പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.8 13

കാറിൽ നിന്നും ഇറങ്ങി ഹൃതിക്കും അമ്മയും നേരെ അമ്പലത്തിലേക് കേറി തൊഴുതു. തൊഴുത് കഴിഞ്ഞതും അവന്റെ കണ്ണുകൾ അവിടം മുഴുവൻ അവൻ ഓടിച്ചു, അവളെ ഒന്ന് കാണാൻ, ഒരു സർപ്രൈസ് കൊടുക്കാൻ. അവന്റെ കൂടെ നടന്ന ക്ഷീണിച്ച അവന്റെ അമ്മ കുറച്ച് നേരം ഇരിക്കാനായി അവിടെ ഉണ്ടായിരുന്ന സ്റ്റേജിന്റെ മുന്നിൽ വെച്ചിട്ടുള്ള ചെയറിൽ പോയി ഇരുന്നു. അവൻ അവളെ തപ്പി മുഷിഞ്ഞ് അമ്മയുടെ കൂടെ ഇരുന്ന് സ്റ്റേജിൽ നടക്കുന്ന പരിപാടികൾ കാണാൻ തീരുമാനിച്ചു.

അവിടെ മോഹിനിയാട്ടം നടന്ന് കൊണ്ടിരിക്കുക ആയിരുന്നു, മൊത്തം ഒരു 5-6 ആൾ ഉണ്ടാവും മോഹിനിയാട്ടം കളിക്കാൻ. അവന്റെ ശ്രെദ്ധ പെട്ടന് ആണ് നടുക്ക് നിൽക്കുന്ന കുട്ടിയിലേക്ക് പോവുന്നത്, മുഖം വ്യക്തം ആവുന്നില്ല, അതിന്റെ പുറമേ ഭയകര മേക്കപ്പ്, പിന്നെ ലൈറ്റും.

“അമ്മെ ഞാൻ ഇപ്പൊ വരെ…” എന്നും പറഞ്ഞ് ഹൃതിക് കുറച്ച് മുന്നിലേക്ക് പോയി. ദൂരത്ത് ആയത് കൊണ്ടായിരിക്കും വ്യക്തം അല്ലാത്തത് എന്ന് കരുതി അവൻ മുന്നിലേക്ക് നീങ്ങി തുടങ്ങി.

നടുക്ക് നിൽക്കുന്ന ആ കുട്ടിയെ അവന് പരിചയം ഉണ്ട്. ദേഹമാസാകണം ആഭരണവിബുഷിദ ആണ് അവൾ, അവളുടെ കൈ വിരലുകൾ അവരുടേത് ആയ കവിതകൾ പറഞ്ഞു, ചിലങ്കകൾ അണിഞ്ഞ അവളുടെ പാദങ്ങൾ നിലത്ത് ഉറപ്പോടെ അടിച്ച് ഉറച്ചു.

അവളുടെ മുടിയുടെ പിന്നിൽ മുല്ലപ്പൂ വെച്ചിരിക്കുന്നു, അവളുടെ തല തനിക്ക് നേരെ തിരിഞ്ഞു, മനോഹരമായി എഴുതിയ കണ്ണുകൾ. അവൾ തന്നെ ആയിരുന്നു അത്, അവന്റെ പെണ്ണ്. അപ്പൊ ഇത് കാണാൻ വേണ്ടി ആണ് അവൾ പറഞ്ഞത്. ഹൃതിക് ആ ഡാൻസ് കഴിയുന്നത് വരെ മുന്നിൽ തന്നെ നിന്നു.

ഡാൻസ് കഴിഞ്ഞതും എല്ലാവരും കൈയടിക്കും എന്ന് കരുതി അവൻ കൈയടിച്ച് തുടങ്ങി, പക്ഷെ അവന് തെറ്റി… ഡാൻസ് കഴിഞ്ഞതും സ്റ്റേജിൽ ഉണ്ടായിരുന്ന എല്ലാവരും പിന്നിലേക്ക് പോയി, അവനും അവളെ കാണാനായി അങ്ങോട്ടേക്ക് പോയി. അവൾ കൂടെ ഉണ്ടായിരുന്ന കുട്ടികളോട് സംസാരിച്ച് കൊണ്ടിരിക്കുക ആയിരുന്നു.

