****************************************************************************************************
(രാത്രി ആഷികയുടെ വീട്ടിൽ…)
ടപ്പ് ടപ്പ് ടപ്പ്…
വാതിൽ ആരോ തട്ടുന്ന ശബ്ദം കേട്ടിട്ട് ആണ് റാഷിക ചെയറിൽ നിന്നും എഴുന്നേറ്റത്. അവൾ പോയി വാതിൽ തുറന്നപ്പോ കണ്ടത് പാലിൽ ട്യൂബ് ലൈറ്റ് ഫിറ്റ് ചെയ്ത പോലൊരു ചിരിയുമായി, കൈയിൽ ഒരു പുതപ്പുമായി നിൽക്കുന്ന ആഷിക്കയേ ആണ്. അവൾ പെട്ടന് ചിരി നിർത്തി റാഷികയെ മാറ്റി നിർത്തി ഉള്ളിലേക്ക് കേറി, റൂം മൊത്തത്തിൽ ഒന്ന് വീക്ഷിക്കാൻ തുടങ്ങി.
“എന്താ… നിനക്ക് ഉറക്കം ഒന്നുമില്ലേ” റാഷിക ചോദിച്ചു.
“ഓ ഉണ്ടലോ… ഞാൻ ഉറങ്ങാൻ പോവാൻ, നീ എപ്പോഴാ ഉറങ്ങുന്നത്” പുതപ്പ് എടുത്ത് ബെഡിലേക്ക് ഇട്ട ശേഷം ആഷിക പറഞ്ഞു.
“ഏഹ്ഹ് ഇവിടെയോ, അപ്പൊ ഞാൻ എവിടെ കിടക്കും”
“എവിടെ വേണേലും കിടക്കാം. എന്റെ ഇപ്പുറത്തോ അപ്പുറത്തോ, നിന്റെ ഇഷ്ടം പോലെ നിന്റെ റൂം അല്ലെ” ആഷിക അവളുടെ കവിളിൽ നുള്ളി കൊണ്ട് പറഞ്ഞു.
“എന്നാലും നീ എന്തിനാ ഇങ്ങോട്ട് വന്നത്. ചിലപ്പോ ഞാൻ അങ്ങോട്ട് വരട്ടെ എന്ന് ചോദിച്ചാലും വേണ്ടാ എന്ന് പറയുന്ന ആൾ അല്ലെ നീ” അരക്കെട്ടിൽ കൈകുത്തി വെച്ച് കൊണ്ട് റാഷിക പറഞ്ഞു.
“ഞാൻ നിന്നോട് സമ്മതം ചോദിച്ചിട്ട് ആണോ വന്നത്. നീയും അങ്ങനെ വരും എന്നല്ലേ ഞാൻ കരുതിയത്, പക്ഷെ എന്ത് ചെയ്യാൻ ആണ്… നിനക്ക് എന്നോട് അത്ര സ്നേഹം ഒന്നും ഇല്ലാലോ” അല്പം പരിഭവം നടിച്ച് ആഷിക പറഞ്ഞു. പക്ഷെ റാഷിക്കക് അത് നന്നായി കൊണ്ടു.
“എടി ഞാൻ… നിനക്ക് തിരക്ക് വല്ലതും ആയിരിക്കും എന്ന് കരുതി…” റാഷിക പറഞ്ഞു. താൻ എന്തോ തെറ്റ് ചെയ്തത് പോലെ തോന്നിയ അവൾ, സ്വയം വിശദികരിക്കാൻ തുടങ്ങി.
“അതൊന്നും കുഴമില്ലടി, നീ കിടക്കുമ്പോ ലൈറ്റ് ഒന്ന് ഓഫ് ആകണേ” ആഷിക പറഞ്ഞു. റാഷിക പെട്ടന് തന്നെ ലൈറ്റ് എല്ലാം നിർത്തി ഉറങ്ങാനായി കിടന്നു. രണ്ട് പേരും ബെഡിന്റെ ഓരോ അട്ടങ്ങളിൽ ആയിട്ട് ആയിരുന്നു കിടക്കുന്നത്. ആഷിക മെല്ലെ അവളുടെ അടുത്തേക്ക് നീങ്ങി കിടന്നു, ശേഷം അവളെ കെട്ടിപിടിച്ചു.
“നിനക്ക് എന്ത് പറ്റി ശെരിക്കും… ഇങ്ങോട്ടേക്ക് ഉറങ്ങാൻ വരുന്നു, എന്നെ കെട്ടിപിടിക്കുന്നു… എനിക്ക് ഒന്നും മനസ്സിലാവുന്നില്ല” റാഷിക പറഞ്ഞു.
“കെട്ടിപിടിക്കാനും പാടില്ലെ… നിന്നെ പിടിക്കാൻ നല്ല രസം ആണ്, ഭയകര സോഫ്റ്റ്” എന്നും പറഞ്ഞ് ആഷിക റാഷികയുടെ കൈപേഷിക്കൾ ഞെക്കി കളിച്ചു.
“ഞാൻ നേരത്തെ പറഞ്ഞത് വിഷമം ആയോ നിനക്ക്…” ആഷിക തുടർന്നു. റാഷിക ഒന്ന് മൂള്ളുക മാത്രം ആണ് ചെയ്തത്.
“സോറി ഡി… എനിക്ക് അറിയാലോ ഒരു ആവിശ്യം വന്ന് കഴിഞ്ഞാ നീ എനിക്ക് വേണ്ടി അത് ചെയ്ത് തരും എന്ന്” അവളെ മുറുക്കെ കെട്ടിപിടിച്ച് കൊണ്ട് ആഷിക പറഞ്ഞു, അവളുടെ കണ്ണുകൾ ചെറുതായി നിറഞ്ഞിരുന്നു. പതിയെ ഇരുവരെയും നിദ്ര കീഴടക്കി.
(അടുത്ത ദിവസം ഹൃതികിന്ടെ വീട്ടിൽ)
ഹൃതിക് ഒരു ഷർട്ടും മുണ്ടും എല്ലാം ഉടുത്ത് അമ്പലത്തിലേക്ക് പോവാൻ തയ്യാറായി ഇരിക്കുക ആയിരുന്നു. അവൻ ചാർജ് ചെയ്യാനായി കുത്തിയിട്ട ഫോൺ ഊരിയെടുത്തു, ശേഷം സ്വിച്ച് ഓഫ് ചെയ്യാൻ ഞെക്കിയപ്പോ ആണ് അത് ഓൺ ആയത്, ഇത്രെയും നേരം കുത്തിയിട്ടിട്ട് ഓൺ ആകാൻ മറന്ന് ഇരിക്കുന്നു.
“അമ്മേ… റെഡി ആയില്ലേ. പോവാം…” അവൻ വിളിച്ച് കൂവി.
“റെഡി ആയാട, നീ ആദ്യം പുറത്തേക്ക് ഇറങ്ങി വാ” അമ്മ പറഞ്ഞു. അമ്മ പുറത്ത് അവനായി കാത്തിരിക്കുന്നുണ്ടായിരുന്നു…
അവൻ ഫോൺ വെക്കാൻ പോക്കറ്റ് ഒന്നും ഇല്ലാത്തത് കൊണ്ട് അതെടുത്ത് അമ്മക്ക് കൊടുത്തു. അവൻ നേരെ കാറിൽ കേറി, അമ്മയും. അവൻ ആ അമ്പലം ലക്ഷ്യം ആക്കി വണ്ടി എടുത്തു.
“ഏത് അമ്പലത്തിലേക്ക് ആണ് മോനെ പോവുന്നത്…” അമ്മ ചോദിച്ചു.
“നമ്മൾ ഇതുവരെ പോവാത്ത ഒരു അമ്പലം… അവിടെ എന്തോ പരിപാടി ഒക്കെ നടകുനുണ്ട്” വണ്ടി ഓടിച്ച് കൊണ്ട് ഹൃതിക് പറഞ്ഞു. അവൻ നേരെ അവളുടെ വീടിന്റെ അടുത്തേക്ക് ആയിരുന്നു വണ്ടി ഓടിച്ച് എത്തിയത്, അവിടെ എല്ലാം ബോർഡുക്കൾ ഉള്ളത് കൊണ്ട് തന്നെ സ്ഥലം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടിയില്ല.
