“ഞങ്ങളെ ഒക്കെ കാര്യം ശെരിയാകാം, നീ എന്താടാ ചെയാൻ പോവുന്നത്”
“എന്നെ പോലൊരുത്തൻ ഒന്നും സംഭവിക്കാതെ ഇങ്ങനെ ഒക്കെ നടക്കുന്നത് തന്നെ വലിയ കാര്യം ആയിട്ടാണ് ഞാൻ കാണുത്ത്”
“ഇങ്ങനെ ഒന്നും പറയെല്ലേ ഡാ. അബദ്ധം ഒക്കെ എല്ലാവര്ക്കും പറ്റും, അതും പറഞ്ഞ് ആരോടും മിണ്ടാതെ ഒറ്റക് നടക്കാൻ ഒന്നും നികരുത്, ആരേലും ഒരാളെ കണ്ടുപിടിക്ക് ഇനി ഇപ്പൊ തന്നെ അവിടെ കമ്പനി അടിക്കാൻ പറ്റിയ ആരും ഇല്ലെങ്കിൽ നീ എന്നെ എന്നും വിളിക്കട”
“ഒരു പ്രണയം അങ്ങോട്ട് ഉണ്ടാക്കി എടുത്ത ഏകാന്തത മാറും എന്നാണോ, പിന്നെ ഇപ്പൊ അതിന് വേണ്ടി ഒരാളെ നോക്കുക എന്നൊക്കെ പറഞ്ഞ, പരസ്പരം തോന്നേണ്ടടാ അതൊക്കെ”
“നീ വെറുതെ ഒറ്റക്ക് മൂഡ് ഓഫ് അടിച്ച് നടക്കരുത് അത്രേ ഞാൻ പറഞ്ഞുള്ളു”
“അതൊക്കെ ഞാൻ റെഡി ആവുമെടാ… പക്ഷെ ഹൃതികിന്റെ കാര്യത്തിൽ എനിക്ക് പേടി ഉണ്ട്. ആഷിക ഇനി അവനെ ഒന്നും ചെയാൻ പാടില്ല, അതിന് ഞാൻ ആലോചിച്ച് ഇപ്പൊ കിട്ടിയ ഒരു വഴി ആണ് റാഷിക” ലോഹിത് പറഞ്ഞു. കാര്യം മനസ്സിലാവാതെ സമീർ അവനെ നോക്കി ഇരുന്നു.
“അവനെയും റാഷികയെ എങ്ങനെയെങ്കിലും ഒന്ന് ഒന്നിപ്പിച്ച പിന്നെ അവൾക്ക് അവനെ ഒന്നും ചെയാൻ തോന്നില്ല. സ്വന്തം പെങ്ങക്കെ എന്തായാലും അവൾ ഒന്നും ചെയ്യില്ല എന്നാണ് എനിക്ക് തോന്നുന്നത്… എനിക്ക് ആണെകിൽ പോവാതെ ഇരിക്കാനും പറ്റില്ല, ഡാ നീ വേണ്ട പോലെ കെയങ്ങൾ എല്ലാം ചെയ്യണം” ലോഹിത് പറഞ്ഞു.
“പേടിക്കണ്ടടാ ഞാൻ എങ്ങനെയെകിലും റാഷികയെ കണ്ടുപിടിച്ച് സംസാരിക്കാം” സമീർ പറഞ്ഞു. ശേഷം പാക്ക് ചെയ്യാനും മറ്റുമുള്ള തിരക്കുകൾ പറഞ്ഞ് ലോഹിത് അവനോട് യാത്ര പറഞ്ഞ് അവനെ പോയി ഒന്ന് കെട്ടിപിടിച്ചു, ശേഷം അവിടെ നിന്നും ഇറങ്ങി.
