനെ നോക്കി ഇരുന്നു.

“എനിക്ക് നിന്നെ ഇഷ്ടം ആണ്… അന്ന് നീ ആദ്യമായി കാണാൻ വന്നപ്പോ തന്നെ ഇഷ്ടപ്പെട്ടു, പക്ഷെ കാര്യങ്ങൾ പറഞ്ഞ് തുടങ്ങിയപ്പോ നീ വേറെ എന്തോ വിചാരിച്ചു, അപ്പൊ തിരുത്താനും പറ്റിയില്ല” അവൻ അവളുടെ മുഖത്തേക്ക് നോക്കാതെ ഒറ്റയടിക്ക് പറഞ്ഞു. ഇതേ സമയം മഴയും നിന്നു, അതിനോടൊപ്പം ആയിരുന്നു ഒരു കാർ ആ വീട്ടിലേക്ക് കേറി വന്നത്, അവളുടെ ബാപ്പയും ഉമ്മയും ആയിരുന്നു.

“നിനക്ക് എന്നെ ഇഷ്ടമാണോ എന്നോ, ഇപ്പൊ പറഞ്ഞത് ഇഷ്ടായിട്ടോ എന്നൊന്നും എനിക്ക് അറിയില്ല. പറയാൻ ഉള്ളത് ഞാൻ പറഞ്ഞു, നിനക്ക് എന്ത് വേണമെങ്കിലും തീരുമാനിക്കാം. അതിന്റെ പേരിൽ നിനക്ക് ഒരു പ്രേശ്നവും ഉണ്ടാവാതെ ഞാൻ നോക്കുകയും ചെയ്തോല്ലാം… ശെരി എന്ന” എന്നും പറഞ്ഞ് അവൻ പുറത്തേക്ക് ഇറങ്ങി. അവൾ ഇപ്പോഴും എല്ലാം കേട്ട ഷോക്കിൽ അനങ്ങാതെ അങ്ങനെ ഇരിക്കുക ആണ്. അവൻ നേരെ പോയി കാർ വെക്കാൻ വേണ്ടി അവന്റെ വണ്ടി മാറ്റി കൊടുത്തു. കാറിൽ തന്നെ ഇരുന്ന അയാളുടെ അവൻ പോയിട്ട് തിരക്ക് ആണ് എന്ന രീതിയിൽ സംസാരിച്ച ശേഷം അവിടെ നിന്നും മെല്ലെ ഇറങ്ങി. വണ്ടി ഗേറ്റിന്റെ അവിടെ ഏതാണ് ആയപ്പോഴേക്കും അവൻ മെല്ലെ ബ്രേക്ക് ചവിട്ടി, സൈഡ് മിറർ ശെരിയാക്കിയ ശേഷം അവൾ അവിടെ തന്നെ ഉണ്ടോ എന്ന് നോക്കി, അവൻ മെല്ലെ തല തിരിച്ച് അവളെ നോക്കി, അവൻ ചിരികുകയോ കൈ വീശി കാണിക്കുകയോ ചെയ്യാതെ അവൻ പിന്നെയും വണ്ടി മുന്നോട്ട് എടുത്ത് പോയി.

Leave a Reply

Your email address will not be published. Required fields are marked *