പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.2 14

“അപ്പൊ സമീറെ വണ്ടി എടുക്ക്. വലത്തോട്ട് തന്നെ ആയിക്കോട്ടെ” ഹൃതിക് പറഞ്ഞു.

“ഇടത്തോട്ട് ആട നമക്ക് പോവേണ്ടത്. മാപ് നോക്കാൻ അറിയില്ലെങ്കിൽ പിന്നെ ചാടി കേറി മുന്നിൽ ഇരിക്കാൻ നിക്കണോ മൈരേ” പിന്നിൽ ഇരുന്ന് കൊണ്ട് ലോഹിത് അവനോട് ചോദിച്ചു.

“തിരിച്ച് പോകാൻ ആയിട്ടില്ല. ഉത്സാവങ്ങളുടെ നാട് എന്ന് അറിയപ്പെടുന്ന നാഗാലാ‌ൻഡ്’ലേക്ക് ആണ്, അവിടെ ആണ് നമ്മളുടെ മെയിൻ പരിപാടി” ഹൃതിക് പറഞ്ഞത് കേട്ട് ഒരു അത്ഭുതത്തോട് കൂടി രണ്ടാളും അവനെ നോക്കി ഇരുന്നു.

“ശെരിക്കും നല്ല പരിപാടി ആട, കണ്ടിട്ട് പെട്ടന് തിരിച്ച് വരാം. അധികം ചിലവൊന്നും ഇല്ലാത്ത സംഭവം ആണ്. അല്ല പോയിട്ട് വേറെ തിരക്ക് ഒന്നും ഇല്ലലോ, വണ്ടി എടുക്ക് കു… കുട്ടാ” ഹൃതിക് പറഞ്ഞു.

ഇപ്പോ ഉള്ള സ്ഥലത്ത് നിന്നും നാഗാലാൻഡിലേക്ക് ഏകദേശം 9 മണിക്കൂറോളം യാത്രയുണ്ട്. എല്ലാരും മാറിമാറി വണ്ടി ഓടിച്ചു. ലോഹിത്തിന് വണ്ടി നേരെ ഓടിക്കാൻ അറിയാത്തതുകൊണ്ട് അവനെ ഈ സമയം കൊണ്ട് ഓടിക്കാനും പഠിപ്പിച്ചു.

പോകുന്ന വഴിക്ക് സാമിനും ലോഹിത്തിനും Wari Chora പോണം എന്ന് പറഞ്ഞു. Canyon എന്ന് പറയും ഇതിന്, ചെറിയ ഒരു വെള്ളച്ചാട്ടം പോലെ, മലയുടെ ഇടയിൽ കൂടി ഒഴുകുന്ന ചെറിയ വെള്ളക്കെട്ട്. അവിടെ ബോട്ടിങ്ങും കാര്യങ്ങളുമായി ചിലവഴിച്ചു. അവന്മാരുടെ നിർബന്ധം കൊണ്ടുമാത്രം ഹൃതിക് അവിടെ പോയത്, അതിമനോഹരമായ സ്ഥലം. ഏകദേശം സൂര്യൻ അസ്തമിക്കാൻ ആയപ്പോഴാണ് അവർ അവിടെ നിന്നും ഇറങ്ങിയത്.

“മൈര്… ഇരുട്ടി തുടങ്ങിയലോ കൂട്ടുകാരെ…” സാം പറഞ്ഞു.

“ആളും അനക്കവും ഉള്ള എവിടെ എങ്കിലും എത്തുമ്പോ അവിടെ നിർത്താം. സ്റ്റേ ഒന്നും എടുക്കണ്ട വണ്ടിയിൽ തന്നെ കിടക്കാം” ലോഹിത് പറഞ്ഞു.

“അങ്ങനെ പറ. ഇപ്പോഴാണ് നീ ഈ ട്രിപ്പിന്റെ യഥാർത്ഥ വൈബിലേക്ക് വന്നത്. ശെരിക്കും വല്ല കാട്ടിലോ മരത്തിന്റെ മേളരെയോ ടെന്റ് ഒക്കെ അടിച്ച് രാത്രി ഉറങ്ങണം…” ഹൃതിക് പറഞ്ഞു.