ഇതവന പേടിക്കില്ല, ധൈര്യം ആയിട്ട് അവളുടെ മുന്നിൽ നിന്ന് സംസാരിക്കും എന്ന ഉറച്ച തീരുമാനത്തോടെ അവൻ അവളുടെ അടുത്തേക്ക് നടന്ന് തുടങ്ങി. ഹൃതിക് അവളുടെ തോളിൽ ഒന്ന് തട്ടി, അവൾ തല ചെരിച്ചു, അവളുടെ കണ്ണുകൾ അവന്റെ കണ്ണുകളിലേക്ക് നോക്കി നിന്നു, അവളുടെ മുഖം വിളറിതുടങ്ങി…

“തീരെ പ്രതീക്ഷിച്ചില്ല അല്ലെ എന്നെ… ഞാൻ അങ്ങനെ ആയിപോയി” ഹൃതിക് പറഞ്ഞു. അപ്പോഴും അവളുടെ മുഖത്ത് നിന്നും ആ ഞെട്ടൽ പോയിട്ടില്ല.

“ഞാൻ ഒരു സർപ്രൈസ് തരാം എന്ന് കരുതി ചെയ്തതാ… നിന്റെ റിയാക്ഷൻ കണ്ടിട്ട് ആണ് എനിക്ക്… ഹേയ്” എന്നും പറഞ്ഞ് ഹൃതിക് അവളുടെ കവിളിൽ ഒന്ന് ചെറുതായി തട്ടി.

“എന്നാലും നീ… ഞാൻ… ശെരിക്കും ഞാൻ…” അവൾക്ക് വാക്കുകൾ കിട്ടാതെ ആയി. ഇതേ സമയം അവളുടെ പുറകിൽ നിന്നും അവളുടെ കൂടെ ഡാൻസ് ചെയ്ത കുട്ടികൾ അവളെ വിളിച്ചു കൊണ്ടേ ഇരുന്നു.

“നമുക്ക് പിന്നെ കാണാം, കൂറേ നേരം ആയി നിന്നെ അവർ വിളിച്ച് കൊണ്ടേ ഇരിക്കുന്നു” ഹൃതിക് പറഞ്ഞു. അവന്റെ കൈകൾ അവളുടെ ഇരുകവിളുകളിലേക്കും പോയി, ആ മുഖം അവന്റെ അടുത്തേക്ക് കൊണ്ടുവന്നു, അവൻ അവളുടെ ഇതളുകൾ നുണയുവാൻ തുടങ്ങി. അവളുടെ ഭാഗത് നിന്നും എതിർപ്പോ സഹകരണമോ ഒന്നും ഉണ്ടായിരുന്നില്ല, അത്ഭുതപ്പെട്ടിരിക്കുക ആയിരുന്നു അവൾ ഇപ്പോഴും.

അവൻ അവളിൽ നിന്നും അകന്ന് ത്രിരഞ്ഞ് നോക്കാതെ നടന്ന പോയി, അവളുടെ കണ്ണുകൾ നിറഞ്ഞ് തുടങ്ങിയിരുന്നു….

******************************************************************************************************

സമീറും ശ്രീഹരിയും ബിസിനസ്സിന്റെ കാര്യങ്ങളെ പറ്റി സംസാരിച്ച് ഇരിക്കുക ആയിരുന്നു…

“സർ എന്നെ ഇങ്ങോട്ട് വിളിച്ചത് എനിക്ക് ഇപ്പോഴും ഒരു അത്ഭുതം തന്നെ ആണ് സർ” ശ്രീഹരി പറഞ്ഞു.

“ലിറ്ററേച്ചറിന് പറ്റി അറിയുന്ന ഒരാളെ ആവിശ്യം ഉണ്ടായിരുന്നു… പിന്നെ അന്വേഷിച്ചപ്പോ നിന്റെ ഡീറ്റെയിൽസ് കിട്ടി… എന്തായാലും താങ്ക് യു ഫോർ ഹെല്പിങ്…” സമീർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *