പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.8 13

അവൾ ആകെ ക്ഷീണിത ആണ്, വാടിയ മുഖം, ഉറക്കം തൂങ്ങിയ കണ്ണുകൾ, അതിന്റെ അടിയിലെ കറുപ്പ്.

“ക്ലാസ് കഴിഞ്ഞ് നേരെ ഇങ്ങോട്ട് ആണോ വന്നേ…” അവൻ ചോദിച്ചു. അവൾ അതെ എന്നാ അർത്ഥത്തിൽ തലയാട്ടി.

“നമ്മൾ ഇവിടെ വരാർ ഉള്ളതൊക്കെ നിനക്ക് ഇപ്പോഴും ഓർമ്മയുണ്ടോ… പിന്നെയും നീ ഇങ്ങോട്ടേക്ക് വന്നിരുന്നോ” പിന്നെയും അവൻ ചോദിച്ചു. അവൾ നിലത്തേക്ക് നോക്കി നിന്നു എന്നല്ലാതെ അവളുടെ ഭാഗത് നിന്നും മറുപടി ഒന്നും വന്നില്ല. അവൾ ഇനിയും എന്തേലും സംസാരിച്ച് കിട്ടാൻ അത്ര എളുപ്പമായി അവന് തോന്നിയില്ല.

“”നമുക്ക് ഒന്ന് സംസാരിക്കാലോ എന്ന് കരുതി ആണ് എവിടേലും വെച്ച് കാണാം എന്ന് പറഞ്ഞത്… എല്ലാം പറയണം, പണ്ടത്തെ കാര്യങ്ങളും, ഇപ്പൊ ഉള്ള കാര്യങ്ങളും, നമ്മളുടെ കാര്യങ്ങളും… സംസാരിച്ച് ഇരിക്കാൻ താല്പര്യം ഇല്ല എന്ന് മനസ്സിലായി, എന്നോട് ക്ഷേമികാണും പറ്റില്ല എന്നറിയാം… നീ എങ്ങനെ അറിഞ്ഞു എന്നോ, എത്രത്തോളം അറിഞ്ഞു എന്നൊന്നും എനിക്ക് അറിയില്ല… ഞാൻ ഒന്നും വേണം എന്ന് വെച്ച് ചെയ്തതല്ല, ഞാൻ പോയി കഴിഞ്ഞ തീരും എന്ന് കരുതി പക്ഷെ ഞാൻ വിചാരിച്ച പോലെ ഒന്നും നടന്നില്ല…” അവൻ ഇടറുന്ന വാക്കുകളോട് പറഞ്ഞ് തുടങ്ങി. അവൻ അവന്റെ കൈകൾ ടേബിളിലേക്ക് വെച്ചു, മെല്ലെ അവളുടെ കൈകൾക്ക് നേരെ കൊണ്ടുപോയി, അവളുടെ വിരലുകളിൽ ഇവന്റെ വിരലുകൾ കോർത്തു.

“ഞാൻ നിന്നെ ഒരിക്കൽ പോലും മറന്നിട്ട് ഉണ്ടായിരുന്നില്ല… ഞാൻ നീ ആണ് എന്ന് കരുതി അവളെ ഒന്ന് ഹോസ്പിറ്റലിൽ എത്തിച്ചു, അവളുമായി അടുത്തു… രണ്ട് പേരുടെയും ഇടയിൽ ഞാൻ ഒരു വില്ലൻ ആയിട്ട് വരണ്ട എന്ന് കരുതി”

“മനസ്സിലായി… എനിക്ക് മനസ്സിലായി” അവൾ മറുപടി തന്നു. കൂറേ കാലത്തിന് ശേഷം അവൾ അവന്റെ കണ്ണുകളിലേക്ക് സ്നേഹത്തോട് കൂടി നോക്കി. അവളുടെ കൈകൾ വിറച്ച് തുടങ്ങി, അവന്റെ വിരലുകൾ കൂടുതൽ ശക്തിയോട് കൂടി പിടിച്ച് തുടങ്ങി. അവൾ ഇപ്പോഴാണ് അവനെ ഒന്ന് ശ്രെദ്ധിക്കുന്നത്. സമയം ഒരുപാട് കടന്ന്പോയിരിക്കുന്നു, പണ്ട് കണ്ടത് പോലെ അല്ല അവൻ മാറിപ്പോയി, താടിയും മീശയും എല്ലാം ഉണ്ട് അവന് ഇപ്പൊ. അവളുടെ മുഖത്ത് ആശ്വാസവും സങ്കടവും ഒരു പോലെ വന്നു…

