“ഹായ്, കാണാതെ ആയപ്പോ ഞാൻ കരുതി ഇനി വരിലായിരിക്കും എന്ന്.” അവൾ എന്നോട് പറഞ്ഞു.
“അല്ല ഞാൻ അവിടെ ഇരിക്കാലോ എന്ന് വിചാരിച്ചിട്ട്…” aa ബെഞ്ച് ചൂണ്ടി കാണിച്ച കൊണ്ട് ഞാൻ പറഞ്ഞു
“ഇവിടെ പുറത്ത് ഒരു കഫേ ഉണ്ട്, നമുക് അവിടെ പോയി സംസാരിച്ചാലോ.” അവൾ ചോദിച്ചു
ഞാൻ ശെരിയെന്ന രീതിയിൽ തല ആട്ടി. അവൾ മുന്നിൽ പോയി, അവളുടെ ഒപ്പം നടക്കണം എന്ന് കരുതിയെങ്കിലും അവൾക് ഭയങ്കര സ്പീഡ്, കൂടെ നടന്ന് ഏതാണ് സാധിച്ചില്ല. അവിടെ എത്തുന്നത് വരെ ഏതെങ്കിലും ഒക്കെ പറയണം എന്ന് ഉണ്ടായിരുനെകിലും എന്റെ ഒച്ച പുറത്തേക്ക് വരാത്തത് പോലെ തോന്നി. കാണാൻ നല്ല രസമുള്ള ഒരു കഫേ, ഫുൾ വെള്ള കളർ ആയിരുന്നു… വെള്ള ചെയർ, വെള്ള ടേബിൾ അങ്ങനെ അങ്ങനെ… അവൾ എന്തോ ഓർഡർ കൊടുത്തു, എങ്ങനെ തുടങ്ങണം എന്ന ആലോചനയിൽ ഞാൻ ടേബിളിൽ താളം പിടിച് കഫെയുടെ ചുറ്റും നോക്കി നിന്നു.
“ഒന്നും പറയാൻ ഇല്ലേ, എന്താണ് ഇയാളുടെ ഉദ്ദേശം” അവൾ ചോദിച്ചു
“ഉണ്ട്, ഞാൻ ജസ്റ്റ് ഒന്ന് പരിചയ പെടാൻ വേണ്ടി ഇങ്ങനെ”
“പരിചയ പെടാൻ വേണ്ടി മാത്രം ആണോ പൂവ് ഒക്കെ തന്നതും പുറക്കെ നടന്നതും, പിന്നെ ആ കത്ത് കുറച്ചധികം പൈങ്കിളി ആയിരുന്നു കേട്ടോ.”
“അല്ല അത് ഒരു വെറൈറ്റി ആയിക്കോട്ട് എന്ന് വെച്ചിട്ട് ചെയ്തപ്പോ… നിന്ടെ ക്ലാസ് മൊത്തത്തിൽ കഴിഞ്ഞോ.”
“ഇല്ല ഞാൻ ഇപ്പൊ ഫൈനൽ ഇയർ ആണ് B.A. ഹിസ്റ്ററി.”
“ഓഹ് ഞാൻ ഇന്നലെ ഫെർവെൽ കണ്ടപ്പോ നിന്ടെ ക്ലാസ് കഴിഞ്ഞു എന്ന് വെച്ചിട്ട് ആണ് ഇന്നലെ…” എന്നും പറഞ്ഞ് ഞാൻ കൈ കൊണ്ട് എന്തക്കയോ ആംഗ്യം കാണിച്ചു. ഇത്രെയും നേരത്തിന് ഇടയിൽ അവളെ ഒന്ന് ചിരിച്ചു കണ്ടു.
“നീ… നിന്ടെ പേര് എന്താ.” ഞാൻ ചോദിച്ചു.
“ഓഹ് അതുകൊണ്ടാണലെ കത്തിൽ അങ്ങനെ എഴുതിയത്. ഞാൻ വിചാരിച്ചത് ആ സ്വപനത്തിന് പേര് ഇല്ലാത്തത് കൊണ്ടാണ് എന്നായിരുന്നു.” എന്നും പറഞ്ഞ് അവളുടെ ചിരി പിന്നെയും വിടർന്നു.
“അല്ല പേര് പറഞ്ഞില്ല.”