********************************************************************************************************
(ഹൃതിക്…)
ഉച്ച തിരിഞ്ഞ് ഭക്ഷണം എല്ലാം കഴിച്ച് കഴിഞ്ഞ ശേഷവും ഹൃതിക് കടുത്ത ചിന്തയിൽ ആയിരുന്നു. സമയം എപ്പോഴാണ് എന്ന് അറിയില്ല, എന്തായിരിക്കും സംഭവിക്കുക എന്ന് അറിയില്ല, അങ്ങോട്ട് എന്ത് പറയണം എന്നോ ഇങ്ങോട്ട് എന്ത് പറയും എന്നോ അറിയില്ല, പക്ഷെ പോയെ തീരു എന്ത് തന്നെ ആയാലും. ഹൃതിക് അവന്റെ അലമാരയിലൂടെ ഓരോ ഷർട്ടുകൾ ആയി നോക്കി തുടങ്ങി, മടി കാരണം ഒട്ടുമിക്ക ഡ്രെസ്സും ഇസ്തിരി ഇട്ട് വെച്ചിട്ട് ഉണ്ടായിരുന്നില്ല. കഴിഞ്ഞാ കുറച്ച് ദിവസങ്ങൾ ആയിട്ട് ഇട്ട ഒരു കറുത്ത ജീൻസും പിന്നെ ഇസ്തിരി ഇട്ട് വെച്ച ഒരു നീല ഷർട്ടും അവൻ പുറത്തേക്ക് എടുത്തു. ആ ഡ്രസ്സ് എടുത്ത് ഇട്ടതും കാണാൻ ഒരു മാതിരി ഇന്റർവ്യൂ പോവുന്നത് പോലെ ഉണ്ടായിരുന്നു, അവൻ അവനെ തന്നെ കൂറേ നേരം കണ്ണാടിയിൽ നോക്കിയിരുന്നു. ടേബിളിൽ ഉണ്ടായിരുന്ന വാച്ചും ഫോണും അവൻ എടുത്തു, സമയം 3 മണി ആവാൻ പോവുന്നു. ഇതൊക്കെ മതി എന്ന ഭാവത്തിൽ അവൻ ഫോൺ എടുത്ത് പോക്കറ്റിൽ ഇട്ട ശേഷം അമ്മയോട് യാത്രയും പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങി.
ബൈക്ക് എടുത്ത് അവൻ നേരെ അവൾ പറഞ്ഞ ആ കഫേയിലേക്ക് വിട്ടു, ജീവിതളിലെ ഒരുപിടി നല്ല നിമിഷങ്ങളും ഓർമകളും സമ്മാനിച്ച ഒരിടം. അവൾ എപ്പോ എത്തും എന്ന് വല്യ നിശ്ചയം ഇല്ലാത്തത് കൊണ്ട് ആയിരുന്നു അവൻ ഇത്രെയും നേരത്തെ അവിടെ വന്ന ഇരുന്നത്. അവിടെ ഇരുന്നതും അവൻ പഴയ കാര്യങ്ങൾ എല്ലാം അവിടെ കാണാൻ തുടങ്ങി, അവന്റെ മുഖത് ഒരു പുഞ്ചിരി വിടർന്നു. കാർമേഘങ്ങൾ മൂടി തുടങ്ങി, മെല്ലെ മഴയും വീണു തുടങ്ങി, കാണാൻ നല്ല രസം ഉള്ള രീതിയിൽ ചാറ്റൽ ആയിട്ട് ആയിരുന്നു പെയ്ത്‌കൊണ്ടിരുന്നത്. ഹൃതിക് അവിടെ ഏകദേശം ഒരു മണിക്കൂറാളം ആയി കാത്തിരിക്കാൻ തുടങ്ങിട്ട്, അവൻ നേരത്തേ വാങ്ങിച്ച ചായ കുടിച്ച് തീർത്ത് പുറത്തേക്ക് തന്നെ നോക്കിയിരുന്നു, മെല്ലെ അവന്റെ കണ്ണുകൾ ആ വാതിലിലേക്ക് ഓടി ചെന്നു. ഒരു ഓറഞ്ച് ടി-ഷർട്ടും അതിന്റെ മെല്ലെ ഒരു വെള്ള ഷർട്ടും പിന്നെ ജീൻസുമായിരുന്നു അവളുടെ വേഷം. ഇത്തവണയും അവൾ ചെറുതായി നനഞ്ഞിട്ട് ഉണ്ടായിരുന്നു. അവളുടെ കണ്ണുകളും അവനെ തേടി, അവൻ കൈ വീശി കാണിച്ചു, അത് കണ്ട് അവൾ അവന്റെ നേരെ നടന്ന് നീങ്ങി. അവൾ അവിടെ വന്ന് ഇരുന്നു, ഇപ്പോഴും അവൾ അവനെ നോക്കുന്നില്ല, താഴത്തേക്കും ചുറ്റും തന്നെ ആയിരുന്നു നോക്കിയിരിക്കുന്നത്. അവളുടെ രണ്ട് കൈകളും അവൾ ടേബിളിന്റെ മെല്ലെ വെച്ചു. രണ്ട് പേരും അവിടെ വന്ന് ഇരുന്ന് ഏതാനും നിമിഷങ്ങൾ കഴിഞ്ഞിട്ടും ആർക്കും ആ നിശബ്ദത മുറിച്ചു കടക്കാൻ സാധിച്ചില്ല.