“ഈ ഫാന്റസി പുണ്ട… അല്ല ഇരുട്ട് ആയ ഇപ്പൊ എന്താ, ഹെഡ്ലൈറ്റ് ഇട്ട് പോയ പോരെ. ഇതൊന്നും അറിയില്ലെങ്കിൽ പിന്നെ ഡ്രൈവർ സീറ്റിൽ കേറി ഉണ്ടാകാൻ നിക്കണോ” ലോഹിത് പിന്നിൽ നിന്നും പറഞ്ഞു.

“അതിന് ഈ പാട്ട വണ്ടിയുടെ ലൈറ്റ് ഇട്ടിട്ട് എന്തെങ്കിലും കാണണ്ടേ” സ്റ്റേറിങ് മുറുക്കി പിടിച്ച് കൊണ്ട് സാം പറഞ്ഞു.

“അവൻ എന്തേലും പറഞ്ഞ അവനെ ചീത്ത വിളിയെടാ, വണ്ടിയെ കുറ്റം പറയണോ” ഹൃതിക് ചോദിച്ചു.

“ദേ ആൾകൂട്ടം… വണ്ടി അങ്ങോട്ട് എടുക്കട്ടേ” സമീർ അതും പറഞ്ഞ് വണ്ടി അങ്ങോട്ട് എടുത്തു.

“എടാ ആൾ കൂടി നിൽക്കുന്ന സ്ഥലം എന്നല്ല പറഞ്ഞത്. കുറച്ച് ആൾ താമസം എന്നൊക്കെ ആണ് ഉദേശിച്ചത്…” എന്ന് ഹൃതിക് പറഞ്ഞ് തുടങ്ങി എങ്കിലും അപ്പോഴേക്കും വണ്ടി ആ ആൾക്കൂട്ടത്തിന്റെ അവിടെ സാം നിർത്തി.

അത്യാവശ്യം സ്ഥലം ഉണ്ട്, അവിടെ 4-5 ടെന്റും ഉണ്ട്. അവിടെ സര്ക്കസ് എന്ന് തൂകി ഇട്ടൊരു ചെറിയ ബോർഡ് കണ്ടപ്പോ ആണ് ഞങ്ങൾക്ക് കാര്യം പിടികിട്ടിയത്. ഇംഗ്ലീഷ് ആണ് നാഗാലാൻഡിലെ ഔദ്യോദിക ഭാഷ, അതുകൊണ്ട് തന്നെ എഴുതാൻ വായിക്കാൻ ഒന്നും അധികം ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല. എന്തായാലും ഇവിടെ എത്തി എന്നാ പിന്നെ കേറി കണ്ടിട്ട് പോവാം എന്ന് കരുതി. ഞങ്ങൾ ടിക്കറ്റ് എടുക്കാൻ വേണ്ടി പോയപ്പോ പരിപാടി തുടങ്ങി കൂറേ നേരമായി എന്ന് അറിഞ്ഞത്, അവിടെ കൂടി നിൽക്കുന്നവർ ടിക്കറ്റ് എടുത്തെങ്കിലും ഉള്ളിൽ കേറാതെ പുറത്ത് തന്നെ നിൽക്കുന്നത് എന്തിനാണ് എന്ന് ഞങ്ങൾക്ക് മനസിലായില്ല. എന്നാലും സാരമില്ല കേറി കളയാം എന്ന മൂഡ് ആയിരുന്നു ഞങ്ങൾക്ക്. തുടങ്ങി ഏകദേശം ഒരു അരമണിക്കൂർ ആയിട്ട് ഉണ്ടാവും, അപ്പോഴേക്കും ഉള്ളിൽ കേറിയ ഞങ്ങൾ കണ്ടത് ഇത് കാണാൻ അതികം ആളും ഇല്ല, ഉള്ളവർ ആണെകിൽ പരിപാടി കണ്ട് ഉറക്കം തൂങ്ങി ഇരിക്കുകയും ആയിരുന്നു. ഞങ്ങൾ രണ്ട് പേരും സാമിന് തുറിച്ച് നോക്കി, അവനെ പ്രേത്യേകിച്ച് മറുപടി ഒന്നും തരാനും ഉണ്ടായിരുന്നില്ല. അവിടെ ഇരുന്ന് 10 മിനിറ്റ് കഴിഞ്ഞപ്പോ ഞങ്ങളുടെ അവസത്തേയും മറച്ചൊന്നും ആയിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *