പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.8 13

“നീ പറയുന്നത് പോലെ എല്ലാം…” ബാപ്പ പറഞ്ഞു.

ഇപ്പൊ ഓഫീസിൽ അധികം പണികൾ ഒന്നും ഉണ്ടായിരുന്നില്ല, അതുകൊണ്ട് തന്നെ വെറുതെ ഇരുന്ന് ബോറടിച്ച് തുടങ്ങിയപ്പോ സമീർ അവിടെ നിന്നും ഇറങ്ങി. ബൈക്കിൽ ഇരുന്ന് പോയികൊണ്ടിരുന്നപ്പോ ആയിരുന്നു അബ്ദുല്ല അങ്കിൾ അങ്ങോട്ട് വരണം എന്ന് പറഞ്ഞ കാര്യം അവന് ഓർമ വന്നത്. പറഞ്ഞ സ്ഥിതിക്ക് എന്തായാലും ഒന്ന് പോയികളഞ്ഞേക്കാം, കൂട്ടത്തിൽ അവളെയും കണ്ട് ഒന്ന് സംസാരിക്കാം. അവൻ നേരെ അങ്ങോട്ടേക്ക് വെച്ച് പിടിച്ചു.

അവൻ ആ വീടിന്റെ ഉമ്മറത്തു എത്തിയതും കാളിങ് ബെൽ അടിക്കാൻ തുടങ്ങി. ഒരുപ്രാവശ്യം അടിച്ച് കഴിഞ്ഞപ്പോഴും മറുപടി ഒന്നും ഉണ്ടായിരുന്നില്ല, അവൻ പിന്നെയും ബെൽ അടിച്ചു, വാതിലിന്റെ തൊട്ട് അടുത്തുള്ള ജന്നലിലൊരു അനക്കം അവൻ കണ്ടു. പെട്ടന് തന്നെ വാതിൽ തുറക്ക പെട്ടു, അലൈല ആയിരുന്നു തുറന്നത്. ഒരു ഓറഞ്ച് നിറം ഉള്ള ചുരിദാർ ടോപ്പും പാന്റുമായിരുന്നു അവളുടെ വേഷം. മുടിയെല്ലാം പിന്നിലേക്ക് കൊണ്ട കെട്ടി വെച്ചിരിക്കുന്നു, വാതിൽ തുറക്കുന്നത് തന്നെ മുഖത്ത് ഒരു ചിരി ഫിറ്റ് ചെയ്ത് വെച്ച് കൊണ്ടായിരുന്നു.

“ആ… സാം ആയിരുന്നു എന്ന് ഞാൻ അറിഞ്ഞില്ല. ബാപ്പയും ഉമ്മയും ഇവിടെ ഇല്ല, അവരെ തിരക്കി ആരോ വന്നത് ആയിരിക്കും എന്നായിരുന്നു” അവൾ പറഞ്ഞു.

“ഞാൻ അങ്കിൾ പറഞ്ഞിട്ട് വന്നതായിരുന്നു, ഞാൻ പിന്നെ വരാം അല്ലെ എന്ന” അവൻ ചോദിച്ചു.

“ബാപ്പയോട് മാത്രേ സംസാരിക്കുള്ളൂ… ഞാൻ ആണെകിൽ മിണ്ടില്ലെ…” അലൈല ചോദിച്ചു. ഇവൾക്ക് ഇത് എന്ത് പറ്റി പടച്ചോനെ, ഇങ്ങനെ ഒന്നും അല്ലാലോ ഇവൾ. അവൻ അവിടെ തന്നെ ഇരിക്കാൻ തീരുമാനിച്ചു.

“സാം ഉള്ളിലേക്ക് ഇരിക്കാം”

“വേണ്ട ഇവിടെ ഇരുന്നോല്ലാം, നല്ല ക്ലൈമറ്റ്”

“എന്ന അങ്ങനെ ആവട്ടെ. ഞാൻ ഒരു കാരറ്റ് ജ്യൂസ് ഉണ്ടാക്കി കൊണ്ടിരിക്കുകയായിരുന്നു, നിനക്കും എടുക്കാം” എന്നും പറഞ്ഞ് അവൾ ഉള്ളിലേക്ക് പോയി. ഇവൾക്ക് ഇത് എന്നാലും എന്തോ പറ്റി, പതിവിലും നല്ല രീതിയിൽ സംസാരിക്കുന്നു, സാം എന്ന് വിളിക്കുന്നു… വഴി തെളിഞ്ഞ് തുടങ്ങിയോ കർത്താവേ…

അവൾ അപ്പൊ തന്നെ രണ്ട് ഗ്ലാസ് ക്യാരറ്റ് ജ്യൂസ്സുമായി പുറത്തേക്ക് വന്നു, അവൾ അത് അവന് നേരെ നീട്ടി ശേഷം അവന്റെ അടുത്ത് തന്നെ ആ വരാന്തയിൽ ഇരുന്നു, ഓറഞ്ച് നിറം ഉള്ള ആ ഗ്ലാസ്സിനും അവൾക്കും ഒരേ ഷേപ്പ് ആയിരുന്നു. കുടിച്ച് തുടങ്ങിയതും മഴ ചെറുതായി പൊടിയാണ് തുടങ്ങി, അവൾ അതും നോക്കിയിരിക്കെ അത് കുടിച്ചു. സമീറിന്റെ ബൈക്കിന്റെ ഹെഡ്‍ലൈറ് അവന് നേരെ ആയിരുന്നു തിരിഞ്ഞ് നില്കുന്നത്, ഈ മഴ കൊള്ളാതെ എന്നെ ഒന്ന് രക്ഷിക്കു മുതലാളി എന്ന് അവന്റെ ബൈക്ക് അവനോട് പറഞ്ഞു.

“അവർ കാറിൽ അല്ലെ പോയത്… ഞാൻ കുറച്ച് നേരം വണ്ടി ഷെഡിലോട്ട് വെച്ച പ്രെശ്നം ഉണ്ടോ…” സമീർ ചോദിച്ചു. അവൾ ഇല്ല എന്ന് എന്ന് മറുപടി കൊടുത്തു, അത് മാത്രം അല്ല ഇതൊക്കെ ചോദിക്കേണ്ട കാര്യം ഉണ്ടോ എന്നർത്ഥത്തിൽ ആയിരുന്നു അവളുടെ മുഖത്തെ ഭാവം. ആ മഴയിലേക്ക് അവൻ ഇറങ്ങി ബൈക്ക് മെല്ലെ ഷെഡിലേക്ക് തള്ളി നീക്കി.

“ഞാൻ ഇവിടെ ബോറടിച്ച് ഇരിക്കുക ആയിരുന്നു, അപ്പൊ തന്നെ നീയും വന്നു” അവൾ ബൈക്ക് നീക്കി കൊണ്ടിരുന്ന അവനോട് പറഞ്ഞു.

“ഞാൻ ഇങ്ങനെ വെറുതെ ഇതുവഴി പോയപ്പോ… പിന്നെ അങ്കിൾ വരാനും പറഞ്ഞിരുന്നു” അവൻ നേരത്തെ കൊടുത്ത മറുപടി തന്നെ വീണ്ടും കൊടുത്തു.

“അത് നന്നായി… അല്ല ബൈക്ക് നന്നായുന്നത് ഇഷ്ടമല്ല എന്ന് തോന്നുന്നു” തിരിച്ച് വാരാന്ധ്യയിലേക്ക് കേറി കൊണ്ടിരുന്ന അവനോട് അവൾ ചോദിച്ചു.

“എന്റെ ആദ്യത്തെ ബൈക്ക് ആണ്, അതിന്റെ ഒരു അറ്റാച്ച്മെന്റ് ഉണ്ട് എന്ന് കൂട്ടിക്കോ” അവൻ മറുപടി കൊടുത്തു.

“പണി ആവുമാലോ ചിലപ്പോ ഭാവിയിൽ… നീ കെട്ടാൻ പോവുന്ന കുട്ടിക്ക് ചിലപ്പോ എന്നെ പോലെ മഴയത് ബൈക്കിൽ പോണം എന്ന് വല്ല ആഗ്രഹവും ഉള്ള കൂട്ടത്തിൽ ആണെകിലോ. വണ്ടി നന്നയിക്കാൻ പറ്റില്ല അതുകൊണ്ട് പോവാൻ പറ്റില്ല എന്ന് നീ പറയുമലോ”

Leave a Reply

Your email address will not be published. Required fields are marked *