“ഞാൻ എന്ന പോട്ടെ, പോയിട്ട് തിരക്ക് ഉണ്ട്” കൈ പിൻവലിച്ച ശേഷം അവൾ പറഞ്ഞു. അവൾ കൈകൾ കൊണ്ട് മെല്ലെ കണ്ണുകൾ തുടച്ചു.

“ഇപ്പൊ തന്നെ പൊന്നോ… ഇനി എപ്പോഴാ കാണാ” അവൻ ചോദിച്ചു. അവൾ അപ്പോഴേക്കും അവിടെ നിന്നും എണീറ്റു.

“നാളെ ഒരു പ്രസന്റേഷൻ ഉണ്ട് കോളേജിൽ വെച്ച്, പ്രിപ്പേർ ചെയ്യാൻ ഉണ്ട്” അവൾ പറഞ്ഞു. ഹൃതിക് അവളെ വീണ്ടും ശെരിക്കും നോക്കി, ഇനിയും എന്തോ ഉത്തരം കിട്ടാൻ ബാക്കി ഉള്ളത് പോലെ.

“നമുക്ക് ഇനിയും ഇത് മുമ്പോട്ട് കൊണ്ടുപോന്നോ വേണ്ടയോ എന്ന് എനിക്ക് അറിയില്ല… എനിക്ക് സമയം വേണം, റാഷികയോട് ഒന്ന് സംസാരിക്കണം” അവൾ തുടർന്നു. പക്ഷെ ആ പറഞ്ഞതിന് ഹൃതികിന്റെ മറുപടിക്ക് കാത്ത് നിൽക്കാതെ അവൾ അവിടെ നിന്നും പോയി. അവൻ ഇപ്പോഴും അവളുടെ കൈകൾ നേരത്തേ ഉണ്ടായിരുന്ന സ്ഥലത്ത് നിന്നും അവന്റെ കൈകൾ എടുത്തിട്ടില്ല, ഇരുന്നേടത് നിന്നും അവൻ എണീക്കാൻ ഒരുപാട് സമയം എടുത്തു.

******************************************************************************************************

(സമീർ)

“എന്നാലും ഇപ്പൊ പുതിയ ഒരാളെ അപ്പോയ്ന്റ് ചെയ്യണ്ട ആവിശ്യം ഉണ്ടോ… എന്തായാലും കുറച്ച് കഴിഞ്ഞ നിന്റെ മറ്റേ ഫ്രണ്ടിനെ അപ്പോയ്ന്റ് ചെയാൻ ഉള്ളത് അല്ലെ…” സമീറിന്റെ ബാപ്പ അവനോട് ചോദിച്ചു.

“ബാപ്പക്ക് കാര്യം പിടികിട്ടിയിട്ടില്ല… ഇത് കൊണ്ട് നമുക്ക് ഭയങ്കര ഉപകരം ആയിരിക്കും. ഇന്ത്യയിൽ മാത്രം മതിയോ, നമുക്ക് പുറത്തേക്കും ബിസിനസ് കിട്ടിയ മോശം ഒന്നും ഇല്ലാലോ ലെ…” സമീർ പറഞ്ഞു.

“അതൊക്കെ നല്ലത് തന്നെ, എന്നാലും… ലിറ്ററേച്ചർ തീം എന്നൊക്കെ പറയുമ്പോ”

“അതിന് വെച്ച് നമ്മൾ ജസ്റ്റ് മാർക്കറ്റിലേക്ക് ഇറങ്ങുന്നു, പിന്നെ നമ്മൾ നമ്മളുടെ പ്രോഡക്ട് ഇറക്കുന്നു… ഞാൻ എന്തായാലും ആ ശ്രീഹരി’യോട് വരാൻ പറഞ്ഞിട്ട് ഉണ്ട്”

Leave a Reply

Your email address will not be published. Required fields are marked *