“അപ്പൊ ഈ കോളേജ് അല്ലലെ ഹ്മ്മ്, എന്റെ പേര് തത്കാലം ഞാൻ പറയുന്നില്ല. അല്ല, പിന്നെ എന്നെ എവിടുന്ന് ആണ് കണ്ടത്.”
“കഴിഞ്ഞ മാസം ഇണങ്ങാനും ഒരു കല്യാണം ഉണ്ടായിരുന്നിലെ, അപ്പൊ കണ്ടതാ.”
“എന്നിട്ട് ഇവിടെ വരെ എങ്ങനെ എത്തി.” അവൾ ചോദിച്ചു, ഒപ്പം അവളുടെ മുഖത് ഉണ്ടായിരുന്ന ചിരി മാഞ്ഞു.
“അയ്യോ ഫോളോ ചെയ്ത് വന്നത് ഒന്നും അല്ല, ഒരു ദിവസം കോളേജിന്റെ മുന്നിൽ കൂടി പോയപ്പോ നീ സ്കൂട്ടറിൽ വരുന്നത് കണ്ടു. അപ്പൊ ജസ്റ്റ് ഒന്ന് പരിചയപ്പെടാം എന്ന് കരുതി.”
“കല്യാണത്തിന് കണ്ടു പിന്നെ ഇവിടുന്ന് അറിയാതെ കണ്ടു പിന്നെ പൂവ് ഗിഫ്റ് ആയിട്ട് തരുന്നു അതും റോസാപ്പൂ, അതും വെറുതെ ഒന്ന് പരിചയ പെടാൻ വേണ്ടി മാത്രം. എന്തോ ഒരു പ്രെശ്നം തോന്നുന്നിലെ രഹസ്യ ആരാധക നിനക്.” അവൾ പറഞ്ഞു. ആ വിളി കേട്ടപ്പോ എനിക്ക് ചിരി വന്നു.
“ചെയ്തത് ഒക്കെ കുറച് ഓവർ ആയിപോയി എന്ന് അറിയാം, അതിനാണ് ഇതിന്ടെ കൂടെ ഒരു മഞ്ഞ റോസും കൂടി അയച്ചത്, ഒരു സോറി എന്നത് പോലെ.”
“ഇപ്പോഴും ഇങ്ങനെ തന്നെ ആണോ, ഓപ്പൺ ആയിട്ട് അങ്ങോട്ട് കാര്യങ്ങൾ എല്ലാരോടും പറയോ.”അവൾ ചിരിച്ച കൊണ്ട് ചോദിച്ചു. അതിന് മറുപടി ആയി ഞാൻ ഒന്ന് ചിരിക്കുക മാത്രം ചെയ്തു. അവൾ ഓർഡർ ചെയ്ത ചായ വന്നു കൂടെ സാൻഡ്വിച്ചും. പിന്നെ കുറച്ച നേരം നിശബ്ദത ആയിരുന്നു, ഞാൻ അവളുടെ സൗന്ദര്യം ആസ്വദിച് അവിടെ ഇരുന്നു.മിണ്ടാതെ ഇരുന്നും അവൾ ചോദിച്ചതിന് മാത്രം മറുപടി പറഞ്ഞ് ഇരുന്ന ശെരി ആവില്ല എന്ന് തോന്നി എനിക്ക്.
“നിന്ടെ കല്യാണം കഴിഞ്ഞതാണോ ?” ഞാൻ ചോദിച്ചതും കുടിച്ചോണ്ട് ഇരുന്ന ചായ അവളുടെ തരിപ്പിൽ കേറി അവൾ ചുമക്കാൻ തുടങ്ങി. ഞാൻ പെട്ടന് ഒരു ടിഷ്യു എടുത്ത് അവൾക് കൊടുത്തു, എന്റെ ഓപ്പോസിറ്റ് ആണ് അവൾ ഇരിക്കുന്നത് അതുകൊണ്ട് വേറെ ഒന്നും ചെയാൻ സാധിച്ചില്ല. അത് കഴിഞ്ഞിട്ട് അവൾ എന്നെ കുറച് ദേഷ്യത്തിൽ നോക്കി.
“അല്ല സോറി ഞാൻ നീ സിംഗിൾ ആണോ അല്ലയോ എന്ന് അറിയാൻ വേണ്ടി ചോദിച്ചപ്പോ ഇങ്ങനെ ആയിപോയതാ, സോറി.”
