പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.8
Perillatha Swapnangalil Layichu 2.8 | Author : Malini Krishnan
[ Previous Part ] [ www.kambi.pw ]
സ്നേഹ സ്വപ്നം

ജോലിയിൽ നിന്നും ചെറുതായി മാറി നിന്നതും കുറച്ച് അതികം പണികൾ ഇപ്പൊ സമീറിന്റെ തലക്ക് മീതെ വന്ന് തുടങ്ങി. ഓഫീസ് വർക്കുകളെ കാലും കൂടുതൽ ഐറ്റംസിന്റെ ഷിപ്പിംഗും, അത് വെയർഹൗസിൽ പോയി കണക്ക് എടുക്കാൻ ഉള്ളതും ഒരുപാട് ബാക്കി ആയി നിന്നു. ഷിപ്പിംഗുമായി ബന്ധപ്പെട്ട എല്ലാ ഡീറ്റൈൽസും അബ്ദുല്ലാഹ് അങ്കലിനെ കാണിക്കണം, അലൈലയുടെ ബാപ്പ. 10-12 മണിക്കൂറോളം കഷ്ടപ്പെട്ട് എല്ലാം ശെരിയാക്കി എടുത്ത സമീർ ഒരു ഫൈലും കൈയിൽ പിടിച്ച് അവന്റെ കാറിലേക്ക് കേറി നേരെ അയാളുടെ വീട്ടിലേക്ക് വെച്ച് പിടിച്ചു. ഗേറ്റ് എല്ലാം തുറന്ന് കിടക്കുന്നത് കൊണ്ട് അവൻ വണ്ടി നേരെ ഉള്ളിലേക്ക് എടുത്തു. മഴ ചെറുതായി ചാറിക്കൊണ്ടേ ഇരുന്നു, വണ്ടിയിൽ നിന്നും ഇറങ്ങിയ അവൻ ഫയൽ എടുത്ത് തലയിൽ വെച്ചു, ചെളിയിൽ ചവിട്ടാതെ ഇരിക്കാൻ ചാടി ചാടി അവൻ ഉമ്മറത്തേക്ക് പോയി. വണ്ടി വന്ന ഒച്ച കേട്ടിട്ട് അബ്ദുല്ലാഹ് പുറത്തേക്ക് വന്ന് നിൽക്കുന്നുണ്ടായിരുന്നു.
“ആ അങ്കിൾ, ഞാൻ ഇത് തരാൻ വേണ്ടി” എന്നും പറഞ്ഞ് സമീർ അയാൾക്ക് നേരെ ഫയൽ നീട്ടി.
“അതൊക്കെ വാങ്ങാം നീ അകത്തോട്ടേക്ക് കേറി ഇരിക്ക്” അയാൾ അവനെ ഉള്ളിലേക്ക് വിളിച്ചു. അവൻ ഉള്ളിൽ കേറി ആ സോഫയിൽ ഇരുന്നു. സമീർ അപ്പൊ തന്നെ ഫയൽ തുറന്ന് അയാൾക്ക് എല്ലാം വിശദമായി പറഞ്ഞ് കൊടുക്കാൻ തുടങ്ങി.
“ഫയൽ അങ്ങോട്ട് മാറ്റി വെച്ചേ ഈജി… പറ വീട്ടിൽ എല്ലാവര്ക്കും സുഖം അല്ലെ” അബ്ദുല്ലാഹ് ചോദിച്ചു. അവൻ ഓരോ വിശേഷങ്ങളായി പറഞ്ഞ് തുടങ്ങി.
“അല്ല മോനെ എന്തായി നിങ്ങളുടെ തീരുമാനം… അവളോട് ചോയിച്ചിട്ട് ആണെകിൽ ഒന്നും പറയുന്നതും ഇല്ല, നിങ്ങൾ ആണെകിൽ അതികം പരസ്പരം കാണുന്നതും ഇല്ല… മോന് അവളെ അത്ര അങ്ങോട്ട് പിടിച്ചില്ല അല്ലെ…” അയാൾ ചോദിച്ചു.
“അയ്യോ അതൊന്നും അല്ല അങ്കിൾ. ഇപ്പൊ കുറച്ച് തിരക്ക് ഒക്കെ ആയിപ്പോയില്ലേ അതുകൊണ്ട് ആണ്… പിന്നെ അവൾ ഇപ്പൊ കോളേജ് ഒക്കെ കഴിഞ്ഞിട്ട് അല്ലെ ഉള്ളു, മെല്ലെ മതി എന്ന് വെച്ചിട്ട് ആണ് അല്ലാതെ…” സമീർ മറുവപ്പടി കൊടുത്തു. അപ്പൊ തന്നെ ആയിരുന്നു അബ്ദുല്ലയുടെ ബീവി സൈറ ചായയുമായി വന്നത്, സമീർ അലൈല വരും എന്ന പ്രതീക്ഷയിൽ ആയിരുന്നു ഒരു നിമിഷം മുമ്പ് വരെ.
“മോനെ അവൾ കുറച്ച് കൂട്ടുകാരികൾ ഒപ്പം പുറത്ത് പോയതാ” അവളുടെ ഉമ്മ പറഞ്ഞു. അവൻ അവരെ നോക്കി ഒന്ന് ചിരിച്ച് കൊണ്ട് തലയാട്ടി, ശേഷം ചായ എടുത്ത് കുടിച്ചു. പിന്നെ അവർ മൂന്ന് പേരും കൂടി അവിടെ ഇരുന്ന് ഓരോ വിശേഷങ്ങൾ പറഞ്ഞു.
“എന്ന ഞാൻ പോട്ടെ അങ്കിളേ…” സമീർ പറഞ്ഞു.
“മോൻ ഒരു കാര്യം ചെയ്യ്, നാളെ പണിയും കഴിഞ്ഞ് പോവുന്ന വഴിക്ക് ഇങ്ങോട്ട് കെർ അവൾ ഉണ്ടാവും നാളെ”
“അത് സാരമില്ല അങ്കിളേ, ഞാൻ പിന്നെ എപ്പോഴെല്ലം കണ്ടൊലാം”
“അത് പറഞ്ഞ പറ്റില്ല, നീ വരണം… പിന്നെ മോനെ ഇനി മുതൽ ഈ അങ്കിൾ വിളി വേണ്ട കേട്ടോ…” അയാൾ അവന്റെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു, അവനെ നോക്കി ഒന്ന് ചിരിച്ചു.
“എന്ന ഞാൻ പോട്ടെ…” സമീർ അയാൾ പ്രേത്യേകം ഒന്നും വിളിക്കാതെ യാത്ര പറഞ്ഞ് അവിടെ നിന്നും ഇറങ്ങി. അവൻ കാറും എടുത്ത് നേരെ അവന്റെ വീട്ടിലേക്ക് വിട്ടു, മുട്ടത് തന്നെ അവൻ നല്ല പാരിചയം ഉള്ള ഒരു ബൈക്ക് ഉണ്ടായിരുന്നു, ലോഹിതിന്റെ ആയിരുന്നു അത്.
“അഹ് നീ എപ്പോ എത്തി… എന്ത് പറ്റിയെടാ” സാം ചോദിച്ചു.
“ഞാൻ നാളെ രാവിലെ മുംബൈക്ക് പോവാടാ… നേരിട്ട് കണ്ട് യാത്ര പറയാൻ വേണ്ടി വന്നതാ” ലോഹിത് പറഞ്ഞു. ലോഹിത് മുന്നേ തന്നെ ഹൃതികിനെ വിളിച്ച് പോവുന്ന കാര്യങ്ങൾ എല്ലാം പറഞ്ഞിരുന്നു. അവർ അവിടെ ഇരുന്ന് പിന്നെയും കുറച്ച് വിശേഷങ്ങൾ ഒക്കെ പറഞ്ഞു…
“നിനക്ക് പോവുന്നത് കൊണ്ട് വേറെ പ്രെശ്നം ഒന്നും ഇല്ലാലോ അല്ലെ…” സാം ചോദിച്ചു.
“എനിക്ക് എന്ത് പ്രെശ്നം… എനിക്ക് ഒന്നുമില്ലടാ. നീ വേഗം തന്നെ അലൈലയോട് സംസാരിച്ച് കാര്യങ്ങൾ എല്ലാം ശെരിയാകണം, വൈകരുത്. പിന്നെ ഹൃതിക്…” ലോഹിത് പറഞ്ഞ് തുടങ്ങി, പക്ഷെ മുഴുവനാകാൻ സമ്മതിച്ചില്ല.
